തളിപ്പറമ്പ്: ക്ഷേത്രഭണ്ഡാരം തകർത്ത് പണം കവരുന്നതിനിടെ മോഷ്ടാവ് പിടിയില്. പരിയാരം ഐടിസി കോളനിയിലെ ജോഷിയാണ് പിടിയിലായ മോഷ്ടാവ്. കൂടെ ഉണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു. പുളിമ്പറമ്പില് ഇന്ന് പുലര്ച്ചെ രണ്ടോടെയാണ് സംഭവം. നിരവധി കവര്ച്ചാക്കേസുകളില് പ്രതിയായ ജോഷി തോട്ടാറമ്പ് മുത്തപ്പന്ക്ഷേത്രത്തലെ ഭണ്ഡാരമാണ് കവര്ച്ച ചെയ്തത്. ഭണ്ഡാരം തകര്ക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്ത തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ നൈറ്റ് വാച്ച്മാനായ ബക്കളത്തെ എം.ഷാജിയാണ് ആദ്യം ഓടിയെത്തിയത്. ഷാജിയെ കണ്ട ഉടനെ ഇരുവരും ഓടിരക്ഷപ്പെടാന് ശ്രമിച്ചുവെങ്കിലും ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ജോഷി പിടിയിലായി. ഈ സമയത്ത് അതുവഴി വന്ന പട്ടുവം സ്വദേശിയായ ഓട്ടോഡ്രൈവറും ചേര്ന്നാണ് മോഷ്ടാവിനെ കീഴ്പ്പെടുത്തിയത്. തളിപ്പറന്പ് പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഓടിരക്ഷപ്പെട്ടത് ഇയാളുടെ കൂട്ടാളിയായ ബംഗാളി റോബിനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 950 രൂപയുടെ നോട്ടുകളും ചില്ലറനാണയങ്ങളുമാണ് ഭണ്ഡാരത്തില് നിന്ന് കവര്ച്ച ചെയ്തത്.
Read MoreCategory: Kannur
‘സഹായിക്കുമെന്ന് വാക്കു തരുന്നവർക്കു മാത്രം വോട്ട്’
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ നിലവിലെ സർക്കാർ ഉത്തരവുപ്രകാരം പദ്ധതിയുണ്ടാക്കി സാഹായിക്കുമെന്ന് വാക്കു നല്കുന്നവർക്ക് മാത്രം ഡയാലിസിസ് ചെയ്യുന്നവരുടെയും മാരക രോഗം ബാധിച്ചരുടെയും കുടുംബാംഗങ്ങളും ബന്ധുക്കളും വോട്ടുചെയ്യുണമെന്ന് കിഡ്നി കെയർ കേരള പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കിഡ്നി കെയർ കേരള ചെയർമാൻ പി.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജെ.എസ്. സുനിൽ, ഇ. ബാലകൃഷ്ണൻ, കെ.വി. ജയറാം, കെ. ജയരാജൻ, വി.കെ. ബാലകൃഷ്ണൻ, പി. അബ്ദുൾ മുനീർ, കെ.മഹിജ, ടി.ഇ. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.
Read Moreവീട്ടിനുള്ളിലെ അലമാരയിൽ നിന്ന് സ്വർണക്കവർച്ച; പരാതിയിൽ കുടുങ്ങിയത് സഹോദരീ ഭർത്താവ്
കണ്ണൂർ: വീട്ടിനുള്ളിലെ അലമാരയിൽ നിന്ന് രണ്ടേകാൽ പവൻ സ്വർണം കവർന്ന കേസിൽ സഹോദരീ ഭർത്താവ് അറസ്റ്റിൽ. പാപ്പിനിശേരി സ്വദേശി ഷനൂപിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. പാപ്പിനിശേരി അരയാലയിൽ സൂര്യ സുരേഷാണ് ആഭരണം നഷ്ടമായതു സംബന്ധിച്ച് പരാതി നൽകിയത്. വീടിനുള്ളിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം രൂപ വില വരുന്ന രണ്ടേകാൽ പവൻ സ്വർണം നഷ്ടമായെന്നാണ് പരാതി നൽകിയത്. ഓഗസ്റ്റ് 10 ന് രാത്രി എട്ടിനും പിറ്റേന്ന് രാത്രി എട്ടിനും ഇടയിൽ മോഷണം നടന്നതായി പരാതിയിൽ പറയുന്നു.
Read Moreവധശ്രമക്കേസില് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി വീട്ടുപരിസരത്ത് തൂങ്ങിമരിച്ച നിലയിൽ
പരിയാരം: വധശ്രമക്കേസില് അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരിയാരം തിരുവട്ടൂര് അരിപ്പാമ്പ്രയിലെ പി.എം.റഷീദിനെയാണ് (42) ഇന്നലെ രാവിലെ വീടിന്റെ അടുക്കളയുടെ പിറകുവശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് റഷീദിനെ വധശ്രമക്കേസിൽ പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില് ഹാജരാക്കിയത്. പിന്നീട്, ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഹാജരാകണമെന്ന നിർദേശം പാലിക്കാതെ ഇയാൾ മുങ്ങി നടക്കുകയായിരുന്നു. പരിയാരം പോലീസ് പരിധിയില് നടന്ന വധശ്രമക്കേസില് പ്രതിയായ ഇയാള് ഒളിവിലായിരുന്നു.
Read Moreഭാര്യയെ കൊന്ന കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ കഴുത്തറത്ത് ജീവനൊടുക്കി
കണ്ണൂർ: ഭാര്യയെ കൊന്ന കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ കഴുത്തറത്ത് ആത്മഹത്യ ചെയ്തു. വയനാട് കേണിച്ചിറ സ്വദേശി ജിൽസനാണ് (44) മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് കഴുത്തറത്തത്. മൂർച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ചാണ് കഴുത്തറത്തത്. മുറിവിൽ നിന്ന് കൈകൊണ്ട് രക്തം ഞെക്കിക്കളയുകയായിരുന്നുവെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏഴ് മാസം മുമ്പാണ് ഇയാളെ മാനന്തവാടി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കു കൊണ്ടുവന്നത്. ഇതിനുമുമ്പ് രണ്ടുതവണ ഇയാൾ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു. തുടർച്ചയായി കൗൺസലിംഗ് കൊടുത്തുവരികയായിരുന്നു. മികച്ച ചിത്രകാരനായിരുന്ന ജിൽസന്റെ ചിത്രപ്രദശനം നടത്താനൊരുങ്ങവെയാണ് ആത്മഹത്യ. സിസിടിവി ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും ജയിൽ അധികൃതർ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 14 ന് കേണിച്ചിറയിൽ ഭാര്യ ലിഷയെ കൊലപ്പെടുത്തിയ കേസിലാണ് ജിൽസൺ അറസ്റ്റിലായത്. അന്ന് ജീവനൊടുക്കാൻ ഇയാൾ ശ്രമിച്ചിരുന്നു.…
Read Moreആറളം ഫാം പുനരധിവാസ മേഖലയിലെ വീടിനു സമീപത്തുനിന്നു രാജവെന്പാലയെ പിടികൂടി
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് പത്തിൽ വീടിനു സമീപത്തുനിന്നു കൂറ്റൻ രാജവെന്പാലയെ പിടികൂടി. കെ.എൻ.അനിലിന്റെ വീടിനു സമീപത്തു നിന്നുമാണ് പാന്പിനെ പിടികൂടിയത്. രാജവെന്പാലയെ കണ്ടതോടെ വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് താത്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവരാണ് പാന്പിനെ പിടികൂടിയത്. ഫൈസൽ വിളക്കോട് പിടികൂടുന്ന നൂറാമത്തെ രാജവെന്പാലയാണിത്. പിടികൂടിയ പാന്പിനെ പിന്നീട് ഉൾ വനത്തിലെ ആവാസവ്യവസ്ഥയിൽ തുറന്നു വിട്ടു.
Read Moreകാട്ടാനയ്ക്ക് മുന്നിൽപ്പെട്ട ടാപ്പിംഗ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: താൻ ജീവിച്ചിരിക്കുന്നത് ഭാഗ്യമെന്ന് ഫരീദ് ഹാജി
ഇരിട്ടി: പുലർച്ചെ ടാപ്പിംഗിനായി സ്കൂട്ടറിൽ പോകുകയായിരുന്ന തൊഴിലാളി കാട്ടാനയിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തൊട്ടിപ്പാലം കുന്നക്കാടൻ ഫരീദ് ഹാജിയാണ് (70) കാട്ടാനയുടെ മുന്നിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ തൊട്ടിപ്പാലം ടൗണിനു സമീപത്ത് വച്ചുആനയ്ക്ക് മുന്നിൽപ്പെടുകയായിരുന്നു. ആനയെ കണ്ടു ഭയന്ന ഫരീദ് ഹാജി സ്കൂട്ടർ സഹിതം നിലത്തുവീണു. ഇതിനകം കാട്ടാന ഇദ്ദേഹത്തെ പിടികൂടാനായി സ്കൂട്ടറിനടുത്തു വരെ പാഞ്ഞെത്തുകയും ചെയ്തു. സ്കൂട്ടറിനു തൊട്ടടുത്തെത്തിയ ആന ചിന്നം വിളിച്ച് റോഡിലൂടെ തിരിഞ്ഞോടിയതിനാലാണ് ഫരീദ് ഹാജി രക്ഷപ്പെട്ടത്. ഒരു മാസം മുന്പ് പേരട്ട തൊട്ടിപ്പാലം മേഖലയിൽ ഇറങ്ങിയ കൊമ്പൻ തന്നെയാണ് ഇന്നലെ തൊട്ടിപ്പാലത്ത് എത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ തവണആന വീടുകളുടെ മുറ്റം വരെ എത്തി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇതിനു ശേഷം കാട്ടാനശല്യം തടയാൻ സോളാർവേലികൾ അറ്റകുറ്റപ്പണി ചെയ്തു പ്രവർത്തനക്ഷമമാക്കിയിരുന്നു. കാട്ടാന കടന്നുവരുന്നത് തടയാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ…
Read Moreപണം നൽകിയിട്ടും വിവാഹ ഫോട്ടോയും വീഡിയോയും നൽകാതെ കബളിപ്പിച്ചെന്ന പരാതിയുമായി യുവാവ്; 1,10,000 രൂപ നൽകിയെന്ന് യുവാവ്
ഇരിട്ടി: വിവാഹ ഫോട്ടോയും വീഡിയോയും എടുക്കാൻ പണം വാങ്ങിയ ശേഷം ഫോട്ടോയും വീഡിയോയും നൽകാതെ കബിളിപ്പിച്ചതിന് എറണാകുളം സ്വദേശി വിപിനെതിരേ പരാതി. അങ്ങാടിക്കടവ് സ്വദേശിയാണ് കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത് . ഒത്തുകല്യാണം, കല്ല്യണം എന്നിവയുടെ ഫോട്ടോ, വീഡിയോ ചിത്രീകരണത്തിനായി 1,20,000 രൂപയ്ക്ക് എഗ്രിമെന്റ് ഉറപ്പിച്ചിരുന്നു. ഇതിൽ നാലു തവണകളായി 1,10,000 രൂപ ഗൂഗിൾ പേ വഴി പാർട്ടിയുടെ അകൗണ്ടിൽ അയച്ചു നൽകിയിട്ടും ഫോട്ടോയും വീഡിയോയും നൽകിയില്ലെന്നാണു പരാതി. കരിക്കോട്ടക്കരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Moreപോലീസിനെ വധിക്കാന് ശ്രമിച്ച കേസ്; പയ്യന്നൂരിലെ സ്ഥാനാർഥി ഉൾപ്പെടെയുള്ള സിപിഎം പ്രവര്ത്തകര്ക്ക് 20 വര്ഷം തടവും രണ്ടര ലക്ഷം പിഴയും
പയ്യന്നൂര്: പട്രോളിംഗ് നടത്തുന്നതിനിടയില് എസ്ഐ ഉള്പ്പെടെയുള്ള പോലീസ് സംഘത്തെ വധിക്കാന് ശ്രമിച്ച കേസില് തളിപ്പറമ്പ് അഡീഷണല് സെഷന്സ് കോടതി ശിക്ഷ വിധിച്ചു. സിപിഎം-ഡിവൈഎഫ്ഐ നേതാക്കളായ പയ്യന്നൂര് വെള്ളൂരിലെ വി.കെ. നിഷാദ്, അന്നൂരിലെ ടി.സി.വി. നന്ദകുമാര് എന്നിവര്ക്കെതിരേയാണ് ശിക്ഷാവിധി. ഡ്യൂട്ടിക്കിടയില് നിയമപാലകര്ക്ക് നേരേയുണ്ടായ വധശ്രമത്തെ ഗൗരവത്തോടെ കണ്ടുകൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്. വധശ്രമത്തിന് അഞ്ച് വര്ഷവും ബോംബ് സൂക്ഷിച്ചതിന് അഞ്ചുവര്ഷവും ബോംബെറിഞ്ഞ സംഭവത്തില് പത്ത് വര്ഷവുമാണ് ശിക്ഷ.എല്ലാം കൂടി പത്തുവര്ഷത്തെ കഠിന തടവും രണ്ടരലക്ഷം രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. ഡിവൈഎഫ്ഐ പയ്യന്നൂര് ബ്ലോക്ക് സെക്രട്ടറിയും നിലവിലെ പയ്യന്നൂര് നഗരസഭാ കൗണ്സിലറുമായ നിഷാദ് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില് പയ്യന്നൂര് നഗരസഭ 46-ാം വാര്ഡായ മൊട്ടമ്മലില് നിന്നും എല്ഡിഎഫ് സ്ഥാനാര്ഥിയായി മത്സരിക്കുന്നുണ്ട്. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റാണ് നന്ദകുമാര്. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. അരിയില് ഷുക്കൂര്…
Read Moreവാഹനത്തിന് സൈഡു കൊടുത്തില്ലെന്നാരോപിച്ച് അംഗപരിമിതനായ ബിഎൽഒയ്ക്ക് യുവാക്കളുടെ ക്രൂരമർദനം
കണ്ണൂർ: വാഹനത്തിന് സൈഡു കൊടുത്തില്ലെന്ന് പറഞ്ഞ് അംഗപരിമിതനായ ബിഎൽഒയ്ക്ക് യുവാക്കളുടെ ക്രൂരമർദനം. കൂത്തുപറന്പ് 74-ാം നന്പർ ബൂത്ത് ബിഎൽഒയും പള്ളിക്കുന്ന് ജിഎച്ച്എസ്എസിലെ ഓഫീസ് അസിസ്റ്റന്റുമായ പി. രതീഷിനാണ് (44) ഇന്നലെ വൈകുന്നേരം പള്ളിക്കുന്നിൽ നിന്നു മർദനമേറ്റത്. ഭാര്യയും മകനുമായി ഇരുചക്രവാഹനത്തിൽ വരുന്നതിനിടയിൽ ഇതേ ദിശയിൽ നിന്നും വരികയായിരുന്ന ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് രതീഷിനെ അസഭ്യം പറയുകയും പിന്നീട് ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് കൈകൊണ്ട് മർദിക്കുകയും ചെയ്തത്. കഴുത്തിന് പരിക്കേറ്റ രതീഷ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മർദിച്ചത് അംഗപരിമിതനെയാണെന്നു തിരിച്ചറിഞ്ഞ യുവാക്കൾ പിന്നീട് ജില്ലാ ആശുപത്രിയിലെത്തി ക്ഷമാപണം നടത്തിയതായും അറിയുന്നു. രതീഷിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു. യുവാക്കൾ പോലീസ് കസ്റ്റഡിയിലായതായും അറിയുന്നു.
Read More