രൂപ മെച്ചപ്പെട്ടു

മും​​ബൈ: ക​​യ​​റ്റു​​മ​​തി​​ക്കാ​​രും ബാ​​ങ്കു​​ക​​ളും ഡോ​​ള​​ർ വി​​റ്റ​​ഴി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​ത് നേ​​ട്ട​​മാ​​ക്കി രൂ​​പ​​യ്ക്കു മു​​ന്നേ​​റ്റം. ഡോ​​ള​​റു​​മാ​​യു​​ള്ള വി​​നി​​മ​​യ​​നി​​ര​​ക്ക് ഇ​​ന്ന​​ലെ 15 പൈ​​സ ഉ​​യ​​ർ​​ന്ന് 66.75 രൂ​​പ​​യാ​​യി. മ​​റ്റു ക​​റ​​ൻ​​സി​​ക​​ളു​​ടെ മു​​ന്നി​​ലും ഡോ​​ള​​റി​​ന്‍റെ വി​​ല താ​​ഴ്ന്നു.

ഡോ​​ള​​റു​​മാ​​യു​​ള്ള വി​​നി​​മ​​യ​​ത്തി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം രൂ​​പ 53 പൈ​​സ താ​​ഴ്ന്ന് 14 മാ​​സ​​ത്തെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യാ​​യ 66.90ലെ​​ത്തി​​യി​​രു​​ന്നു. ഈ ​​വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ മൂ​​ന്നാ​​മ​​ത്തെ ത​​ക​​ർ​​ച്ച​​യാ​​യി​​രു​​ന്നു ബു​​ധ​​നാ​​ഴ്ച രൂ​​പ നേ​​രി​​ട്ട​​ത്.

Related posts