പു​ലി​മു​രു​ക​ൻ വ​രേ​ണ്ട​..! നാട്ടുകാരെ പേടിപ്പെടുത്തിയ പുലിയെ കണ്ട് നാട്ടുകാർ പറഞ്ഞു പുലിമുരുകൻ വരേണ്ടെ; ഇവിനെ പിടിക്കാൻ ഇവിടുത്തെ പിള്ളേര് മതി

catചാ​വ​ക്കാ​ട്:  ബ്ളാ​ങ്ങാ​ട് പു​ലി​യെ ക​ണ്ടു​വെ​ന്ന അ​ഭ്യൂ​ഹ​ത്തി​ന് വി​രാ​മം. പു​ലി​യ​ല്ല, കാ​ട്ടു​പൂ​ച്ച. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് റോ​ഡി​ന് അ​ടു​ത്തു​ള്ള ചെ​റി​യ കാ​വി​ൽ പു​ലി​യി​രി​ക്കു​ന്ന​ത് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ക​ണ്ട​ത്. ഡ്രൈ​വ​ർ ബ​ഹ​ളം വ​ച്ച​തോ​ടെ പു​ലി റോ​ഡ് മു​റി​ച്ച് ക​ട​ന്ന് കി​ഴ​ക്ക് ഭാ​ഗ​ത്തെ മ​റ്റൊ​രു കാ​വി​ൽ ഒ​ളി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​രും പോ​ലീ​സും എ​ത്തി. പു​ലി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ൽ​പാ​ദം ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ർ ഭ​യ​പാ​ടി​ലാ​യി. വൈ​കീ​ട്ട് പ​ട്ടി​ക്കാ​ട് റേ​ഞ്ചി​ലെ പൊ​ങ്ങ​ണ‌​ക്കാ​ട് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ജീ​വ്കു​മാ​ർ, വി​നോ​ദ്, കൃ​ഷ്ണ​ൻ എ​ന്നി​വ​ർ എ​ത്തി കാ​ൽ​പാ​ടു​ക​ളും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കോ​ക്കാ​ൻ പൂ​ച്ച​യെ​ന്ന് നാ​ട്ടി​ൽ പ​റ​യു​ന്ന കാ​ട്ടു​പൂ​ച്ച​യാ​ണെ​ന്ന് നി​ഗ​മ​ന​ത്തി​ൽ എ​ത്തി​യ​ത്.

ക​ഴി​ക്കെ ബ്ലാ​ങ്ങാ​ട് പു​ലി​യെ ക​ണ്ടു​വെ​ന്ന വാ​ർ​ത്ത ഇ​വി​ടെ ഭീ​തി​പ​ര​ത്തി​യി​രു​ന്നു. രാ​ത്രി​യി​ൽ ശ​ബ്ദം കേ​ൾ​ക്കാ​റു​ണ്ടെ​ന്ന നാ​ട്ടു​കാ​രു​ടെ പ്ര​തി​ക​ര​ണം കൂ​ടി പ​ര​ന്ന​തോ​ടെ ജ​നം വി​റ​ച്ചു. വ​നം​വ​കു​പ്പ് എ​ത്തി​യ​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ​ക്ക്  ശ്വാ​സം നേ​രെ വീ​ണ​ത്. ബ്ലാ​ങ്ങാ​ട്, മാ​ട്, മാ​ട്ടു​മ്മ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും ഇ​പ്പോ​ൾ കാ​ട്ടു​പൂ​ച്ച​യെ പ​തി​വാ​യി കാ​ണു​ന്നു​ണ്ട​ത്രെ.

Related posts