പത്തനംതിട്ട: അടൂരിൽ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കടത്തുകാവ് പോലീസ് ക്യാമ്പിലാണ് സംഭവം. കുഞ്ഞുമോൻ (51) ആണ് മരിച്ചത്. ക്യാംപ് ക്വാട്ടേഴ്സിൽ ആണ് കുഞ്ഞുമോനും കുടുംബവും താമസം. ക്യാമ്പിലെ പരിശീലനത്തിന്റേയും മറ്റും ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥനാണ് കുഞ്ഞുമോൻ. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം.
Read MoreCategory: Edition News
വിനോദയാത്രകള് അടിപൊളിയാക്കാൻ കെഎസ്ആര്ടിസി
കോട്ടയം: കുളിരേകുന്ന മഴയത്ത് കാട്ടരുവികളിലൂടെ നടന്നിട്ടുണ്ടോ…? നൂല്മഴ ആസ്വദിച്ച് മൂടല്മഞ്ഞ് വകഞ്ഞുമാറ്റി തേയിലത്തോട്ടത്തിലൂടെ യാത്ര പോയിട്ടുണ്ടോ…? മഴയും, കോടമഞ്ഞും ഇഴചേരുന്ന സൗന്ദര്യം ആസ്വദിക്കാന് ഓണക്കാലത്ത് യാത്രകള് ഒരുക്കുകയാണ് കെഎസ്ആര്ടിസി ബജറ്റ് ടൂറിസം. ഓണക്കാലത്തെ വിനോദയാത്രകള് ആസ്വാദ്യമാക്കാന് ജില്ലയിലെ കെഎസ്ആര്ടിസി ഡിപ്പോകളും ഒരുങ്ങി. സെപ്റ്റംബര് മാസത്തില് സ്റ്റേ ട്രിപ്പുകള് ഉള്പ്പെ ടെ യാത്രയില് ഒരുക്കിയിട്ടുണ്ട്. നെല്ലിയാമ്പതി, ഓക്സിവാലി, സൈലന്റ് വാലി, വയനാട്, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മൂന്നാര്, മറയൂര്, വട്ടവട, കോവളം, രാമക്കല്മേട്, ഇല്ലിക്കൽകല്ല്-ഇലവീഴാപൂഞ്ചിറ, വാഗമണ്, നിലമ്പൂര്, മലമ്പുഴ, പാലരുവി, പൊന്മുടി, ഗവി യാത്രകളാണ് കൂടുതലും ക്രമീകരിച്ചിട്ടുള്ളത്. സീ അഷ്ടമുടി, കൊല്ലം ജെകെ റോയല്സ്, ആലപ്പുഴ വേഗ എന്നീ ബോട്ട് യാത്രകളും ആറന്മുള വള്ളസദ്യ ഉള്പ്പെടുന്ന പഞ്ചപാണ്ഡവ യാത്രയും പമ്പ ക്ഷേത്രം ഉള്പ്പെടുന്ന പുണ്യം പമ്പ, അയ്യപ്പചരിത്രത്തിലൂടെ അയ്യപ്പദര്ശന പാക്കേജും ആഴിമല-ചെങ്കല്, മൂകാംബിക, വേളാങ്കണ്ണി പാക്കേജും ക്രമീകരിച്ചിട്ടുണ്ട്. ഒക്ടോബര്…
Read Moreപായസമില്ലാതെ എന്ത് ഓണം? ഓണശർക്കരയുടെ തിരക്കിൽ കല്ലിട്ടുനടയിലെ ശർക്കരശാല
പായസമില്ലാതെ എന്ത് ഓണം? അരിപ്പായസമോ അരിയടയോ ആവട്ടെ ശര്ക്കര കൂടിയേ തീരൂ. ഒാണക്കാലമായതോടെ കിടങ്ങൂര്-അയര്ക്കുന്നം റോഡില് കല്ലിട്ടുനടയിലെ ശര്ക്കരനിര്മാണപ്പുരയില് തിരക്കാണ്. ലൈവ് തട്ടുകട, ലൈവ് കഫേ, ലൈവ് അടുക്കള എന്നൊക്കെ പറയുന്നതുപോലെ ഇവിടെ കരിമ്പ് ആട്ടി നീരു തിളപ്പിച്ചാറ്റി ശര്ക്കര ഉരുട്ടി പാകമാക്കുന്നതു ലൈവായി കാണാം, ശർക്കരയും വാങ്ങാം. ഏറുമാനൂര് കുഞ്ചറക്കാട്ടില് ജോസ് കെ. ഏബ്രഹാമാണ് കഴിഞ്ഞ ആറു വര്ഷമായി ഇവിടെ നാടന് ശര്ക്കര നിര്മാണവും വിപണനവും നടത്തുന്നത്. സ്വന്തമായി എട്ടേക്കറിലും പാട്ടത്തിനെടുത്ത 16 ഏക്കറിലുമാണ് കൃഷി. കൂടാതെ, സര്ക്കാര് കരിമ്പുഫാമില്നിന്നു കരിമ്പ് വാങ്ങുന്നുണ്ട്. മായമില്ലാതെ പൂര്ണമായി ജൈവമധുരമുള്ള ശര്ക്കരയാണ് ഇവിടെ തയാറാക്കുന്നത്. ശർക്കര അത്ര എളുപ്പമല്ല പാടത്തുനിന്നു വെട്ടിയ കരിന്പ് റോളറില് കയറ്റി ജൂസെടുത്ത് വെള്ളം ബാഷ്പീകരിച്ച തിളപ്പിക്കും. 100 ലിറ്റര് ജൂസ് ബാഷ്പീകരണം നടക്കാന് നാലു മണിക്കൂറോളം വേണ്ടിവരും. തിളപ്പിക്കുന്നതിനു കരിമ്പിന് ചണ്ടികളും വിറകുമാണ്…
Read Moreഅങ്കമാലി- എരുമേലി ശബരി റെയില്പാത വൈകില്ല
കോട്ടയം: അങ്കമാലി- എരുമേലി ശബരി റെയില്വേയ്ക്ക് സ്ഥലം ഏറ്റെടുക്കല് നടപടികള് വൈകാതെ തുടങ്ങും.എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 111 കിലോമീറ്റര് ദൈര്ഘ്യമുള്ള പാതയ്ക്ക് ആവശ്യമുള്ള 303 ഏക്കര് സ്ഥലം ഉടന് ഏറ്റെടുക്കും. നടപടികള് വേഗത്തിലാക്കാന് മൂന്നു ജില്ലാ കളക്ടര്മാരോടും സര്ക്കാര് നിര്ദേശിച്ചു. സ്ഥലം ഏറ്റെടുത്തുകൊടുത്താല് ഉടന് തന്നെ പാത നിര്മാണം ആരംഭിക്കുമെന്നാണ് റെയില്വെയുടെ നിലപാട്. ഒപ്പം ചെലവിന്റെ പകുതി കേരളം വഹിക്കുകയും വേണം. നിലവില് അങ്കമാലി മുതല് കാലടി വരെ നിര്മാണം പൂര്ത്തിയായിട്ടുണ്ട്. പെരിയാറിനു കുറുകെ പാലവും കാലടിയില് സ്റ്റേഷനും പണിതീര്ത്തു. നിലവില് കാലടി മുതല് രാമപുരം പിഴക് വരെ റൂട്ട് നിര്ണയിച്ച് സ്ഥലം അളന്നു തിരിച്ചിട്ടുണ്ട്. ഇതോടകം വിട്ടുകൊടുത്ത 2,862 കുടുംബങ്ങള് നഷ്ടപരിഹാരം ലഭിക്കാതെ കാല് നൂറ്റാണ്ടിലേറെയായി ആശങ്കയിലാണ്. കല്ല് സ്ഥാപിച്ച ഭൂമി വില്ക്കാനോ പണയപ്പെടുത്താനോ നിര്മാണം നടത്താനോ കൃഷി ചെയ്യാനോ ഇവര്ക്ക് കഴിയുന്നില്ല. അങ്കമാലി…
Read Moreസ്ത്രീകളെ ഭീഷണിപ്പെടുത്തി പീഡനം: കീഴടങ്ങിയ പ്രതിയെ പോലീസ് ചോദ്യം ചെയ്യുന്നു
കൊച്ചി: മോഡലായ യുവതിയെ പീഡിപ്പിച്ചെന്ന കേസില് കോടതിയില് കീഴടങ്ങിയ യുവാവിനെ പോലീസ് ചോദ്യം ചെയ്യുന്നു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില് സ്ത്രീകളെ വശീകരിച്ച് സ്വകാര്യദൃശ്യങ്ങള് ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുന്ന തൃശൂര് കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷോബി എന്ന പി.എസ്. പ്രശോബിനെയാണ് (36) എറണാകുളം നോര്ത്ത് പോലീസ് ചോദ്യം ചെയ്യുന്നത്. ഇന്നലെയാണ് ഇയാളെ അഡീഷണല് സിജെഎം കോടതി ഇയാളെ നോര്ത്ത് പോലീസിന്റെ കസ്റ്റഡിയില് വിട്ടത്. സിനിമാമേഖലയില് പ്രവര്ത്തിക്കുന്ന യുവതി നല്കിയ പരാതിയില് പ്രശോബിനെ പ്രതിയാക്കി നോര്ത്ത് പോലീസ് കേസെടുത്തിരുന്നു. സ്വകാര്യദൃശ്യങ്ങള് പലര്ക്കും അയച്ചുകൊടുത്തതറിഞ്ഞാണ് യുവതി പരാതി നല്കിയത്. വിവാഹവാഗ്ദാനം നല്കിയായിരുന്നു പീഡനവും ദൃശ്യങ്ങള് പകര്ത്തലും. ഐ.ടി ആക്റ്റ് ഉള്പ്പെടെ വകുപ്പുകള് ചുമത്തിയാണ് കേസെടുത്തത്. ഇതിനു പിന്നാലെ ഇയാള് ഒളിവില് പോയി. എന്നാല്, എറണാകുളം അഡീഷണല് ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി ഇയാളുടെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയതോടെ…
Read Moreകാഞ്ഞിരപ്പള്ളിയിൽ കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു
കാഞ്ഞിരപ്പള്ളി: കാർ നിയന്ത്രണംവിട്ടു കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ഇന്നലെ രാത്രി 11.30 ഓടെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് സ്കാൻറോണ് ലാബ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കാണ് കാർ ഇടിച്ചുകയറിയ്ത. മുണ്ടായത്. തന്പലക്കാട് കീച്ചേരി രാജ്മോഹൻ നായരുടെ മകൻ അഭിജിത്ത് (34) ആണു മരിച്ചത്. സംഭവസ്ഥലത്തു വച്ചുതന്നെ മരണം സംഭവിച്ചിരുന്നു. അഭിജിത്തിന്റെ സഹോദരി ആതിര (30), ഭർത്താവ് വിഷ്ണു (30), ആലപ്പാട്ടുവയലിൽ ദീപു ഗോപാലകൃഷ്ണൻ (30), ഹരി (26) എന്നിവർക്കും പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചു. ദീപുവിന്റെ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അഭിജിത്തിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ. വ്യാഴാഴ്ചയായിരുന്നു ആതിരയുടെയും വിഷ്ണുവിന്റെയും കല്യാണം. .
Read Moreജെയ്നമ്മ കൊലപാതകം: ഡിഎന്എ ഫലത്തിനുശേഷം തുടരന്വേഷണമെന്ന് ക്രൈംബ്രാഞ്ച്
കോട്ടയം: അതിരമ്പുഴ സ്വദേശി ജെയ്നമ്മയുടെ കൊലപാതകത്തില് കൂടുതല് അന്വേഷണം ഡിഎന്എ ഫലം വന്നതിനു ശേഷമെന്ന് ക്രൈംബ്രാഞ്ച്. കേസില് അറസ്റ്റിലായ ചേര്ത്തല പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്നിന്നു കണ്ടെടുത്ത അസ്ഥിക്കഷ്ണങ്ങളുടെ ഡിഎന്എ ഫലത്തിനായി പോലീസ് കാത്തിരിക്കുകയാണ്. അസ്ഥിക്കഷ്ണങ്ങള് കരിഞ്ഞ നിലയിലായതിനാലാണ് ഡിഎന്എ വൈകുന്നത്. ഇത് സ്ത്രീയുടെ അസ്ഥിയാണെന്നു വ്യക്തമായിട്ടുണ്ട്.ജെയ്നമ്മയെ കൂടാതെ ചേര്ത്തല വാരനാട് സ്വദേശി ഐഷ, കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന് എന്നിവരുടെ തിരോധാനത്തിലും ദുരൂഹത നിലനില്ക്കുകയാണ്. ബിന്ദുവിനെയും ഐഷയെയും സെബാസ്റ്റ്യന് വകവരുത്തിയതായാണ് സാഹചര്യത്തെളിവുകള്. എന്നാല് തുടര്ച്ചയായ ചോദ്യംചെയ്യലില്, ഇരുവര്ക്കും എന്തു സംഭവിച്ചെന്ന് പ്രതി പറയുന്നില്ല. ഡിഎന്എ ഫലം ജെയ്നമ്മയുടേതാണെങ്കില് കേസില് വ്യക്തമായ തെളിവാകും. സെബാസ്റ്റ്യന്റെ വീട്ടിലെ കുളിമുറിയില് കണ്ടെത്തിയ രക്തത്തുള്ളികള് ജെയ്നമ്മയുടേതാണെന്ന് ഫോറന്സിക് പരിശോധനയില് തെളിഞ്ഞിരുന്നു. അസ്ഥിക്കഷ്ണങ്ങള് ജെയ്നമ്മയുടേതല്ലെങ്കില് മൃതദേഹം എവിടെ മറവുചെയ്തുവെന്നത് കണ്ടെത്തണം. ഐഷയും ബിന്ദുവും എവിടെയെന്നതിലും തുടരന്വേഷണം നടത്തണം. ജെയ്നമ്മ തിരോധാനത്തില് തുടരെ…
Read Moreമണര്കാട് എട്ടുനോമ്പ് തിരുനാള്: ഒരുക്കങ്ങൾ പൂര്ത്തിയായി
മണര്കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില് വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാളിന്റെ ക്രമീകരണങ്ങള് പൂര്ത്തിയായി. മണര്കാട് പള്ളിയില് വൃതശുദ്ധിയോടെ എട്ടുനോമ്പു ആചരിച്ച് പെരുന്നാളില് പങ്കെടുക്കാന് ആയിരങ്ങളാണ് ഒഴുകിയെത്തുക. ഏകദേശം 60 ലക്ഷം വിശ്വാസികള് പെരുന്നാള് ദിനങ്ങളില് ഇവിടേക്ക് എത്തിചേരുമെന്ന് പ്രതീക്ഷിക്കുന്നത്. സര്ക്കാര് വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് പെരുന്നാളിനായി ഒരുക്കിയിരിക്കുന്നത്. പള്ളിയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള് ത്വരിതഗതിയില് നടന്നുകൊണ്ടിരിക്കുന്നു. ഭക്തജനങ്ങളുടെ സൗകര്യാര്ഥം പെരുന്നാളിനോടനുബന്ധിച്ച് പള്ളി പരിസരത്ത് പോലീസ്, എക്സൈസ്, ഫയര്ഫോഴ്സ്, റവന്യു, ഹെല്ത്ത് ഡിപ്പാര്ട്ട്മെന്റുകള്ക്കായി വിവിധ കൗണ്ടറുകള് പ്രവര്ത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള് ചെയ്തു. പെരുന്നാളിനോട് അനുബന്ധിച്ച് പള്ളിയുടെ വടക്ക് വശത്തെ മൈതാനത്ത് താത്കാലിക ബസ് സ്റ്റാന്ഡ് പ്രവര്ത്തിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്നിന്ന് കെഎസ്ആര്ടിസി പ്രത്യേക സര്വീസ് നടത്തും.പെരുന്നാള് ദിനങ്ങളില് പ്രത്യേക സുരക്ഷയ്ക്കായി പള്ളിയിലും പരിസരങ്ങളിലും നിലവിലുള്ള സിസിടിവി കാമറകള്ക്ക് പുറമേ കുടുതല് കാമറകള് സ്ഥാപിച്ചു പോലീസ്…
Read Moreഐടി ജീവനക്കാരനെ മര്ദിച്ച സംഭവം; നടി ലക്ഷ്മി മേനോനൊപ്പം ക്വട്ടേഷൻ സംഘാംഗവും
കൊച്ചി: ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്ദിച്ച കേസില് നടി ലക്ഷ്മി മേനോനൊപ്പം ഉണ്ടായിരുന്ന യുവാക്കളിലെ ക്വട്ടേഷന് സംഘാംഗത്തെ കേ്ന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കേസില് അറസ്റ്റിലായ വടക്കന് പറവൂര് സ്വദേശി മിഥുന് ക്വട്ടേഷന് സംഘാംഗവും ക്രിമിനല് കേസ് പ്രതിയുമാണെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് സംഭവത്തില് ദുരൂഹത സൃഷ്ടിക്കുന്നത്. 2023 നവംബറില് പോലീസ് ചമഞ്ഞ് സ്വര്ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 244 ഗ്രാം സ്വര്ണം കവര്ന്ന സംഘത്തില് മിഥുനും ഉള്പ്പെട്ടിരുന്നു. സംഭവത്തില് തൃശൂര് ഈസ്റ്റ് പോലീസ് മിഥുന് ഉള്പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. നിലവില് ഈ കേസില് മിഥുന് ജാമ്യത്തിലാണ്. ആലുവ സ്വദേശിയായ സ്വര്ണവ്യാപാരിയുടെ സുഹൃത്ത് നല്കിയ ക്വട്ടേഷന് അനുസരിച്ചായിരുന്നു മിഥുന്റെയും മറ്റും പ്രവര്ത്തനം. തൃശൂരിലെ സ്വര്ണാഭരണ നിര്മാണശാലയില്നിന്ന് കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില് വില്പന നടത്താനുള്ള സ്വര്ണവുമായി റെയില്വേ സ്റ്റേഷനിലേക്കു പോകുന്നതിനിടെ ഒരുസംഘം കാറിലെത്തി വ്യാപാരിയെ തടഞ്ഞ് മര്ദിച്ചവശനാക്കുകയും…
Read Moreവയനാട് സ്വദേശിയെ കോഴിക്കോട്ടുനിന്നു തട്ടിക്കൊണ്ടുപോയ സംഭവം; എട്ടംഗസംഘം അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നടക്കാവില്നിന്നു പുലര്ച്ചെ തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കക്കാടംപൊയിലിലെ റിസോര്ട്ടില് നിന്നാണ് യുവാവിനെ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. തട്ടിക്കൊണ്ടുപോയഎട്ടംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്ച്ചെയായിരുന്നു സംഭവം . വയനാട് സുല്ത്താന് ബത്തേരി സ്വദേശി റഹീസിനെയാണ് ഇന്നോവ കാറില് എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. നടക്കാവ് പോലീസ് സ്റ്റേഷന് പരിധിയിലുള്ള യുവതി വിളിച്ചതിനെത്തുടര്ന്നാണ് യുവാവ് സ്ഥലത്തെത്തിയത്. ഇതിന് പിന്നാലെ ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ പ്രദേശവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തുകയും സിസിടിവി ദൃശ്യങ്ങള് പരിശോധിക്കുകയും ചെയ്തു. ഇതില് നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായത്. ഇന്നോവ കാറിന്റെ നമ്പര് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. യുവതി നിലവില് പോലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. യുവതിയെ ഉപയോഗിച്ച് റഹീസിന്റെ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് വിവരം.…
Read More