നെ​ൽ​പാ​ട​ങ്ങ​ളി​ലേ​ക്ക് മ​ദ്യ​ക്കുപ്പി​യേ​റ്; ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും ഭീ​തി​യി​ൽ

ച​മ്പ​ക്കു​ളം: മ​ദ്യ​ക്കു​പ്പി​ക​ൾ നെ​ൽ പാ​ട​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​ത് ക​ർ​ഷ​ക​ർ​ക്കും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​കു​ന്നു.പാ​ട​ശേ​ഖ​ര​ങ്ങ​ളോ​ടു ചേ​ർ​ന്നു​ള്ള റോ​ഡു​ക​ളി​ലും ചി​റ​ക​ളി​ലു​മി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​വ​ർ നി​ല​ത്തേ​ക്ക് പൊ​ട്ടി​ച്ചും അ​ല്ലാ​തെ​യും വ​ലി​ച്ചെ​റി​യു​ന്ന ചി​ല്ലു​കു​പ്പി​ക​ൾ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് അ​പ​ക​ടം വ​രു​ത്തു​ന്നു.ക​ഴി​ഞ്ഞ വ​ർ​ഷം കു​ട്ട​നാ​ട്ടി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ പാ​ട​ങ്ങ​ളി​ൽ ജോ​ലി​ക്കി​റ​ങ്ങി​യ പ​ല തൊ​ഴി​ലാ​ളി​ക​ൾ​ക്കും കു​പ്പി​ച്ചി​ല്ലു​ക​ൾ കാ​ലി​ൽ ത​റ​ച്ച് മു​റി​വേ​റ്റി​രു​ന്നു.ഇതുമൂലം തൊഴിലാളികൾ ക്ക് ദി​വ​സ​ങ്ങ​ളോ​ളം തൊ​ഴി​ലെ​ടു​ക്കാ​നാ​വാ​തെ ഇ​രി​ക്കേ​ണ്ടി​വ​രുന്നു.സം​ഘം ചേ​ർ​ന്ന് മ​ദ്യ​പി​ച്ച​തി​നു​ശേ​ഷം റോ​ഡി​റ​മ്പി​ലും മ​റ്റു​മു​ള്ള നി​ല​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന നി​ര​വ​ധി ചി​ല്ലു​കു​പ്പി​ക​ളാ​ണ് കൃ​ഷി​ക്കാ​യി നി​ലം ഒ​രു​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾക്ക് എ​ടു​ത്തു മാ​റ്റേ​ണ്ടി വ​രു​ന്ന​ത്.

Read More

കോ​ര​വ​ള​വിൽ യുവതിയെ ‘ദോ​സ്ത്’ ഇടിച്ചു; അപകടക്കെണിയൊരുക്കി എ​സി റോ​ഡി​ന്‍റെ വീ​തി​ക്കുറവ്

രാ​മ​ങ്ക​രി: എ​സി റോ​ഡി​ന്‍റെ വീ​തി​യി​ല്ലാ​യ്മ മൂ​ലം ടൂ​വീ​ല​റു​ക​ൾ അ​പ​ക​ട​ത്തി​ൽപ്പെ​ടു​ന്ന​ത് തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​തി​നൊ​പ്പം ഇ​ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​തെ പോ​കു​ന്ന​തും പ​തി​വ് സം​ഭ​വ​മാ​കു​ന്നു. ക​ഴി​ഞ്ഞദി​വ​സം വൈ​കി​ട്ട് കി​ട​ങ്ങ​റ കോ​ര​വ​ള​വി​ന് സ​മീ​പം രാ​മ​ങ്ക​രി വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ആ​ര്യ​മോ​ൾ തോ​മ​സ് (43) അ​പ​ക​ട​ത്തി​ൽപ്പെട്ട​ത് ഇത്തരത്തിലൊരു സം​ഭ​വമാണ്. ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ ടൂ​വീ​ല​റി​ൽ പി​ന്നാ​ലെ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ലോ​റി (ദോ​സ്ത്) നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വ​ല​തുകൈ​ ഒ​ടി​യു​ക​യും മാ​ര​ക​മാ​യി പ​രി​ക്കേ​ൽക്കു​ക​യും ചെ​യ്ത ഇ​വ​രെ നാ​ട്ടു​കാ​രാ​ണ് പി​ന്നീ​ട് ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഈ ​സം​ഭ​വ​ത്തി​ന് ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ മു​ന്പ് ആ​ല​പ്പു​ഴനി​ന്നും ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ രാ​മ​ങ്ക​രി ജം​ഗ്ഷനി​ൽ നി​യ​ന്ത്ര​ണം വി​ട്ട് ഫു​ഡ്പാ​ത്ത് ഡി​വൈ​ഡ​റി​നോ​ട് ചേ​ർ​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ർ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യും ഉ​ണ്ടാ​യി. അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സ്കൂ​ട്ട​റി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു സ്കൂ​ട്ട​റി​നും കേ​ടുപാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യു​ണ്ടാ​യി. എ​സി റോ​ഡി​ൽ ഒ​ന്നി​ന് പു​റ​കെ ഒ​ന്നാ​യി അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി…

Read More

വെള്ളക്കെട്ടുദുരിതനിവാരണ പദ്ധതികൾ കടലാസ്സിൽ; കുടിവെള്ളത്തിനായുള്ള കാത്തിരിപ്പിന് ടാങ്ക് നിർമ്മാണം പരിഹാരമാകുമോ..‍?

മ​ങ്കൊ​മ്പ്: ” വെള്ളം വെള്ളം സർവ്വത്ര വെള്ളം… കുടിക്കാനൊരിറ്റു വെള്ളമില്ല” കുട്ടനാട്ടിലെ പല പഞ്ചായത്തുകളിലും കാലങ്ങളായി തുടരുന്ന ദുരവസ്ഥയാണിത്. മഴക്കാലംമുഴുവൻ നീളുന്ന വെള്ളക്കെട്ടു ദുരിതങ്ങൾക്കിടയിലും കുടിവെള്ളമില്ലാതെ വലയുന്ന നീലംപേരൂരിലെ ജനങ്ങൾക്കു പ്രതീക്ഷയേകി വാ​ല​ടി​യി​ലിപ്പോൾ പുതിയ വാട്ടർടാങ്കിന്‍റെ നിർമ്മാണം പുരോഗമിക്കുയാണ്. 2006വരെ നീലംപേരൂരിലും സമീപ പഞ്ചായത്തുമായ കാവാലത്തുമൊക്കെ ആഴ്ചയിൽ രണ്ടു ദവസമെങ്കിലും പൈപ്പുവെള്ളം ലഭ്യമായിരുന്നു. കുറെയേറെ വീടുകളിൽ വാട്ടർ അഥോറിറ്റിയുടെ ഹൗസ്കണക്ഷനും ഉണ്ടായിരുന്നു. തകരാറുകൾ പതിവാകുകയും പരിഹരിക്കുന്നതിനാവശ്യമായ ഇടപെടലുകൾ ഇല്ലാതാവുകയും ചെയ്തതോടെ ജലവിതരണം കാലക്രമേണ പൂർണ്ണമായും നിലയ്ക്കുകയാണുണ്ടായത്. പാടശേഖരങ്ങളിൽ രണ്ടാംകൃഷിക്കുവേണ്ടിയുള്ള പന്പിംഗ് ഇല്ലാതെ വന്നാൽ ജൂൺമുതലുള്ള ആറുമാസക്കാലം നിരന്തരം മലിനജലവുമായി സന്പർക്കത്തിലാകാൻ നിർബന്ധിതരാകാറുള്ളവരാണ് ഇവിടുത്തെ ജനങ്ങൾ. വെള്ളക്കെട്ടിനു പരിഹാരം കാണാൻ മന്ത്രിസഭയെടുത്ത തീരുമാനവും, നിയന്ത്രിതപന്പിംഗ് സംബന്ധിച്ചുള്ള നീലംപേരൂർ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റിലെ പ്രഖ്യാപനങ്ങളുമൊക്കെ ഇത്തവണയും ജലരേഖയായി മാറുകയാണുണ്ടായത്. ദുരിതനിവാരണപദ്ധതികൾ അട്ടിമറിക്കപ്പെട്ടെന്നാണ് ആക്ഷേപം. ഇത്തരത്തിൽ ജലത്താൽ മുറിവേൽപ്പിക്കപ്പെടുന്പോഴും കുടിവെള്ളം കിട്ടാക്കനിയായിതുടരുന്ന അവസ്ഥയ്ക്കെങ്കിലും,…

Read More

ജീ​വി​ക്കാ​ൻ മീ​ൻ​കു​ട്ട ചു​മ​ക്കു​ന്പോഴും പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തിൽ മാതൃകയായി രതീഷ്

അ​മ്പ​ല​പ്പു​ഴ: പ​ഞ്ചാ​യ​ത്തം​ഗ​മാ​ണെ​ങ്കി​ലും ര​തീ​ഷിന് ജീ​വി​ത​മാ​ർ​ഗം ചു​മ​ടു​ത​ന്നെ. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് മെം​ബ​ർ ജി. ​ര​തീ​ഷാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​നോ​ടൊ​പ്പം ജീ​വി​ക്കാ​ൻ തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​റി​ൽ മീ​ൻ​കു​ട്ട ചു​മ​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ര​തീ​ഷ് പു​ന്ന​പ്ര തെ​ക്ക് പ​ടി​ഞ്ഞാ​റ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​ണ്. തൊ​ഴി​ൽ ക​ഴി​ഞ്ഞു വ​ന്നാ​ൽ വാ​ർ​ഡി​ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. പ​ല​പ്പോ​ഴും സ്വ​ന്തം കീ​ശ​യി​ൽ​നി​ന്ന് പ​ണം ചെ​ല​വ​ഴി​ച്ചാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് തീ​ര​ദേ​ശ​ത്ത് വെ​ള്ള​ക്കെ​ട്ടി​ലാ​യ കു​ടു​ബ​ങ്ങ​ൾ​ക്കു വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ൽ​കി​യ​ത്. സി​പി​എ​മ്മി​ന് മു​ൻ തൂ​ക്കു​മു​ള്ള വാ​ർ​ഡി​ൽ‌​നി​ന്നാ​ണ് ഈ ​യു​വാ​വ് പ​ഞ്ചാ​യ​ത്തി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഭാ​ര്യ: വി​ദ്യ. മ​ക്ക​ൾ: അ​തു​ല്യ, അ​ഞ്ജ​ന.

Read More

ആ​ല​പ്പു​ഴ കൊ​മ്മാ​ടിയിൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ആ​ല​പ്പു​ഴ: നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​യാ​യ ആ​ല​പ്പു​ഴ പ​വ​ർ ഹൗ​സ് വാ​ർ​ഡ് പൂ​ങ്കാ​ട്ട് വീ​ട്ടി​ൽ ഷാ​ജ​ഹാ​ൻ മ​ക​ൻ അ​ൻ​ഷാ​ദ് (37 ) കൊ​മ്മാ​ടി ബൈ​പ്പാ​സി​നു സ​മി​പ​ത്തു​നി​ന്ന് 25.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യി. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം 150 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ​തി​നു ശേ​ഷം 12 ദി​വ​സ​ത്തി​നു മു​ന്നേ​യാ​ണ് ഇ​യാ​ൾ ജ​യി​ലി​ൽ​നി​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. അ​ന്നു മു​ത​ൽ ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡ് ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. വീ​ടി​ന് പു​റ​ത്ത് എം​ഡി​എം​എ വി​ൽ​ക്കു​ന്ന​തി​നാ​യി പോ​കു​ന്ന​ത് മ​ന​സി​ലാ​ക്കി​യ പോ​ലി​സ് ഇ​യാ​ളെ പി​ൻ​തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യും 1.38 ഗ്രാം ​എം​ഡി​എം​എ ഇ​യാ​ളി​ൽ​നി​ന്നു ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.തു​ട​ർ​ന്ന് ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 25.5 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി പ​ങ്ക​ജാ​ക്‌​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ലി​യ അ​ള​വി​ൽ എം​ഡി​എം​എ ക​ണ്ടെ​ത്തി…

Read More

മാ​വേ​ലി​യു​ടെ മു​ഖ​ത്ത് തി​ള​ച്ച എ​ണ്ണ​യൊ​ഴി​ച്ചു; ത​ട്ടു​ക​ട​ക്കാ​ര​നെ​തി​രെ പ​രാ​തി

ആ​ല​പ്പു​ഴ: ഓ​ണ​ക്കാ​ല​ത്ത് ആ​ളു​ക​ളെ സ​ന്തോ​ഷി​പ്പി​ക്കാ​നാ​യി മാ​വേ​ലി വേ​ഷം കെ​ട്ടു​ന്ന ഒ​രു ക​ലാ​കാ​ര​ന്‍റെ ദേ​ഹ​ത്തു തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ച​താ​യി പ​രാ​തി. ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ച​ന്ദ്ര​ബാ​ബു എ​ന്ന ക​ലാ​കാ​ര​നാ​ണ് ത​നി​ക്കു നേ​രെ അ​തി​ക്ര​മം ന​ട​ന്ന​താ​യി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി മാ​വേ​ലി വേ​ഷം കെ​ട്ടി ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​ന്ന ആ​ളാ​ണ് ഇ​ദ്ദേ​ഹ​മെ​ന്നു പ​റ​യു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കാ​യം​കു​ളം പു​ള്ളി​ക്ക​ണ​ക്കി​ലു​ള്ള ഒ​രു ത​ട്ടു​ക​ട​യി​ൽ ച​ന്ദ്ര​ബാ​ബു മാ​വേ​ലി വേ​ഷ​ത്തി​ൽ​ത​ന്നെ എ​ത്തു​ക​യും അ​വി​ടെ നി​ന്ന് ചാ​യ​യും ബ​ജ്ജി​യും ക​ഴി​ക്കു​ക​യും ചെ​യ്തു. ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം ഇ​തി​ന്‍റെ പ​ണം ന​ൽ​കി​യ അ​ദ്ദേ​ഹം, ഓ​ണ​മാ​യി​ട്ട് മാ​വേ​ലി​ക്ക് പ്ര​ത്യേ​കി​ച്ച് ഒ​ന്നു​മി​ല്ലേ എ​ന്ന് ക​ട​യു​ട​മ​യോ​ടു ചോ​ദി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. ഈ ​ചോ​ദ്യ​ത്തെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​തി​നി​ട​യി​ൽ പ​ല​ഹാ​ര​ങ്ങ​ൾ വ​റു​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന തി​ള​ച്ച എ​ണ്ണ ക​ട​യു​ട​മ ത​ന്‍റെ ദേ​ഹ​ത്തേ​ക്ക് മ​നഃ​പൂ​ർ​വ്വം ഒ​ഴി​ച്ചു എ​ന്നാ​ണ് ച​ന്ദ്ര​ബാ​ബു ആ​രോ​പി​ക്കു​ന്ന​ത്.​ക​ല​യെ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന ത​ങ്ങ​ൾ…

Read More

വെ​ള്ള​പ്പൊ​ക്ക​ത്തെ തോ​ൽ​പ്പി​ച്ച് മ​നീ​ഷി​ന്‍റെ ബ​ന്ദി​പ്പൂ കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വ്

പു​ളി​ങ്കു​ന്ന്: ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ വെ​ള്ള​പ്പൊ​ക്ക​ത്തെ​യും തോ​ൽ​പ്പി​ച്ച് മ​നീ​ഷി​ന്‍റെ ബ​ന്ദി​പ്പൂ കൃ​ഷി പൂ​വി​ട്ടു. പു​ളി​ങ്കു​ന്ന് ക​ണ്ണാ​ടി അ​ഞ്ചാം വാ​ർ​ഡി​ൽ കാ​ഞ്ഞി​ര​ക്കാ​ട് ഉ​ന്ന​തി​യി​ൽ മ​നീ​ഷാ​ണ് ഗ്രോ​ബാ​ഗു​ക​ളി​ൽ ബ​ന്ദി​പ്പൂ​കൃ​ഷി ന​ട​ത്തി നൂ​റു​മേ​നി വി​ജ​യം നേ​ടി​യ​ത്.കു​ട്ട​നാ​ടി​നെ അ​പ്പാ​ടെ മു​ക്കി​ക്ക​ള​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ട്ടേ​റെ ക​ർ​ഷ​ക​രു​ടെ വാ​ഴ-​പ​ച്ച​ക്ക​റി​കൃ​ഷി​ക​ൾ തു​ട​ങ്ങി​യ​വ ന​ശി​ച്ചു. കാ​റ്റും മ​ഴ​യും പ്ര​ള​യ​വും അ​തി​ജീ​വി​ച്ച് നൂ​റി​ല​ധി​കം ഗ്രോ​ബാ​ഗു​ക​ളി​ൽ ബ​ന്ദി​പ്പൂ പൂ​വി​ട്ടു​നി​ൽ​ക്കു​ന്ന​ത് വ​ർ​ണാ​ഭ​മാ​യ കാ​ഴ്ച​യാ​ണ്. കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ഴ​വെ​ള്ള​ത്തെ​പ്പോ​ലും അ​തി​ജീ​വി​ക്കാ​ൻ ക​രു​ത്തി​ല്ലാ​ത്ത ബ​ന്ദി​പ്പൂ ചെ​ടി ഗ്രോ​ബാ​ഗു​ക​ളി​ൽ ന​ടു​ക​യാ​യി​രു​ന്നു മ​നീ​ഷ്. പു​ളി​ങ്കു​ന്ന് കൃ​ഷി​ഭ​വ​നി​ൽ​നി​ന്നും സ്റ്റേ​റ്റ് ഹോ​ർ​ട്ടി ക​ൾ​ച്ച​ർ മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ചെ​ടി​ക​ൾ ല​ഭി​ച്ച​ത്. നൂ​റി​ല​ധി​കം ബാ​ഗു​ക​ളി​ൽ ആ​ട്ടി​ൻ​കാ​ഷ്ഠ​വും ച​കി​രി​ച്ചോ​റും മ​ണ്ണും നി​റ​ച്ചാ​ണ് ഓ​രോ ചെ​ടി​ക​ളും ന​ട്ട​ത്. ത​ഴ​ച്ചു​വ​ള​ർ​ന്ന ചെ​ടി​ക​ൾ മൊട്ടി​ട്ട​പ്പോ​ഴാ​ണ് വെ​ള്ള​പ്പൊ​ക്കം ഭീ​ഷ​ണി​യാ​യ​ത്. ന​ട്ടു​ന​ന​ച്ചു​വ​ള​ർ​ത്തി​യ പൂ​ക്ക​ളെ പ്ര​ള​യ​ത്തി​നു വി​ട്ടു​കൊ​ടു​ക്കാ​തെ സം​ര​ക്ഷി​ച്ചു. ഇ​തി​നാ​യി 200 സി​മ​ന്‍റ് ക​ട്ട​ക​ൾ വാ​ങ്ങി ര​ണ്ട​ണ്ണം വീ​തം അ​ടു​ക്കി​വ​ച്ച് അ​തി​നു​മേ​ൽ ഗ്രോ​ബാ​ഗു​ക​ൾ വ​ച്ച് വെ​ള്ള​പ്പൊ​ക്ക​ത്തെ…

Read More

ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്; ലു​ക്ക് ഔ​ട്ട് സ​ർ​ക്കു​ല​റി​ൽ പ്ര​തി കു​ടു​ങ്ങി

മ​ങ്കൊ​മ്പ്: ഓ​ൺ​ലൈ​ൻ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി ലു​ക്ക് ഔ​ട്ട് സ​ർ​ക്കു​ല​ർ ന​ൽ​കി​യ​തി​നെത്തുട​ർ​ന്ന് പി​ടി​യി​ൽ. കു​ട്ട​നാ​ട് സ്വ​ദേ​ശി​യി​ൽ നി​ന്നു പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി പാ​ല​ക്കാ​ട് തൃ​ത്താ​ല അ​ങ്ങാ​ടി മ​ന​ക്ക​ട​വ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​ലി​മി(31)നെ​യാ​ണ് ആ​ല​പ്പു​ഴ സൈ​ബ​ർ പോ​ലീ​സ് ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂടിയത്. ഓ​ൺ​ലൈ​ൻ ജോ​ലി ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് ആ​ല​പ്പു​ഴ നെ​ടു​മു​ടി സ്വ​ദേ​ശി​യി​ൽ നി​ന്ന് 13 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. ത​ട്ടി​പ്പു​കാ​ർ വ്യാ​ജ ടൂ​ർ പാ​ക്കേ​ജ് ക​മ്പ​നി​യു​ടെ പേ​രി​ൽ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പ​രാ​തി​ക്കാ​ര​നെ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യാ​ണ് ബ​ന്ധ​പ്പെ​ട്ട​ത്.വീ​ട്ടി​ലി​രു​ന്നു ഓ​ൺ​ലൈ​ൻ ജോ​ലി ചെ​യ്ത് ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു വ്യാ​ജ വെ​ബ്‌​സൈ​റ്റ് ലി​ങ്ക് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യി​ച്ച്, റി​വ്യു റേ​റ്റിം​ഗ് ജോ​ലി എ​ന്ന പേ​രി​ലാ​ണ് പ​ണം വാ​ങ്ങി​യ​ത്. പ്ര​തി​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലു​ള്ള വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യാ​ണ് പ​ണം കൈ​മാ​റി​യ​ത്. എ​ന്നാ​ൽ,…

Read More

പത്തനംതിട്ടയിൽ വയോധിക കൊല്ലപ്പെട്ട സംഭവം; മ​ക​നും പെ​ണ്‍​സു​ഹൃ​ത്തും അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: ഒ​പ്പം താ​മ​സി​ച്ചുവ​ന്നി​രു​ന്ന മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മ​ക​നും പെ​ണ്‍​സു​ഹൃ​ത്തും അ​റ​സ്റ്റി​ല്‍. കോ​യി​പ്പു​റം ക​ട​പ്ര കാ​ഞ്ഞി​രം നി​ല്‍​ക്കു​ന്ന​തി​ല്‍ വീ​ട്ടി​ല്‍ പൊ​ന്ന​മ്മ തോ​മ​സിനെ(75) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ഇ​വ​രു​ടെ മ​ക​ന്‍ ടി​ജോ തോ​മ​സ്(37), ഇ​യാ​ള്‍​ക്കൊ​പ്പം താ​മ​സി​ച്ച് വ​ന്നി​രു​ന്ന പെ​ണ്‍​സു​ഹൃ​ത്ത് കൊ​ല്ലം കാ​വ​നാ​ട് കി​ണ​റു​വി​ള വ​ട​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ റി​ന്‍​സി​മോ​ള്‍(37) എന്നിവരെ കോ​യി​പ്രം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച പോ​ലീ​സി​ന് ല​ഭി​ച്ച ഒ​രു അ​ജ്ഞാ​ത ഫോ​ണ്‍ സ​ന്ദേ​ശ​ത്തി​ല്‍ നി​ന്നാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​യു​ന്ന​ത്. കു​മ്പ​നാ​ട് ഫെ​ലോ​ഷി​പ്പ് ആ​ശു​പ​ത്രി​യി​ല്‍ പൊ​ന്ന​മ്മ തോ​മ​സ് എ​ന്ന വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന എ​ന്നാ​യി​രു​ന്നു ഫോ​ണ്‍ സ​ന്ദേ​ശം. ഇ​തി​ന് പി​ന്നാ​ലെ കോ​യി​പ്പു​റം എ​സ് ഐ ​പ​ങ്ക​ജ് കൃ​ഷ്ണ, കോ​യി​പ്പു​റ​ത്തി​ന്റെ കീ​ഴ്് വായ്പൂ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​രേ​ഷ് കു​മാ​ര്‍ ജി ​എ​ന്നി​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി മൃ​ത​ദേ​ഹം പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ള്‍ ചി​ല അ​സ്വാ​ഭാ​വി​ക​ക​ള്‍ തോ​ന്നി. ഈ ​വി​വ​രം ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ര്‍ ആ​ന​ന്ദി​നെ…

Read More

മാ​ല​പൊ​ട്ടി​ച്ച് സ്കൂ​ട്ട​റി​ൽ ര​ക്ഷ​പെ​ടാ​ൻ ശ്ര​മം; മോ​ഷ്‌​ടാ​വി​നെ യു​വ​തി സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി

കാ​യം​കു​ളം: പ​ട്ടാ​പ്പ​ക​ൽ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മോ​ഷ്‌​ടാ​വി​നെ യു​വ​തി പി​ന്തു​ട​ർ​ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ക​റ്റാ​നം ഇ​ലി​പ്പ​ക്കു​ളം കാ​രൂ​ർ താ​ഴ്ച​യി​ൽ നെ​ൽ​സ​ൺ (30) ആ​ണ് പി​ടി​യി​ലാ​യ​ത്. കാ​യം​കു​ളം പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് കേ​സെ​ടു​ത്തു. കൃ​ഷ്ണ​പു​രം കാ​പ്പി​ൽ കി​ഴ​ക്ക് സ്വ​ദേ​ശി​നി​യും കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം റാം ​കി​ഷോ​റി​ന്‍റെ ഭാ​ര്യ​യു​മാ​യ ര​ജ​നി​യു​ടെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് സ​മീ​പം ര​ജ​നി ന​ട​ത്തു​ന്ന ബി​ൽ​ഡിം​ഗ്‌ പ്ലാ​ൻ ത​യ്യാ​റാ​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​ന്ന​ലെ ഇ​യാ​ൾ എ​ത്തി​യ​ത്. സം​സാ​രി​ച്ചു നി​ൽ​ക്കു​ന്ന​തി​നി​ടെ ര​ജ​നി​യു​ടെ പി​ന്നി​ൽ​നി​ന്നും സ്ക്രൂ​ഡ്രൈ​വ​ർ ഉ​പ​യോ​ഗി​ച്ച് കു​ത്താ​ൻ ശ്ര​മി​ക്കു​ക​യും അ​തു ത​ട​യു​ന്ന​തി​നി​ടെ ക​ഴു​ത്തി​ലെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.മാ​ല​യു​മാ​യി മോ​ഷ്‌​ടാ​വ് സ്കൂ​ട്ട​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ര​ജ​നി ഓ​ടി​യെ​ത്തി സ്കൂ​ട്ട​റി​ൽ ബ​ല​മാ​യി പി​ടി​ച്ചു. യു​വ​തി പി​ടി​വി​ടു​ന്നി​ല്ല​ന്ന് ക​ണ്ട​പ്പോ​ൾ ഇ​യാ​ൾ യു​വ​തി​യെ റോ​ഡി​ൽ വ​ലി​ച്ചു​കൊ​ണ്ട് സ്‌​കൂ​ട്ട​ർ ഓ​ടി​ച്ചു, മു​ന്നോ​ട്ട് നീ​ങ്ങി​യ​തോ​ടെ സ്‌​കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട്…

Read More