നീ കൊള്ളാമല്ലോ പൂച്ചക്കുട്ടാ… ജ​യി​ലി​ലേ​ക്കു മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത​വേ പൂ​ച്ച പി​ടി​യി​ൽ!

ജ​യി​ലി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​തി​നി​ടെ പൂ​ച്ച​യെ പി​ടി​കൂ​ടി! കോ​സ്റ്റാ​റി​ക്ക​യി​ലെ പോ​കോ​സി ജ​യി​ലി​ലേ​ക്ക് 235.65 ഗ്രാം ​ക​ഞ്ചാ​വും 67.76 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണു പൂ​ച്ച​യെ പി​ടി​യി​ലാ​യ​ത്. ദേ​ഹ​ത്ത് കെ​ട്ടി​വ​ച്ച​നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്. സ്ഥി​ര​മാ​യി ജ​യി​ലി​നു​ള്ളി​ൽ എ​ത്താ​റു​ള്ള പൂ​ച്ച​യെ, ത​ട​വു​കാ​ർ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കാ​ൻ ജ​യി​ലി​നു പു​റ​ത്തു​ള്ള ആ​രോ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ജ​യി​ലി​നു​ള്ളി​ൽ പ​തി​വാ​യി മ​യ​ക്കു​മ​രു​ന്ന് എ​ത്തു​ന്നു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി​യ അ​ധി​കൃ​ത​ർ നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണു സം​ശ​യ​ക​ര​മാ​യ​നി​ല​യി​ൽ പൂ​ച്ച​യെ ക​ണ്ട​ത്. പൂ​ച്ച​യു​ടെ ശ​രീ​രം വെ​ള്ള​ത്തു​ണി​കൊ​ണ്ട് പൊ​തി​ഞ്ഞ​നി​ല​യി​ലാ​യി​രു​ന്നു. പൂ​ച്ച​യെ പി​ടി​കൂ​ടി ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് തു​ണി നീ​ക്കം ചെ​യ്ത​പ്പോ​ഴാ​ണു മ​യ​ക്കു​മ​രു​ന്ന് പാ​യ്ക്ക​റ്റ് ക​ണ്ട​ത്. ഇ​ത് പി​ടി​ച്ചെ​ടു​ത്ത​ശേ​ഷം പൂ​ച്ച​യെ നാ​ഷ​ണ​ൽ അ​നി​മ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സി​നു കൈ​മാ​റി.

ജ​യി​ലി​നു സ​മീ​പ​ത്തെ മ​ര​ത്തി​ലൂ​ടെ​യാ​ണു പൂ​ച്ച ജ​യി​ലി​നു​ള്ളി​ൽ എ​ത്തി​യി​രു​ന്ന​ത്. രാ​ത്രി മ​ര​ത്തി​ന് മു​ക​ളി​ലൂ​ടെ നീ​ങ്ങി​യ പൂ​ച്ച​യെ ജ​യി​ൽ അ​ധി​കൃ​ത​ർ അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. പൂ​ച്ച നി​ര​പ​രാ​ധി​യാ​ണെ​ന്നും അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്നു​മ​ട​ക്ക​മു​ള്ള ക​മ​ന്‍റു​ക​ൾ വീ​ഡി​യോ​ക്കു താ​ഴെ നി​റ​ഞ്ഞു.

Related posts

Leave a Comment