ഹരിപ്പാട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഹരിപ്പാട് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ മതിലും കുരിശടിയും പൊളിച്ചുമാറ്റുകയും വൈദികരെ മർദിക്കുകയും ചെയ്ത പോലീസ് നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. പള്ളിയുടെ ഭാഗത്തെ ദേശീയപാതയുടെ നിർമാണം ആരംഭിച്ചപ്പോൾ മുതൽ 1500 വർഷത്തോളം പഴക്കമുള്ള ഒറ്റക്കല്ലിൽ തീർത്ത കൽക്കുരിശും ചരിത്രപ്രാധാന്യമുള്ള പള്ളിയും പൊളിക്കരുതെന്ന ആവശ്യം പലതവണ കത്തിലൂടെയും നേരിട്ടും കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരിയേയും ദേശീയപാത അഥോറിറ്റിയേയും അറിയിക്കുകയും അതിനുവേണ്ടി വിശ്വാസികൾക്കൊപ്പം നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് സംഭവസ്ഥലം സന്ദർശിച്ച എംപി പറഞ്ഞു. കുരിശടിയേയും പള്ളിയെയും ഒരുതരത്തിലും ബാധിക്കാത്ത വിധത്തിൽ പള്ളിയുടെ ഭരണസമിതിയെ കൂടി വിശ്വാസത്തിലെടുത്തു മാത്രമേ ആ ഭാഗത്തു നിർമാണം നടത്താവൂ എന്ന കാര്യം പലതവണ, പ്രാദേശികമായി ദേശീയപാത നിർമാണ ചുമതലവഹിക്കുന്ന പ്രൊജക്റ്റ് ഡയറക്ടറോടും ആവശ്യപ്പെട്ടിരുന്നുവെന്നും അവർ അക്കാര്യം ഉറപ്പു നല്‍കിയിരുന്നുവെന്നും എംപി…
Read MoreCategory: Alappuzha
വോട്ട് ചെയ്യാനുള്ള അവകാശം; ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ വോട്ടേഴ്സ് ലിസ്റ്റിൽ പേരുചേർക്കാൻ കഴിയുന്നില്ലെന്ന് പരാതി
എടത്വ: പ്രായപൂർത്തിയായിട്ടും വോട്ടേഴ്സ് ലിസ്റ്റിൽ വിദ്യാർഥിക്ക് പേര് ചേർക്കാൻ കഴിയുന്നില്ലെന്ന് പരാതി. എടത്വ പഞ്ചായത്ത് 11 -ാം വാർഡിൽ പച്ച മണ്ണാംതുരുത്തിൽ പ്രിയൻ വി. വർഗീസാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ നാലാം വട്ടവും മടങ്ങിയത്. ലിസ്റ്റിൽ പേര് ചേർക്കൽ ആരംഭിച്ചതോടെ പ്രിയൻ വി. വർഗീസ് എടത്വ പഞ്ചായത്തിൽ എത്തിയിരുന്നു. അടുത്ത ഞായറാഴ്ചയിലേക്ക് സമയം മാറ്റി നൽകി. അധികൃതർ നൽകിയ സമയത്ത് എത്തിയെങ്കിലും പഞ്ചായത്ത് അടഞ്ഞു കിടക്കുകയായിരുന്നു. വീണ്ടും അപേക്ഷ നൽകിയതോടെ ഹിയറിംഗിന് വിളിപ്പിച്ചു. ഹിയറിംഗിന് വിളിപ്പിച്ച ദിവസം പഞ്ചായത്തിൽ എത്തിയപ്പോൾ വീണ്ടും അധികൃതർ സമയം നൽകി. വോട്ടർ ലിസ്റ്റ് ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി ഞായറാഴ്ചയും ഓഫീസ് പ്രവർത്തിക്കുമെന്നാണ് ഉദ്യോസ്ഥർ പറഞ്ഞത്. ഇതു പ്രകാരം ഇന്നലെ പഞ്ചായത്തിൽ എത്തിയെങ്കിലും പതിവു പോലെ ഓഫീസ് അടഞ്ഞുകിടക്കുകയായിരുന്നു. ജീവനക്കാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പഠനാവശ്യവുമായി നടക്കുന്നതിനിടെ പഞ്ചായത്ത് അധിക്യതർ നിർദേശിച്ച…
Read Moreകടലിന്റെ മക്കൾക്ക് കുടിക്കാൻ ഒരു തുള്ളി വെള്ളമില്ല; ഓഫീസുകൾ കയറിയിറങ്ങി മടുത്ത കടലോര ജനത സമരത്തിൽ
തുറവൂര്‍: കുടിവെള്ളത്തിനായി തീരദേശ ജനത വീണ്ടും സമരത്തില്‍. കുത്തിയതോട് ഗ്രാമപഞ്ചായത്ത് തീരപ്രദേശമായ പള്ളിത്തോട് ഒന്നും പതിനാറും വാര്‍ഡുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു. കുടിവെള്ളത്തിനായി ജനം സമരം തുടങ്ങിയിട്ട് 14 വര്‍ഷത്തിലേറെയായി. ഉപജീവിനത്തിനായി കടലില്‍പോകുന്ന തീരവാസികള്‍ കുടിവെള്ളം വിലയ്ക്കുവാങ്ങിയാണ് ജീവിതം മുന്നോട്ടുപോകുന്നത്. വളരെ ദുരിതത്തിലായ ജീവിതാവസ്ഥയില്‍ വര്‍ഷങ്ങളേറെയായി സമരപരിപാടികളുമായി മുന്നോട്ടുപോയിട്ടും ഇതേവരെ ഒരു പരിഹാരം ഉണ്ടാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കോ വാട്ടര്‍ അഥോറിറ്റിക്കോ സാധിച്ചിട്ടില്ല. കുത്തിയതോട് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, തഹസില്‍ദാര്‍, എംഎല്‍എ, എംപി, ജില്ലാകളക്ടര്‍ – വാട്ടര്‍ അഥോറിറ്റിയില്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. എങ്കിലും ഇതുവരെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി പുതിയ പൈപ്പ് സ്ഥാപിക്കണമെന്നാണ് വാട്ടര്‍ അഥോറിറ്റി നിര്‍ദേശിച്ചത്. ഇതിനായി നാട്ടുകാര്‍ ചേര്‍ന്നു പണം മുടക്കി വാട്ടര്‍ അഥോറിറ്റിയെക്കൊണ്ട് പുതിയ എസ്റ്റിമേറ്റെടുക്കുകയും എംപിക്കും എംഎല്‍എക്കും സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. പക്ഷേ,…
Read Moreവന്ദേ ഭാരത് സ്ലീപ്പർ രണ്ടാം റേക്കും റെഡി: നിരവധി നവീകരണങ്ങളുമായി പരീക്ഷണ ഓട്ടം ഉടൻ
പരവൂർ: രാജ്യത്ത് ഉടൻ സർവീസ് ആരംഭിക്കാൻ പോകുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്റെ രണ്ടാം റേക്കിന്റെ നിർമാണം പൂർത്തിയായി. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് നിർമിച്ച ഈ റേക്ക് കഴിഞ്ഞ ദിവസം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ എത്തിച്ചു. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന് 10 വന്ദേ സ്ലീപ്പർ ട്രെയിനുകൾ നിർമിക്കാനാണ് ഇന്ത്യൻ റെയിൽവേ ഓർഡർ നൽകിയിരുന്നത്. ഇതിൽ രണ്ടാമത്തേതാണ് ഐസിഎഫിനു കൈമാറിയിട്ടുള്ളത്. പരീക്ഷണ ഓട്ടം പല ഘട്ടങ്ങളിലായി ഉടൻ ആരംഭിക്കുമെന്ന് ഐസിഎഫ് അധികൃതർ വ്യക്തമാക്കി.ആദ്യ ട്രെയിന്റെ പരീക്ഷണ ഓട്ടം മാസങ്ങൾക്കുമുമ്പ് വിജയകരമായി പൂർത്തീകരിച്ചിരുന്നു. രണ്ടാമത്തെ ട്രെയിന്റെ ട്രയൽ റണ്ണും നടത്തിയ ശേഷം സർവീസ് ആരംഭിക്കാനാണു റെയിൽവേയുടെ തീരുമാനം. രണ്ട് വന്ദേഭാരത് സ്വീപ്പർ ട്രെയിനുകളുടെ സർവീസ് ഉദ്ഘാടനം ഒരുമിച്ചായിരിക്കുമെന്ന് റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ബിഇഎംഎൽ വിതരണം ചെയ്ത രണ്ടാമത്തെ റേക്ക് ഐസിഎഫിൽ ഇപ്പോൾ…
Read Moreക്ലാസിൽ അസ്വസ്ഥത പ്രകടിപ്പിച്ച് രണ്ടാംക്ലാസ് വിദ്യാർഥിനി; അച്ഛന്റെ സുഹൃത്തിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമം ടീച്ചറോട് പറഞ്ഞ് കുട്ടി
മാവേലിക്കര: രണ്ടാം ക്ലാസുകാരിക്കുനേരേ ലൈംഗികാതിക്രമം കാട്ടി യ കുട്ടിയുടെ അച്ഛന്റെ സുഹൃത്തിനെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര നിർമിതി കോളനിയിൽ മഞ്ഞാടിയിൽ കുഴുവിള പടീറ്റതിൽ രാഹുൽ (27) ആണ് അറസ്റ്റിലായത്. പ്രതി കുട്ടിയുടെ അച്ഛന്റെ സുഹൃത്തും കുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകനുമാണ്. ഇയാൾ കുട്ടിയുടെ അച്ഛനൊപ്പം വീട്ടിലിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നെന്നും കുട്ടിയുടെ അമ്മ പിണങ്ങി പോയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. അച്ഛനും മുത്തശ്ശിക്കുമൊപ്പം കഴിയുന്ന കുട്ടി രണ്ടുതവണ ആക്രമിക്കപ്പെട്ടു. സ്കൂളിൽ വച്ച് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി, അധ്യാപരോട് വിവരം പറയുകയായിരുന്നു. അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചശേഷം കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കുറത്തികാട് പോലീസെത്തി നിയമനടപടികൾ സ്വീകരിച്ചു. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച രാഹുലിനെ, വിവരം കിട്ടി മണിക്കൂറുകൾക്കുള്ളിൽ പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.ഇയാൾ കുറത്തികാട് പോലീസ് സ്റ്റേഷനിൽ മറ്റു ക്രിമിനൽ കേസുകളിലും പ്രതിയാണ്. പ്രതിയെ റിമാൻഡ്…
Read Moreകോളജ് പഠനകാലത്തെ വൈരാഗ്യം; ബൈക്കിടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകം; പ്രതിക്ക് പത്തുവർഷം കഠിന തടവ്
പത്തനംതിട്ട: യുവാവിനെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് 10 വര്‍ഷത്തെ കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. പെരിങ്ങനാട് മുണ്ടപ്പള്ളി മുറിയില്‍ പാറക്കൂട്ടം രമ്യാലയത്തില്‍ ജിതിന്(34)നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ശിക്ഷിച്ചത്. പിഴ അടയ്ക്കുന്നതിനു വീഴ്ചവരുത്തുന്ന പക്ഷം രണ്ടുവര്‍ഷംകൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും. ഇടയ്ക്കാട് സ്വദേശിയായ ജെഫിൻ മരിച്ച കേസിലാണ് വിധി. പിഴത്തുക മരണപ്പെട്ട ജെഫിന്റെ മാതാപിതാക്കള്‍ക്ക് നല്‍കാനും വിധിയില്‍ പറയുന്നു. 2013 ഡിസംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.മണക്കാല സെമിനാരിപ്പടിയിൽ റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലിരുന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ജെഫിന്റെ ബൈക്കിലും കാലിലുമായി ജിതിൻ ഓടിച്ചുവന്ന പള്‍സര്‍ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഉള്‍പ്പെടെ തെറിച്ചുവീണ ജെഫിന് തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കുകള്‍പറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഡിസംബര്‍ 30ന് ജെഫിൻ മരിച്ചു. 2012ല്‍ തമിഴ്നാട് ഈറോഡ് വെങ്കിടേശ്വര ഹൈടെക്…
Read Moreഅഷ്ടമിരോഹിണി വള്ളസദ്യ വിവാദത്തിനു പിന്നില്‍ ആസൂത്രിത നീക്കം
പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി വള്ളസദ്യ ദിവസത്തെ ആചാരലംഘനം സംബന്ധിച്ച വിവാദത്തിനു പിന്നില്‍ ദേവസ്വം ബോര്‍ഡ് – പള്ളിയോട സേവാസംഘം തര്‍ക്കമെന്നു സൂചന. ക്ഷേത്രത്തില്‍ വള്ളസദ്യ നടത്തുന്നതിന്റെ അവകാശത്തെച്ചൊല്ലി നിലനിന്ന തര്‍ക്കത്തിനിടെയാണ് പുതിയ വിവാദം. വള്ളസദ്യ നടത്തിപ്പില്‍ കാര്യമായ പങ്കില്ലാതിരുന്ന ക്ഷേത്രോപദേശകസമിതിയും വിവാദത്തിന്റെ ചുവടു പിടിച്ചെത്തുകയായിരുന്നു. അഷ്ടമിരോഹിണി ദിവസം ആചാരലംഘനം വിഷയം സംബന്ധിച്ച് നേരത്തെ ആരോപണമുണ്ടായെങ്കിലും തന്ത്രിക്ക് ഇതു സംബന്ധിച്ച് ദേവസ്വം ഉദ്യോഗസ്ഥര്‍ കത്തു നല്‍കിയത് ഏറെ വൈകിയാണ്. ഇക്കാര്യങ്ങള്‍ പള്ളിയോട സേവാസംഘം ഇന്നലെ ചൂണ്ടിക്കാട്ടുകയും ചെയ്തു. ശബരിമലയുമായി ബന്ധപ്പെട്ട സ്വര്‍ണക്കൊള്ള വിവാദം കൊടുമ്പിരി കൊണ്ടിരിക്കേ ആറന്മുളയില് മറ്റൊരു വിവാദത്തിനുള്ള ശ്രമമാണ് നടത്തിയതെന്നാണ് സൂചന.തന്ത്രി നല്കിയ മറുപടി പ്രകാരം പ്രായശ്ചിത്തം നടത്തേണ്ടത് പള്ളിയോട സേവാസംഘമാണ്. ആചാരലംഘനത്തെ സംബന്ധിച്ച വിവാദം ആസൂത്രിതമെന്നാണ് മന്ത്രി വി.എന്‍. വാസവനും പ്രതികരിച്ചത്. ഇതിനു പിന്നില്‍ ചില കുബുദ്ധികളാണെന്നും അദ്ദേഹം പറഞ്ഞു. അഷ്ടമിരോഹിണിക്കുശേഷം 31…
Read Moreദേശീയപാത വികസനം: ചേപ്പാട് പള്ളിയുടെ കുരിശടിയും മതിലും പൊളിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ
കായംകുളം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയും മതിലും പൊളിച്ചുമാറ്റിയതിനെ ത്തുടർന്ന് പ്രദേശത്ത് നേരിയ തോതിൽ സംഘർഷമുണ്ടായി. സംഭവത്തിൽ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തെത്തി. മുന്നറിയിപ്പില്ലാതെയാണ് കുരിശടിയും മതിലും പൊളിച്ചതെന്നാണ് വിശ്വാസികൾ പറയുന്നത്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
Read Moreഇലക്ട്രിക് സ്കൂട്ടർ വാങ്ങി പുലിവാലുപിടിച്ച് ഉപഭോക്താക്കൾ; ഉപഭോക്തൃ കോടതിയിൽ പരാതി നൽകാൻ ഒരുങ്ങി മോഹനൻ
അമ്പലപ്പുഴ: ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയിട്ട് സർവീസ് ലഭിക്കു ന്നില്ലെന്ന് പരാതി. അമ്പലപ്പുഴ കച്ചേരിമുക്കിന് കിഴക്കുഭാഗത്തു പ്രവർത്തിക്കുന്ന ഒല ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽനിന്ന് സ്കൂട്ടർ വാങ്ങിയ ഉപയോക്താവാണ് പുലിവാലുപിടിച്ചിരിക്കുന്നത്. അഞ്ചു വർഷത്തെ വാറന്റിയും മോഹന വാഗ്ദാനങ്ങളും നൽകിയാണ് ജീവനക്കാർ ആളുകളെ കൊണ്ട് സ്കൂട്ടർ വാങ്ങിപ്പിച്ചത്. എന്നാൽ, ഇത്തരത്തിൽ സ്കൂട്ടർ വാങ്ങിയവർ അറ്റകുറ്റപ്പണികൾക്കായി ചെല്ലുമ്പോൾ ഇവിടെ സർവീസിംഗ് ഇല്ലെന്ന മറുപടിയാണ് ജീവനക്കാർ നൽകുന്നത്രെ. കഞ്ഞിപ്പാടം ചക്കാലക്കളം വീട്ടിൽ മോഹനൻ കഴിഞ്ഞ ഡിസംബറിൽ ഒരു ലക്ഷത്തി എണ്ണായിരം രൂപ കൊടുത്ത് ഒല സ്കൂട്ടർ വാങ്ങി. എട്ടു മാസത്തിനുശേഷം ഒക്ടോബർ 27ന് വാഹനം കേടായി. വാഹനം സ്റ്റാർട്ടാകാതെ വന്നതോടെ അമ്പലപ്പുഴയിലെ ഷോറൂമിൽ സ്കൂട്ടർ കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞ് ജീവനക്കാർ മോഹനനെ പറഞ്ഞയച്ചു. പിന്നീട് ചെന്നപ്പോൾ ഓണം കഴിഞ്ഞ് വരാൻ പറഞ്ഞു. മാസങ്ങൾ കഴിഞ്ഞിട്ടും സ്കൂട്ടർ നന്നാക്കി കൊടുക്കാതെ വന്നതോടെ…
Read Moreഎല്ലാവര്ക്കും ആരോഗ്യ പരിരക്ഷ; കേരളത്തെ ആരോഗ്യ ഹബ്ബാക്കി മാറ്റുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്
തിരുവല്ല: 2031ല്‍ എല്ലാവര്ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്. വിഷൻ 2031 ആരോഗ്യവകുപ്പ് സെമിനാറിൽ നയരേഖ അവതരണം നടത്തുകയായിരുന്നു മന്ത്രി. സ്പെഷാലിറ്റി ചികിത്സകള്‍ വികേന്ദ്രീകരിക്കും. അടിസ്ഥാന സൗകര്യ വികസനം കൂടുതല്‍ മെച്ചപ്പെടുത്തും. ട്രോമാ കെയര്‍, എമര്‍ജന്‍സി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തും. ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിവിധ സ്കീമുകളെ ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കിയത്. പദ്ധതിയിലൂടെ 42.2 ലക്ഷം കുടുംബങ്ങള്‍ക്ക് പരിരക്ഷ നല്കുന്നു. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയും നിലവിലുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ അഞ്ച് ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് ചികിത്സ നല്‍കുന്നത്. കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്കരിക്കാനും ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. രോഗാതുരത കുറയ്ക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ജീവിതശൈലി രോഗങ്ങള്‍…
Read More