കുട്ടനാട്: കുട്ടനാട്ടില്‍ രണ്ടാം കൃഷി ഇറക്കിയ പാടശേഖരങ്ങളില്‍ കണ്ടെത്തിയ ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ നിര്‍ദേശങ്ങളുമായി സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം.വിതച്ച് 20 ദിവസം മുതല്‍ 90 ദിവസംവരെ പ്രായമായ ചെടികളില്‍ കീടസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 37 പാടശേഖരങ്ങളിലായി ഏകദേശം 190 ഹെക്ടര്‍ പ്രദേശത്ത് കീടസാന്നിധ്യം കാണുന്നുണ്ടെങ്കിലും 60 ഹെക്ടര്‍ പ്രദേശത്താണ് രൂക്ഷമായി കാണപ്പെടുന്നത്. മിക്കവാറും എല്ലാ പാടശേഖരങ്ങളിലും വലിയതോതില്‍ ഓലചുരുട്ടിയുടേയും ചില പാടശേഖരങ്ങളില്‍ തണ്ടുതുരപ്പന്റേയും ശലഭങ്ങളെ ധാരാളമായി കാണുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ക്കായി നിയന്ത്രണമാര്‍ഗങ്ങള്‍ കീടനിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചത്. ശലഭങ്ങളെ കാണുന്ന മാത്രയിൽ കീടനാശിനി പ്രയോഗം നടത്തരുത്. ശലഭങ്ങളെ കൂടുതലായി കണ്ടാല്‍ 7-10 ദിവസങ്ങള്‍ക്കുള്ളില്‍ പുഴുക്കളുടെ സാന്നിധ്യം കാണാന്‍ സാധ്യതയുണ്ട്. പുഴുക്കളെ കാണാന്‍ തുടങ്ങുമ്പോള്‍ മാത്രമേ കീടനാശിനി പ്രയോഗം ഫലപ്രദമാകുകയുള്ളൂ. 100 ചുവടുകള്‍ക്ക് ഒരു ചുരുട്ടിലധികം കാണുന്നുണ്ടെങ്കിലാണ് സാധാരണയായി നിയന്ത്രണമാര്‍ഗങ്ങള്‍ അവലംബിക്കുക. വിതച്ച് 45 ദിവസം വരെ പ്രായമായ ചെടികളില്‍…
Read MoreCategory: Agriculture
രാസവളങ്ങളുടെ സബ്സിഡി കേന്ദ്രസര്‍ക്കാര്‍ കുറച്ചു; വിലയില്‍ വന്‍ വര്‍ധന, കടുത്ത ക്ഷാമവും
കോട്ടയം: രാസവളങ്ങളുടെ ലഭ്യത കുറഞ്ഞു, വിലയിലും വര്‍ധന. മിക്കയിനം രാസവളത്തിനും 250 മുതല്‍ 300 രൂപവരെയാണു കൂടിയത്. യൂറിയ, പൊട്ടാഷ്, അമോണിയ, ഡിഎപി (ഡൈ അമോണിയം ഫോസ്ഫേറ്റ്), കോംപ്ലക്സ് വളങ്ങള്‍ എന്നിവയ്ക്ക് വിപണിയില്‍ ക്ഷാമം നേരിടുന്നുണ്ട്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണു വിലവര്‍ധനയ്ക്കും ക്ഷാമത്തിനും പ്രധാന കാരണം. മുന്‍പ് 1450 രൂപയ്ക്കു കിട്ടിയിരുന്ന 10:26:26 കൂട്ടു വളത്തിന് 1850 രൂപയായി ഉയര്‍ന്നു. കിലോയ്ക്ക് 1500 രൂപയായിരുന്ന പൊട്ടാഷിനു 1800 രൂപയായി. തുക ഉയര്‍ത്തിയതിനു പുറമെ ഡിപ്പോകളില്‍ വളം എത്തിക്കുന്നതിനുള്ള ഗതാഗതച്ചെലവ് വളംകമ്പനികള്‍ നല്‍കാത്തതും വ്യാപാരികളെ വലയ്ക്കുന്നു. രാസവളങ്ങളുടെ സബ്സിഡി കേന്ദ്രസര്‍ക്കാര്‍ കുറച്ചതും വില വര്‍ധിക്കാന്‍ കാരണമായി. ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന പൊട്ടാഷിന് ചാക്കിന് 250 രൂപയാണു കൂട്ടിയത്. യൂറിയ കടകളില്‍ ലഭ്യമല്ല. ഫാക്ടം ഫോസിന് അടുത്തയിടെ രണ്ടുതവണ വില കൂടി. 1,400 രൂപയായിരുന്നത് 1,425 ആയി. അടുത്തിടെയാണ് 1,300-ല്‍…
Read Moreവാഴപ്പഴത്തിനു തീവിലയെങ്കിലും നാട്ടിൽ കൃഷി കുറയുന്നു; ഇലയ്ക്കും ഡിമാൻഡ്
പത്തനംതിട്ട: ഞാലിപ്പൂവൻ, പൂവൻ, ചെങ്കദളി തുടങ്ങി നാടൻ പഴങ്ങൾക്ക് വിപണിയിൽ ഉയർന്ന വിലയെങ്കിലും നാടൻ ഉത്പന്നങ്ങൾ വില്ക്കാൻ ചെന്നാൽ വില കിട്ടുന്നില്ലെന്നു കർഷകർ. അതുകൊണ്ടുതന്നെ ഉയർന്ന വിലയായിട്ടും കർഷകർ ഇവ കാര്യമായി കൃഷി ചെയ്യുന്നില്ല. തമിഴ്നാട്ടിൽനിന്നു കുറഞ്ഞ വിലയ്ക്കു കുലകൾ വാങ്ങി വിൽക്കുകയാണ് വ്യാപാരികൾ. നാടൻ ഉത്പന്നങ്ങൾക്ക് ഗുണമേൻമയേറുമെങ്കിലും വില്പനയ്ക്ക് അനുയോജ്യമല്ലെന്നാണ് വ്യാപാരികളുടെ വാദം. പഴം അധിക ദിവസം സൂക്ഷിക്കാൻ കഴിയുന്നില്ലത്രേ.ഓണക്കാലത്ത് ഞാലിപ്പൂവനു കിലോഗ്രാമിന് 100 രൂപ വരെയെത്തി. ശരാശരി 70 – 90 രൂപയ്ക്കു വിറ്റുവന്നിരുന്ന ഞാലിപ്പൂവന് വില കുത്തനെ ഉയർന്നെങ്കിലും നാട്ടിലെ കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചില്ല. നാടൻ കുലയുമായി വിപണിയിലെത്തിയാൽ കച്ചവടക്കാർക്കു വേണ്ടെന്ന സ്ഥിതിയുണ്ട്. കിലോഗ്രാമിന് പരമാവധി 45 – 50 രൂപയാണ് ലഭിക്കുന്നത്. നാടൻ കുല വേഗത്തിൽ പഴുത്തു പോകുന്നുവെന്നാണ് കച്ചവടക്കാരുടെ പരാതി. പൂവൻകുലയ്ക്കും ഇതുതന്നെയാണ് സ്ഥിതി. വിപണിയിൽ പഴത്തിന് 60…
Read Moreഇഞ്ചിക്ക് മഞ്ഞളിപ്പുരോഗം; വിളവും വിലയും ഇടിഞ്ഞ് നഷ്ടകൃഷി
കോട്ടയം: മുന്നൂറും കടന്ന് മുകളിലേക്ക് കയറിയ ഇഞ്ചിവില കുത്തനെ ഇടിഞ്ഞതിനെക്കാള് ആശങ്കയാണ് ഇഞ്ചിയെ വ്യാപകമായി ബാധിച്ച മഞ്ഞളിപ്പുരോഗം കര്ഷകരിലുണ്ടാക്കുന്നത്. ഒരു മാസം മുന്‍പ് ഇലകള്‍ മഞ്ഞളിച്ചും കരിഞ്ഞും തുടങ്ങിയ കൃഷി ചീയലും ബാധിച്ചു നിലംപൊത്തുന്നു. വിളവെടുപ്പിന് രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെയാണ് ഇക്കൊല്ലത്തെ പ്രതീക്ഷകള്‍ തകര്‍ന്നടിയുന്നത്. ഇലകളെ മാത്രമല്ല വിത്തിനെയും ചീയല്‍ ബാധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഓണത്തിന് 300 രൂപ നിരക്കില്‍ പച്ച ഇഞ്ചി വില്ക്കാമെന്നു കരുതിയിരിക്കെ വില നൂറിനു താഴെയായി. ഇതിനൊപ്പമാണ് ഇഞ്ചിക്ക് കേടുബാധയും കൂടിവരുന്നത്. കിലോ നാനൂറു രൂപയ്ക്കുവരെ വിത്ത് വാങ്ങി നട്ടവരാണ് നയാ പൈസ കിട്ടാത്തവിധം ദുരിതപ്പെടുന്നത്. പൈറികുലേറിയ എന്ന കുമിളാണ് രോഗം പടര്‍ത്തുന്നത്. ജില്ലയില്‍ ആദ്യമായാണ് ഇഞ്ചിയില്‍ ഈ കുമിള്‍ വ്യാപക രോഗകാരിയായി മാറിയിരിക്കുന്നത്. ഇലകളും ഇലപ്പോളകളും മഞ്ഞനിറമായി ചെറുതായി കറുപ്പ് പാടുകള്‍ ഉണ്ടാകുന്നതാണ് പ്രാരംഭ ലക്ഷണം.തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍…
Read Moreറബര്‍വില കനിയുന്നില്ല; മാര്‍ക്കറ്റില്‍ അനിശ്ചിതത്വം
കോട്ടയം: ഓഗസ്റ്റില്‍ തുടങ്ങിയ റബര്‍വില മാന്ദ്യം സെപ്റ്റംബര്‍ പകുതി പിന്നിടുമ്പോഴും തുടരുന്നു. ജൂലൈ മൂന്നാം വാരമാണ് ഷീറ്റിനും ലാറ്റക്സിനും ഒട്ടുപാലിനും ഇക്കൊല്ലത്തെ ഉയര്‍ന്ന വില ലഭിച്ചത്. ഷീറ്റിന് 215, ലാറ്റക്സ് 207, ഒട്ടുപാല് 128 നിരക്കിലേക്ക് വില ഉയര്‍ന്നു. ഒന്നര മാസം പിന്നിടുമ്പോള്‍ ഷീറ്റിന് 186, ലാറ്റക്സ് 167, ഒട്ടുപാല് 108 തോതിലാണ് നിരക്ക്. കേന്ദ്ര സര്‍ക്കാരിന്റെ നികുതി വെട്ടിക്കുറയ്ക്കല്‍ ഓരോ ഉത്പന്നത്തിനും ഏതു നിരക്കിലായിരിക്കും എന്നതിലെ അനിശ്ചിതത്വത്തില്‍ വ്യവസായികള്‍ ടയര്‍ മുതല്‍ റബര്‍ ബാന്‍ഡ് വരെയുള്ള സാമഗ്രികളുടെ ഉത്പാദനം കുറച്ചു. ട്രംപിന്റെ പ്രഹരച്ചുങ്കം മാര്‍ക്കറ്റിലും വ്യവസായത്തിലും പ്രത്യാഘാതവും അനിശ്ചിതത്വവുമുണ്ടാക്കി. കഴിഞ്ഞ മാസം പകുതിക്കുശേഷം ടയര്‍ കമ്പനികള്‍ മാര്‍ക്കറ്റില്‍ നിന്ന് കാര്യമായി ഷീറ്റ് വാങ്ങാന്‍ താത്പര്യപ്പെടുന്നില്ല. മഴക്കാലത്ത് സംസ്കരണത്തിനുള്ള അധിക ചെലവും ദുരിതവും കാരണം ഷീറ്റ് ഒഴിവാക്കി കര്‍ഷകര്‍ ലാറ്റക്സും ഒട്ടുപാലുമായി വില്ക്കാന് താത്പര്യപ്പെടുന്നു. ക്രീപ്പ്, ക്രംബ്…
Read Moreമില്‍മ പാലിനു വില കൂട്ടില്ല; ക്ഷീരകര്‍ഷകർ പ്രതിസന്ധിയിലേക്ക്
കോട്ടയം: മില്‍മ പാലിനു വില വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ക്ഷീരകര്‍ഷകര്‍. എന്നാല്‍ ഇന്നലെ മില്‍മ ഫെഡറേഷന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ വില വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തതോടെ പ്രതീക്ഷകള്‍ വെള്ളത്തിലായി. പാലിനും പാല് ഉത്പന്നങ്ങള്‍ക്കും ജിഎസ്ടി ഒഴിവാക്കിയ സാഹചര്യത്തിലാണ് വില കൂട്ടേണ്ടതില്ലെന്നും വില വര്‍ധിപ്പിച്ച് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കേണ്ടെന്നും തീരുമാനിച്ചത്. എന്നാല്‍ 2026 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പാല് വില വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ നല്‍കിയിട്ടുണ്ട്. പാല് വില ലീറ്ററിന് അഞ്ചു രൂപ വരെ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. 2022 ഡിസംബറിലാണ് ഇതിനു മുമ്പ് മില്‍മ വില കൂട്ടിയത്. അന്ന് ലീറ്ററിന് ആറു രൂപ കൂട്ടിയിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു സര്‍ക്കാരിന്റെ ചട്ടുകമായി മില്‍മ ചെയര്മാന് പ്രവര്‍ത്തിക്കുകയാണെന്ന് ക്ഷീരകര്‍ഷകര്‍ ആരോപിക്കുന്നു. പാല് വില അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാതെ ചര്‍ച്ചയെ വഴിതിരിച്ചു വിട്ട ചെയര്‍മാന്റെ നടപടിയിലും കര്‍ഷകര്‍ കടുത്ത അമര്‍ഷമുണ്ട്.…
Read Moreഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യവർധനയ്ക്ക് വേറിട്ട കൃഷിരീതിയുമായി ഫിഷറീസ് വകുപ്പ്
പത്തനംതിട്ട: ഉള്‍നാടന്‍ ജലാശയങ്ങളില്‍ ശാസ്ത്രീയമായ രീതിയിലൂടെ മത്സ്യോത്പാദനം വര്‍ധിപ്പിച്ച് ഫിഷറീസ് വകുപ്പ്. സാമൂഹിക മത്സ്യകൃഷി, റിസര്‍വോയര്‍ ഫിഷറീസ് പദ്ധതികളിലൂടെ മത്സ്യോത്പാദനം 2882 മെട്രിക് ടണ്ണില്‍ നിന്ന് 3636 മെട്രിക് ടണ്ണായി വര്‍ധിപ്പിച്ചു. മലിനീകരണത്തിനു പുറമേ അശാസ്ത്രീയവും അനിയന്ത്രിതവുമായ മത്സ്യബന്ധന രീതിയിലൂടെ മത്സ്യസമ്പത്തിലുണ്ടായ ഗണ്യമായ കുറവ് പരിഹരിക്കുന്നതിനാണ് വകുപ്പ് പദ്ധതി നടപ്പാക്കിയത്. ഇതിലൂടെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ കട്ല, റോഹു, മൃഗാള്‍, സൈപ്രിനസ്, നാടന്‍ മത്സ്യങ്ങളായ കല്ലേമുട്ടി, മഞ്ഞക്കൂരി, കാരി, വരാല് കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.റിസര്‍വോയര്‍ പദ്ധതിയിലൂടെ പമ്പ, മണിയാര്‍ റിസര്‍വോയറില്‍ 12.5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയുംറാന്നി ഉപാസന കടവ്, പുറമറ്റം കോമളം കടവ്, കോന്നി മുരിങ്ങമംഗലം കടവ്, ആറന്മുളസത്രകടവ്, മല്ലപ്പള്ളി തിരുമാലിട ക്ഷേത്ര കടവ് എന്നിവിടങ്ങളിലായി ഒരു കോടി കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിച്ചത്. പോഷകാഹാരം, തൊഴില്‍, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തി തൊഴില്‍…
Read Moreയൂറിയ കിട്ടാനില്ല; പകരം മൂന്നിരട്ടി വിലയ്ക്ക് മിശ്രിതവളം; നെൽകർഷകർ കടുത്ത പ്രതിസന്ധിയിൽ
കടുത്തുരുത്തി: യൂറിയ കിട്ടാനില്ല. നെല്‍കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. അപ്പര്‍ കുട്ടനാടന്‍ മേഖലയിൽ അടക്കം നെൽകർഷകർ വലയുകയാണ്. നെല്‍കര്‍ഷകര്‍ പ്രധാനമായും ഉപയോഗിക്കുന്ന വളങ്ങളിലൊന്നാണ് യൂറിയ. മാസങ്ങളായി യൂറിയ കിട്ടാനില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. തങ്ങൾക്കു കിട്ടുന്നില്ലെങ്കിലും വൻകിട കന്പനികൾ അത് ആവശ്യം പോലെ വാങ്ങിയെടുക്കുന്നുണ്ടെന്ന് കർഷകർ ആരോപിക്കുന്നു. യൂറിയ കിട്ടാത്തതുമൂലം മിശ്രിത വളങ്ങളാണ് കര്‍ഷകര്‍ ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കേണ്ടി വരുന്നത്. ഇതിനു മൂന്നിരിട്ടിയോളം വില നല്‍കണം. എന്നാൽ, യൂറിയ ഉപയോഗിക്കുന്നതിന്റെ പ്രയോജനം കിട്ടുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. കൃഷിച്ചെലവ് കുതിക്കുംനടീല് കഴിഞ്ഞ് ഒരു മാസത്തിനകവും കതിര് വരുന്നതിനു മുമ്പായിട്ടും നല്‍കേണ്ട വളങ്ങളില്‍ പ്രധാനമാണ് യൂറിയ. യഥാസമയത്തുള്ള വളപ്രയോഗമാണ് നെല്‍കൃഷിക്കു പ്രധാനം. 50 കിലോ യൂറിയക്ക് ശരാശരി 300 രൂപ വരെയാണ് വില. അതേസമയം, മിശ്രിത വളത്തിന് 1500 രൂപയോളം ചെലവ് വരും. ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ ഏതാണ്ട് 20,000 ത്തോളം രൂപ…
Read Moreനെല്ലിന്റെ താങ്ങുവില കൂട്ടുന്നു, പക്ഷേ കർഷകർക്കു “താങ്ങ്’ മാത്രം
ചമ്പക്കുളം: നെല്ലിന്റെ താങ്ങുവില കേന്ദ്രസർക്കാർ ഇടയ്ക്കിടെ കൂട്ടുന്നതായി റിപ്പോർട്ട് വരും. എന്നാൽ, കേരളത്തിലെ കർഷകർക്ക് കിട്ടുന്നത് നല്ല “താങ്ങ്” മാത്രം! ഒരൂ രൂപയും ഒന്നര രൂപയുമൊക്കെ താങ്ങുവില കൂട്ടിയ അവസരത്തിലും കേരള കർഷകർക്കു നയാപൈസയുടെ പ്രയോജനം കിട്ടുന്നില്ല എന്നതാണ് യാഥാർഥ്യം. കേന്ദ്രം താങ്ങുവില കൂട്ടുന്പോൾ സംസ്ഥാന സർക്കാർ അതു കവർന്നെടുക്കുന്നതുകൊണ്ടാണ് കർഷകർക്കു പ്രയോജനം കിട്ടാത്തത്. താങ്ങുവില കൂടുന്പോൾ അതു കർഷകർക്കു ലഭ്യമാക്കാതെ സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹനത്തുക ആനുപാതികമായി കുറയ്ക്കുന്നതാണ് രീതി. പെട്രോൾ വില കുറയുന്പോൾ നികുതി കൂട്ടി ജനങ്ങൾക്കു കിട്ടേണ്ട ആനുകൂല്യം കവരുന്നെന്ന് കേന്ദ്രത്തെ കുറ്റം പറയുന്ന സംസ്ഥാന സർക്കാരാണ് കർഷകരുടെ ആനുകൂല്യം തന്ത്രത്തിൽ പോക്കറ്റിലാക്കുന്നത്. വല്ലാത്ത പ്രോത്സാഹനം!നെല്ലിന്റെ താങ്ങുവില കേന്ദ്ര സർക്കാർ 18.50 രൂപ പ്രഖ്യാപിച്ചിരുന്നപ്പോൾ സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന വിഹിതം 8.90 രൂപ ആയിരുന്നു. എന്നാൽസ കേന്ദ്രം ക്രമേണ താങ്ങുവില 23 രൂപയിൽ എത്തിച്ചപ്പോൾ…
Read Moreകൂൺകൃഷിയിൽ നൂറുമേനി വിളവെടുപ്പുമായി കൃഷിമന്ത്രി; വീട്ടിൽ ഉത്പാദിപ്പിക്കുന്ന കുൺ വിറ്റഴിക്കുന്നത് പ്രാദേശിക വിപണിയിൽ
ചേർത്തല: കൂൺകൃഷിയിൽ നൂറുമേനി വിളവെടുത്ത് കൃഷിമന്ത്രി പി. പ്രസാദ്. മന്ത്രിയുടെ വീടിന്റെ മുൻവശം പ്രത്യേകം തയാറാക്കിയ ഷെഡിലാണ് കൂൺകൃഷി ചെയ്തത്. ചിപ്പി ഇനത്തിലുള്ള 500 ബഡ് ആണ് കൃഷി ചെയ്തത്. മികച്ച വിളവാണ് ലഭിച്ചത്. സംസ്ഥാനത്ത് കൂൺകൃഷി വ്യാപിപ്പിക്കാൻ കൂൺ ഗ്രാമങ്ങൾ ആരംഭിച്ചതായും കൂൺകൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാർ സബ്സിഡി നൽകുന്നതായും കൂണിൽനിന്ന് 100ലധികം മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽക്കാൻ എല്ലാ സഹായവും കർഷകർക്ക് ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വീട്ടിൽ ഉത്പാദിപ്പിക്കുന്ന കുൺ പ്രാദേശിക വിപണിയിലാണ് വിറ്റഴിക്കുന്നത്. വിളവെടുപ്പ് ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, ജില്ലാ പഞ്ചായത്ത് വൈസ് ചെയർമാൻ എൻ.എസ്. ശിവപ്രസാദ്, നഗരസഭാ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീതാ കാർത്തികേയൻ, ജി. ശശികല, ഓമന ബാനർജി, ജയിംസ് ചിങ്കുതറ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ശോഭ ജോഷി, വയലാർ പഞ്ചായത്ത്…
Read More