കൊല്ലം: തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി )-മംഗളുരു പ്രതിവാര സ്പെഷൽ ട്രെയിൻ (06163/06164) സെപ്റ്റംബർ വരെ ദീർഘിപ്പിച്ച് റെയിൽവേ.കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിനുള്ള ട്രെയിൻ ഈമാസം ഏഴു മുതൽ സെപ്റ്റംബർ ഒന്നുവരെയാണു ദീർഘിപ്പിച്ചത്. തിങ്കളാഴ്ചകളിൽ വൈകുന്നേരം 5.30 നു പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 6.50 ന് മംഗളൂരു ജംഗ്ഷനിൽ എത്തും. തിരികെയുള്ള സർവീസ് ഈ മാസം എട്ടു മുതൽ സെപ്റ്റംബർ രണ്ടുവരെയും ദീർഘിപ്പിച്ചു. ഈ വണ്ടി മംഗളൂരു ജംഗ്ഷനിൽ നിന്ന് ചൊവ്വാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3.15 ന് യാത്രതിരിച്ച് അടുത്ത ദിവസം രാവിലെ 3.50ന് കൊച്ചുവേളിയിൽ എത്തും. ദീർഘിപ്പിച്ച സർവീസുകൾക്കുള്ള മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
Read MoreCategory: Edition News
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാക്കളും അണികളും; പരിശോധിക്കുമെന്ന് ജില്ലാ സെക്രട്ടറി
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാജോര്‍ജിനെതിരേ നിശിതമായ വിമര്‍ശന കുറിപ്പുകളുമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് സ്വന്തം മണ്ഡലത്തിലെ സിപിഎം പ്രാദേശിക നേതാക്കളും അണികളും.പോസ്റ്റുകളെ സംബന്ധിച്ച് അന്വേഷിക്കുമെന്നു സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. കഴിഞ്ഞയാഴ്ച സസ്പെന്‍ഷനിലായ സിഡബ്ല്യുസി ജില്ലാ ചെയര്മാന് എന്‍. രാജീവാണ് ഇന്നലെ രാത്രി പരിഹാസക്കുറിപ്പുമായി ആദ്യം രംഗത്തെത്തിയത്. സിപിഎം ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റിയംഗം കൂടിയാണ് എന്‍. രാജീവ്.”കുട്ടിയായിരിക്കെ താന്‍ ക്ലാസ് പരീക്ഷാദിവസം വയറുവേദന എന്ന കളവു പറഞ്ഞ് വീട്ടില്‍ ഇരിക്കുമായിരുന്നു. അങ്ങനെ താന്‍ പരീക്ഷകളില്‍ നിന്നു രക്ഷപ്പെട്ടു, ഇവിടെ ചോദ്യങ്ങളില്‍ നിന്നും” മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയാണ് രാജീവ് പരിഹസിക്കുന്നത്. ഒരാഴ്ച മുമ്പ് രാജീവനെ സിഡബ്ല്യുസി ചെയര്മാന് സ്ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്തതിനു പിന്നില്‍ ഭരണതലത്തിലെ ചില സമ്മര്‍ദങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സത്യം ചെരുപ്പ് ഇട്ട് വരുമ്പോഴേക്കും കള്ളം നാട് ചുറ്റി കഴിഞ്ഞിരിക്കും എന്ന ഒരു പോസ്റ്റ് അന്ന്…
Read Moreനെല്ലിയാമ്പതിയിൽ കാട്ടാനയിറങ്ങി; നാട്ടുകാർക്ക് ഉറക്കമില്ലാത്ത രാത്രി
നെല്ലിയാമ്പതി (പാലക്കാട്): ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന പ്രദേശവാസികളെ ഭീതിയിലാക്കി. കഴിഞ്ഞദിവസം രാത്രി എട്ടോടെ ചന്ദ്രാമല എസ്റ്റേറ്റിലെ മട്ടത്ത്പാടിയിൽ എത്തിയ ഒറ്റയാനാണ് പ്രദേശത്തെ 40 ഓളം വീട്ടുകാരെ കഴിഞ്ഞദിവസം രാത്രി ഭീതിയിലാക്കിയത്. കാട്ടാന നടന്ന വഴിയിലെ വൈദ്യുതി വയറുകൾ പോസ്റ്റിൽ നിന്നു പൊട്ടിവീണതോടെ വീടുകളിലെ വൈദ്യുതി നിലച്ചു. പട്ടികളും പശുക്കളും പേടിച്ച് ഒച്ച വച്ചതോടെയാണ് ആനയുടെ സാന്നിധ്യം പാടിയിൽ ഉള്ളവർ അറിയുന്നത്. നെല്ലിയാമ്പതി കൈകാട്ടിയിലെ വനംസ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകൻ എത്തിയെങ്കിലും ആനയെ തുരത്താൻ നടപടി കൈക്കൊണ്ടില്ല. ഏറെനേരം പാടികൾക്ക് സമീപത്തും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് സമീപത്തുകൂടെയും കറങ്ങിനടന്നെങ്കിലും വാഹനങ്ങൾ ആക്രമിച്ചില്ല. താമസക്കാർ ബഹളംവച്ചതോടെ ആന പ്രകോപനത്തോടെ ആളുകൾക്കുനേരേ പാഞ്ഞുവന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. വീടുകളിലെ ജനലുകളും വാതിലുകളിലും മുട്ടി തുറക്കാൻ ശ്രമിച്ചശേഷം പാടികൾക്ക് സമീപമുള്ള പ്ലാവിലെ ചക്ക പറിച്ചുതിന്നാണ് കാട്ടാന മടങ്ങിയത്. ആന കൂടുതൽ ശല്യമായാൽ പടക്കം പൊട്ടിക്കാൻ നിർദേശിച്ച്…
Read Moreവീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിക്കു നേരേ അതിക്രമം; യുവാവ് അറസ്റ്റില്‍
അടിമാലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരേ അതിക്രമം നടത്തിയ സംഭവത്തില്‍ ഒരാളെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി തട്ടേക്കണ്ണന്‍കുടി സ്വദേശിയായ രമേശാണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് പ്രതി പെണ്‍കുട്ടിക്കുനേരേ അതിക്രമം നടത്തിയതായി രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreമൈക്രോ ഫിനാൻസുകാരുടെ ഭീഷണിയിൽ ഗൃഹനാഥന്റെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു
ചാരുംമൂട് : വായ്പഅടവ് മുടങ്ങിയതിനാൽ മൈക്രോ ഫിനാൻസ് ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് വള്ളികുന്നത്ത് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ ഊർജിത അന്വേഷണം വേണമെന്നും ആത്മഹത്യാ പ്രേരണക്കുറ്റത്തിനു കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി. ശശിയുടെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. എം.എസ്.അരുൺ കുമാർ എംഎൽഎ ഇന്നലെ ശശിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽനിന്ന് എത്തുന്ന ജീവനക്കാരുടെ ഭാഗത്തുനിന്നു വായ്പ എടുക്കുന്നവരോടു മനുഷ്യത്വപരമായ പെരുമാറ്റം ഉണ്ടാവണമെന്നും സംഭവത്തിൽ പോലീസ് കൃത്യമായ അന്വേഷണം നടത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. മൈക്രോ ഫിനാൻസ് മാനേജ്മെന്റിനും ജീവനക്കാർക്കുമെതിരേ കൊലപാതകക്കുറ്റത്തിനു കേസെടുക്കണമെന്ന്ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. ധനകാര്യ സ്ഥാപനത്തിലെ ഗുണ്ടകൾ വീടുകയറി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതാണ് ഗൃഹനാഥന്റെ മരണത്തിനിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കണമെന്നു സിപിഐ ചാരുംമൂട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Read Moreകൂത്തുപറന്പ് വെടിവയ്പ്; ഉത്തരവ് നടപ്പാക്കിയത് രവാഡ ചന്ദ്രശേഖറല്ല, ഹക്കിം ബത്തേരിയെന്ന് എം.വി. ജയരാജൻ
കണ്ണൂർ: കൂത്തുപറന്പിൽ അഞ്ചു ഡിവൈഎഫ്ഐക്കാരുടെ മരണത്തിനിടയായതിനും പുഷ്പൻ എന്ന യുവാവ് വർഷങ്ങളോളം ശയ്യാവലംബിയായി തുടരേണ്ടി വന്നതിനും നിരവധി പേർക്ക് പരിക്കു പറ്റിയതിനും ഉത്തരവാദി ഡിജിപി രവാഡ ചന്ദ്രശേഖറല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായ എം.വി. ജയരാജൻ. ദേശാഭിമാനി പത്രത്തിൽ “ഡിജിപി നിയമനവും വിവാദങ്ങളുടെ വസ്തുതകളും’ എന്ന ലേഖനത്തിലാണ് എം.വി. ജയരാജൻ ഇക്കാര്യം വ്യക്തമാക്കുന്നത്. കൂത്തുപറന്പിൽ വെടിവയ്ക്കാൻ ഉത്തരവിട്ടത് ഡപ്യൂട്ടി കളക്ടറായ ടി.ടി. ആന്റണിയും നടപ്പാക്കിയതു ഡിവൈഎസ്പി ഹക്കിം ബത്തേരിയുമാണെന്ന് കൂത്തുപറന്പ് വെടിവയ്പുകേസ് അന്വേഷിച്ച പദ്മനാഭൻ നായർ കമ്മീഷൻ റിപ്പോർട്ട് ഉൾപ്പടെയുള്ളവ പരാമർശിച്ചാണു ജയരാജന്റെ ലേഖനം. അന്നത്തെ മന്ത്രിയായിരുന്ന എം.വി. രാഘവൻ, ഹക്കിം ബത്തേരി, ടി.ടി.ആന്റണി എന്നിവരാണു വെടിവയ്പ്പിന് ഉത്തരവാദികളെന്നു ലേഖനത്തിൽ പറയുന്നു. അതേസമയം, സംഭവത്തിൽ രവാഡ ചന്ദ്രശേഖറിനു പങ്കില്ലെന്നു പദ്മനാഭൻ കമ്മീഷൻ റിപ്പോർട്ടിൽ വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ടെന്നും വെടിവയ്പ്പിന്റെ രണ്ടുദിവസംമുന്പ് എഎസ്പിയായി…
Read Moreകുന്നംകുളത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം
കുന്നംകുളം (തൃശൂർ): അക്കിക്കാവ് ബൈപ്പാസിനുസമീപം പന്നിത്തടത്ത് കെഎസ്ആർടിസി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പടെ 12 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്.കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്. ബസിലെ ഡ്രൈവർ രാജേഷിനും, ലോറി ഡ്രൈവർക്കും, കണ്ടക്ടർക്കും മറ്റൊരു യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മുഴുവൻ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസിന്റേയും മീൻലോറിയുടേയും മുൻവശം പൂർണമായും തകർന്നു. റോഡ് പണികൾ പൂർത്തിയായതോടെ പന്നിത്തടം കേന്ദ്രീകരിച്ച് അപകടങ്ങൾ സ്ഥിരമാവുകയാണ്.
Read Moreമെഡിക്കൽ കോളജ് അപകടം; കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ; തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന് ദാരുണാന്ത്യം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) ആണ് മരിച്ചത്. അപകടമുണ്ടായ 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ഇവർ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പുറത്തെടുത്തത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ കാണാതായതായി ഭർത്താവ് വിശ്രുതൻ പറഞ്ഞിരുന്നു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്. ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ…
Read Moreരജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി ജനാധിപത്യവിരുദ്ധം; ‘ഗവര്‍ണറുടെ കൂലിത്തല്ലുകാരനെപ്പോലെ വിസി പെരുമാറുന്നെന്ന് മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ചട്ടവിരുദ്ധമായ നടപടിയാണ് വിസി കൈക്കൊണ്ടത്. രജിസ്ട്രാര്‍ക്കെതിരേ നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. ഇതൊന്നും പരിഗണിക്കാതെ വിസി കൈക്കൊണ്ട സസ്പെന്ഷന് നടപടി യൂണിവേഴ്സിറ്റിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഗവര്‍ണറുടെ കൂലിത്തല്ലുകാരനെ പോലെ വിസി പെരുമാറുന്നു. ചട്ടങ്ങള്‍ ലംഘിച്ചത് ഗവര്‍ണറാണ് രജിസ്ട്രാറല്ല. രജിസ്ട്രാര്‍ക്കെതിരേ നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോട് ഏറ്റുമുട്ടാനുള്ള പ്രവൃത്തി ഗവര്‍ണര്‍ പദവിക്ക് ചേര്‍ന്നതല്ല. ഗവര്‍ണറുടേത് ജനാധിപത്യ നടപടികളാണ്. ചട്ടമ്പിത്തരം അനുവദിക്കില്ല. കാവിക്കൊടിയേന്തിയ ഭാരതാംബ ഒരു സഹോദരി, അല്ലെങ്കില്‍ വനിത അങ്ങനെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreപരിമിതികളില്‍ വീര്‍പ്പുമുട്ടി ജില്ലാ ജയിൽ; 67 പേരെ പാര്‍പ്പിക്കാവുന്ന ജയിലില്‍ 108 പേർ; സ്ഥലസൗകര്യകുറവു മൂലം പ്രതികളെ പുറത്തിറക്കാറില്ല
കോട്ടയം: പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന ജില്ലാ ജയിലില്‍ സൗകര്യം വര്‍ധിപ്പിക്കുക അസാധ്യമാണ്. മണിമല മുക്കടയില്‍ റബര്‍ ബോര്‍ഡ് വക അന്‍പത് ഏക്കര്‍ സ്ഥലത്തുനിന്ന് അഞ്ചേക്കര്‍ വിട്ടുകൊടുക്കണമെന്ന് ഏറെക്കാലമായുള്ള ആവശ്യമാണ്. നിലവില്‍ കോട്ടയം കളക്ടറേറ്റിനു സമീപമുള്ള ജയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടമാണ്. മതില് ദുര്‍ബലവും ഉയരം കുറഞ്ഞതുമാണ്. മൂന്നു വര്‍ഷം മുമ്പ് കൊലക്കേസ് പ്രതി രക്ഷപ്പെട്ടതിനു പിന്നാലെ ശനിയാഴ്ച മൊബൈല്‍ മോഷണക്കേസില്‍ റിമാന്‍ഡിലായിരുന്ന ആസാം സ്വദേശി അമിനുള്‍ ഇസ്ലാം (20) ജയില്‍ ചാടിയിരുന്നു. രക്ഷപ്പെട്ട പ്രതി ട്രെയിനില്‍ നാടുവിട്ടതായാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. നിലവിലുള്ള ജയിലിന്റെ ഭിത്തിക്കു മുകളില്‍ അടുത്തയിടെ മുള്ളു കമ്പിവേലി പിടിപ്പിച്ചിരുന്നെങ്കിലും പ്രതി സാഹസികമായി തടവുചാടുകയായിരുന്നു.1959ല്‍ സബ് ജയിലായി തുടങ്ങി രണ്ടായിരത്തില്‍ ജില്ലാ ജയിലായി ഉയര്‍ത്തിയ ജയില്‍ സംവിധാനത്തിന് അരയേക്കറാണ് വിസ്തൃതി. 15 സെല്ലുകളിലായി 67 പേരെ പാര്‍പ്പിക്കാവുന്ന ജയിലില്‍ 108 പേരാണ് കഴിയുന്നത്. മുക്കടയിലെ റബര്‍ബോര്‍ഡ്…
Read More