വിപണി വിശേഷം / കെ.ബി. ഉദയഭാനു തായ്ലൻഡിന്റെ റബർ ഉത്പാദനം ഈ വർഷം ഉയരുമെന്ന വെളിപ്പെടുത്തൽ ഇതര ഉത്പാദകരാജ്യങ്ങളുടെ കണക്കുകൂട്ടലുകൾ വീണ്ടും തെറ്റിക്കും. ആഗോളവിപണിയിൽ റബർ വിറ്റഴിക്കാൻ വീണ്ടും മത്സരസാധ്യത. വിഷു വരെ നാളികേരോത്പന്നങ്ങളെ താങ്ങിനിർത്താൻ വ്യവസായികൾ ശ്രമം തുടങ്ങി. വില കുറഞ്ഞ കുരുമുളക് ഇറക്കുമതിക്ക് കടിഞ്ഞാണിടുന്നു. സ്വർണം ഈ വർഷത്തെ ഏറ്റവും ഉയർന്ന തലത്തിൽ. റബർ ആഗോള റബർവിപണി വീണ്ടും ആശങ്കയിൽ. റബർ ഉത്പാദനം കുറച്ച് മാർക്കറ്റിനു പുതുജീവൻ പകരുമെന്ന പ്രഖ്യാപനം പുറത്തുവന്ന് ഒരാഴ്ച പിന്നിടുംമുന്പേ തായ്ലൻഡ് നടപ്പുവർഷം ഉത്പാദനം എട്ടു ശതമാനം ഉയരുമെന്ന് അവകാശപ്പെട്ടത് ഏഷ്യയിലെ ഇതര ഉത്പാദകരാജ്യങ്ങളെ ഞെട്ടിച്ചു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ വർഷത്തിന്റെ രണ്ടാം പകുതിയിൽ റബറിൽ ഉണർവു പ്രതീക്ഷിച്ചിരുന്നു. തായ്ലൻഡിന്റെ ഉത്പാദനം ഉയരുന്നതിനൊപ്പം കയറ്റുമതിയും വർധിക്കും. അതായത്, വർഷത്തിന്റെ രണ്ടാം പകുതിയിൽ മുഖ്യ ഉത്പാദകരാജ്യങ്ങൾ ചരക്കു വിൽക്കാൻ മത്സരിക്കുമെന്ന് സാരം.…
Read MoreCategory: Business
വാണിജ്യയുദ്ധത്തിന്റെ പ്രകന്പനത്തിൽ കന്പോളങ്ങൾ കൂപ്പുകുത്തി
മുംബൈ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഹ്വാനം ചെയ്ത വാണിജ്യയുദ്ധത്തിന്റെ പ്രകന്പനത്തിൽ ഇന്ത്യൻ കമ്പോളങ്ങൾക്കു കാലിടറി. സെൻസെക്സ് 410 പോയിന്റും നിഫ്റ്റി 117 പോയിന്റും ഇടിഞ്ഞു. അഞ്ചു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ത്യൻ കമ്പോളങ്ങൾ. ചൈനീസ് ഉത്പന്നങ്ങൾക്ക് നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതാണ് നിക്ഷേപകരിൽ ഭീതിയുളവാക്കിയത്. ബോംബെ ഓഹരിസൂചിക സെൻസെക്സ് 409.73 പോയിന്റ് (1.24 ശതമാനം) ഇടിഞ്ഞ് 32,596.54ൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 23നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് സെൻസെക്സ് ഇപ്പോൾ. നിഫ്റ്റി 10,000ലെ താങ്ങ് തകർത്ത് 116.70 പോയിന്റ് (1.15 ശതമാനം) ഇടിഞ്ഞ് 9,998.05ൽ ക്ലോസ് ചെയ്തു. കഴിഞ്ഞ വർഷം ഒക്ടോബർ 11നു ശേഷമുള്ള താഴ്ന്ന നിലയിലാണ് നിഫ്റ്റി. നിക്ഷേപകർക്ക് ഇന്നലെ മാത്രം 1.57 ലക്ഷം കോടി രൂപ ഇന്ത്യൻ കമ്പോളങ്ങളിൽനിന്ന് നഷ്ടമായി. ചൈനീസ് സ്റ്റീൽ, അലുമിനിയം ഉത്പന്നങ്ങൾക്ക് അമേരിക്ക…
Read Moreറോബട്ടുകൾ വന്നാലും ചില മേഖലകളിൽ മനുഷ്യർതന്നെ വേണം
കൊച്ചി: ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസും യന്ത്രമനുഷ്യനും എത്രത്തോളം വളർന്നാലും മനുഷ്യന്റെ നിശ്ചിത തൊഴിലവസരങ്ങൾക്കു ഭീഷണിയുണ്ടാകില്ലെന്നു റിസർവ് ബാങ്ക് മുൻ ഗവർണറും പ്രശസ്ത സാന്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ. കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള ഡിജിറ്റൽ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചർ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നിർമിതബുദ്ധിയും യന്ത്രമനുഷ്യനും പലയിടങ്ങളിലും മനുഷ്യനു പകരമാകുന്നുണ്ടെങ്കിലും നൈപുണ്യവും സഹാനുഭൂതിയും ആവശ്യമുള്ള തൊഴിൽ മേഖലകളിൽ മനുഷ്യന്റെ ആധിപത്യത്തിന് കോട്ടം സംഭവിക്കില്ല. സ്റ്റാർട്ടപ് സംരംഭങ്ങളിൽ കഴിവതും ഇന്ത്യയിൽനിന്നുള്ള മൂലധനം ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. അങ്ങനെ വന്നാൽ ഇവിടത്തെ സാന്പത്തിക വ്യവസ്ഥയ്ക്കു കൂടുതൽ കരുത്തും ഊർജവും കൈവരും. ഉന്നത വിദ്യാഭ്യാസരംഗത്ത് ആഗോള നിലവാരത്തിലുള്ള സ്ഥാപനങ്ങൾ ഇവിടെ കുറവാണെന്നത് വലിയ പോരായ്മയാണ്. രാജ്യത്തെ മികച്ച ബുദ്ധികേന്ദ്രങ്ങൾ മിക്കവരും വിദേശത്താണുള്ളത്. ഇവരെ തിരികെ കൊണ്ടുവരണം. ഡിജിറ്റൽ മേഖലയിൽ ആഗോളതലത്തിലുള്ള മത്സരത്തിനാണ് ഇന്ത്യയും കേരളവും തയാറെടുക്കേണ്ടത്. ചൈനയ്ക്കുമേൽ കനത്ത ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്താനുള്ള അമേരിക്കൻ…
Read Moreമെയ്ഡ് ഇൻ ഇന്ത്യ ഉത്പന്നങ്ങൾക്ക് വിദേശരാജ്യങ്ങളിൽ സ്വീകാര്യത
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പതാകവാഹക പദ്ധതിയായ മേക്ക് ഇൻ ഇന്ത്യക്ക് വിദേശ രാജ്യങ്ങളിൽ വൻ സ്വീകാര്യത. സ്റ്റാറ്റിസ്റ്റിക്സ്, മാർക്കറ്റ് റിസർച്ച്, ബിസിനസ് ഇന്റലിജൻസ് പോർട്ടലായ സ്റ്റാറ്റിസ്റ്റ് ഡോട്ട് കോം നടത്തിയ മെയ്ഡ് ഇൻ കൺട്രി ഇൻഡക്സ് 2017ലാണ് ഈ വിവരം പരാമർശിച്ചിരിക്കുന്നത്. ലോകവ്യാപകമായുള്ള സർവേ റിപ്പോർട്ട് ആണിത്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണ് മെയ്ഡ് ഇൻ ഇന്ത്യ ഉത്പന്നങ്ങൾക്ക് പ്രിയം കൂടുതൽ. യുഎഇ, ബഹറിൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് മികച്ച പ്രതികരണമുണ്ട്. ചൈനയിൽനിന്നുള്ള 38 ശതമാനം, അമേരിക്ക, യുകെ എന്നിവിടങ്ങളിൽനിന്നുള്ള 25 ശതമാനം പേരും മെയ്ഡ് ഇൻ ഇന്ത്യക്കൊപ്പമാണ്.
Read Moreനോട്ടുനിരോധനം ഡിജിറ്റൽ പണമിടപാട് വർധിപ്പിച്ചു: നന്ദൻ നിലേക്കനി
കൊച്ചി: നോട്ടുനിരോധനം ഡിജിറ്റൽ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവന്നെന്ന് ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേക്കനി. നോട്ടു നിരോധനത്തിനുശേഷം ഡിജിറ്റൽ പണമിടപാടുകളുടെ എണ്ണം 75 ലക്ഷത്തിൽനിന്ന് 17 കോടിയായി മാറിയെന്നും അദ്ദേഹം മുഖ്യ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. ലോകത്തിൽ ആദ്യമായി വിവരശേഖരണം (ഡേറ്റ) ജനകീയമാക്കിയതു ഇന്ത്യയിലാണ്. ആധാർ, യുപിഐ, ജിഎസ്ടി, തുടങ്ങിയ സേവനങ്ങൾ ജനകീയമായതോടെ ഇന്ത്യയിലെ ഡിജിറ്റൽ വിപ്ലവം ഉച്ചസ്ഥായിയിലേക്കു കുതിച്ചു. ഏതുതരം സേവനങ്ങളും ഇന്ന് ആധാർ അധിഷ്ഠിതമായതിനാൽ ഇടപാടുകൾ സുഗമമായി. സബ്സിഡികൾ ആധാർ അധിഷ്ഠിതമാക്കിയശേഷം ഒരു ലക്ഷം കോടി രൂപയാണു സർക്കാർ നേരിട്ടു ബാങ്ക് അക്കൗണ്ടിലേക്കു നല്കിയത്. ഇതോടെ സബ്സിഡി ചോർച്ച പൂർണമായും ഇല്ലാതായി. ഇനി വൈദ്യുതിനിരക്കും നേരിട്ടുള്ള സബ്സിഡിയിലേക്കു സർക്കാരുകൾ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. നികുതി പരിഷ്കരണത്തിനപ്പുറം സാധാരണക്കാരന്റെ ജീവിതത്തിൽ ഗുണപരമായ മാറ്റമാണു ജിഎസ്ടി ഉണ്ടാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെറുകിട സംരംഭകർ നേരിട്ടിരുന്ന പ്രധാനപ്രശ്നം വായ്പ ലഭിക്കില്ലെന്നതായിരുന്നു.…
Read Moreഡിജിറ്റൽ ഭാവിക്കുവേണ്ടി ഹാഷ് ഫ്യൂച്ചർ
കൊച്ചി: വൈജ്ഞാനിക ഡിജിറ്റൽ വളർച്ചയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനു ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദ്വിദിന ഡിജിറ്റൽ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറിന് ഇന്നു കൊച്ചിയിൽ തുടക്കം. മരടിലെ ലെ മെറിഡിയൻ കണ്വൻഷൻ സെന്ററിൽ ഇന്നു രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചകോടി ഉദ്ഘാടനം ചെയ്യും. ഇലക്ട്രോണിക്സ് ആൻഡ് ഐടി സെക്രട്ടറി എം. ശിവശങ്കർ, ഐടി ഉന്നതാധികാര സമിതി (എച്ച്പിഐസി) ചെയർമാൻ എസ്.ഡി. ഷിബുലാൽ, എച്ച്പിഐസി അംഗം വി.കെ. മാത്യൂസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കും. ഗതാഗതം, വിവരശേഖരം, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, നൈപുണ്യം, സാങ്കേതികവിദ്യ, ബാങ്കിംഗ്, ധനകാര്യം, ചില്ലറവിപണി എന്നീ മേഖലകളിലെ ലോകപ്രശസ്തരായ വിദഗ്ധർ ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയുടെ ഭാഗമായി നിശ്ചയിച്ചിട്ടുള്ള പാനൽ ചർച്ചകൾക്കുപരിയായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി ആശയവിനിമയത്തിനു വിദഗ്ധരുടെ പ്രത്യേക സമിതികൾ രൂപീകരിച്ചിട്ടുണ്ട്. പാനൽ ചർച്ചകൾക്ക് ഔദ്യോഗിക സ്വഭാവമാണുള്ളത്. സംസ്ഥാനത്തിന് ഏറ്റവും പ്രയോജനപ്പെടുന്ന കാര്യങ്ങൾ ഉദ്യോഗസ്ഥർക്കു…
Read Moreഎസാർ സ്റ്റീൽ വില്പനയ്ക്ക് പുതിയ ടെൻഡർ
ന്യൂഡൽഹി: പാപ്പർ പട്ടികയിൽപ്പെട്ട എസാർ സ്റ്റീൽ വിൽക്കുന്നതിന് പുതിയ ടെൻഡർ ക്ഷണിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ധനകാര്യ സ്ഥാപനങ്ങൾ തീരുമാനിച്ചു. ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി) അനുസരിച്ച് ആർസെലർ മിത്തൽ, നൂമെറ്റൽ എന്നീ കമ്പനികൾ സമർപ്പിച്ച ടെൻഡറുകൾക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി തള്ളിയതിനെത്തുടർന്നാണ് പുതിയ ടെൻഡർ ക്ഷണിക്കാൻ ബാങ്കുകൾ തീരുമാനിച്ചത്. പുതിയ ടെൻഡർ സമർപ്പിക്കാൻ ഏപ്രിൽ രണ്ടു വരെ സമയമുണ്ട്. എസാർ സ്റ്റീലിൽ താത്പര്യമറിയിച്ച് വേദാന്ത റിസോഴ്സസ്, ടാറ്റാ സ്റ്റീൽ, നിപ്പോൺ സ്റ്റീൽ, നൂമെറ്റൽ, ആർസലർ മിത്തൽ എന്നീ അഞ്ചു കമ്പനികളാണ് മുന്നോട്ടുവന്നത്. 49,000 കോടി കടമുള്ള എസാർ സ്റ്റീൽ പാപ്പർ നടപടി നേരിടുകയാണ്. അതേസമയം, എസാർ സ്റ്റീൽ ഏറ്റെടുക്കാൻ തങ്ങൾ യോഗ്യരാണെന്നു ചൂണ്ടിക്കാട്ടി റഷ്യയിലെ വിടിബി കാപിറ്റലിന്റെ ഉടമസ്ഥതയിലുള്ള നൂമെറ്റൽ നാഷണൽ കന്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചു. അഞ്ചു കന്പനികൾ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും…
Read Moreചെറുകിട വ്യവസായികൾ ദുരിതത്തിൽ
കോട്ടയം: കീടനാശിനികളുടെ ഇറക്കുമതി നിരോധിക്കുന്നതിന്റെ ചുവടുപിടിച്ച് 684 ഇനം സാധനങ്ങളുടെ ഇറക്കുമതി കൊച്ചി തുറമുഖംവഴി നടത്താൻ പാടില്ലെന്ന് ഉത്തരവ്. ഇതു സംസ്ഥാനത്തെ ഡസൻകണക്കിനു ചെറുകിട വ്യവസായങ്ങൾക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ചെന്നൈ, മുംബൈ തുറമുഖങ്ങൾ വഴി മാത്രമേ സമുദ്രമാർഗം വരുന്ന കീടനാശിനികൾ ഇറക്കുമതി ചെയ്യാവൂ എന്ന നിർദേശത്തെത്തുടർന്നാണ് ഇത്. കീടനാശിനികൾക്കു പുറമേ തീപിടിക്കാവുന്നതോ പൊട്ടിത്തെറിക്കാവുന്നതോ വിഷാംശമുള്ളതോ ആയ സാധനങ്ങളും ചേർത്താണ് അപായകാരികളായ 684 ഇനം സാധനങ്ങളുടെ പട്ടിക. ഇതിൽ വലിയപങ്കും വിവിധ ഉത്പന്ന നിർമാണങ്ങൾക്കുവേണ്ട അസംസ്കൃത പദാർഥങ്ങളാണ്. ഇവ കൊച്ചി തുറമുഖമുഖത്തുകൂടി ഇറക്കുമതി ചെയ്യാനാവില്ലെന്നു വന്നതോടെ ഇറക്കുമതിക്കാർ ചെന്നൈ, മുംബൈ തുറമുഖങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഇതുമൂലം ചെറുകിട വ്യവസായികൾ വളരെക്കൂടുതൽ ചരക്കുകടത്തുകൂലി നല്കേണ്ടിവരുന്നു. സമയനഷ്ടം പുറമെ. കൊച്ചി തുറമുഖത്തിന്റെ വരുമാനവും ഇതുവഴി കുറയും. അമോണിയ, ആസ്ഫാൾട്ട്, ബെൻസീൻ, ബ്യൂട്ടാഡിയൻ, കാത്സ്യം കാർബൈഡ്, കാർബൺ മോണോക്സൈഡ്, ക്ലോറിൻ, ക്ലോറോഫോം, ചെന്പും അതിന്റെ…
Read Moreആമിർ ഖാൻ വിവോ ഇന്ത്യയുടെ പുതിയ ബ്രാൻഡ് അംബാസഡർ
കൊച്ചി: സ്മാർട് ഫോൺ ബ്രാൻഡ് ആയ വിവോ ഇന്ത്യയുടെ പുതിയ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം ആമിർഖാനെ നിയമിച്ചു. വിവോയുടെ വരാനിരിക്കുന്ന പുതിയ ഉത്പന്നങ്ങൾക്കും മോഡലുകൾക്കും കമ്പനിയുടെ ആശയവിനിമയ പ്രവർത്തനങ്ങൾക്കും ഇനി ആമിർഖാൻ നേതൃത്വം നല്കും. ആമിറുമായുള്ള പങ്കാളിത്തം വിവോയ്ക്ക് ഇന്ത്യയിൽ പുതിയ സാധ്യതകൾ തുറന്നു നല്കുമെന്ന് വിവോ ഇന്ത്യ സിഎംഒ കെന്നി സെങ് പറഞ്ഞു. ഉടൻതന്നെ വിവോയുടെ വിപണിയിൽ എത്താനിരിക്കുന്ന ഉത്പന്നങ്ങളുടെ മാർക്കറ്റിംഗ് കാമ്പയിനിലും ടിവി പരസ്യങ്ങളിലും ആമിർഖാൻ പ്രത്യക്ഷപ്പെടും.
Read Moreഓഹരികൾക്കും രൂപയ്ക്കും ഇടിവ്; പലിശയിൽ ഭീതി
മുംബൈ: ആഗോള ആകുലതകളും ഇന്ത്യൻ പ്രശ്നങ്ങളും ഓഹരിക്കന്പോളത്തെ താഴോട്ടു വലിക്കുന്നു. തുടർച്ചയായ അഞ്ചാം ദിവസവും താണ സെൻസെക്സ് ഇപ്പോൾ 33,000 പോയിന്റിനു താഴെയായി. രൂപയുടെ വിനിയമനിരക്കും താഴുകയാണ്. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) ബുധനാഴ്ച പലിശനിരക്ക് കൂട്ടുമെന്നതാണു വലിയ ആശങ്ക. ബുധനാഴ്ച കാൽ ശതമാനം കൂട്ടും. ഈ വർഷം പിന്നീടു മൂന്നു തവണകൂടി കാൽ ശതമാനം വീതം കൂടും. ഇതാണു കന്പോളം കണക്കാക്കുന്നത്. ജെറോം പവ്വൽ ഫെഡ് ചെയർമാനായ ശേഷമുള്ള ആദ്യ പലിശവർധനയാകും ഇത്. അമേരിക്കൻ തൊഴിൽ വർധനയ്ക്കു വേഗം കൂടി; നാണ്യപ്പെരുപ്പം വർധിച്ചു വരുന്നു. ഈ സാഹചര്യത്തിൽ പലിശ അടുക്കലടുക്കൽ കൂട്ടണമെന്നാകും ഫെഡ് തീരുമാനിക്കുക. പ്രസിഡന്റ് ട്രംപിന്റെ നടപടികൾ ബജറ്റ് കമ്മിയും വിലക്കയറ്റവും വർധിപ്പിക്കുന്നവയാണെന്നു ഫെഡ് വിലയിരുത്തുന്നു.അമേരിക്ക പലിശ കൂട്ടിയാൽ അങ്ങോട്ട് മൂലധനം തിരിച്ചുപോകും. അത് ഇന്ത്യയിലെ ഓഹരികൾക്കും കടപ്പത്രങ്ങൾക്കും ക്ഷീണമാകും. ഇതിനിടെ…
Read More