ബംഗളൂരു: ഐടി കമ്പനിയായ വിപ്രോയുടെ ഓഹരികൾക്ക് ഇടിവ്. ഇന്നലെ രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ മുതൽ ഓഹരികൾ നഷ്ടത്തിലായിരുന്നു. ഇന്നലെ മാത്രം വിപ്രോയുടെ വിപണിമൂല്യം 6000 കോടി രൂപ താഴ്ന്നു. നടപ്പു ത്രൈമാസത്തിൽ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഐടി കമ്പനിയായ വിപ്രോയുടെ വരുമാനവളർച്ച കുറയുമെന്ന പ്രവചനമാണ് ഓഹരികൾക്ക് തളർച്ച വരുത്തിയത്. കമ്പനിയുടെ പ്രധാന മൂന്ന് ഇടപാടുകാർ പാപ്പർ നടപടികളിലേക്കു നീങ്ങിയതാണ് ഇതിനു കാരണം. ജൂണിൽ അവസാനിക്കുന്ന ത്രൈമാസത്തിൽ കമ്പനി 202 കോടി ഡോളറിനും 207 കോടി ഡോളറിനും ഇടയിൽ വരുമാനമുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിലെ വരുമാനത്തിൽനിന്നും 2.3 ശതമാനം കുറവായിരിക്കും. പ്രവചനത്തേക്കാളും വലിയ നഷ്ടത്തിലായിരുന്നു 2017-18 സാന്പത്തികവർഷത്തെ നാലാം ത്രൈമാസ പ്രവർത്തനറിപ്പോർട്ട് വിപ്രോ പുറത്തുവിട്ടത്. ബുധനാഴ്ച ഓഹരി കമ്പോളങ്ങൾ വ്യാപാരം അവസാനിപ്പിച്ചതിനുശേഷം പുറത്തുവിട്ടതിനാൽ അത് ഇന്നലെ ഓഹരി കമ്പോളത്തിൽ പ്രതിഫലിക്കുകയായിരുന്നു. അടുത്ത കുറച്ച്…
Read MoreCategory: Business
രൂപ മെച്ചപ്പെട്ടു
മുംബൈ: കയറ്റുമതിക്കാരും ബാങ്കുകളും ഡോളർ വിറ്റഴിക്കാൻ ശ്രമിച്ചത് നേട്ടമാക്കി രൂപയ്ക്കു മുന്നേറ്റം. ഡോളറുമായുള്ള വിനിമയനിരക്ക് ഇന്നലെ 15 പൈസ ഉയർന്ന് 66.75 രൂപയായി. മറ്റു കറൻസികളുടെ മുന്നിലും ഡോളറിന്റെ വില താഴ്ന്നു. ഡോളറുമായുള്ള വിനിമയത്തിൽ കഴിഞ്ഞ ദിവസം രൂപ 53 പൈസ താഴ്ന്ന് 14 മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 66.90ലെത്തിയിരുന്നു. ഈ വർഷത്തെ ഏറ്റവും വലിയ മൂന്നാമത്തെ തകർച്ചയായിരുന്നു ബുധനാഴ്ച രൂപ നേരിട്ടത്.
Read Moreഡോളർ 67 രൂപയിലേക്ക്
മുംബൈ: രൂപയുടെ വിനിമയനിരക്ക് വീണ്ടും ഇടിഞ്ഞു. ഡോളർ 67 രൂപയ്ക്കു സമീപമെത്തി. ഇന്നലെ 52.50 പൈസയാണു ഡോളറിനു കയറിയത്. ചൊവ്വാഴ്ച 66.3750 ആയിരുന്ന ഡോളർ വൈകുന്നേരം 66.90 ലെത്തി. 2017 ഫെബ്രുവരി 22-നു ശേഷമുള്ള ഏറ്റവും താണനിലയാണിത്. അമേരിക്കയിൽ പലിശ നിരക്ക് കൂടുന്നതും വിദേശനിക്ഷേപകർ ഇന്ത്യയിൽനിന്നു പണം പിൻവലിക്കുന്നതുമാണു രൂപയെ തളർത്തുന്ന ഘടകങ്ങൾ. കയറ്റുമതിരംഗത്തു നേരിടുന്ന തിരിച്ചടിയും ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും രൂപയെ ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ കന്പനികളുടെ വിദേശ വായ്പയിൽ ഗണ്യമായൊരു ഭാഗം അടുത്തവർഷം തിരിച്ചടയ്ക്കേണ്ടതുണ്ടെന്ന വസ്തുതയും രൂപയ്ക്കു ക്ഷീണമായി. സിംഗപ്പുരിലെ അനൗദ്യോഗിക വിനിമയ വിപണിയിൽ ഡോളർ 67 രൂപയ്ക്കു മുകളിൽ കയറിയിട്ടുണ്ട്. വരുംദിവസങ്ങളിലും താഴോട്ടാകും ഗതി എന്നാണു സൂചന. ഏപ്രിൽ പത്തിനുശേഷം രൂപയ്ക്കു 2.93 ശതമാനം വിലയിടിവാണുണ്ടായത്. ഇപ്പോഴത്തെ ഇടിവിൽ ഗവൺമെന്റ് അധികം ആകുലപ്പെടുന്നില്ല. വ്യാപാരയുദ്ധങ്ങളുടെ സാഹചര്യത്തിൽ രൂപയ്ക്ക് മൂല്യം കുറയുന്നതു കയറ്റുമതിയെ സഹായിക്കും…
Read Moreജോലി തേടാനും ഇനി ഗൂഗിൾ സഹായം
ന്യൂഡൽഹി: തൊഴിലന്വേഷകർക്ക് തുണയായി ജോബ് സേർച്ച് ഫീച്ചറുമായി ടെക് ഭീമൻ ഗൂഗിൾ. എല്ലാതരത്തിലുള്ള തൊഴിലവസരങ്ങളേപ്പറ്റിയും വിവരം നൽകുന്ന ഫീച്ചർ കഴിഞ്ഞ ദിവസമാണ് ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഒരു വർഷം മുന്പ് അമേരിക്കയിൽ ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നു. തൊഴിലന്വേഷകന്റെ സ്ഥലം, ഇഷ്ടമേഘലകൾ തുടങ്ങിയവയൊക്കെ രേഖപ്പെടുത്തി അനുയോജ്യമായ തൊഴിലവസരം കണ്ടെത്താൻ ഫീച്ചർ സഹായകമാകുമെന്ന് ഗൂഗിളിന്റെ സോഫ്റ്റവേർ എൻജിനീയറിംഗ് ടീം തലവൻ അജിന്റ് ശ്രീവാസ്തവ പറഞ്ഞു.
Read Moreസുഗന്ധവ്യഞ്ജന കയറ്റുമതിയിൽ 20 ശതമാനം വളർച്ച
കൊച്ചി: 2017-18 സാന്പത്തികവർഷത്തെ ആദ്യ മൂന്നു പാദങ്ങളിൽ ഇന്ത്യൻ സുഗന്ധവ്യഞ്ജന കയറ്റുമതി 20 ശതമാനം വളർച്ച കൈവരിച്ചതായി സ്പൈസസ് ബോർഡ്. ഏപ്രിൽ മുതൽ ഡിസംബർ വരെ 13,167.89 കോടി രൂപ വിലമതിക്കുന്ന 7,97,145 ടണ് സുഗന്ധവ്യഞ്ജനമാണ് കയറ്റുമതി ചെയ്തത്. സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയെന്നറിയപ്പെടുന്ന ചെറിയ ഏലം, ജീരകം, വെളുത്തുള്ളി, കായം, പുളി, കടുക്, അയമോദകം, ശതകുപ്പ, കസ്കസ് എന്നിവയുടെ കയറ്റുമതിയിൽ അളവിലും മൂല്യത്തിലുമുണ്ടായ മികച്ച വർധനയാണ് ഈ നേട്ടം കൈവരിക്കാൻ സഹായകമായതെന്ന് അധികൃതർ വ്യക്തമാക്കുന്നു. മൂല്യവർധിത ഉത്പന്നങ്ങളായ കറിപ്പൊടി, പുതിന ഉത്പന്നങ്ങൾ, സുഗന്ധവ്യഞ്ജന എണ്ണ, ലേപനങ്ങൾ എന്നിവയുടെ കയറ്റുമതി അളവിൽ ഗണ്യമായ വർധനയുണ്ടായി. അതേസമയം, മുളക്, മല്ലി, പെരുംജീരകം, ജാതിക്ക, ചോളം എന്നിവയ്ക്കു മൂല്യത്തിലാണ് വർധനയുണ്ടായതെന്ന് സ്പൈസസ് ബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് പറഞ്ഞു. അളവിലും മൂല്യത്തിലും ഏറ്റവുമധികം വളർച്ച രേഖപ്പെടുത്തിയതു ചെറിയ ഏലമാണ്. 456.01 കോടി…
Read Moreഇന്ത്യയുടെ വളർച്ച വേഗത്തിലാകും: ഉർജിത് പട്ടേൽ
വാഷിംഗ്ടൺ: 2017-18 സാന്പത്തികവർഷം ഇന്ത്യയുടെ സാന്പത്തികമേഖല ഭേദപ്പെട്ട നിലയിലാണെന്നും നടപ്പുവർഷം വളർച്ച ഉയരുമെന്നാണു പ്രതീക്ഷയെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രസിഡന്റ് ഉർജിത് പട്ടേൽ. കഴിഞ്ഞ വർഷം ഇന്ത്യൻ ജിഡിപി 71. ശതമാനത്തിൽനിന്ന് 6.6 ശതമാനമായി കുറഞ്ഞു. രണ്ടാം അർധവാർഷികത്തിൽ സാന്പത്തികമേഖല മികച്ച വളർച്ച നേടിയതാണ് ജിഡിപി 6.6 ശതമാനമായി പിടിച്ചുനിർത്താൻ സാധിച്ചത്. നിക്ഷേപവും ഉയർന്നുവെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര നാണ്യനിധിയുടെ സമ്മേളത്തിൽ പറഞ്ഞു. നടപ്പു സാന്പത്തികവർഷം ഭേദപ്പെട്ട നിലയിലാണു പോകുന്നത്. നിർമാണ, വില്പന തുടങ്ങിയ മേഖലകളിലെ വളർച്ചയും സേവനമേഖലയിലെ പ്രവർത്തനങ്ങളും റിക്കാർഡ് കാർഷിക വിളവെടുപ്പും വളർച്ച ഉയർത്തും. കൂടാതെ വിദേശനിക്ഷേപങ്ങൾ സ്ഥിരതയിലേക്കു തിരിച്ചുവരുന്നതും ശുഭപ്രതീക്ഷ നല്കുന്നുണ്ട്. ഇതിനൊപ്പം കയറ്റുമതി ഉയരുകയും ചെയ്യും. ഇതൊക്കെ ഇന്ത്യയുടെ സാന്പത്തിവളർച്ച നടപ്പും സാന്പത്തികവർഷം 7.4 ശതമാനമായി ഉയരാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreനാളികേരോത്പാദനം കുറഞ്ഞു, വെളിച്ചെണ്ണവിലയിൽ ചലനം
വിപണി വിശേഷം / കെ.ബി. ഉദയഭാനു മില്ലുകാർ കൊപ്ര സംഭരിക്കാൻ മത്സരിക്കുന്നു, വെളിച്ചെണ്ണവില കുതിച്ചു. കുരുമുളക് വീണ്ടും പ്രതിസന്ധിയിൽ. ചുക്കുവിലയിൽ ചാഞ്ചാട്ടം, ഇറക്കുമതി വിലക്കയറ്റത്തിന് ഭീഷണിയാവുന്നു. രാജ്യാന്തര റബർവില നേട്ടത്തിൽ, വ്യവസായികൾ ആഭ്യന്തരനിരക്ക് വീണ്ടും ഇടിച്ച് ചരക്ക് സംഭരിച്ചു. തങ്കവും സ്വർണവും ഈ വർഷത്തെ ഉയർന്ന വില ദർശിച്ചു. നാളികേരം നാളികേരക്ഷാമം കൊപ്രയാട്ട് വ്യവസായികളുടെ ഉറക്കം നഷ്ടപ്പെടുത്തി. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്നുള്ള ചരക്കുസംഭരണം അവർ ശക്തമാക്കി. ഉത്പാദനം നേരത്തെ കണക്കുകൂട്ടിയതിനേക്കാൾ കുറയുമെന്ന നിലയിലാണ്. മില്ലുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാൻ കിട്ടുന്ന വിലയ്ക്ക് കൊപ്ര സംഭരിക്കുകയാണ് വൻകിട മില്ലുകൾ. മാസമധ്യത്തിൽ 12,180 രൂപയിൽ നീങ്ങിയ കൊപ്രയിപ്പോൾ 12,560ലേക്കു കയറി. ഈ വിലയ്ക്കും കാര്യമായി ചരക്ക് കണ്ടെത്താൻ മില്ലുകാർക്കായില്ല. തമിഴ്നാട്ടിൽ നാളികേര വിളവെടുപ്പ് തുടങ്ങിയെങ്കിലും ഉത്പാദനം കഴിഞ്ഞ സീസണിലേക്കാൾ കുറയുമെന്നാണ് ആദ്യസൂചന. ഉത്പാദനത്തിലെ കുറവു മൂലം വെളിച്ചെണ്ണ,…
Read Moreപെകിന് എതിരേ ആഞ്ഞടിച്ച് ട്രംപ്
വാഷിംഗ്ടൺ/ജിദ്ദ: പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) കൃത്രിമമായി വില കൂട്ടുകയാണെന്നും ഇതു സ്വീകാര്യമല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കന്പോളത്തിനു താങ്ങാവുന്ന വിലയേ ഉള്ളൂവെന്ന് സൗദി അറേബ്യയുടെ ഊർജമന്ത്രി ഖാലിദ് അൽ ഫാലിഹ്. ക്രൂഡ് വില മൂന്നു വർഷത്തെ ഏറ്റവും കൂടിയ വിലയിൽ എത്തിയപ്പോഴാണ് ഈ ഏറ്റുമുട്ടൽ. വീപ്പയ്ക്ക് 74.75 ഡോളർ എത്തിയ ബ്രെന്റ് ഇനം ക്രൂഡ് വില ഇതേ തുടർന്ന് 73.12 ഡോളർ വരെ താണു. ട്വിറ്ററിലാണു ട്രംപ് നിലപാടറിയിച്ചത്. എന്നാൽ, വില താഴ്ത്താൻ എന്തെങ്കിലും ചെയ്യുമെന്നു പറഞ്ഞില്ല. ജിദ്ദയിൽ ഒപെകിന്റെ മന്ത്രിതല സമ്മേളനത്തിനു തൊട്ടു മുന്പാണു മന്ത്രി ഖാലിദ് ഇതിനു മറുപടി നല്കിയത്. ഒപെക് പ്രതിദിന ഉത്പാദനം 18 ശതമാനം വീപ്പ കുറച്ചാണു വില രണ്ടു വർഷം കൊണ്ട് ഇരട്ടിയിലേറെ ആക്കിയത്. വിലകൂടിയതോടെ ഷെയ്ൽ വാതകക്കാരടക്കം അമേരിക്കയിലെ പെട്രോളിയം ഉത്പാദകർ ഉത്പാദനം കൂട്ടി.…
Read Moreവിദേശനാണ്യശേഖരം വീണ്ടും റിക്കാർഡിൽ
മുംബൈ: ഇന്ത്യയുടെ വിദേശനാണ്യശേഖരം വീണ്ടും റിക്കാർഡ് കുറിച്ചു. ഏപ്രിൽ 13നവസാനിച്ച ആഴ്ചയിൽ ശേഖരം 121.77 കോടി ഡോളർ കണ്ട് വർധിച്ചു. ഇതോടെ ശേഖരം 42,608.24 കോടി ഡോളർ (27.78 ലക്ഷം കോടി രൂപ) ആയി. വിദേശ നിക്ഷേപകർ ഇന്ത്യയിൽ പണം നിക്ഷേപിക്കുന്നതും റിസർവ് ബാങ്ക് വിപണിയിൽനിന്നു ഡോളർ വാങ്ങിയതും ശേഖരം വർധിക്കാൻ കാരണമായി.
Read Moreജിഡിപി: ഇന്ത്യ ഏഴാമത്
വാഷിംഗ്ടൺ: ഇന്ത്യ ലോകത്തിലെ ഏഴാമത്തെ വലിയ സന്പദ്ഘടന. 2017-ൽ 2.65 ലക്ഷം കോടി ഡോളർ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം)യോടുകൂടിയാണ് ഇന്ത്യ ഏഴാം സ്ഥാനം നിലനിർത്തിയതെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) പറയുന്നു. 2018 ലും ഇന്ത്യ ഏഴാം സ്ഥാനം നിലനിർത്തും. ഫ്രാൻസിനെ പിന്തള്ളി 2017 ൽ ഇന്ത്യ ആറാം സ്ഥാനത്തായെന്ന് ചിലർ റിപ്പോർട്ട് ചെയ്തെങ്കിലും ഐഎംഎഫിന്റെ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച വേൾഡ് ഇക്കണോമിക് ഔട്ലുക്ക് അങ്ങനെ പറയുന്നില്ല. 2017-ൽ ഇന്ത്യയുടെ ജിഡിപി 2.65 ലക്ഷം കോടി ഡോളറാണ്. ആ സമയത്ത് ഫ്രാൻസിന്റേത് 2.87 ലക്ഷം കോടി ഡോളർ വരും. ഇന്ത്യയുടേതിലും കൂടുതൽ. 2018-ൽ ഇന്ത്യൻ ജിഡിപി 2.85 ലക്ഷം കോടി ഡോളറിൽ എത്തുന്പോൾ ഫ്രാൻസ് 2.93 ലക്ഷം കോടി ഡോളറുമായി മുന്നിലാകും. എന്നാൽ 2019 ൽ ഇന്ത്യ ഫ്രാൻസിനെയും ബ്രിട്ടനെയും മറികടന്ന് അഞ്ചാം സ്ഥാനത്ത് എത്താൻ സാധ്യതയുണ്ട്. എന്നാൽ…
Read More