കണ്ണൂർ: ചക്കരകല്ലിലെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള കണ്ണൂർ ഡിസ്ട്രിക്ട് ബിൽഡിംഗ് മെറ്റീരിയൽസ് സഹകരണ സൊസൈറ്റി നിക്ഷേപിച്ച എട്ടുകോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടുപേർക്കെതിരേ പോലീസ് കേസെടുത്തു. സൊസൈറ്റി സെക്രട്ടറി ഇ.കെ. ഷാജി, അറ്റന്‍ഡർ കെ.കെ. ഷൈലജ എന്നിവർക്കെതിരെയാണ് കോർപറേറ്റ് ഓഡിറ്റ് ജോയിന്റ് ഡയറക്ടർ പി.വി. വത്സരാജിന്റെ പരാതിയിൽ ചക്കരക്കല്ല് പോലീസ് കേസെടുത്തത്. 2023-24 സാന്പത്തിക വർഷത്തിലെ ഓഡിറ്റിംഗിലാണ് സൊസൈറ്റി മെംബർമാരിൽ നിന്നും നിക്ഷേപമായി സ്വീകരിച്ച പണം രണ്ടു പ്രതികൾ ചേർന്ന് തട്ടിയെടുത്തതായി കണ്ടെത്തിയത്. പല തവണകളായി ഒന്നാം പ്രതിയായ സെക്രട്ടറി ഷാജി 7,83,98,121 രൂപയും രണ്ടാം പ്രതിയായ ഷൈലജ 21, 00,530 രൂപയും തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Kannur
ആനപ്പേടിയിൽ ആറളം; ഉറക്കമുണർന്നപ്പോൾ വീട്ടുമുറ്റത്ത് കാട്ടാന! ആർആർടി എത്തി ആനയെ തുരത്തി
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ഇന്നലെ രാത്രിയും പുലർച്ചെയുമായി കാട്ടാന ഇറങ്ങിയത് പത്തിടങ്ങളിൽ. പലരുടെയും വീട്ടുമുറ്റത്ത് കാട്ടുകൊന്പൻ ഏറെനേരം ചെലവഴിച്ചു. ബ്ലോക്ക് ഒന്‍പതിലെ കാളിക്കയത്തിൽ അശോകന്റെ വീടിന്റെ മുറ്റത്തെത്തിയ കൊമ്പൻ ഭീതിവിതച്ചത് അരമണിക്കൂറോളം. ഇന്ന് പുലർച്ചെ 1.30 തോടെ വീട്ടുമുറ്റത്ത് എത്തിയ കൊമ്പൻ മുറ്റത്തെ പ്ലാവിൽനിന്നു ചക്ക പറിച്ച് തിന്നശേഷം യാതൊരു ഭയവും കൂടാതെ അവിടെതന്നെ നിലയുറപ്പിക്കുകയായിരുന്നു. ആർആർടി എത്തി തുരത്തിയ ശേഷമാണ് ആന വീട്ട് മുറ്റത്തുനിന്നു പിന്മാറിയത്. ചക്ക വീഴുന്ന ശബ്ദം കേട്ടുണർന്ന അശോകനും കുടുംബവും ഭീതിയോടെയാണ് വീട്ടിൽ ചെലവഴിച്ചത്.
Read Moreഎംഡിഎംഎയുമായി ഏജന്റുമാരെ തേടിയെത്തി കോഴിക്കോട് സ്വദേശി തളിപ്പറമ്പിൽ പിടിയിൽ
തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ എംഡിഎംഎ വേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന 39.6 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് വാണിമേല്‍ കൊടിയൂറ സ്വദേശി പി. ഹഫീസിനെയാണ് (31)പിടികൂടിയത്. ഇന്നലെ രാത്രി 11.20 നാണ് തളിപ്പറമ്പ് നഗരസഭാ ബസ്സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തുവച്ച് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫ് ടീമാണ് ഇയാളെ വലയിലാക്കിയത്. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി തളിപ്പറമ്പിലെ സബ് ഏജന്റുമാര്‍ക്ക് വില്പന നടത്താന്‍ എത്തിയതാണ് ഇയാളെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. മാസങ്ങളായി ഡാന്‍സാഫ് ടീം ഹഫീസിനെ നിരീക്ഷിച്ചുവരികയായിരുന്നു. ഡാന്‍സാഫ് ടീം അംഗങ്ങളും സീനിയര്‍ സിപിഒമാരുമായ അനൂപ്, ഷൗക്കത്ത്, സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ ബസ്സ്റ്റാൻഡിൽ വച്ച് പിടികൂടിയത്. തളിപ്പറമ്പ് എസ്ഐ ദിനേശന് കൊതേരി, പ്രൊബേഷനറി എസ്ഐ വി.രേഖ, ഡ്രൈവര്‍ സിപിഒ നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ മേല്‍നടപടികള്‍ സ്വീകരിച്ച്…
Read Moreയാത്രയ്ക്കിടയിൽ കളഞ്ഞുപോയ പഴ്സ് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി
ഇരിട്ടി: യാത്രയ്ക്കിടയിൽ കളഞ്ഞുപോയ പണവും രേഖകളും അടങ്ങിയ പേഴ്സ് യാത്രക്കാരന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി. കോട്ടയം-എറണാകുളം-പയ്യാവൂർ-ചന്ദനക്കാംപാറ റൂട്ടിൽ സർവീസ് നടത്തുന്ന നിർമല ബസിലെ ജീവനക്കാരായ ഡ്രൈവർ ജോബി, കണ്ടക്ടർ കണ്ണൻ എന്നിവരാണു മാതൃകയായത്. ഞായറാഴ്ച രാത്രി എറണാകുളത്തുനിന്നും ഇരിട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണു വയത്തൂരിലുള്ള തെന്നിശേരിൽ പ്രജേഷിന്റെ പണവും ആധാർ കാർഡും പാൻകാർഡും ഉൾപ്പെടെ രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത്. ഇരിട്ടിയിൽ ഇറങ്ങിയശേഷമാണു പേഴ്സ് നഷ്ടപ്പെട്ട വിവരം പ്രജേഷ് അറിയുന്നത് . എറണാകുളത്തെ ജോലിസ്ഥലത്തുനിന്നും ഇരിട്ടിയിലേക്കു സ്ഥിരം യാത്ര ചെയ്യുന്ന ബസ് ആയതിനാൽ ഉടൻ തന്നെ കണ്ടക്ടറെ ഫോണിൽ വിളിച്ച് പേഴ്സ് നഷ്ടപ്പെട്ട വിവരം അറിയിക്കുകയായിരുന്നു. ബസിൽ നിന്നും പേഴ്സ് ലഭിച്ച വിവരം ജീവനക്കാർ പ്രജേഷിനെ വിളിച്ചറിയിക്കുകയും ചെയ്തു. ഇന്നലെ രാത്രി 7.30 ഓടെ കോട്ടയത്തേക്കുള്ള മടക്കയാത്രയിൽ ഇരിട്ടി പുതിയ ബസ്സ്റ്റാൻഡിൽ നിന്നും ജോബിയും കണ്ണനും ചേർന്ന്…
Read Moreഅമ്മയെ പിൻതുണയ്ക്കുന്ന നിന്നെ കാണിച്ചുതരാമടാ; റബർ ടാപിംഗ് കത്തികൊണ്ട് മകനെ കഴുത്തിന് കുത്തി കൊലപ്പെടുത്താൻ ശ്രമം
ഇരിക്കൂർ: മദ്യലഹരിയിൽ ബസ് കണ്ടക്ടറായ മകനെ റബർ കത്തി കൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിച്ച ടാപ്പിംഗ് തൊഴിലാളിയായ പിതാവിനെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു. പടിയൂർ നിടിയോടിയിലെ അനുവിന്റെ (22) പരാതിയിലാണ് അച്ഛൻ ബിജുവിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തത്. 11ന് ബുധനാഴ്ച രാത്രി 10.15ന് നിടിയോടിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. പരാതിക്കാരൻ അമ്മയെ പിന്തുണക്കുന്നുവെന്ന കാരണത്താൽ നിന്നെ ഇപ്പോൾ ശരിയാക്കി തരാമെന്ന് പറഞ്ഞ് റബർ കത്തികൊണ്ട് കഴുത്തിനും ഇടത് കൈക്കും ഇടത് ഷോൾഡറിനുതാഴെയും കുത്തി പരിക്കേൽപ്പിച്ച് വധിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. അനു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഐ രാജേഷ് ആയോടൻ അന്വേഷണം തുടങ്ങി.
Read Moreഓൺ ലൈൻ ട്രേഡിംഗ് തട്ടിപ്പ്; 12 ലക്ഷം തട്ടിയ പാലക്കാട് സ്വദേശികൾ കണ്ണൂർ പോലീസിന്റെ പിടിയിൽ
കണ്ണൂര്‍: ഫേസ്ബുക്ക് വഴിയുള്ള പരിചയത്തിൽ ഓൺ ലൈൻ ട്രേഡിംഗ് വഴി പണം സന്പാദിക്കാം എന്നു വിശ്വസിപ്പിച്ച് തലശേരി സ്വദേശിനിയുടെ12,06,000 രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ മുഹമ്മദ് റിഷാദ് (36), ദിലീപ് (36), പ്രേംകുമാര്‍ (52) എന്നിവരെയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണര്‍ നിധിന്‍രാജിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ണൂര്‍ സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടന്പേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി പണം സമ്പാദിക്കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് പരാതിക്കാരിയെ കൊണ്ട് വിവിധ അക്കൗണ്ടുകളിലേക്ക് പലതവണകളായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. മേല്‍പരാതിയില്‍ റിഷാദിന്റെ അക്കൗണ്ടിലേക്ക് വന്ന 4,50,000 രൂപ പ്രതികള്‍ ചെക്ക് വഴി പിൻവലിച്ചതായി കണ്ടെത്തി.
Read Moreയുവതിയുടെ വാട്സാപ്പിലും ഇന്‍സ്റ്റ ഗ്രാമിലും തുടര്‍ച്ചയായി അശ്ലീല സന്ദേശം: പോലീസുകാരന് സസ്പെന്ഷന്
നാദാപുരം: ഭര്‍തൃമതിയായ വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയില്‍ പോലീസുകാരന് സസ്പെന്ഷന്. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കടമേരി സ്വദേശി സുരേഷിനെയാണ് വടകര റൂറല്‍ എസ്പി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സുരേഷിനെതിരേ നാദാപുരം പോലീസില്‍ വീട്ടമ്മ പരാതി നല്‍കിയത്. യുവതിയുടെ വാട്സാപ്പിലും ഇന്‍സ്റ്റ ഗ്രാമിലും തുടര്‍ച്ചയായി അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തിയെന്നാണ് പരാതി.
Read Moreതലശേരിയിലെ സലൂണിൽ യുവതിക്കുനേരേ പീഡനശ്രമം: മധ്യവയസ്കനായ ഉടമ പോലീസ് പിടിയിൽ
തലശേരി: നഗരമധ്യത്തിലെ സലൂണിൽ തല മസാജ് ചെയ്യുന്നതിനിടയിൽ യുവതിയെ സ്ഥാപന ഉടമ കടന്നു പിടിച്ചു. ഇന്നലെ രാത്രി എട്ടോടെ എവികെ നായർ റോഡിലെ എക്ലിപ്സ് യൂണിക് സലൂണിലാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സ്ഥാപന ഉടമയായ കണ്ണൂർ താണയിലെ ഷമീറിനെ (47) അറസ്റ്റ് ചെയ്തു. ഇയാളെ മെഡിക്കൽ പരിശോധനക്കു ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. ഇരുപത്തിനാലുകാരിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. ഹെയർ മസാജിംഗിന് സലൂണിൽ എത്തിയതായിരുന്നു യുവതി. ജോലിക്കിടയിലാണ് ഉടമ യുവതിയെ കടന്നു പിടിച്ചത്. യുവതി വിവരമറിയിച്ചതിനെ തുടർന്ന് എസ്ഐ പ്രശോഭിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
Read Moreആട് ഒരു ഭീകരജീവിയാണ്…!ചപ്പാരപ്പടവിൽ ആട് വെള്ളം കുടിച്ചത് സംഘർഷത്തിൽ കലാശിച്ചു; 2 പേർക്കെതിരേ കേസ്
തളിപ്പറമ്പ്: അയല്‍ക്കാരിയുടെ ബക്കറ്റില്‍നിന്ന് ആട് വെള്ളം കുടിച്ച സംഭവം സംഘർഷത്തിൽ കലാശിച്ചു. വീടാക്രമിച്ചതിനു പുറമെ ഗൃഹനാഥനെ കത്തിവീശി പരിക്കേല്‍പ്പിച്ചു. ഉമ്മയുടെയും മകന്റെയും പേരില്‍ തളിപ്പറന്പ് പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് പെരുമളാബാദിലെ തെക്കന്‍ ആയിഷ, മകന് റിനാസ് എന്നിവരുടെ പേരിലാണ് കേസ്.കഴിഞ്ഞ മൂന്നിന് വൈകുന്നേരം ആറിനായിരുന്നു സംഭവം. പയ്യന്നൂര്‍ കൊക്കാനിശേരി സ്വദേശിയും ഇപ്പോള്‍ പെരുമളാബാദ് ഉപ്പുവളപ്പില് താമസക്കാരനുമായ ചേക്കിന്റകത്ത് സി.എച്ച്. ഇഷാക്കിന്റെ (59) പരാതിയിലാണ് കേസ്. ഇഷാക്കിന്റെ വീട്ടില്‍ വളര്‍ത്തുന്ന ആട് ആയിഷ കൊണ്ടു പോകുകയായിരുന്ന ബക്കറ്റിലെ വെള്ളത്തിൽ നിന്നും വെള്ളം കുടിച്ചതിന്റെ പേരിലാണ് വഴക്ക് ആരംഭിച്ചത്. വഴക്കിനിടയില്‍ വീടിന്റെ ജനല്‍ചില്ല് കല്ലെറിഞ്ഞ് തകര്‍ത്ത് 2000 രൂപയുടെ നഷ്ടം വരുത്തുകയും കത്തിവീശി മുഖത്തും ചെവിയിലും പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇഷാക്ക് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreആറളത്ത് കാട്ടാനയിറങ്ങി 3 കുടിലുകൾ തകർത്തു; ഗർഭിണി ഉൾപ്പെടെ 2 സ്ത്രീകൾക്കു പരിക്ക്
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയിറങ്ങി മൂന്ന് കുടിലുകൾ തകർത്തു. ഓടിരക്ഷപ്പെടുന്നതിനിടെ ഗർഭിണി ഉൾപ്പെടെ 2 സ്ത്രീകൾക്കു പരിക്കേറ്റു. ഗർഭിണിയായ അശ്വതി, ലീന എന്നിവർ അത്ഭുതകരമായാണ് ആനയുടെ തുമ്പികൈക്ക് മുന്നിൽനിന്ന് രക്ഷപ്പെട്ടത്. പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒൻപതിൽ പൂക്കുണ്ട് മേഖലയിലായിരുന്നു ഇന്നുപുലർച്ചെ അഞ്ചോടെയായിരുന്നു കാട്ടാനയുടെ ആക്രമണം. പൂക്കുണ്ടിലെ ഷീന നാരായണൻ, ലീന, തങ്കമ്മ എന്നിവർ താമസിക്കുന്ന കുടിലുകളാണ് ആന തകർത്തത്. തകർന്ന ആനമതിലിനോട് ചേർന്നുള്ള വന്യജീവി സങ്കേതത്തിൽ നിന്നിറങ്ങിയ ആനയാണ് ആക്രമണം അഴിച്ചുവിട്ടത്. പുറത്തിറങ്ങിയ രണ്ട് ആനകളിൽ ഒരാനയാണ് കുടിലിനുനേരേ ആക്രമണം നടത്തിയത്. ആന കുടിലിന് നേരേ തിരിഞ്ഞതോടെ ഓടിരക്ഷപ്പെടുന്നതിനിടയിലാണ് ലീനയ്ക്കും ഗർഭിണിയായ ബന്ധുവിനും പരിക്കേറ്റത്. അശ്വതിയുടെ ചെവിക്ക് സമീപത്തായാണ് പരിക്ക്. പരിക്കേറ്റ രണ്ടുപേരെയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗർഭിണിയെ കൂടുതൽ ചികിത്സയ്ക്കായി കണ്ണൂരിലേക്ക് മാറ്റി. ഇതോടെ മൂന്നുമാസത്തിനുള്ളിൽ പുനരധിവാസ മേഖലയിൽ കാട്ടാന…
Read More