കോട്ടയം: കോട്ടയം, കൊച്ചി മാര്‍ക്കറ്റില്‍ ഷീറ്റ് റബര്‍ 260 രൂപയ്ക്ക് വ്യാപാരം നടക്കുമ്പോഴും റബര്‍ ബോര്‍ഡിന് പ്രഖ്യാപിത വില 253 രൂപ. ആര്‍എസ്എസ് അഞ്ച് ഗ്രേഡിന് 249 രൂപ. വിദേശവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ വ്യാപാരികള്‍ കര്‍ഷകരില്‍നിന്ന് 255 രൂപയ്ക്ക് ഇന്നലെ റബര്‍ വാങ്ങാന്‍ തയാറായി. ഡീലര്‍മാരില്‍നിന്ന് ടയര്‍ കമ്പനികള്‍ 260 രൂപയ്ക്ക് ഷീറ്റ് വാങ്ങി. റബര്‍ വിദേശവില ആഭ്യന്തര വിലയേക്കാള്‍ 30 രൂപ കൂടി 283 രൂപയിലേക്ക് കുതിക്കുമ്പോഴും വ്യവസായികളുടെ സമ്മര്‍ദത്തില്‍ റബര്‍ ബോര്‍ഡ് വില ഉയര്‍ത്താന്‍ താത്പര്യപ്പെടുന്നില്ല. റബര്‍ വിദേശ വില അടുത്തയാഴ്ച 300 രൂപ കടക്കുമെന്നിരിക്കേ ആഭ്യന്തരവില 275 രൂപയിലേക്ക് റബര്‍ ബോര്‍ഡ് ഉയര്‍ത്തേണ്ടതാണ്. ഡിമാന്‍ഡിന് ആനുപാതികമായി ഷീറ്റ് മാര്‍ക്കറ്റില്‍ എത്തുന്നില്ലെന്ന് ബോര്‍ഡിനും കൃത്യമായ കണക്കുണ്ട്. മാര്‍ക്കറ്റില്‍ ദിവസം നൂറു കിലോ ഷീറ്റ്പോലും വാങ്ങാന്‍ കിട്ടുന്നില്ലെന്നും ഡിമാന്‍ഡ് വര്‍ധിക്കുന്ന തോതില്‍ വില ഉയരേണ്ടതാണെന്നും…
Read MoreCategory: Agriculture
വേനൽച്ചൂടിൽ വലഞ്ഞ് മിണ്ടാപ്രാണികൾ; ജീവൻ നിലനിർത്താൻ കൂട്ടിൽ ഫാനുകൾ ഘടിപ്പിച്ച് കർഷകർ
കുറവിലങ്ങാട്: വേനൽച്ചൂടിൽ മനുഷ്യർക്കൊപ്പം മിണ്ടാപ്രാണികളും ദുരിതത്തിൽ. പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ ക്ഷീരകർഷക മേഖലയും വലിയ പ്രതിസന്ധി നേരിടുകയാണ്. പാലുത്പാദനത്തിലെ കുറവിന് പിന്നാലെ പശുക്കൾ ചാവുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. കുര്യനാട് മേഖലയിൽ മാത്രം മൂന്നു പശുക്കളാണ് വേനൽ കടുത്തതിന് പിന്നാലെ ചത്തത്. ഇവയെല്ലാം പ്രസവത്തിന് തൊട്ടുപിന്നാലെയാണ് ചത്തതെന്നത് നഷ്ടത്തിന്റെ കണക്ക് പല മടങ്ങ് വർധിപ്പിക്കുന്നു. ഇപ്പോൾ പ്രസവിക്കുന്ന പശുക്കൾക്ക് ശരാശരി മൂന്നിലൊന്ന് പാൽ കുറവാണെന്ന് അവാർഡ് ജേതാവുകൂടിയായ ക്ഷീര കർഷകൻ കുര്യനാട് വട്ടമുകളേൽ ബിജു പറയുന്നു. വേനൽച്ചൂട് ശക്തമായതോടെ പശുക്കളുടെ ജീവൻ നിലനിർത്താൻ പലയിടങ്ങളിലും കൂറ്റൻ ഫാനുകൾ ഘടിപ്പിച്ചിരിക്കുകയാണ്. ചില ക്ഷീരകർഷകർ അന്യ സംസ്ഥാനങ്ങളിൽനിന്ന് ഫാനുകൾ എത്തിച്ച് തൊഴുത്ത് തണുപ്പിക്കുന്നുണ്ട്. പതിനായിരക്കണക്കിന് രൂപയാണ് ഇത്തരത്തിൽ അധികമായി വിനിയോഗിക്കേണ്ടി വരുന്നത്. ചൂട് ശക്തമായതിനുപിന്നാലെ പശുക്കൾ കഴിക്കുന്ന ആഹാരത്തിന്റെ അളവിലും കാര്യമായ കുറവ് വന്നിട്ടുള്ളതായി ക്ഷീരകർഷകർ പറയുന്നു. ഇതും…
Read Moreകനത്ത ചൂട്: സീസണില്‍ തിരിച്ചടി നേരിട്ട് പൈനാപ്പിള്‍ കര്‍ഷകര്‍
കോട്ടയം: കടുത്ത ചൂടുകാലത്ത് അപ്രതീക്ഷിത തിരിച്ചടി നേരിട്ട് പൈനാപ്പില് കര്‍ഷകര്‍. മുന്‍വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി പൈനാപ്പിളിനു വിളവ് ലഭിക്കാത്തതും വിൽപ്പന കുറഞ്ഞതുമാണ് കര്‍ഷകരെ പ്രതിന്ധിയിലാക്കിയത്. നിലവില്‍ കിലോഗ്രാമിന് 20 രൂപയാണ് കര്‍ഷകര്‍ക്കു കിട്ടുന്നത്. ഒരു മാസം മുമ്പു കിലോഗ്രാമിനു 40 മുതല്‍ 60 രൂപ വരെ ലഭിച്ചിരുന്നു. ഏറ്റവും കൂടുതല്‍ പൈനാപ്പിള്‍ വിറ്റഴിയേണ്ട വേനല്‍ക്കാലത്ത് വില കുത്തനെ ഇടിഞ്ഞുതാഴുകയാണ്. ഉത്പാദനത്തെ കടുത്ത ചൂട് ബാധിച്ചതാണ് കര്‍ഷകര്‍ക്കു തിരിച്ചടിയായത്. കടുത്ത ചൂട് കാരണം പൈനാപ്പിളിന്റെ വലിപ്പവും തൂക്കവും കുറഞ്ഞിട്ടുണ്ട്. സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന ഭാഗങ്ങള്‍ പൊള്ളി നശിക്കുന്നത് ചക്കയുടെ ഗുണമേന്മയെയും ബാധിച്ചിട്ടുണ്ട്. ഗ്രേഡ് അനുസരിച്ചാണു വില ലഭിക്കുന്നത്. കടുത്ത ചൂടില്‍ തോട്ടങ്ങളില്‍നിന്ന് എ ഗ്രേഡ് പൈനാപ്പിളുകള്‍ ലഭിക്കാത്ത സാഹചര്യമാണ്. കൈത കരിഞ്ഞ് പോകുന്നതോടെ വിളവ് പാകമാകാതെ വളര്‍ച്ച മുരടിച്ച് വാടിപ്പോകുകയാണ്. 120 ദിവസം പിന്നിട്ടിട്ടും വളര്‍ച്ചയില്ലാത്ത അവസ്ഥയിലാണ് പൈനാപ്പിള്‍. ഒരു കിലോഗ്രാം…
Read Moreറംബുട്ടാനും ഡ്രാഗൺ ഫ്രൂട്ടുംവിള ഇന്‍ഷ്വറന്‍സ് പരിധിയില്‍; ഓരുവെള്ള നഷ്ടത്തിനും ആശ്വാസം
കോട്ടയം: റംബുട്ടാന് അടക്കം ചെറുഫല വിളകളും വിള ഇന്‍ഷ്വറന്‍സ് പദ്ധതി പരിധിയില്‍. അടുത്തിടെ മധ്യകേരളത്തിന്റെ ഇടനാടന്‍ മേഖലയില്‍ വ്യാപകമായ പാഷന് ഫ്രൂട്ട്, സപ്പോട്ട, അവക്കാഡോ, ഡ്രാഗന് ഫ്രൂട്ട്, ലിച്ചി, പേര എന്നിവയും പപ്പായയും അടക്കം ഇന്‍ഷ്വറന്‍സ് പരിധിയിലാക്കി മാര്‍ച്ച് 13നാണ് സര്‍ക്കാര്‍ ഉത്തരവായത്. നിലവില്‍ ഉള്‍പ്പെട്ട വിളകളുടെ ആനുകൂല്യ മാനദണ്ഡങ്ങളില്‍ ഭേദഗതികളും അനുവദിച്ചിട്ടുണ്ട്. നെല്ലിന് 50 ശതമാനത്തിലധികമുണ്ടാകുന്ന നാശം പൂര്‍ണനഷ്ടമായി കണക്കാക്കി നിലവില്‍ ആനുകൂല്യം നല്‍കുന്നുണ്ട്. ഉപ്പുവെള്ളം കയറിയുണ്ടാകുന്ന നാശനഷ്ടത്തിനും ഇതേ മാനദണ്ഡപ്രകാരം തുക അനുവദിക്കും. ആന്തൂറിയം, മുല്ല, ഓര്‍ക്കിഡ് കൃഷികള്‍ക്കും തേനീച്ചകൃഷിക്കും ഇനി ഇന്‍ഷ്വറന്‍സ് സംരക്ഷണം ലഭിക്കും. ഒരു കൂടിന് 750 രൂപ നിരക്കിലാവും തേനീച്ച കൃഷിയുടെ നഷ്ടപരിഹാരം. കീടരോഗബാധ മൂലമുണ്ടാകുന്ന പൂര്‍ണനാശത്തിന് മാവിന് 1,000 രൂപ വീതം നല്‍കും. അഞ്ചു മരങ്ങള്‍ ഉണ്ടെങ്കിലാണ് മാവ് ഇന്‍ഷ്വര്‍ ചെയ്യാന്‍ കഴിയുക. മരമൊന്നിന് വര്‍ഷം 10 രൂപയാണു…
Read Moreവേനല്‍ച്ചൂട്; കരുതല്‍ വേണം വളര്‍ത്തു മൃഗങ്ങള്‍ക്കും; നിര്‍ദേശങ്ങളുമായി മൃഗസംരക്ഷണവകുപ്പ്
ആലപ്പുഴ: വേനൽച്ചൂട് കനത്തതോടെ നിർദേശങ്ങളുമായി മൃഗസംരക്ഷണവകുപ്പ്. വേനൽക്കാലത്ത് രാവിലെ 10 മുതൽ വൈകിട്ട് 5 വരെയുള്ള സമയങ്ങളിൽ സൂര്യാതാപം ഏൽക്കാൻ സാധ്യതയുള്ളതിനാൽ കന്നുകാലികളെ തുറസായ സ്ഥലങ്ങളിലോ വയലുകളിലോ കെട്ടരുത്.4പശുക്കൾക്ക് 24 മണിക്കൂറും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം. ഇതിനായി ഓട്ടോമാറ്റിക് ഡ്രിങ്കറുകൾ ഉപയോഗിക്കാം.4വെയിലുള്ള സമയത്ത് പശുക്കളെ തുറസായ സ്ഥലത്ത് കെട്ടാതിരിക്കുക. തണലത്തു മാത്രം കെട്ടുക. തൊഴുത്തിലെ വായൂസഞ്ചാരം കൂട്ടാൻ ചുറ്റുമതിലുകളില്ലാത്ത, ഉയർന്ന മേൽക്കൂരയുള്ള തൊഴുത്തുകൾ നിർമിക്കുക. ഫാനുകൾ, ഫോഗർ എന്നിവ തൊഴുത്തിൽ ക്രമീകരിക്കുക.4ടിൻ ഷീറ്റിട്ട തൊഴുത്തുകളിൽ ചൂട് കുറയ്ക്കാൻ ഷീറ്റിനു മുകളിൽ ഓല വിരിക്കുകയോ, ചാക്ക്, നെറ്റ് എന്നിവ ഉപയോഗിച്ച് അടിക്കൂര നിർമിക്കുകയോ വേണം. തൊഴുത്തിൽ കാറ്റ് വരുന്ന ഭാഗത്ത് നനഞ്ഞ ചണച്ചാക്ക് തൂക്കിയിടാം മേൽക്കൂരയിൽ ചാക്ക്, ഓല, പുല്ല് എന്നിവ കൊണ്ട് പുതയിടാം . തൊഴുത്തിന്റെ പരിസരം കോൺക്രീറ്റു ചെയ്യാതിരിക്കുക. ഇത് റേഡിയേഷൻ വഴിയുള്ള സൂര്യാഘാതത്തെ ചെറുക്കും.4കാലിത്തീറ്റ,…
Read Moreകൃത്യതാ കൃഷിയിലൂടെ നേടിയ തണ്ണിമത്തൻ വിജയം
കൃത്യതാ കൃഷിയിലൂടെ തണ്ണിമത്തൻ കൃഷി ചെയ്തു വിജയം കൈവരിച്ചിരിക്കുകയാണ് പിറവംകാരനായ എസ്. സനിൽ കുമാർ എന്ന യുവ കർഷകൻ. പിറവം മുനിസിപ്പാലിറ്റിയുടെ ഈ വർഷത്തെ യുവ കർഷക അവാർഡ് ജേതാവുകൂടിയാണ് ഇദ്ദേഹം. ഒന്നര ഏക്കറിൽ നാല് ടണ്ണിനടുത്ത് തണ്ണിമത്തൻ സനിൽ കൃഷി ചെയ്തു വിളവെടുത്തു. വാരങ്ങളെടുത്തു പോളിത്തീൻ മൾച്ചിംഗ് ഷീറ്റും ഡ്രിപ്പ് ലൈനും നൽകി, കൃത്യമായ ഇടവേളകളിൽ നനച്ചും വളമിട്ടും മതിയായ കളനിയന്ത്രണങ്ങൾ ചെയ്തും സനിൽ തന്റെ പറമ്പിൽ തണ്ണിമത്തൻ കൃഷി ചെയ്തു വിജയിപ്പിച്ചിരിക്കുകയാണ്. മുന്നൊരുക്കം കൃഷിയിടം ടാക്ടർ ഉപയോഗിച്ച് ഉഴുതശേഷം നിലം ചെറിയ വരന്പുകളായി മാറ്റിയെടുക്കും. അതിലേക്ക് ആദ്യം കോഴിവളം ഇടും. ഇതിനു ശേഷം മണ്ണിട്ട് ഡോളോമെറ്റ് വിതറും. പിന്നെ അതിനു മുകളിൽ മണ്ണിട്ടശേഷം ഡ്രിപ്പ്ലൈൻ ഓസ് വലിക്കും. ഇതിനുശേഷം പോളിത്തീൻ മൾച്ചിംഗ്ഷീറ്റ് വിരിക്കും. എത്ര അകലത്തിലാണോ തൈ നടുന്നത് അതനുസരിച്ച് ഷീറ്റിൽ ദ്വാരങ്ങളുണ്ടാക്കും. ഒന്നര…
Read Moreകൃഷി ഓഫീസറുടെ കൃഷിയിടത്തിലെ പരീക്ഷണങ്ങൾ
ആയിരങ്ങൾക്ക് കൃഷിപാഠങ്ങൾ പകർന്നു നൽകിയ ഇടുക്കി ജില്ലാ റിട്ട. കൃഷി ഓഫീസറും കൃഷി ജോയിന്റ് ഡയറക്ടറുമായ ഷാജി എം. മണക്കാട്ട് ഇന്നു തൊട്ടതെല്ലാം പൊന്നാക്കി കാർഷിക സമൃദ്ധിയുടെ വിജയഗാഥ രചിക്കുന്നു. ഒരു വർഷം ഡിടിപിസി സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കാർഷിക-ടൂറിസം മേഖലകളിലെ അനുഭവജ്ഞാനം കോർത്തിണക്കി വിളവൈവിധ്യത്തിന്റെയും പ്ലാന്റേഷൻ ടൂറിസത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന കൃഷിയിടം കാർഷിക പരീക്ഷണത്തിന്റെ മികച്ച മാതൃക കൂടിയാണ്. മഴമറയിൽ പച്ചക്കറി കൃഷി ഇടുക്കി ജില്ലയിൽ തൊടുപുഴ മാരിയിൽകലുങ്കിനു സമീപം 20 സെന്റിലും കോട്ടയം ജില്ലയിൽ നീലൂരിനു സമീപം മേരിലാന്റിൽ അഞ്ചേക്കറിലുമാണ് വിവിധയിനം കൃഷികൾ നടത്തി വരുന്നത്. തൊടുപുഴയിലെ വീടിനോടു ചേർന്ന് കോവൽ, പാവൽ, പയർ, നേന്ത്രവാഴ എന്നിവയാണ് കൃഷി ചെയ്തിരിക്കുന്നത്. മേരിലാന്റിൽ മൂന്നു മഴമറയ്ക്കുള്ളിൽ പാവൽ, പയർ, സാലഡ് കുക്കുംബർ, തക്കാളി തുടങ്ങിയവയുടെ വിപുലമായ കൃഷിയുണ്ട്. കീടബാധയെ ചെറുക്കുന്നതിനായി കാന്താരിമുളക് ചെടിയിൽ ഗ്രാഫ്റ്റ് ചെയ്ത…
Read Moreകേരളത്തിലെ ഏക ആപ്പിൾഗ്രാമം; കാന്തല്ലൂരിൽ പൂവിട്ടുതുടങ്ങി കർഷകരുടെ പ്രത്യാശ
മറയൂർ: കേരളത്തിന്റെ ആപ്പിൾ താഴ്വരയായ കാന്തല്ലൂർ വീണ്ടും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നു. ജില്ലയിലെ ദേവികുളം താലൂക്കിലെ മലയോര ഗ്രാമത്തിൽ ആപ്പിൾമരങ്ങൾ നിറയെ പൂവുകൾ വിരിഞ്ഞിരിക്കുകയാണ്. കേരളത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ ആപ്പിൾ വിളയുന്ന ഏക പ്രദേശമായ കാന്തല്ലൂർ ഇപ്പോൾ കർഷകരുടെയും സഞ്ചാരികളുടെയും ശ്രദ്ധാകേന്ദ്രമാണ്. 1500 അടി മുകളിൽ ഉയരവും തണുത്ത കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും കാന്തല്ലൂരിലെ ആപ്പിൾ കൃഷിക്ക് ഏറെ അനുയോജ്യമാണ്. സാധാരണയായി ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് ആപ്പിൾ മരങ്ങൾ പൂക്കുന്നത്. ആറ ു മുതൽ ഏഴു മാസത്തിനുള്ളിൽ വിളവെടുപ്പ് തുടങ്ങാനാകും. സാധാരണയായി ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് പഴങ്ങൾ പാകമാകുക. ചുവപ്പ്, പച്ച നിറങ്ങളിലുള്ള ആപ്പിളുകളാണ് ഇവിടെ പ്രധാനം. റോയൽ ഡിലീഷ്യസ്, ഗ്രാനി സ്മിത്ത്, ഗ്രാനി ഗോൾഡ് തുടങ്ങിയ വകഭേദങ്ങളും കൃഷി ചെയ്യുന്നു. ഒരു മരത്തിൽനിന്ന് ശരാശരി 30 മുതൽ 50 കിലോഗ്രാം വരെ വിളവു ലഭിക്കാറുണ്ട്. ശീതകാല പച്ചക്കറികൾആപ്പിളിനു പുറമേ ഫ്രൂട്ട്…
Read Moreകനത്തചൂടിലും കഞ്ഞിക്കുഴിയിലെ കരപ്പാടങ്ങൾ വിളവെടുപ്പാരവത്തിൽ
കഞ്ഞിക്കുഴി: വേനൽ കടുക്കുമ്പോഴും കഞ്ഞിക്കുഴിയിലെ കരപ്പാടങ്ങളിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പിലാണ് കർഷകർ. സംസ്ഥാന കർഷക അവാർഡ് ജേതാവ് ശുഭകേശൻ പാട്ടത്തിനെടുത്ത പാടശേഖരത്തിൽ നടത്തിയ വെണ്ടകൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. ബി. സലിം, അഡ്വ. എം. സന്തോഷ്കുമാർ, ലജിതാ തിലകൻ, സജിതാ ബൈജു, ജി. ഉദയപ്പൻ, ശുഭകേശൻ എന്നിവർ പങ്കെടുത്തു. കളത്തിവീട്ടിൽ പാടശേഖരത്തോടു ചേർന്നുള്ള റോഡുവക്കിലാണ് വിപണനം ഒരുക്കിയിരിക്കുന്നത്. സംസ്ഥാന കർഷക അവാർഡ് ജേതാവ് ശുഭകേശൻ പാട്ടത്തിനെടുത്ത പാടശേഖരത്തിൽ നടത്തിയ വെണ്ടകൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ്. രാധാകൃഷ്ണൻ നിർവഹിക്കുന്നു. പറമ്പുനിറയെ പലതരം പച്ചക്കറികൾകഞ്ഞിക്കുഴി: കത്തുന്ന മീനച്ചൂടിലും പറമ്പുനിറയെ പലതരം പച്ചക്കറികളുടെ വിളവെടുപ്പിലാണ് കഞ്ഞിക്കുഴി ആറാം വാർഡിൽ ഇണ്ടിക്കുഴിയിൽ ടോമിച്ചൻ. സ്വന്തമായി വാങ്ങിയ ഒരേക്കർ സ്ഥലത്ത് പൂർണമായും കാർഷിക വിളകളാണ്. പടവലവും പാവലും പീച്ചിലും പയറും…
Read Moreജനസേവനത്തിനും നിയമസംരക്ഷണത്തിനും ഒപ്പം കൃഷി; വ്യത്യസ്തരായി ദമ്പതികൾ
മാന്നാർ: ജനസേവനവും നിയമസംരക്ഷണവും മാത്രമല്ല ജനങ്ങളുടെ ആരോഗ്യസംരക്ഷണവും ഞങ്ങളുടെ കടമയാണെന്നു കൃഷിയിലൂടെ തെളിയിച്ചിരിക്കുകയാണ് മാന്നാറിലെ ഈ ദമ്പതികൾ. പോലീസ് ഉദ്യോഗസ്ഥനായ ബാലകൃഷ്ണനും പഞ്ചായത്തംഗമായ ശാന്തിനിക്കും ജോലിത്തിരക്കുകൾക്ക് ഇടയിലും വ്യത്യസ്തമായ കൃഷി ഇനങ്ങൾ നട്ടുനനച്ച് വിളവെടുക്കാൻ സമയം കണ്ടെത്തുന്നുവെന്നതാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. വേനലിന്റെ കാഠിന്യം ഏറിവരുമ്പോൾ ആരോഗ്യസംരക്ഷണത്തിനുതകുന്ന എല്ലാ തരത്തിലും ഉള്ള വിഷരഹിത പച്ചക്കറികളും മറ്റും ഇത്തവണ ഉത്പാദിപ്പിക്കാൻ കഴിഞ്ഞുവെന്ന സന്തോഷത്തിലാണ് ഈ ദമ്പതികൾ. പൊട്ടുവെള്ളരി, ഷമാം, കുക്കുമ്പർ, തണ്ണിമത്തൻ എന്നിവ കൃഷി ചെയ്ത് നൂറുമേനി വിളവെടുപ്പ് നടത്തിയിരിക്കുകയാണ് ഇവർ. കൂടാതെ പയർ, പടവലം, ചീര, പാവയ്ക്ക തുടങ്ങിയ പച്ചക്കറികളും ഇവരുടെ കൃഷിയിടത്തിലുണ്ട്. അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ എഎസ്ഐ മാന്നാർ വിഷവർശേരിക്കര പട്ടരുമഠത്തിൽ ബാലകൃഷ്ണനും ഭാര്യ മാന്നാർ പഞ്ചായത്ത് പതിനെട്ടാം വാർഡ് പ്രതിനിധിയായ ശാന്തിനി ബാലകൃഷ്ണനും ഒഴിവ് സമയങ്ങളിൽ കൃഷി സ്ഥലത്തായിരിക്കും. ബന്ധുവും കുടുംബ സുഹൃത്തുമായ വിഷവർശേരിക്കര പുത്തേത്ത്…
Read More