ആലപ്പുഴ: . 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ ഉച്ചകഴിഞ്ഞു രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. 2017ന് ശേഷം ആദ്യമായാണ് നെഹ്റുട്രോഫി ടൂറിസം കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 12ന് തിരിച്ചെത്തുന്നത്. നെഹ്റു ട്രോഫി വള്ളംകളിയുടെ പ്രചാരണരംഗത്തു വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിനു പുറത്തേക്കും പ്രചാരണം സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ സ്പോണ്സര് ചെയ്യാനായി ഇത്തവണ എത്തിയിട്ടുണ്ട്. മൂലം വള്ളംകളിയിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ നിയന്ത്രണവും സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണമുണ്ടാകും. രാവിലെ 11ന് മത്സരം ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍.ചുണ്ടന് വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്സുകളാണുള്ളത്. ആദ്യ നാലു ഹീറ്റ്സുകളില്‍…
Read MoreCategory: Alappuzha
ട്രെയിനിൽ ഓടിക്കയറാൻ ശ്രമം; ആലപ്പുഴയിൽ റെയിൽവേ പാളത്തിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴയിൽ റെയിൽവേ പാളത്തിലേക്ക് വീണ് യുവതി മരിച്ചു. പാലക്കാട് മണ്ണാർക്കാട് പുല്ലശേരി ചേറുങ്ങോട്ടിൽ രാജേഷിന്റെ ഭാര്യ മീനാക്ഷി (45) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. എറണാകുളം -കായംകുളം പാസഞ്ചർ ട്രെയിനിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ യുവതി, കൊച്ചുവേളി എക്സപ്രസിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ആ ട്രെയിൻ പോയി. തുടർന്ന് എറണാകുളം- കായംകുളം പാസഞ്ചറിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി പാളത്തിലേക്ക് വീഴുകയായിരുന്നു. തലയ്ക്കും ഇടതു കാലിനും പരുക്കേറ്റ യുവതിയെ ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണംസംഭവിച്ചു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Read Moreകെഎസ്ആര്‍ടിസിയില്‍ യുവതിയ്ക്കു നേരെ ലൈംഗിക അതിക്രമം ! അറസ്റ്റിലായ പോലീസുകാരന് സസ്പെന്ഷന്
കെഎസ്ആര്‍ടിസി ബസിലെ ലൈംഗിക അതിക്രമക്കേസില്‍ അറസ്റ്റിലായ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കോന്നി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പത്തനാപുരം പിറവന്തൂര്‍ ചെമ്പനരുവി സ്വദേശി ഷമീറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തിന് പോകുകയായിരുന്ന ബസ് അടൂരില്‍ എത്തിയപ്പോള്‍ മുന്നിലെ സീറ്റില്‍ ഇരുന്ന യുവതിയെ ഷമീര്‍ ശല്യം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഷമീര്‍ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയും ബന്ധുക്കളും ചേര്‍ന്ന് പോലീസുകാരനെ തടഞ്ഞുവെച്ചു. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഷമീറിനെ റിമാന്‍ഡ് ചെയ്തു.
Read Moreകാർ തീപിടിച്ചു പൊട്ടിത്തെറിച്ച് യുവാവിനു ദാരുണാന്ത്യം; വീട്ടുമുറ്റത്തെ സംഭവം കണ്ട് നടുങ്ങി സഹോദരൻ
മാവേലിക്കര: കണ്ടിയൂരിൽ ഓടിക്കുന്നതിനിടെ കാർ തീപിടിച്ചു പൊട്ടിത്തെറിച്ചു യുവാവ് മരിച്ചു. മാവേലിക്കര ഐ കെയർ കംപ്യൂട്ടർ ഉടമ മാവേലിക്കര പുളിമൂട് ജ്യോതിവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റുംകാട്ടിൽ കൃഷ്ണ പ്രകാശ് (കണ്ണൻ-35) ആണ് മരിച്ചത്. ഇന്നു പുലർച്ചെ 12.45 നായിരുന്നു സംഭവം. പന്തളത്ത് കംപ്യൂട്ടർ സർവീസിനുശേഷം കാർ തിരികെക്കൊണ്ടു വന്നു വീട്ടിലേക്ക് കയറ്റവേ കാറിൽനിന്നു തീയും പുകയും ഉയരുകയായിരുന്നു. കൃഷ്ണ പ്രകാശ് മാത്രമാണ് കാറിലുണ്ടായിരുന്നത്. ഒപ്പം താമസിക്കുന്ന സഹോദരൻ ശിവപ്രകാശ് ഓടിയെത്തി കാറിന്റെ ഡോർ തുറക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അതിനിടെ വലിയ ശബ്ദത്തോടെ കാർ പൊട്ടിത്തെറിച്ചു. കാറിൽനിന്നു പുറത്തിറങ്ങാൻ കഴിയാതിരുന്ന കൃഷ്ണ പ്രകാശ് ദാരുണമായി വെന്തു മരിച്ചു. മാവേലിക്കരയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണു തീകെടുത്തിയത്. ആലപ്പുഴയിൽനിന്നു ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മരിച്ച കൃഷ്ണ പ്രകാശ് അവിവാഹിതനാണ്. അമ്മ രതി, സഹോദരി കാർത്തിക, അച്ഛൻ പരേതനായ…
Read Moreമിത്ത് വിവാദം; പാര്‍ട്ടി നിലപാടിനോടു യോജിപ്പെന്ന് എ.പി. ജയന്
പത്തനംതിട്ട: മിത്ത് വിവാദവുമായി ബന്ധപ്പെട്ട് സിപിഐ സ്വീകരിക്കുന്ന നിലപാടു തന്നെയാണ് തന്റേതുമെന്ന് ജില്ലാ സെക്രട്ടറി എ.പി. ജയന്. ഗണപതി ഉള്‍പ്പെടെയുള്ള ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ക്ക് മുന്നില്‍ നിന്നുള്ള തന്റെ ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതു സമീപകാല വിവാദങ്ങളുമായി ബന്ധപ്പെട്ടല്ലെന്ന് ജയന് അറിയിച്ചു. ‘ഒരു യാത്രയുടെ തുടക്കം’ എന്ന കുറിപ്പോടെ സിപിഐ ജില്ലാ സെക്രട്ടറിയും ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ എ. പി. ജയന് കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. തന്റെ ഫോട്ടോയെ മിത്ത് വിവാദവുമായി കൂട്ടിവായിക്കേണ്ടെന്ന് എ.പി.ജയന് വ്യക്തമാക്കി.ചിത്രത്തില്‍ ഗണപതി മാത്രമല്ല, ശ്രീകൃഷ്ണനും ബുദ്ധനുമെല്ലാമുണ്ട്. ഡല്‍ഹിയില്‍ ലൈബ്രറി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായി കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോള്‍ ക്രാഫ്റ്റ് സെന്ററില്‍ നിന്ന് എടുത്ത ചിത്രമാണ് പോസ്റ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ട്.
Read Moreപരുമല ഇരട്ടക്കൊല; തെളിവെടുപ്പ് പൂർത്തിയായി, പ്രതിയെ റിമാൻഡ് ചെയ്തു; കുറ്റപത്രം ഉടൻ
ഡൊമിനിക് ജോസഫ് മാന്നാർ: പരുമല ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (75), ഭാര്യ ശാരദ (69) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മകൻ അനിൽ കുമാർ(48) റിമാൻഡിൽ. ഇന്നലെ രാത്രിയോടു തന്നെ തെളിവെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. പ്രതി കുറ്റം സമ്മതിച്ചതിനാലും വ്യക്തമായ എല്ലാ തെളിവുകളും ലഭിച്ചതിനാലും പ്രതിയെ ഇനി കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എത്രയും പെട്ടെന്നുതന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് ശ്രമിക്കുന്നതന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ അതിദാരുണമായ സംഭവം നടന്നത്. കിണറ്റിൽ നിന്ന് വെള്ളം കോരാനായി മകൻ എത്തിയപ്പോൾ സമീപത്തായി അമ്മ പല്ല് തേക്കുകയായിരുന്നു. അമ്മയെന്തോ പറഞ്ഞയുടനെ യാതൊരു പ്രകോപനവുമില്ലാതെ പിച്ചാത്തി എടുത്ത് വെട്ടിവീഴ്ത്തുകയായിരുന്നു.മുറ്റത്തെ ബഹളം കേട്ട് പിതാവ് കൃഷ്ണൻകുട്ടി ഓടിയെത്തിയപ്പോഴേക്കും ഇയാളെയും വെട്ടിവീഴ്ത്തുകയായിരുന്നു. തുടർന്ന് ക്രൂരമായി കഴുത്തിലും മുഖത്തും വയറ്റിലും വെട്ടി മരണം ഉറപ്പിച്ചു. തുടർന്ന് ഇയാൾ ബഹളം ഉണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.…
Read Moreകൃഷിയിടത്തിലേക്കു വെള്ളം വിലക്കുന്നു; തിരുവാർപ്പ് പഞ്ചയത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണിയുമായി കര്ഷകൻ
തിരുവാര്‍പ്പ്: കൃഷിയിടത്തിലേക്കു വെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിനു മുകളിൽകയറി ആത്മഹത്യാഭീഷണി മുഴക്കിയ കര്‍ഷകനെ താഴെയിറക്കി. തിരുവാര്‍പ്പ് സ്വദേശി ബിജുവാണ് പഞ്ചായത്ത് ഓഫീസിനു മുകളിൽകയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്നു രാവിലെയാണു പ്രതിഷേധവുമായി ബിജു രംഗത്തെത്തിയത്. തന്റെ രണ്ടേക്കര്‍ വരുന്ന പാടത്തേക്കു വെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ബിജു ആവശ്യപ്പെടുന്നത്. പുരയിടത്തിലേക്കു വെള്ളം എത്തിക്കുന്നതില്‍ സമീപവാസിയായ ഭൂവുടമ എതിരു നില്‍ക്കുന്നുവെന്നും ബിജു പറയുന്നു. നീണ്ടപരിശ്രമങ്ങള്ക്കൊടുവില് പോലീസും ഫയർഫോഴ്സും ബിജുവിനെ താഴെയിറക്കി. തിരുവാര്‍പ്പ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ മുകളില്‍കയറി ബിജു ആത്മഹത്യാഭീഷണി മുഴക്കിയപ്പോൾ.
Read Moreപുന്നമട പൂരത്തിന് ഒരുങ്ങി ജലരാജാക്കൻമാർ;കായല്പ്പരപ്പിലെങ്ങും ആവേശകരമായ പരിശീലനത്തുഴച്ചിൽ; കുട്ടനാട്ടിലെങ്ങും വള്ളംകളിയുടെ ആരവം
ആലപ്പുഴ:- പുന്നമടയിലെ പൂരത്തില്‍ ജലരാജപ്പട്ടം സ്വന്തമാക്കാന്‍ ചുണ്ടന് വള്ളങ്ങള്‍ പോരാട്ടത്തിനൊരുങ്ങുന്നു. കുട്ടനാട് അപ്പര്‍കുട്ടനാട് മേഖലയിലെ കായല്പ്പരപ്പിലെങ്ങും ആവേശകരമായ പരിശീലനത്തുഴച്ചിലരങ്ങേറുകയാണ്. കുട്ടനാടന്‍ പ്രദേശങ്ങളില്‍ വള്ളംകളിയുടെ ആരവം മുഴങ്ങിക്കഴിഞ്ഞു. ഇനിയുള്ള രണ്ടാഴ്ചക്കാലം കുട്ടനാട്ടുകാര്‍ക്ക് വിശ്രമമില്ല. ഓരോ കരക്കാരും അവരുടെ ചുണ്ടനുകളുടെ വിജയത്തിനുവേണ്ടി തയാറെടുക്കുന്നു. ഓരോ വള്ളവും 200ലധികം പേരെയാണ് പരിശീലിപ്പിക്കുന്നത്. നൂറുവരെ തുഴച്ചില്‍ക്കാര്‍ മതിയെങ്കിലും കൂടുതല്‍പ്പേരെ പരിശീലിപ്പിച്ച് മികച്ചവരെയായിരിക്കും പുന്നമടയിലെ മല്സരത്തിനിറക്കുക. ഓഗസ്റ്റ് രണ്ടാംശനിയാഴ്ച നടക്കുന്ന ജലോല്‍സവത്തില്‍ 19 ചുണ്ടന് വള്ളങ്ങളാണ് മാറ്റുരയ്ക്കുക. വള്ളംകളി രംഗത്ത് പ്രശസ്തമായ ക്ലബുകള്‍ നിരവധിതവണ ട്രോഫി നേടിയിട്ടുള്ളതും പ്രസിദ്ധിയാര്‍ജിച്ചതുമായ ചുണ്ടനുകള്‍ നേരത്തെതന്നെ എടുത്ത് പരിശീലനം തുടങ്ങിക്കഴിഞ്ഞു. മിക്ക വള്ളങ്ങളും പുന്നമടയിലും പരിസരത്തുമാണ് പരിശീലിക്കുന്നത്. കൂടുതല്‍ തവണ ട്രോഫി നേടിയ യുബിസി കൈനകരി ഇത്തവണ നടുഭാഗം ചുണ്ടനിലാണ് തുഴയെറിയുന്നത്. വള്ളംകളിയിലെ സാമ്രാട്ടായ കാരിച്ചാലിനെ പുന്നമടയിലെത്തിക്കുന്നത് കൈനകരിയിലെ തന്നെ ക്ലബായ വില്ലേജ് ബോട്ട് ക്ലബാണ്. കഴിഞ്ഞതവണ കിരീടംചൂടിയ…
Read Moreഅയാം റേഞ്ച് പ്ലെയ്സ്..! റേഞ്ച് തേടി ഇനി ഗവി നിവാസികൾക്ക് അലയേണ്ട; ഗവി ഇനി മൊബൈല്‍ പരിധിയിൽ
പത്തനംതിട്ട: ഗവി നിവാസികളുടെ ചിരകാല സ്വപ്നമായ മൊബൈല്‍ കവറേജും ഇന്റർനെറ്റും യാഥാര്‍ഥ്യമാകുന്നതായി ആന്റോ ആന്റണി എംപി അറിയിച്ചു. മൊ ബൈല്‍ ടവറിന്റെ ഫൗണ്ടേഷന് നിര്‍മാണം പൂര്‍ത്തീകരിച്ചു. ടവര്‍ നിര്‍മാണത്തിനുള്ള സാമഗ്രികള്‍ ഗവിയില്‍ എത്തിച്ചിട്ടുണ്ട്. ഗവിയില്‍ മൊബൈല്‍ കവറേജ് ലഭ്യമാക്കുന്നതിന് വേണ്ടി ടെലിഫോണ്‍ അഡൈ്വസറി കമ്മിറ്റിയില്‍ നിരവധി തവണ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൊബൈല്‍ കവറേജും ഇന്റര്‍നെറ്റും ഗവിയില്‍ ലഭ്യമാക്കാന്‍ സാധിച്ചതെന്ന് എംപി പറഞ്ഞു. നൂറ്റി അമ്പതോളം കുടുംബങ്ങളാണ് ഗവിയില്‍ അധിവസിക്കുന്നത്. കോവിഡ് കാലത്ത് വിദ്യാഭ്യാസം ഓണ്‍ലൈനായി മാറിയപ്പോഴും ഗവിയിലെ കുട്ടികള്‍ക്ക് അത് അപ്രായോഗികമായിരുന്നു. കുട്ടികള്‍ ഈ സമയത്ത് മൊബൈല്‍ കവറേജ് തേടി ഉള്‍വനത്തിലെ മലമുകളിലേക്ക് കയറി പോകുകയും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരിമിതമായ സൗകര്യങ്ങളുള്ള ഒരു സ്കൂളാണ് ഗവി ട്രൈബല്‍ സ്കൂള്‍. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഈ സ്കൂളില്‍ കംപ്യൂട്ടറുകളും പ്രിന്ററും…
Read Moreതലവടിക്കാരുടെ ആറാംതമ്പുരാൻ..! പുന്നമടയിലെ കന്നി അങ്കത്തിന് തലവടി ചുണ്ടന്; പൂവണിയുന്നത് ജലോത്സവ പ്രേമികളുടെ സ്വപ്നം
എടത്വ: നെഹ്റു ട്രോഫി ജലമേളയില്‍ കന്നി അങ്കത്തിനൊരുങ്ങി തലവടി ചുണ്ടന്. 2023 ലെ പുതുവത്സര ദിനത്തില്‍ നീരണിഞ്ഞ തലവടി ചുണ്ടന് റിക്സണ് എടത്തിലിന്റെ ക്യാപ്റ്റന്‍സിയില്‍ കുട്ടനാട് റോവിംഗ് അക്കാഡമിയുമായി ചേര്‍ന്ന് തലവടി ടൗണ്‍ ബോട്ട് ക്ലബ്ബാണ് കന്നി അങ്കത്തില്‍ തുഴയുന്നത്. 127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉള്‍താഴ്ചയും പായുന്ന കുതിരയുടെ ആകൃതിയില്‍ തടിയില്‍ കൊത്തിവച്ച അണിയവുമാണ് വള്ളത്തിന്റെ ഘടന. 83 തുഴച്ചില്‍ക്കാരും അഞ്ചു പങ്കായകാരും ഒന്‍പത് നിലക്കാരും ഉള്‍പ്പെടെ 97 പേര്‍ക്ക് കയറുവാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മാണം. നീരണിയിക്കലിനുശേഷം ഹാട്രിക് ജേതാവായ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ നേതൃത്വത്തില്‍ പ്രദര്‍ശന തുഴച്ചില്‍ നടന്നിരുന്നു. 2022 ഏപ്രില്‍ 21 നാണ് തലവടി ചുണ്ടന്റെ ഉളികുത്ത് കര്‍മം നടന്നത്. കോഴിമുക്ക് നാരായണന് ആചാരിയുടെ മകന് സാബു ആചാരിയാണ് വള്ളത്തിന്റെ ശില്പി. സാബു ആചാരി നിര്‍മിച്ച ആറാമത്തെ…
Read More