എസാർ സ്റ്റീൽ വില്പനയ്ക്ക് പുതിയ ടെൻഡർ

ന്യൂ​ഡ​ൽ​ഹി: പാ​പ്പ​ർ പ​ട്ടി​ക​യി​ൽ​പ്പെ​ട്ട എ​സാ​ർ സ്റ്റീ​ൽ വി​ൽക്കുന്നതിന് പു​തി​യ ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കാ​ൻ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ തീ​രു​മാ​നി​ച്ചു. ഇ​ൻ​സോ​ൾ​വ​ൻ​സി ആ​ൻ​ഡ് ബാ​ങ്ക്‌​റ​പ്റ്റ്‌​സി കോ​ഡ് (ഐ​ബി​സി) അ​നു​സ​രി​ച്ച് ആ​ർ​സെ​ല​ർ മി​ത്ത​ൽ, നൂ​മെ​റ്റ​ൽ എ​ന്നീ ക​മ്പ​നി​ക​ൾ സ​മ​ർ​പ്പി​ച്ച ടെ​ൻ​ഡ​റു​ക​ൾ​ക്ക് യോ​ഗ്യ​ത​യി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കാ​ൻ ബാ​ങ്കു​ക​ൾ തീ​രു​മാ​നി​ച്ച​ത്. പു​തി​യ ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ക്കാ​ൻ ഏ​പ്രി​ൽ ര​ണ്ടു വ​രെ സ​മ​യ​മു​ണ്ട്.

എ​സാ​ർ സ്റ്റീ​ലി​ൽ താ​ത്പ​ര്യ​മ​റി​യി​ച്ച് വേ​ദാ​ന്ത റി​സോ​ഴ്സ​സ്, ടാ​റ്റാ സ്റ്റീ​ൽ, നി​പ്പോ​ൺ സ്റ്റീ​ൽ, നൂ​മെ​റ്റ​ൽ, ആ​ർ​സ​ല​ർ മി​ത്ത​ൽ എ​ന്നീ അ​ഞ്ചു ക​മ്പ​നി​ക​ളാ​ണ് മു​ന്നോ​ട്ടു​വ​ന്ന​ത്. 49,000 കോ​ടി ക​ട​മു​ള്ള എ​സാ​ർ സ്റ്റീ​ൽ പാ​പ്പ​ർ ന​ട​പ​ടി നേ​രി​ടു​ക​യാ​ണ്.

അ​തേ​സ​മ​യം, എ​സാ​ർ സ്റ്റീ​ൽ ഏ​റ്റെ​ടു​ക്കാ​ൻ ത​ങ്ങ​ൾ യോ​ഗ്യ​രാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി റ​ഷ്യ​യി​ലെ വി​ടി​ബി കാ​പി​റ്റ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നൂ​മെ​റ്റ​ൽ നാ​ഷ​ണ​ൽ ക​ന്പ​നി ലോ ​ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ചു. അ​ഞ്ചു ക​ന്പ​നി​ക​ൾ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും വാ​ങ്ങാ​നു​ള്ള ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ച്ച​ത് നൂ​മെ​റ്റ​ലും, ആ​ർ​സി​ല​ർ മി​ത്ത​ലു​മാ​യി​രു​ന്നു.

Related posts