വാഷിംഗ്ടൺ/ന്യൂഡൽഹി: ഇറാനിൽനിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങരുതെന്ന് ഇന്ത്യയോട് അമേരിക്ക. നവംബർ നാലോടെ ഇറാനിൽനിന്നുള്ള ക്രൂഡ് ഇറക്കുമതി നിർത്തണം. ഇല്ലെങ്കിൽ ഇന്ത്യക്കെതിരേ ഉപരോധ നടപടി എടുക്കുമെന്നാണു മുന്നറിയിപ്പ്. ചൈന അടക്കമുള്ള രാജ്യങ്ങൾക്കും അമേരിക്ക മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇറാനുമായുള്ള ആണവ കരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു. തുടർന്നാണ് ഇറാനെതിരേ ഉപരോധം പനഃസ്ഥാപിച്ചത്. ഇറാക്കും സൗദി അറേബ്യയും കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇറാനിൽനിന്നാണ്. ഇറാനിൽ ഒഎൻജിസിക്ക് എണ്ണപ്പാടങ്ങളിൽ പങ്കാളിത്തവുമുണ്ട്. 2017-18 ലെ പത്തുമാസം കൊണ്ട് 1.84 കോടി ടൺ ക്രൂഡ് ഇറാനിൽനിന്ന് ഇന്ത്യ വാങ്ങിയിരുന്നു. അമേരിക്ക മുന്പ് ഇറാന് ഉപരോധം ഏർപ്പെടുത്തിയിരുന്ന കാലത്തും ഇന്ത്യ ഇറാനിൽനിന്ന് ക്രൂഡ് വാങ്ങിയിരുന്നു. ഇന്ത്യൻ രൂപ സ്വീകരിക്കാൻ ഇറാൻ തയാറായതുകൊണ്ടാണ് അതു നടന്നത്. ക്രൂഡിന്റെ പണം ഇന്ത്യയിൽനിന്നു ഭക്ഷ്യസാധനങ്ങളും മറ്റും വാങ്ങാനായി ഇറാൻ ഉപയോഗിച്ചു. ഉപരോധം നിർത്തിയ ശേഷം പഴയ…
Read MoreCategory: Business
ഐഡിബിഐ ബാങ്കിനെ എൽഐസിക്കു നല്കാൻ നീക്കം
മുംബൈ: കിട്ടാക്കടം പെരുകി നഷ്ടക്കയത്തിലായ ഐഡിബിഐ ബാങ്കിനെ ലൈഫ് ഇൻഷ്വറൻസ് കോർപറേഷനു (എൽഐസി) നല്കാൻ കേന്ദ്രസർക്കാർ നീക്കം. ഇത് എൽഐസിക്കു ക്ഷീണമേ വരുത്തൂ എന്നു ധനകാര്യ നിരീക്ഷകർ. കഴിഞ്ഞ വർഷം 8,238 കോടി രൂപ നഷ്ടമുണ്ടാക്കിയതാണ് ഐഡിബിഐ ബാങ്ക്. മൂന്നു വർഷം കൊണ്ട് 17,000ൽപരം കോടി രൂപയാണ് നഷ്ടം. കഴിഞ്ഞ ധനകാര്യ വർഷം കേന്ദ്രം 12,000 കോടി രൂപ പുനർമൂലധനമായി നല്കിയ തുകയും നഷ്ടക്കയത്തിൽ മുങ്ങിപ്പോയി. കൊടുത്തിരിക്കുന്ന വായ്പകളിൽ 28 ശതമാനം (55,000 കോടി രൂപ) നിഷ്ക്രിയ ആസ്തിയാണ്. ഗഡുവോ പലിശയോ കിട്ടാത്തവ. വേറൊരു 60,000 കോടി രൂപയുടെ വായ്പ പ്രശ്നവായ്പകളിൽ പെടുന്നു. യഥാസമയം പലിശയും ഗഡുവും കിട്ടാത്തവ. ഇങ്ങനെയൊന്നിനെ എൽഐസിയുടെ തലയിൽ കെട്ടിവയ്ക്കാനാണു കേന്ദ്രം ശ്രമിക്കുന്നത്. ഇപ്പോൾ ഐഡിബിഐ ബാങ്കിൽ 81 ശതമാനം ഓഹരി കേന്ദ്രത്തിനും 10 ശതമാനം എൽഐസിക്കുമാണ്. എൽഐസിയെ ബാങ്കിന്റെ പ്രൊമോട്ടറാക്കി മാറ്റുന്ന…
Read Moreക്രൂഡ് ഓയിലിൽ തെന്നിവീണ് റബർവില
വിപണി വിശേഷം / കെ.ബി. ഉദയഭാനു രാജ്യാന്തര റബർവിപണിയിലെ തളർച്ച ഇന്ത്യൻ മാർക്കറ്റിന്റെ മുന്നേറ്റത്തിനു തടസമായി. നാളികേരോത്പന്നങ്ങൾ വാരത്തിന്റെ രണ്ടാം പകുതിയിൽ തിരിച്ചുവരവിന് ശ്രമം തുടങ്ങും. കനത്ത മഴയും കീടബാധയും ഏലത്തോട്ടങ്ങളെ ബാധിച്ചു, ഉത്പാദനം 25 ശതമാനം വരെ കുറയാൻ സാധ്യത. രാജ്യാന്തരവിപണിയിൽ സ്വർണം ഡിസംബറിനു ശേഷമുള്ള താഴ്ന്ന നിലവാരം ദർശിച്ചു. റബർ ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടത്തിന്റെ ചുവടുപിടിച്ച് അവധിവ്യാപാരകേന്ദ്രങ്ങളിൽ റബറിന് തിരിച്ചടി നേരിട്ടു. വില്പനസമ്മർദവും നിക്ഷേപകരുടെ ലാഭമെടുപ്പും ടോക്കോമിൽ ഇരുപതു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന തലത്തിലേക്കു റബർവില ഇടിച്ചു. ഏഷ്യയിലെ ഒട്ടുമിക്ക വിപണികളും വാരമധ്യത്തിൽ ഇതുമൂലം സമ്മർദത്തിലായിരുന്നു. ടോക്കോമിൽ റബർവില 160 യെന്നിലേക്ക് ഇടിഞ്ഞത് നമ്മുടെ വിപണിയെയും തളർത്തി. സാങ്കേതികമായി ടോക്കോമിൽ റബർ ഓവർ സോൾഡ് മേഖലയിലാണ്. ഇതിനിടയിൽ തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ ഷീറ്റിന്റെ നിരക്ക് ചാഞ്ചാടി. സംസ്ഥാനത്ത് മഴ തുടരുന്നതിനാൽ ടാപ്പിംഗ്…
Read Moreകേന്ദ്രസർക്കാർ ഐഡിബിഐ ബാങ്കിലെ ഓഹരികൾ വിൽക്കും
ന്യൂഡൽഹി: പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ഐഡിബിഐ ബാങ്കിൽ കേന്ദ്രസർക്കാരിനുള്ള ഓഹരികൾ വിൽക്കും. കൈവശമുള്ള ഓഹരികളുടെ ഒരു ഭാഗം അടുത്ത മാസം ലൈഫ് ഇൻഷ്വറൻസ് കോർപറേഷനു (എൽഐസി) കൈമാറാനാണ് തീരുമാനം. നിലവിലുള്ള 81 ശതമാനം ഓഹരികൾ 50 ശതമാനമാക്കി കുറയ്ക്കാനാണു സാധ്യത. ഐഡിബിഐ ബാങ്ക് വിൽക്കാനുള്ള ശ്രമം രണ്ടു വർഷം മുന്പേ കേന്ദ്രസർക്കാർ തുടങ്ങിയതാണ്. മറ്റു പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് കിട്ടാക്കടത്തിന്റെ തോത് ഇവിടെ കൂടുതലാണ്. ഫിച്ചിന്റെ ഇന്ത്യൻ വിഭാഗമായ ഇന്ത്യ റേറ്റിംഗ് ആൻഡ് റിസർച്ച് ഐഡിബിഐ ബാങ്കിന്റെ റേറ്റിംഗ് ഈ മാസം താഴ്ത്തിയിരുന്നു.
Read Moreഎയർ ഇന്ത്യ വിമാനങ്ങളുടെ സീറ്റുകൾ മെച്ചപ്പെടുത്തും
ന്യൂഡൽഹി: തിരിച്ചുവരവിന്റെ പാതയിലുള്ള എയർ ഇന്ത്യയുടെ ഓഹരികൾ വിൽക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചതിനു പിന്നാലെ പുതിയ പദ്ധതി ഒരുക്കാൻ തയാറായി എയർ ഇന്ത്യ. യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര സർവീസ് നടത്തുന്ന വിമാനങ്ങളിലെ സീറ്റുകൾ കൂടുതൽ മികച്ചതാക്കാനാണ് തീരുമാനം. ഇതിനായി മഹാരാജ ക്ലാസ് സീറ്റുകൾ അവതരിപ്പിക്കും. യാത്രക്കാർക്ക് കൂടുതൽ അഡംബര യാത്രാനുഭവം നല്കുന്നതിനൊപ്പം ഭക്ഷണത്തിലും മാറ്റമുണ്ടാകും. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് എന്നിവ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി അപ്ഗ്രേഡ് ചെയ്യും. ഇതോടൊപ്പം ക്രൂ അംഗങ്ങൾക്ക് പാശ്ചാത്യ രീതിയിലുള്ള പുതിയ യൂണിഫോമും ആവിഷ്കരിക്കാനാണ് തീരുമാനം. ഈ മാറ്റങ്ങൾ അന്താരാഷ്ട്ര സർവീസ് നടത്തുന്ന എയർ ഇന്ത്യയുടെ ബോയിംഗ് 777, ബോയിംഗ് 787 വിമാനങ്ങളിലാണ് നടപ്പാക്കുക. വിമാനങ്ങളുടെ പരിഷ്കരിച്ച പതിപ്പ് ഇന്ന് അവതരിപ്പിക്കും.
Read Moreവ്യാപാരയുദ്ധം മുറുകി
ന്യൂഡൽഹി: അമേരിക്ക അഴിച്ചുവിട്ട ആഗോള വ്യാപാരയുദ്ധത്തിൽ ഇന്ത്യയും സജീവമാകുന്നു. അമേരിക്കയിൽനിന്നുള്ള 29 ഇനങ്ങൾക്ക് വർധിച്ച ചുങ്കം ഓഗസ്റ്റ് നാലിനു നിലവിൽവരുമെന്ന് ഇന്ത്യ അറിയിച്ചു. ഇതേത്തുടർന്ന് ഇന്ത്യയുമായി ചർച്ചയ്ക്ക് അമേരിക്ക തയാറായി.യൂറോപ്യൻ യൂണിയൻ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്നുമുതൽ ഉയർന്ന ചുങ്കം ഈടാക്കും. ചൈന രണ്ടാം ഘട്ടമായി പ്രഖ്യാപിച്ച പിഴച്ചുങ്കങ്ങൾ ഈയാഴ്ച നടപ്പിൽവരും. അമേരിക്കയുടെ വ്യാപാരകമ്മി ഇല്ലാതാക്കുകയും അമേരിക്കയിൽ ഉത്പാദനവും തൊഴിലും കൂട്ടുകയും ചെയ്യാൻ ഉദ്ദേശിച്ചാണു പ്രസിഡന്റ് ഡോണൾഡ് ട്രംപ് “യുദ്ധം’ തുടങ്ങിയത്. അമേരിക്കയിലേക്കുള്ള സ്റ്റീലിന് 25ഉം അലുമിനിയത്തിന് പത്തും ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തി. മാർച്ച് എട്ടിനായിരുന്നു ഇത്. ഏപ്രിലിൽ ചൈന അമേരിക്കൻ സാധനങ്ങൾക്കു ചുങ്കം കൂട്ടി. പിറ്റേന്ന് അമേരിക്ക ചൈനയിൽനിന്നുള്ള 5000 കോടി ഡോളറിന്റെ ഇറക്കുമതിക്കുകൂടി പിഴച്ചുങ്കം പ്രഖ്യാപിച്ചു. തുടർന്നു ചർച്ച നടന്നെങ്കിലും ഫലമുണ്ടായില്ല. ചൈന തിരികെ ചുങ്കം ചുമത്തി. ഈ മാസം മൂന്നാംവട്ടവും ഇരുരാജ്യങ്ങളും ചുങ്കം കൂട്ടി.…
Read Moreസീസണ് സെയിൽ ഓഫറുമായി ആമസോണ് ഫാഷൻ
കൊച്ചി: വന്പൻ ഓഫറുകളുമായി ആമസോണ് ഫാഷൻ ഏറ്റവും പുതിയ സീസണ് സെയിൽ പ്രഖ്യാപിച്ചു. ഇന്നു മുതൽ ഞായറാഴ്ച വരെ നാല് ദിവസം നീണ്ടുനിൽക്കുന്ന സീസണ് സെയിലിൽ 500ൽപ്പരം ലോകോത്തര ബ്രാൻഡുകളുടെ 20 ലക്ഷത്തിലധികം സ്റ്റൈലുകളിലുള്ള ഉത്പന്നങ്ങൾ 50 ശതമാനം മുതൽ 80 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. പ്യൂമ, ന്യൂ ബാലൻസ്, റെഡ് ടേപ്പ്, സ്പാർക്സ്, യുഎസ് പോളോ, ഗാപ്, ലിവൈസ്, ഫാസ്റ്റ് ട്രാക്ക്, അമേരിക്കൻ ടൂറിസ്റ്റർ, ബിബാ തുടങ്ങിയവയുടെ വസ്ത്രങ്ങൾ, വാച്ചുകൾ ആഭരണങ്ങൾ, ഷൂകൾ, സ്പോർട്സ് വെയറുകൾ, ഹാൻഡ് ബാഗുകൾ, വാലറ്റുകൾ, സണ്ഗ്ലാസുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾക്ക് ആനുകൂല്യം ലഭ്യമാകും. ആമസോണ് പേ ഉപയോഗിക്കുന്പോൾ 15 ശതമാനം ക്യാഷ്ബാക്ക്, ഐസിഐസിഐ ബാങ്ക് കാർഡുകളിൽ കുറഞ്ഞത് 1500 രൂപയ്ക്കു പർച്ചേസ് ചെയ്യുന്പോൾ 15 ശതമാനം ഇളവുകൾ തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്.
Read Moreവ്യാപാരയുദ്ധത്തിൽ മാന്ദ്യഭീതി
മുംബൈ/ലണ്ടൻ: അമേരിക്ക – ചൈന വ്യാപാരയുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആഗോള കന്പോളങ്ങൾ തകർച്ചയിൽ. യൂറോപ്യൻ, ഏഷ്യൻ ഓഹരിക്കന്പോളങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരികളും ഇടിഞ്ഞു. ഡോളർ വില 39 പൈസ കണ്ടു വർധിച്ച് 68.38 രൂപയായി. സർവകാല റിക്കാർഡായ 68.88 രൂപയിലെത്താൻ ഡോളറിന് 50 പൈസ കൂടി വർധിച്ചാൽ മതി. യുദ്ധം വ്യാപിക്കുന്നു. ചൈനീസ് ഇറക്കുമതിക്ക് അമേരിക്ക രണ്ടുതവണ ചുങ്കം വർധിപ്പിച്ചിരുന്നു. ആദ്യം സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് യഥാക്രമം 25-ഉം പത്തും ശതമാനം പിഴച്ചുങ്കം ചുമത്തി. പിന്നീട് 5000 കോടി ഡോളറിന്റെ ഇറക്കുമതിക്ക് 25 ശതമാനം പിഴച്ചുങ്കം കൂട്ടി. രണ്ടിനും ചൈന ബദൽ നടപടികളും പ്രഖ്യാപിച്ചു. ഇപ്പോൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നത് ചൈനയിൽനിന്നുള്ള 20,000 കോടി ഡോളറിന്റെ ഇറക്കുമതിക്ക് പത്തു ശതമാനം പിഴച്ചുങ്കം ചുമത്തുമെന്നാണ്. തിരിച്ചടിക്കു തങ്ങൾ തയാറെന്നു ചൈനയും പറഞ്ഞു.ഇങ്ങനെ വ്യാപാരയുദ്ധം വ്യാപിക്കുന്നത് അമേരിക്കയെയും…
Read More1500 പേർക്കു തൊഴിൽ നല്കും: പതഞ്ജലി യോഗപീഠം
കൊച്ചി: പതഞ്ജലി യോഗ സമിതിയും ഭാരത സ്വാഭിമാൻ ട്രസ്റ്റും ചേർന്ന് സംസ്ഥാനത്ത് 1500 പേർക്ക് ജോലി നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 15000 രൂപ ശന്പളത്തിൽ സെയിൽസ് പ്രൊമോട്ടീവ്സ് ആയാണ് ജോലി നൽകുക. ജോലി ആഗ്രഹിക്കുന്ന പ്ലസ് ടുവിന് മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീയുവാക്കൾ പതഞ്ജലി ജില്ലാ ഭാരവാഹികളുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. ബന്ധപ്പെടേണ്ട നന്പർ: 9746478565. 21ന് വിശ്വയോഗദിനത്തോട് അനുബന്ധിച്ച് എല്ലാ ജില്ലയിലും പ്രത്യേക പരിപാടി സംഘടിപ്പിക്കും. കോളജുകളിലും ഹൈസ്കൂളുകളിലും പ്രത്യേക സെമിനാറുകൾ സംഘടിപ്പിക്കും. ആറു മാസം തുടർച്ചയായി പതഞ്ജലി ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് അഞ്ചു ലക്ഷം രൂപയുടെ ലൈഫ് ഇൻഷ്വറൻസ് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ കിണാവല്ലൂർ ശശിധരൻ, തിപ്പയ്യാസ്വാമി, വിമൽ വിജയൻ, ചന്ദ്രൻ കുട്ടി, വിശ്വനാഥ് അഗർവാൾ എന്നിവർ പങ്കെടുത്തു.
Read Moreയുഎസ് ഫെഡ് പലിശ കൂട്ടി
വാഷിംഗ്ടൺ: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ കൂട്ടി. ഫെഡിന്റെ അടിസ്ഥാന പലിശനിരക്ക് 1.75 ശതമാനത്തിൽനിന്ന് രണ്ടുശതമാനമാക്കി. പത്തുവർഷത്തിനു ശേഷമാണ് നിരക്ക് രണ്ടുശതമാനത്തിലെത്തുന്നത്.ജനുവരിക്കു മുൻപ് രണ്ടുതവണകൂടി പലിശ കൂട്ടുമെന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞു. 2008-ലെ സാന്പത്തികമാന്ദ്യത്തിൽ നിന്ന് കരകയറിയ യുഎസ് സന്പദ്ഘടന ഇപ്പോൾ ശക്തമാണെന്നു പവൽ കണക്കാക്കുന്നു. ഈവർഷം രണ്ടാമത്തെയും മാന്ദ്യത്തിനു ശേഷമുള്ള ഏഴാമത്തെയും പലിശവർധനയാണിത്. ഇക്കൊല്ലം യുഎസ് സാന്പത്തികവളർച്ച 2.8 ശതമാനമാകുമെന്നു ഫെഡ് വിലയിരുത്തി. പ്രത്യാഘാതം അമേരിക്കയിൽ പലിശ വേഗം കൂടുന്നത് വികസ്വര രാജ്യങ്ങളിൽനിന്നു മൂലധനനിക്ഷേപം അമേരിക്കയിലേക്കു തിരിച്ചുപോകാൻ കാരണമാകും. ഇതു പിടിച്ചുനിർത്താനും കറൻസി മൂല്യം സംരക്ഷിക്കാനും വികസ്വരരാജ്യങ്ങൾ പലിശ കൂട്ടേണ്ടിവരും.
Read More