കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഫേസ്ബുക്ക് പേജിൽ വ്യാജ വാർത്ത പോസ്റ്റ് ചെയ്തതിന് ന്യൂസ് ഓഫ് മലയാളത്തിനെതിരേ പോലീസ് കേസെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയാണ് ഫേസ്ബുക്ക് പേജിനെതിരെ സ്വമേധയാ കേസെടുത്തത്. പണികൊടുത്തത് ഇൻക്വസ്റ്റ് നടത്തിയ പോലീസുകാരൻ, നവീന്റെ കൊലപാതകത്തിൽ കണ്ണൂരിൽ ഭൂകന്പം എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്കിൽ വാർത്ത പോസ്റ്റ് ചെയ്തത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു വരവെ വസ്തുതകൾക്ക് വിരുദ്ധമായി കളവായ വിവരങ്ങളും അഭ്യൂഹങ്ങളഉം മനപൂർവം പ്രചരിപ്പിച്ച് സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന വിധം പ്രകോപനം സൃഷ്ടിച്ചതിനാണ് പോലീസ് കേസെടുത്തത്.
Read MoreCategory: Kannur
കണ്ണൂരിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം: 21 പേർക്കെതിരേ കേസ് ; സർവകക്ഷിയോഗം നാളെ
കണ്ണൂർ: കെഎസ്യു പ്രവർത്തകർ കാമ്പസിൽ കൊടികെട്ടിയതുമാ യി ബന്ധപ്പെട്ട് തോട്ടട ഗവ. ഐടിഐയിലുണ്ടായ എസ്എഫ്ഐ-കെഎസ്യു സംഘർഷത്തിൽ 17 പേർക്കെതിരേ എടക്കാട് പോലീസ് കേസെടുത്തു. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിന്റെ പരാതിയിൽ 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരേയാണു കേസെടുത്തത്. എസ്എഫ്ഐ നേതാവ് ആഷിഖിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരേയും കണ്ടാലറിയാവുന്ന അഞ്ച് കെഎസ്യു പ്രവർത്തകർക്കെതിരേയുമാണ് പോലീസ് കേസെടുത്തത്. വധശ്രമം, പഠിപ്പ് മുടക്കൽ തുടങ്ങിയവയ്ക്കാണ് കേസ്. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് 12 എസ്എഫ്ഐ പ്രവർത്തകർക്കെതിരേയും അഞ്ച് കെഎസ്യു പ്രവർത്തകർക്കെതിരേയും പോലീസ് സ്വമേധയ കേസെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.30 തോടെയാണ് തോട്ടടയിലെ കണ്ണൂർ ഐടിഐയിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷമുണ്ടായത്. സംഘർഷത്തെ തുടർന്ന് ഐടിഎ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. നാളെ വിദ്യാര്‍ഥി സംഘടനകള്‍, പോലീസ്, രക്ഷിതാക്കള്‍, അധ്യാപകര്‍, നാട്ടുകാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരെ ഉൾപ്പെടു ന്ന സര്‍വകക്ഷി ചര്‍ച്ച നടത്തുമെന്ന് കണ്ണൂര്‍ എസിപി രത്നകുമാര്‍ അറിയിച്ചു.
Read Moreതലശേരിയിൽ കാറുകൾ കത്തിയതല്ല, കത്തിച്ചത്; തീയിടുന്ന ദൃശ്യങ്ങൾ പുറത്ത്
തലശേരി: നഗരമധ്യത്തിലെ മാരുതി ഷോറൂമിൽ മൂന്ന് പുതിയ കാറുകൾ കത്തി നശിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കാറുകൾ എണ്ണയൊഴിച്ച് കത്തിച്ചതാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. ഒരാൾ നടന്നു വന്നു എന്തോ ദ്രാവകം ഒഴിച്ച് തീ കൊളുത്തുന്നതിന്റെ അവ്യക്തമായ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. പരിസര പ്രദേശത്തെ 13 സിസിടിവി ദൃശ്യങ്ങളാണ് പോലീസ് ഇതിനകം ശേഖരിച്ചിട്ടുള്ളത്. വില്പന നടത്തിയ കാറുകളാണ് കത്തിച്ചത്. അസി. കമ്മീഷണർ ഷഹൻഷ, സിഐ ബിനു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ പുലർച്ചെ 3.45 ഓടെയായിരുന്നു സംഭവം. ചിറക്കര ഇൻഡക്സ് നക്സ ഷോറൂമിലെ കാറുകളാണ് കത്തി നശിച്ചത്. ഗ്രാന്റ് വിറ്റാര, ബലേനോ തുടങ്ങിയ മൂന്ന് പുതിയ കാറുകളാണ് തീയിലമർന്നത്. തീപിടിത്തം കണ്ട വഴിയാത്രക്കാരൻ ഫയർ സ്റ്റേഷനിൽ നേരിട്ടെത്തി വിവരം അറിയിച്ചതിനെ തുടർന്നാണ് ഫയർ ഫോഴ്സ് എത്തി തീയണച്ചത്.
Read Moreമാടായി കോളജ് നിയമന വിവാദം; കണ്ണൂർ കോൺഗ്രസ് പ്രശ്നകലുഷിതം; എം.കെ. രാഘവനെ സംരക്ഷിക്കാൻ എ ഗ്രൂപ്പ്
കണ്ണൂര്‍: മാടായി കോളജ് നിയമന വിവാദത്തിൽ എം.കെ. രാഘവനെതിരേ ഉയരുന്ന ആരോപണങ്ങൾ പ്രതിരോധിക്കാൻ എ ഗ്രൂപ്പ്. കണ്ണൂര്‍ ഡിസിസിയും ഐ ഗ്രൂപ്പും എം.കെ. രാഘവൻ എംപിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പശ്ചാത്തലത്തിലാണ് എ ഗ്രൂപ്പ് രംഗത്ത് എത്തിയിരിക്കുന്നത്. രാഘവനെതിരേയുള്ള ഐ ഗ്രൂപ്പിന്റെ പ്രതിഷേധം ജില്ലയിലെ എ ഗ്രൂപ്പിനെ വീണ്ടും സജീവമാക്കുകയാണ്. ഐ ഗ്രൂപ്പ് നടത്തിയ വിവാദ നിയമനങ്ങളുടെ വിവരശേഖരണവും എ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.ഇതിനിടെ, എം.കെ.രാഘവൻ എംപിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി നടപടിയെടുത്ത കോൺഗ്രസ് പ്രവർത്തകർ ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. നിയമന വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപക്ഷ നേതാവിനോട് പ്രവർത്തകർ വിശദീകരിച്ചു. കണ്ണൂർ ഡിസിസി നേതൃത്വവും വി.ഡി. സതീശനോട് കാര്യങ്ങൾ വിശദീകരിച്ചു. രാഘവന്റെ കോലം കത്തിച്ച സംഭവത്തിലും…
Read Moreകുഞ്ഞിമംഗലത്ത് നിര്‍മാണം നടക്കുന്ന വീട്ടില്‍ മോഷണം;15 ലക്ഷം രൂപയുടെ നഷ്ടം; കേസെടുത്ത് പോലീസ്
പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് നിര്‍മാണം നടക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി നാശനഷ്ടങ്ങള്‍ വരുത്തുകയും നിര്‍മാണത്തിനായി കരുതിവച്ചിരുന്ന സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം കുതിരുമ്മലിലെ ടി.വി. വിനീതിന്റെ പരാതിയിൽ കുഞ്ഞിമംഗലത്തെ മനോജിനെതിരേയാണ് കേസെടുത്തത്.ഈ മാസം ഏഴിനുശേഷം നടന്ന സംഭവം ഇന്നലെ രാവിലെയാണ് പുറത്തറിഞ്ഞത്. കുഞ്ഞിമംഗലം ആണ്ടാംകൊവ്വലില്‍ പരാതിക്കാരന് പുതിയതായി നിര്‍മിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയാണ് പ്രതി അക്രമവും മോഷണവും നടത്തിയത്. വീട്ടിലെ നിരീക്ഷണക്കാമറകളും കേബിളുകളും സ്വിച്ച് ബോര്‍ഡുകളിലേക്കുള്ള വയറുകളും നശിപ്പിച്ചിരുന്നു. കാര്‍ഡ്ബോര്‍ഡ് ബോക്സില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷത്തോളം വിലവരുന്ന സാനിട്ടറി സാധനങ്ങള്‍ മോഷ്ടിച്ചെന്നും 15 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നും പരാതിയിൽ പറയുന്നു.
Read Moreപോലീസ് അമിത പിഴ ചുമത്തുന്നു: കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസുകൾ ഓടില്ല
കണ്ണൂർ: ജില്ലയിൽ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുകയാണ്. പോലീസ് അമിത പിഴ ചുമത്തുന്നു എന്നാരോപിച്ചാണ് പണിമുടക്ക് നടത്തുന്നത്. ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പോലീസ് നടപടിയില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയെന്നും പരിഹാരം ഉണ്ടാകാത്തതിനാലാണ് സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തതെന്നും ബസ് ഉടമകള്‍ അറിയിച്ചു. പ്രശ്നത്തിന് പരിഹാരം കാണാനായില്ലെങ്കില്‍ ഈ മാസം 18 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.
Read Moreമുഴപ്പിലങ്ങാട് സൂരജ് വധം: വിചാരണ പൂർത്തിയായി ; പ്രതികൾ കുറ്റം നിഷേധിച്ചു
തലശേരി: മുഴപ്പിലങ്ങാട്ടെ ബി ജെ പി പ്രവർത്തകനായിരുന്ന എളമ്പിലായി സൂരജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ വിചാരണ പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ പൂർത്തിയായി. വിചാരണയുടെ അടിസ്ഥാനത്തിൽ പ്രതികളെ കോടതി ചോദ്യം ചെയ്തു. പ്രതികൾ കുറ്റം നിഷേധിച്ചു. കേസിൽ ഇന്ന് വാദം നടക്കും. 28 സാക്ഷികളെയാണ് വിസ്തരിച്ചത്. 51 രേഖകൾ മാർക്ക് ചെയ്തു. ഒമ്പത് തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. കേസിൽ രണ്ട് സാക്ഷികൾ കൂറുമുറി.44 സാക്ഷികളാണ് ഈ കേസിൽ ഉണ്ടായിരുന്നത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ടി.കെ രജീഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് രജീഷ് ഉൾപ്പെടെ മൂന്ന് പേർ കൂടി പ്രതി സ്ഥാനത്ത് എത്തിയിരുന്നു. പന്ത്രണ്ട് പ്രതികളുള്ള കേസിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. പാനൂർ പത്തായക്കുന്ന് കാരായിന്റവിട ടി.കെ രജീഷ് (50), തലശേരി കൊളശേരി കാവുംഭാഗം കോമത്ത് പാറാലിലെ എൻ.വി. യോഗേഷ് (40) എരഞ്ഞോളി അരങ്ങേറ്റു പറമ്പിലെ കണ്ട്യൻ വീട്ടിൽ ജിത്തു…
Read Moreപയ്യന്നൂരില്‍ വര്‍ക്ക്ഷോപ്പ് ഗാരേജില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നതായി അഗ്നിരക്ഷാ അധികൃതർ
പയ്യന്നൂര്‍: പയ്യന്നൂര്‍ കണ്ടോത്ത് വര്‍ക്ക്ഷോപ്പ് ഗാരേജില്‍ വന്‍ തീപിടിത്തത്തിൽ രണ്ടുവാഹനങ്ങള്‍ പൂര്‍ണമായും മൂന്ന് വാഹനങ്ങള്‍ ഭാഗികമായും കത്തിനശിച്ചു. ഇന്നുപുലര്‍ച്ചെ ഒന്നോടെ കണ്ടോത്ത് പെട്രോള്‍ പമ്പിന് സമീപത്തെ ടിപി ഓട്ടോ ഗാരേജിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നതായി അഗ്നിരക്ഷാ അധികൃതർ പറഞ്ഞു. അറ്റകുറ്റപ്പണികള്‍ തീര്‍ത്തശേഷം ഉടമകള്‍ക്ക് കൈമാറാനായി സൂക്ഷിച്ച വാഹനങ്ങളാണ് തീപിടിത്തത്തില്‍ കത്തി നശിച്ചത്. ഹോണ്ടോ, ബൊലീറോ വാഹനങ്ങളാണ് പൂര്‍ണമായും കത്തി നശിച്ചത്. ആള്‍ട്ടോ കാറുള്‍പ്പെടെ മൂന്നുവാഹനങ്ങള്‍ ഭാഗികമായും കത്തിയിട്ടുണ്ട്. തീപിടിത്ത വിവരമറിഞ്ഞ് പയ്യന്നൂര്‍ അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷന് ഓഫീസര്‍ പി.വി.പ്രകാശ്കുമാര് അസി.സ്റ്റേഷന് ഓഫീസര്‍ സി.പി. ഗോകുല്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടുയൂണിറ്റ് സേനാംഗങ്ങളെത്തിയാണ് തീയണച്ചത്. ആളിപ്പടര്‍ന്ന തീയില്‍ ഗാരേജിന്റെ മേല്‍ക്കൂരയുടെ ഫൈബര്‍ ഗ്ലാസ് ഷീറ്റുള്‍പ്പെടെ ഉരുകിയൊലിച്ചു. പൂര്‍ണമായും കത്തിനശിച്ച വാഹനങ്ങളില്‍ ഒന്നില്‍മാത്രമാണ് ബാറ്ററിയുണ്ടായിരുന്നതെന്ന് അഗ്നിരക്ഷാ നിലയം അധികൃതര്‍ പറഞ്ഞു. ഇതില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക…
Read Moreമരം മുകളിൽ വീണു നിയന്ത്രണം വിട്ട കാർ കുളത്തിലേക്കു മറിഞ്ഞു; യുവാവിനു ദാരുണാന്ത്യം
ഇരിട്ടി: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അങ്ങാടിക്കടവ് കുറിച്ചികുന്നേൽ ബെന്നി -ബീന ദമ്പതികളുടെ മകൻ ഇമ്മാനുവേൽ (24) ആണ് മരിച്ചത്. ആനപ്പന്തി അങ്ങാടിക്കടവ് മെയിൻ റോഡിൽ വഴക്കുണ്ടിൽ ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടം. തൃശൂരിൽനിന്നും എൻട്രൻസ് പരീക്ഷ എഴുതി തിരിച്ചുവരികയായിരുന്നു ഇമ്മാനുവേൽ. അപകടം നടന്നതിന് 100 മീറ്റർ അകലെ ഉണങ്ങിയ റബർ മരം പൊടുന്നനെ വണ്ടിക്ക് മുകളിലേക്ക് മറിഞ്ഞുവീണതാണ് അപകടകാരണമായത്. അപ്രതീക്ഷിതമായ മരം വീണതോടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ട് ഓടിയ വാഹനം വലിയ തെങ്ങ് ഇടിച്ചുമറിച്ചിട്ട ശേഷം ഏകദേശം 15 അടിയോളം താഴ്ചയിലുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടെങ്കിലും കുളത്തിലെ വെള്ളത്തിലേക്ക് കൂപ്പുകുത്തി വീണ കാറിന്റെ മുൻഭാഗം ചെളിയിൽ അമർന്നത് രക്ഷാപ്രവർത്തനത്തിന് തടസമായി. ജീപ്പും ജെസിബിയും ഉൾപ്പെടെയുള്ള…
Read Moreസിപിഐയുടെ നഗരസഭ വനിതാ കൗൺസിലർ സിപിഎം സമ്മേളനത്തിൽ
തലശേരി: സിപിഎം തലശേരി ഏരിയാ സമ്മേളനത്തിൽ സജീവമായി പങ്കെടുത്ത് സിപിഐ നഗരസഭ കൗൺസിലർ. തിരുവങ്ങാട് വാർഡിലെ കൗൺസിലറും മഹിളാ ഫെഡറേഷൻ നേതാവുമായ എൻ. രേഷ്മയാണ് രണ്ട് ദിവസങ്ങളിലായി നടന്ന സിപിഎം തലശേരി ഏരിയാ സമ്മേളനത്തിൽ സജീവമായി പങ്കെടുത്തത്. ദീപശിഖാപ്രയാണത്തിലും പ്രകടനത്തിലും പൊതു സമ്മേളനത്തിലും ഇവർ സജീവമായിരുന്നു. തലശേരി സിപിഐ ടൗൺ ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എം. പ്രേമാനന്ദന്റെ ഭാര്യയാണ് രേഷ്മ. ഇത്തവണ തിരുവങ്ങാട് സീറ്റ് ലഭിക്കില്ലെന്ന് ബോധ്യമായതിനെ തുടർന്ന് അധികാരം നിലനിർത്താനും വീണ്ടും കൗൺസിലർ സ്ഥാനത്ത് എത്താനുമാണ് രേഷ്മ ഇപ്പോൾ സിപിഎമ്മിനൊപ്പം സഞ്ചരിക്കുന്നതെന്നാണ് സിപിഐ നേതാക്കൾ പറയുന്നത്. എന്നാൽ താൻ സിപിഎമ്മുകാരിയാണെന്നും കുണ്ടുചിറ സ്വദേശിയായ തന്റെ സഹോദരങ്ങൾ സിപിഎം പ്രാദേശിക നേതാക്കളാണെന്നും രേഷ്മ രാഷ്ട്രദീപികയോടു പറഞ്ഞു.ഭർത്താവ് സിപിഐ ആയതു കൊണ്ടാണ് താൻ സിപിഐ ടിക്കറ്റിൽ കൗൺസിലർ ആയത്. സിപിഐയിലെ ചില…
Read More