ത​ല​ശേ​രി​യി​ൽ വ​ൻ ക​ഞ്ചാ​വു​വേ​ട്ട; 5 കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: ത​ല​ശേ​രി​യി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ചു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി രാ​ജീ​ബ് ദാ​സി​നെ​യാ​ണ് (33) എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​ബി​ൻ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘം ക​ഞ്ചാ​വു​മാ​യി കു​യ്യാ​ലി റെ​യി​ൽ​വേ ഗേ​റ്റ് പ​രി​സ​ര​ത്തുവ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡം​ഗ​ങ്ങ​ളാ​യ പി. ​ജ​ലീ​ഷ്, കെ. ​ബി​നീ​ഷ് എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ല​ഹ​രി വി​ൽ​പ​ന​ക്കാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളി​ൽ ചെ​റു​പൊ​തി​ക​ളാ​ക്കി ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. ത​ല​ശേ​രി ഭാ​ഗ​ത്ത് ക​ഞ്ചാ​വ് വ്യാ​പ​ക​മാ​യി വി​ല്പ​ന ചെ​യ്യു​ന്ന ഇ​യാ​ളെ ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡ് ര​ഹ​സ്യ നി​രീ​ക്ഷ​ണം ന​ട​ത്തി​യാ​ണ് വ​ള​രെ വി​ദ​ഗ്ധ​മാ​യി പി​ടി​കൂ​ടി​യ​ത്. ല​ഹ​രി​ക്ക​ട​ത്ത് നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി കേ​ര​ള ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്ക്വാ​ഡ്, കേ​ര​ള എ​ക്സൈ​സ് സൈ​ബ​ർ വിം​ഗ് എ​ന്നി​വ​രു​ടെ സ​ഹാ​യ​വും ല​ഭി​ച്ചി​രു​ന്നു. ല​ഹ​രി മ​രു​ന്നു​ക​ൾ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വ​ഴി വ്യാ​പ​ക​മാ​യി എ​ത്തി​ച്ച് ഉ​പ​യോ​ഗ​വും…

Read More

വി​ള​ക്കോ​ട് ചാ​ക്കാ​ട് എം​എ​സ്എ​ഫ് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ത്തി​ന് വെ​ട്ടേ​റ്റു; അ​ക്ര​മ​ത്തി​നു പി​ന്നി​ൽ എ​സ്ഡി​പി​ഐ​യെ​ന്ന് എം​എ​സ്എ​ഫ്

ഇ​രി​ട്ടി: വി​ള​ക്കോ​ട് അ​യ്യ​പ്പ​ൻ​കാ​വി​ന് സ​മീ​പം ചാ​ക്കാ​ട് എം​എ​സ്എ​ഫ് ജി​ല്ലാ ക​മ്മി​റ്റി അം​ഗം മു​ഹ​മ്മ​ദ് നൈ​സാ​മി​ന് വെ​ട്ടേ​റ്റു. ഇ​ന്ന​ലെ രാ​ത്രി 10 ഓ​ടെ​യാ​ണ് ചാ​ക്കാ​ട്‌വ​ച്ച് മു​ഹ​മ്മ​ദ് നൈ​സാ​മി​ന് നേ​രെ അ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബു​ള്ള​റ്റി​ലും കാ​റി​ലു​മെ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. കാ​ലി​നാ​ണ് വെ​ട്ടേ​റ്റ​ത്. നൈ​സാ​മി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. പ​രി​ക്കേ​റ്റ നൈ​സാ​മി​നെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് എം​എ​സ്എ​ഫ് ആ​രോ​പി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം മേ​ഖ​ല​യി​ൽ എം​എ​സ്എ​ഫ്-എ​സ്ഡി​പി​ഐ സം​ഘ​ട​ന​ക​ൾ ത​മ്മി​ൽ ചെ​റി​യ ത​ർ​ക്ക​ങ്ങ​ളും കൈ​യാ​ങ്ക​ളി​യും ന​ട​ന്നു​വ​രി​ക​യാ​ണ്. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന ആ​ക്ര​മ​ണം. ആ​ശു​പ​ത്രി​യി​ൽ എ​ത്തി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്ന് മു​ഴ​ക്കു​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ത​ല​ശേ​രി ക​ല്ലി​ക്ക​ണ്ടി​യി​ൽ പോ​ത്തു​ക​ളെ മോ​ഷ്‌​ടി​ച്ചു ക​ട​ത്തി; മോ​ഷ്‌​ടി​ച്ച​ത് മൂ​ന്നു​ല​ക്ഷം വി​ല​യു​ള്ള പോ​ത്തു​ക​ളെ

ത​ല​ശേ​രി: ക​ല്ലി​ക്ക​ണ്ടി​യി​ൽ മൂ​ന്നു​ല​ക്ഷം വി​ല വ​രു​ന്ന ര​ണ്ട് പോ​ത്തു​ക​ളെ അ​ജ്ഞാ​ത​ൻ മോ​ഷ്‌​ടി​ച്ചു. ഷെ​ഡി​ൽ കെ​ട്ടി​യി​രു​ന്ന ര​ണ്ടു പോ​ത്തു​ക​ളെ​യാ​ണ് മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​യ​ത്.തൂ​വ​ക്കു​ന്ന് ക​ല്ലി​ക്ക​ണ്ടി​യി​ലെ കെ.​കെ. ഷു​ഹൈ​ബി​ന്‍റെ പ​രാ​തി​യി​ൽ കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​രാ​തി​ക്കാ​ര​ന്‍റെ പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തൃ​പ്ര​ങ്ങോ​ട്ടൂ​ർ ക​ല്ലി​ക്ക​ണ്ടി​യി​ലെ സ്ഥ​ല​ത്തെ ഷെ​ഡി​ൽ കെ​ട്ടി​യി​രു​ന്ന ഒ​രു ല​ക്ഷ​ത്തി അ​മ്പ​തി​നാ​യി​രം രൂ​പ​വി​ല വ​രു​ന്ന ര​ണ്ടു​പോ​ത്തു​ക​ളെ​യാ​ണ് അ​ജ്ഞാ​ത​ൻ മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.14 നാ​ണ് സം​ഭ​വ​മെ​ന്ന് നി​രീ​ക്ഷ​ണ ക്യാ​മ​റ ദൃ​ശ്യ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഷെ​ഡി​ൽ വേ​റെ​യും പോ​ത്തു​ക​ളു​ണ്ട്. ക​റു​ത്ത നി​റ​ത്തി​ലു​ള്ള പോ​ത്തു​ക​ളെ ത​ല​യി​ൽ തു​ണി കെ​ട്ടി​യ ഒ​രാ​ൾ കെ​ട്ട​ഴി​ച്ച് കൊ​ണ്ടു​പോ​കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. കേ​സെ​ടു​ത്ത പോ​ലീ​സ് പ​ല സി​സി ടി​വി ക​ളും നി​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഏ​ഴാം​നി​ല​യി​ല്‍നി​ന്ന് താ​ഴേ​ക്കുചാ​ടി രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​ൻ മ​രി​ച്ചു

പ​രി​യാ​രം: ക​ണ്ണൂ​ർ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ ഏ​ഴാം​നി​ല​യി​ല്‍ നി​ന്ന് താ​ഴേ​ക്ക് ചാ​ടി രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​ൻ മ​രി​ച്ചു. ശ്രീ​ക​ണ്ഠാ​പു​രം കാ​ഞ്ഞി​ലേ​രി ആ​ല​ക്കു​ന്നി​ലെ പു​തു​പ്പ​ള്ളി​ഞ്ഞാ​ലി​ല്‍ തോ​മ​സ്-​ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ടോം ​തോം​സ​ണാ​ണ് (40) മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ടോം ​തോം​സ​ണി​ന്‍റെ അ​ച്ഛ​ൻ തോ​മ​സ് ഹെ​ര്‍​ണി​യ ഓ​പ്പ​റേ​ഷ​ന്‍ ക​ഴി​ഞ്ഞ് ഏ​ഴാം നി​ല​യി​ല്‍ അ​ഡ്മി​റ്റാ​ണ്. ഇ​ദ്ദേ​ഹ​ത്തെ പ​രി​ച​രി​ക്കു​ന്ന​തി​നാ​ണ് മ​ക​നാ​യ ടോം ​ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. നാ​ലുദി​വ​സം മു​മ്പാ​ണ് തോ​മ​സ് ശ​സ്ത്ര​ക്രി​യ​ക്കാ​യി ഏ​ഴാം നി​ല​യി​ലെ 702-ാം വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ ടോം ​ആ​ശു​പ​ത്രി​യി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രും ആ​ശു​പ​ത്രി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് കൂ​ട്ടി​രി​പ്പു​കാ​രും ഇ​ട​പെ​ട്ട​തോ​ടെ ഇ​യാ​ള്‍ പു​റ​ത്തേ​ക്ക് ചാ​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഏ​ഴാം​നി​ല​യി​ലെ സ്റ്റെ​യ​ര്‍​കേ​സി​ന് സ​മീ​പ​ത്തു​നി​ന്നും ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് ക​ട​ന്നു. ഇ​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ 1.15ന് ​പ​യ്യ​ന്നൂ​ര്‍ അ​ഗ്നി​ശ​മ​ന​സേ​ന​യെ വി​വ​രം അ​റി​യി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി അ​നു​ന​യി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും വ​ഴ​ങ്ങാ​തെ…

Read More

മ​നു​ഷ്യ​രു​ടെ തു​ല്യ​ത​ക്കാ​യി നി​ല​കൊ​ണ്ട പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞൻ; മാ​ധ​വ് ഗാ​ഡ്ഗി​ലിന്‍റെ ഓ​ർ​മ​യി​ൽ പ​യ്യ​ന്നൂ​ർ

പ​യ്യ​ന്നൂ​ര്‍: മ​നു​ഷ്യ​രു​ടെ തു​ല്യ​ത​ക്കാ​യി നി​ല​കൊ​ണ്ട പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​നേ​യാ​ണ് പ്ര​ഫ.​മാ​ധ​വ് ഗാ​ഡ്ഗി​ലി​ന്‍റെ വേ​ര്‍​പാ​ടോ​ടെ നാ​ടി​ന് ന​ഷ്ട​മാ​യ​ത്. 2019 സെ​പ്റ്റം​ബ​ര്‍ ആ​റി​ന് പ​യ്യ​ന്നൂ​രി​ലെ​ത്തി​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളാ​ണ് നാ​ട്ടു​കാ​രി​പ്പോ​ള്‍ ഓ​ര്‍​മിക്കു​ന്ന​ത്. ക​ണ്ട​ങ്കാ​ളി ത​ലോ​ത്ത് വ​യ​ല്‍ നി​ക​ത്തി ന​ട​പ്പി​ലാ​ക്കാ​നു​ദ്ദേ​ശി​ച്ച പെ​ട്രോ​ളി​യം സം​ഭ​ര​ണ പ​ദ്ധ​തി​ക്കെ​തി​രെ ന​ട​ന്ന ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ തു​ട​ര്‍​ന്നാ​യി​രു​ന്നു പ്ര​ഫ.​മാ​ധ​വ് ഗാ​ഡ്ഗി​ൽ പ​യ്യ​ന്നൂ​രി​ലെ​ത്തി​യ​ത്. ത​ലോ​ത്ത് വ​യ​ലി​ല്‍ സ്ത്രീ​ക​ളും കു​ട്ടു​ക​ളു​മു​ള്‍​പ്പെ​ടെ പൂ​ച്ചെ​ണ്ടു​ക​ള്‍ ന​ല്‍​കി​യാ​ണ് ഈ ​പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​നെ വ​ര​വേ​റ്റ​ത്. തു​ട​ര്‍​ന്ന് ലാ​ൻ​ഡ് അ​ക്വി​സി​ഷ​ന്‍ ഓ​ഫീ​സി​നു മു​ന്നി​ലെ സ​ത്യ​ഗ്ര​ഹ പ​ന്ത​ലി​ല്‍ അ​ദ്ദേ​ഹം സ​ത്യ​ഗ്ര​ഹി​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്തു. ജ​ന​കീ​യ സ​മ​ര​സ​മി​തി പ​യ്യ​ന്നൂ​ര്‍ ബോ​യ്സ് ഹൈ​സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്ക​വേ​യാ​ണ് മ​നു​ഷ്യ​ര്‍ ത​മ്മി​ല്‍ തു​ല്യ​ത നി​ല​നി​ര്‍​ത്തേ​ണ്ട ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി അ​ദ്ദേ​ഹം സം​സാ​രി​ച്ച​ത്. എ​ണ്ണ അ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് ഇ​നി കു​റ​ച്ചു കാ​ലം മാ​ത്ര​മേ നി​ല​നി​ല്‍​പു​ണ്ടാ​കൂ​വെ​ന്നും കു​റ​ഞ്ഞ കാ​ലം കൊ​ണ്ട് കൂ​ടു​ത​ല്‍ ലാ​ഭം ഉ​ണ്ടാ​ക്കാ​നാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ശ്ര​മ​മെ​ന്നും പ്ര​ഫ.​ മാ​ധ​വ് ഗാ​ഡ്ഗി​ല്‍…

Read More

കാ​ട്ടു​തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണം; സ്വ​ന്തം ര​ക്ഷ​നോ​ക്കാ​തെ വ​യോ​ധി​ക​നെ ര​ക്ഷി​ച്ച ര​ഞ്ച​ന​യെ ആ​ദ​രി​ച്ച് കു​ടും​ബ കൂ​ട്ടാ​യ്മ

മാ​ഹി: കാ​ട്ടു​തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് വ​യോ​ധി​ക​നെ ര​ക്ഷി​ച്ച പ​ന്ത​ക്ക​ലി​ലെ ഞേ​റ​ക്കോ​ൾ “സ​മ​ത’​യി​ലെ ര​ഞ്ച​ന​യെ കു​ന്നു​മ്മ​ൽ​പ്പാ​ലം കു​ടും​ബ കൂ​ട്ടാ​യ്മ ആ​ദ​രി​ച്ചു. കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​മാ​യ ര​ഞ്ച​ന​യെ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​നി​ടെ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് എ​ൻ. ഉ​ണ്ണി പൊ​ന്നാ​ട അ​ണി​യി​ച്ച് ഉ​പ​ഹാ​രം ന​ൽ​കി. പി.​കെ. സു​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഗേ​ഷ് ഞേ​റ​ക്കോ​ൾ, പി.​കെ. സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ ന​വ​മ്പ​ർ 26നാ​യി​രു​ന്നു സം​ഭ​വം. കൂ​ത്തു​പ​റ​മ്പ് കി​ണ​വ​ക്ക​ൽ സ്വ​ദേ​ശി 70 കാ​ര​നാ​യ രാ​ജ​നെ​യാ​ണ് ര​ഞ്ച​ന ര​ക്ഷി​ച്ച​ത്. രാ​ജ​ൻ പ​ന്ത​ക്ക​ലി​ലെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് ന​ട​ന്നു പോ​കു​മ്പോ​ഴാ​ണ് തേ​നീ​ച്ച​ക്കൂ​ട്ടം ര​ഞ്ച​ന​യു​ടെ വീ​ടി​ന് സ​മീ​പം വ​ച്ച് ആ​ക്ര​മി​ച്ച​ത്. ര​ഞ്ച​ന സ്വ​ന്തം ര​ക്ഷ​പോ​ലും നോ​ക്കാ​തെ സാ​ഹ​സി​ക​മാ​യി ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി സ്വ​ന്തം കാ​റി​ൽ ക​യ​റ്റി ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Read More

മോ​ദി​യും പി​ണ​റാ​യി​യും ഒ​രേ തൂ​വ​ൽ പ​ക്ഷി​ക​ൾ; കേ​ര​ള​ത്തി​ൽ നി​യ​മ​വാ​ഴ്ച ത​ക​ർ​ന്നി​രി​ക്കു​ന്നെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

ക​ണ്ണൂ​ർ: കേ​ന്ദ്രം ഭ​രി​ക്കു​ന്ന മോ​ദി​യും സം​സ്ഥാ​നം ഭ​രി​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​നും ഒ​രേ തൂ​വ​ൽ പ​ക്ഷി​ക​ളാ​ണെ​ന്നും ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രു​ക​ളെ താ​ഴെ​യി​റ​ക്ക​ണ​മെ​ന്നും മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ​ജി​ല്ലാ വാ​ർ​ഷി​ക കൗ​ൺ​സി​ൽ ജ​വ​ഹ​ർ ലൈ​ബ്ര​റി ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ണ​റാ​യി മോ​ദി​യി​ലേ​ക്കു​ള്ള പാ​ല​മാ​ണ്. മോ​ദി സ​ർ​ക്കാ​രി​ന്‍റേ​തി​നു സ​മാ​ന​മാ​യ ഭ​ര​ണ​മാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റേ​തും. കേ​ര​ള​ത്തി​ൽ നി​യ​മ​വാ​ഴ്ച ത​ക​ർ​ന്നി​രി​ക്കു​ന്നു. സ​ത്രീ​ക​ൾ അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​കു​ന്നു, സാ​ധാ​ര​ക്കാ​ർ, ജീ​വ​ന​ക്കാ​ർ, അ​ധ്യാ​പ​ക​ർ, സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​ർ എ​ന്നി​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും സ​ർ​ക്ക​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. കെ​എ​സ്എ​സ്പി എ ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​പി വേ​ലാ​യു​ധ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​രാ​മ​കൃ​ഷ്ണ​ൻ, ര​വീ​ന്ദ്ര​ൻ കൊ​യ്യോ​ട​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി പി ​സു​ഖ​ദേ​വ​ൻ, ട്ര​ഷ​റ​ർ എം.​പി കൃ​ഷ്ണ​ദാ​സ്, വ​നി​താ ഫോ​റം ജി​ല്ലാ…

Read More

മട്ടന്നൂരിൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന സം​ഭ​വം; പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

മമ​ട്ട​ന്നൂ​ർ: തെ​രൂ​ർ പാ​ല​യോ​ട് അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് പ​ത്ത് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​തി​നാ​യി​രം രൂ​പ​യും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. പാ​ല​ക്കാ​ട് വ​ട്ട​മ​ന്ന​പു​രം സ്വ​ദേ​ശി എം. ​ന​വാ​സി​നെ​യാ​ണ് (55) അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സ്ഐ സി.​പി. ലി​നേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. തെ​രൂ​ർ പാ​ല​യോ​ട്ടെ പൗ​ർ​ണ​മി​യി​ൽ ടി.​നാ​രാ​യ​ണ​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഈ ​മാ​സം 22ന് ​വീ​ട് പൂ​ട്ടി നാ​രാ​യ​ണ​ൻ മ​ക​ളു​ടെ ബം​ഗ​ളൂ​രു​വി​ലെ വീ​ട്ടി​ൽ പോ​യ​പ്പോ​ഴാ​യി​രു​ന്നു ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ മു​ൻ വ​ശ​ത്തെ വാ​തി​ൽ തു​റ​ന്നി​ട്ട നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന്, നാ​രാ​യ​ണ​ൻ മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യി​ൽ സൂ​ക്ഷി​ച്ച ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വു​മാ​ണ് മോ​ഷ​ണം പോ​യി​രു​ന്ന​ത്. വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലും മു​ക​ളി​ല​ത്തെ നി​ല​യി​ലെ​യും കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ലും മ​റ്റും സൂ​ക്ഷി​ച്ച വ​സ്ത്ര​ങ്ങ​ൾ അ​ട​ക്കം പു​റ​ത്ത് വാ​രി​വ​ലി​ച്ചി​ട്ടാ​യി​രു​ന്നു സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത്.…

Read More

വോ​ട്ടി​ന് വേ​ണ്ടി സി​പി​എം പൂ​ട്ടി​ച്ചു; വോ​ട്ടെ​ണ്ണ​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ തു​റ​ന്നു; 21ന് ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ജ​ന​കീ​യ മാ​ർ​ച്ച്

ക​ണ്ണൂ​ര്‍: ജ​ന​രോ​ഷം പ്ര​തി​കൂ​ല​മാ​കു​മെ​ന്ന തി​രി​ച്ച​റി​വി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് സി​പി​എം പൂ​ട്ടി​ച്ച കാ​ങ്കോ​ല്‍-​ആ​ല​പ്പ​ട​മ്പ പ​ഞ്ചാ​യ​ത്തി​ലെ ക​രി​യാ​പ്പി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന മ​ത്സ്യ​സം​സ്‌​ക​ര​ണ ക​മ്പ​നി ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്ന​തി​ന് പി​ന്നാ​ലെ തു​റ​ന്ന് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ഇ​തോ​ടെ ജ​ന​ങ്ങ​ളു​ടെ വോ​ട്ടു​നേ​ടാ​നാ​യി പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ ന​ട​ത്തി​യ വി​ശ്വാ​സ വ​ഞ്ച​ന​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മു​യ​രു​ന്നു. സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കു​ന്ന 21ന് ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് ക​രി​യാ​പ്പി​ലെ ജ​ന​ങ്ങ​ള്‍. വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി ക​രി​യാ​പ്പി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​ഗ​ര്‍ പേ​ള്‍ സീ ​ഫു​ഡ് എ​ന്ന മ​ത്സ്യ സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രെ നി​ര​വ​ധി പ്ര​ക്ഷോ​ഭ സ​മ​ര​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ നാ​ളു​ക​ളി​ലു​ണ്ടാ​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ ആ​ല​പ്പ​ട​മ്പ് തെ​യ്യോ​ട്ടു കാ​വി​ന് സ​മീ​പ​ത്ത് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ലാ​റ്റ​ക്സ് ക​മ്പ​നി, ആ​ല​ക്കാ​ട്ടെ ടാ​ര്‍ മി​ക്സിം​ഗ് യൂ​ണി​റ്റ് എ​ന്നി​വ​യ്ക്കെ​തി​രേ​യ​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​യ​ര്‍​ന്നി​രു​ന്നു. മ​ത്സ്യ​ങ്ങ​ള്‍ കേ​ടു​കൂ​ടാ​തി​രി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ര്‍​മാ​ലി​നാ​ണ് ഫാ​ക്ട​റി​യി​ല്‍​നി​ന്നും മ​ലി​ന​ജ​ല​ത്തോ​ടൊ​പ്പം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​തെ​ന്നും ഇ​ത് കു​ടി​വെ​ള്ള​ത്തി​ല്‍ ക​ല​ര്‍​ന്നു​ണ്ടാ​ക്കു​ന്ന ഭീ​ക​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളേ​യും മ​ത്സ്യ സ​മ്പ​ത്തും ഇ​ല്ലാ​താ​ക്കു​ന്ന…

Read More

യാ​ത്ര​ക്കാ​ർ​ക്ക് അ​നു​ഗ്ര​ഹം ചൊ​രി​ഞ്ഞ് മു​ത്ത​പ്പ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ

പ​ഴ​യ​ങ്ങാ​ടി: വ​ട​ക്കേ മ​ല​ബാ​റു​കാ​രു​ടെ സ്വ​ന്തം ഇ​ഷ്ട​ദേ​വ​ൻ മു​ത്ത​പ്പ​ൻ. റെ​യി​ൽ​വേ​യ്ക്കു​മു​ണ്ട് മു​ത്ത​പ്പ​ന്‍റെ ക​ഥ പ​റ​യാ​ൻ.1920 ൽ ​അ​ന്ന​ത്തെ പ​ള്ളി​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ (ഇ​പ്പോ​ൾ ബേ​ക്ക​ൽ ഫോ​ർ​ട്ട് സ്റ്റേ​ഷ​ൻ) മ​ദ്രാ​സി​ൽ നി​ന്നു​ള്ള യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ഇ​റ​ക്കി​വ​ച്ചു. ഉ​ട​മ വ​രു​ന്ന​തി​നു മു​മ്പേ ഈ ​യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ കാ​ണാ​താ​കു​ന്നു. മു​ത്ത​പ്പ​വി​ശ്വാ​സി​യാ​യ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ മു​ത്ത​പ്പ​നെ ഉ​ള്ളു​രു​കി പ്രാ​ർ​ഥി​ക്കു​ന്നു. സാ​മ​ഗ്രി​ക​ൾ തി​രി​ച്ചു​കി​ട്ടി​യാ​ൽ മു​ത്ത​പ്പ​നെ കെ​ട്ടി​യാ​ടി​ക്കാ​മെ​ന്ന് പ​റ​യു​ന്നു. പി​റ്റേ​നാ​ൾ ക​ട​ലോ​ര​ത്തു​വ​ച്ച് സാ​ധ​നം ക​ണ്ടെ​ത്തു​ന്നു. അ​ന്ന​ത്തെ കാ​ല​ത്ത് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ വ​രു​ന്ന​താ​യി​രു​ന്നു അ​ത്രെ അ​ത്‌.സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ അ​ന്ന​ത്തെ മ​ദി​രാ​ശി​യി​ലെ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​ന്ദേ​ശം കൈ​മാ​റി. കെ​ട്ടി​യാ​ടി​ക്കാ​ൻ അ​നു​വാ​ദം ല​ഭി​ച്ചു. മു​ത്ത​പ്പ​ൻ ത​നി​ക്ക് ഇ​വി​ടെ ആ​രൂ​ഢം നി​ർ​മി​ക്ക​ണ​മെ​ന്ന് കോ​ലം മു​ഖേ​ന പ​റ​ഞ്ഞ കാ​ര്യം വീ​ണ്ടും അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്നു. തു​ട​ർ​ന്ന് അ​നു​വാ​ദം ല​ഭി​ക്കു​ന്നു… ഇ​ത് ച​രി​ത്രം. പി​ന്നീ​ട് തി​രൂ​ർ മു​ത​ൽ മം​ഗ​ലാ​പു​രം വ​രെ​യു​ള്ള പ​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കു സ​മീ​പ​വും റെ​യി​ൽ​വേ മു​ത്ത​പ്പ​ൻ…

Read More