ക​ണ്ണൂ​ർ പ​യ്യാ​മ്പ​ലം ബീ​ച്ചി​ൽ യു​വാ​വി​നെ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; പ്ര​തി കു​റ്റ​ക്കാ​ര​നെന്ന് കോടി, ശി​ക്ഷ നാ​ളെ

ത​ല​ശേ​രി: ക​ണ്ണൂ​ർ പ​യ്യാ​മ്പ​ലം ബീ​ച്ചി​ൽ ചാ​ലാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ശി​ക്ഷ നാ​ളെ വിധിക്കും. ചാ​ലാ​ട് മു​ള്ള​ക​ണ്ടി എ​ര​ത്താ​ൻ​ക​ണ്ടി വീ​ട്ടി​ൽ ഭ​ര​ത​ന്‍റെ മ​ക​ൻ പി.​എം.​ ഷൈ​ജുവി​നെ (41) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ എ​റ​ണാ​കു​ളം വൈ​പ്പി​ൻ സ്വ​ദേ​ശി എം.​വി. ശ്രീ​ഗു​രു​വി​നെയാ​ണ് (44) ത​ല​ശേ​രി  ര​ണ്ടാം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് ടി​റ്റി ജോ​ർ​ജ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. 2018 ഡി​സം​മ്പ​ർ 13നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ള്ളി​യാം​മൂ​ല​യി​ൽ ആ​ൾ​പാ​ർ​പ്പി​ല്ലാ​ത്ത കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ൽ കാ​ണ​പ്പെ​ട്ട ഷൈ​ജു​വി​നെ പോ​ലീ​സാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് ഷൈ​ജു മ​ര​ണ​പ്പെ​ട്ട​ത്. പ​യ്യാ​മ്പ​ല​ത്തെ കാ​വ​ൽ​ക്കാ​ര​നാ​യ പ്ര​തി കൊ​ല്ല​പ്പെ​ട്ട ഷൈ​ജു​വി​ന്‍റെ​യും സൃ​ഹൃ​ത്തു​ക്ക​ളു​ടെ​യും കൂ​ടെ മ​ദ്യ​പി​ച്ച ശേ​ഷ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും പ്ര​തി പ്ര​കൃ​തിവി​രു​ദ്ധ വേ​ഴ്ച​യ്ക്ക് ശ്ര​മി​ച്ച​താ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നുമാണ് കേ​സ്. ഷെ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ര​വ​ടി…

Read More

സ​ഖാ​വേ ക​ണ​ക്ക് വ​യ്ക്ക്… വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ ക​ണ​ക്കു ചോ​ദി​ച്ച് അ​ണി​ക​ൾ

ക​ണ്ണൂ​ര്‍: സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​മാ​യി​രു​ന്ന വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ര്‍​ന്ന് പ്ര​തി​രോ​ധ​ത്തി​ലാ​യ പ​യ്യ​ന്നൂ​ര്‍ സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ തൃ​പ്ത​രാ​കാ​തെ അ​ണി​ക​ള്‍. കൃ​ത്യ​മാ​യ ക​ണ​ക്ക് വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ങ്ങ​ള്‍ ബ്രാ​ഞ്ചു​ക​ളി​ല്‍​നി​ന്ന് ഉ​യ​ര്‍​ന്ന​തോ​ടെ വെ​ട്ടി​ലാ​യ​ത് നേ​തൃ​ത്വ​മാ​ണ്. ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​ന​ങ്ങ​ള്‍ ലോ​ക്ക​ല്‍ ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച ശേ​ഷം ഇ​തേ​പ്പ​റ്റി​യു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്കാ​യി വി​ളി​ച്ച ബ്രാ​ഞ്ച് യോ​ഗ​ങ്ങ​ളി​ലാ​ണു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ തൃ​പ്ത​രാ​കാ​ത്ത അ​ണി​ക​ള്‍ കൃ​ത്യ​ത​യു​ള്ള ക​ണ​ക്കു​ക​ള്‍ വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. അം​ഗ​ങ്ങ​ളാ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മു​ള്ള ക​ണ​ക്കു​ക​ള്‍ നേ​താ​ക്ക​ളു​ടെ കൈ​യി​ലി​ല്ലാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ഇ​തേ വി​ഷ​യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​പ്പോ​ഴും ക​ണ​ക്കു​ക​ള്‍ വ​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ള്‍ മേ​ല്‍ ക​മ്മി​റ്റി തീ​രു​മാ​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കാ​നെ​ത്തി​യ​പ്പോ​ഴും അ​തി​ല്‍ ക​ണ​ക്കു​ക​ളി​ല്ലാ​യി​രു​ന്നു. അ​തി​നാ​ലാ​ണു കാ​ര്യ​ങ്ങ​ള്‍​ക്കു കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​യി അ​ണി​ക​ള്‍ കൃ​ത്യ​ത​യു​ള്ള ക​ണ​ക്കു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. കോ​റോം കൂ​ര്‍​ക്ക​ര ബ്രാ​ഞ്ചി​ല്‍ അം​ഗ​ങ്ങ​ളെ​ത്താ​തി​രു​ന്ന​തി​നാ​ല്‍ ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കാ​നാ​യി വി​ളി​ച്ചു​ചേ​ര്‍​ത്ത ബ്രാ​ഞ്ച് യോ​ഗം ന​ട​ത്താ​നു​മാ​യി​ല്ല. പ​യ്യ​ന്നൂ​ര്‍ എ​രി​യ​യി​ലെ ഭൂ​രി​ഭാ​ഗം ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളി​ലും…

Read More

ദ​രി​ദ്ര പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ കു​ടും​ബ​ത്തി​ന് മൂ​ന്നു വ​ർ​ഷ​മാ​യി​ട്ടും വീ​ടി​ല്ല

ച​പ്പാ​ര​പ്പ​ട​വ്: അ​തി​ദ​രി​ദ്ര​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ടി​ന് ശി​പാ​ർ​ശ ന​ല്കി മൂ​ന്നു വ​ർ​ഷ​മാ​യി​ട്ടും വീ​ട് ന​ല്കാ​തെ അ​ധി​കൃ​ത​ർ. വാ​യാ​ട്ടു​പ​റ​ന്പി​ലെ ചെ​ല്ല​പ്പ​ൻ ഒ​റ്റ​പ്ലാ​ക്ക​ലും കു​ടും​ബ​വു​മാ​ണ് ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന​ത്. ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ വീ​ട്ടി​ൽ ഇ​നി എ​ങ്ങ​നെ ക​ഴി​യും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഈ ​പാ​വ​പ്പെ​ട്ട കു​ടും​ബം. ഇ​വ​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പു​തി​യ വീ​ട് ആ​വ​ശ്യ​മാ​ണ് എ​ന്ന റി​പ്പോ​ർ​ട്ട് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് നേ​ര​ത്തെ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ട് അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി ക​രാ​ർ ഒ​പ്പു​വ​യ്പി​ക്കു​ക​യും ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി 80,000 രൂ​പ സ​ഹാ​യ​മാ​യി ന​ല്കു​ക​യും ചെ​യ്തു. ഇ​തോ​ടെ സ്ഥ​ല​ത്ത് ത​റ​കെ​ട്ടി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടു​ക​യും കു​റ​ച്ച് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ച് സൂ​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് സം​സ്ഥാ​ന​ത​ല​ത്തി​ൽ ത​യാ​റാ​ക്കി​യ അ​ന്തി​മ പ​ട്ടി​ക​യി​ൽ ചെ​ല്ല​പ്പ​ൻ കു​ടും​ബ​ത്തി​ന്‍റെ പേ​ര് ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് പ​രാ​തി ന​ൽ​കു​ക​യും പു​ന:​പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ​രാ​തി…

Read More

സി​പി​എം ഫ​ണ്ട് വി​വാ​ദം; പ​യ്യ​ന്നൂ​രി​ൽ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ അ​നു​കൂ​ലി​യു​ടെ ബൈ​ക്ക് ക​ത്തി​ച്ചു

പ​യ്യ​ന്നൂ​ര്‍: സി​പി​എം ഫ​ണ്ട് വെ​ട്ടി​പ്പി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ അ​നു​കൂ​ലി​ക്കു​ന്ന​യാ​ളു​ടെ ബൈ​ക്ക് ക​ത്തി​ച്ചു. വെ​ള്ളൂ​രി​ലെ പ​ന​യ​ന്ത​ട്ട വീ​ട്ടി​ല്‍ പ്ര​സ​ന്ന​ന്‍റെ പ​ള്‍​സ​ര്‍ ബൈ​ക്കാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്. റോ​ഡി​ല്‍​നി​ന്നും കു​റ​ച്ച​ക​ലെ​യു​ള്ള വീ​ട്ടു​വ​ള​പ്പി​ല്‍ നി​ര്‍​ത്തി​യി​യ​ട്ടി​രു​ന്ന ബൈ​ക്ക് ത​ള്ളി അ​ക​ലെ മാ​റ്റി​യാ​ണ് തീ​വ​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ന്ത്ര​ണ്ടി​ന് ശേ​ഷം ന​ട​ന്ന തീ​വയ്​പ്പ് ഇ​ന്നു രാ​വി​ലെ​യാ​ണ് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഇ​ന്ന​ലെ കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ വെ​ള്ളൂ​രി​ല്‍ പ​തി​ന​ഞ്ചി​ല്‍ താ​ഴെ​വ​രു​ന്ന സം​ഘം പ്ര​ക​ട​നം ന​ട​ത്തു​ക​യും പ​ട​ക്കം പൊ​ട്ടി​ക്ക​യും ചെ​യ്ത സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പ​ക​ര​മാ​യി കു​ഞ്ഞി​കൃ​ഷ്ണ​നെ അ​നു​കൂ​ലി​ച്ചും പ്ര​ക​ട​നം ന​ട​ന്നു. ഇ​തി​ന്‍റെ നേ​തൃ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന പ്ര​സ​ന്ന​ന്‍റെ ബൈ​ക്കാ​ണ് ക​ത്തി​ച്ച​ത്.

Read More

പ​യ്യ​ന്നൂ​രി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് വി​വാ​ദം; അ​ച്ച​ട​ക്ക​ലം​ഘ​ന​വും അ​വ​മ​തി​പ്പും ഉ​ണ്ടാ​ക്കി​യ കു​ഞ്ഞി​കൃ​ഷ്ണ​നെ പു​റ​ത്താ​ക്കി സി​പി​എം

ക​ണ്ണൂ​ര്‍: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ സി​പി​എ​മ്മി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി. പു​റ​ത്താ​ക്കാ​നു​ള്ള ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ തീ​രു​മാ​നം ഇ​ന്ന​ലെ ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം.​വി. ജ​യ​രാ​ജ​നാ​ണ് ന​ട​പ​ടി ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ന​ട​പ​ടി ഇ​ന്ന് പ​യ്യ​ന്നൂ​രി​ലെ പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളു​ടെ യോ​ഗം വി​ളി​ച്ച് റി​പ്പോ​ര്‍​ട്ട് ചെ​യ്യും. ലോ​ക്ക​ല്‍, ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ങ്ങ​ളും പ​യ്യ​ന്നൂ​രി​ൽ ചേ​രു​ന്നു​ണ്ട്. പ്ര​ധാ​ന നേ​താ​ക്ക​ള്‍ നേ​രി​ട്ട് ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്നാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി ന​ട​പ​ടി​യു​ണ്ടാ​കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ന​ട​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ ത​ന്നെ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ പു​റ​ത്താ​ക്കാ​നു​ള്ള തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന ജി​ല്ലാ ക​മ്മി​റ്റി​യി​ൽ തീ​രു​മാ​ന​ത്തി​ന് അം​ഗീ​കാ​ര​മാ​യ​ത്. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ന​ട​ത്തി​യ​ത് ക​ടു​ത്ത അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്നും പാ​ര്‍​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്നും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ നേ​താ​ക്ക​ള്‍ വി​മ​ര്‍​ശി​ച്ചി​രു​ന്നു. ര​ണ്ട് പാ​ര്‍​ട്ടി ക​മ്മീ​ഷ​നു​ക​ള്‍ അ​ന്വേ​ഷി​ച്ചി​ട്ടും ക്ര​മ​ക്കേ​ട്…

Read More

പ​ച്ച​ക്കൊ​ടി വി​ശീ… ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ അ​തി​വേ​ഗ റെ​യി​ൽ ഇ​ട​നാ​ഴി വ​രും

പ​ര​വൂ​ർ: ക​ണ്ണൂ​രി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വെ​റും 3.5 മ​ണി​ക്കൂ​റി​ൽ അ​തി​വേ​ഗം കു​തി​ച്ചെ​ത്താം. കേ​ര​ള​ത്തി​ന്‍റെ ഗ​താ​ഗ​ത രം​ഗ​ത്ത് പു​തി​യൊ​രു അ​ധ്യാ​യം കു​റി​ച്ചു​കൊ​ണ്ട് അ​തി​വേ​ഗ റെ​യി​ല്‍ ഇ​ട​നാ​ഴി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​ച്ച​ക്കൊ​ടി ല​ഭി​ച്ചു ക​ഴി​ഞ്ഞു. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ കേ​ര​ള​ത്തി​ന​ക​ത്ത് ഒ​ര​റ്റ​ത്ത് നി​ന്ന് മ​റ്റെ​യ​റ്റ​ത്തേ​ക്ക് മി​ന്ന​ൽ വേ​ഗ​ത്തി​ൽ യാ​ത്ര ചെ​യ്യാം. വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നേ​ക്കാ​ള്‍ വേ​ഗ​ത്തി​ലും കൃ​ത്യ​ത​യി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ ഒ​ര​റ്റ​ത്ത് നി​ന്ന് മ​റ്റേ അ​റ്റ​ത്തേ​ക്ക് എ​ത്താ​ൻ സാ​ധി​ക്കു​ന്ന ഈ ​പ​ദ്ധ​തി​ക്ക് ‘മെ​ട്രോ​മാ​ൻ’ ഇ. ​ശ്രീ​ധ​ര​നാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. 2026 ജ​നു​വ​രി 16-ന് ​ഡ​ല്‍​ഹി​യി​ല്‍ റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് പ​ദ്ധ​തി​ക്ക് ഗ​തി​വേ​ഗം ല​ഭി​ച്ച​ത്. നേ​ര​ത്തെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട സി​ല്‍​വ​ർ ലൈ​ൻ പ​ദ്ധ​തി​യി​ല്‍ നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ലാ​ണ് ഈ ​അ​തി​വേ​ഗ റെ​യി​ല്‍ ഇ​ട​നാ​ഴി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും സി​ല്‍​വ​ർ ലൈ​നി​ന് ആ​വ​ശ്യ​മാ​യി​രു​ന്ന ഭൂ​മി​യു​ടെ മൂ​ന്നി​ലൊ​ന്ന് മാ​ത്ര​മേ ഈ ​പു​തി​യ…

Read More

കു​ഞ്ഞി​കൃ​ഷ്ണ​ന് ര​ഹ​സ്യ​പി​ന്തു​ണ​യു​മാ​യി സി​പി​എ​മ്മി​ന്‍റെ ചി​ല നേ​താ​ക്ക​ളും? വി​വി​ധ​യി​ട​ങ്ങ​ളി​ൽ കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ ഫ്ള​ക്സ് ബോ​ർ​ഡ്

ക​ണ്ണൂ​ര്‍: സി​പി​എം നേ​തൃ​ത്വ​ത്തെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ എം​എ​ല്‍​എ​യു​ടെ ഫ​ണ്ട് വെ​ട്ടി​പ്പി​ന്‍റെ ക​ഥ​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ ജി​ല്ലാ​ക​മ്മി​റ്റി​യം​ഗ​വും മു​തി​ര്‍​ന്ന സി​പി​എം പ്ര​വ​ര്‍​ത്ത​ക​നു​മാ​യ വി.​കു​ഞ്ഞി​കൃ​ഷ്ണ​ന് സി​പി​എ​മ്മി​ലെ ചി​ല നേ​താ​ക്ക​ളു​ടെ ര​ഹ​സ്യ​പി​ന്തു​ണ​യും. സി​പി​എ​മ്മി​ന്‍റെ ചി​ല സം​സ്ഥാ​ന​ത​ല നേ​താ​ക്ക​ളും വ​ലി​യൊ​രു വി​ഭാ​ഗം അ​ണി​ക​ളും കു​ഞ്ഞി​കൃ​ഷ്ണ​ന് ന​ല്‍​കു​ന്ന പി​ന്തു​ണ​യാ​ണ് വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നി​ലെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വി​വ​രം. പ​യ്യ​ന്നൂ​രി​ന് സ​മാ​ന​മാ​യ ചി​ല സം​ഭ​വ വി​കാ​സ​ങ്ങ​ള്‍​മൂ​ലം സി​പി​എം ബ​ന്ധ​മു​പേ​ക്ഷി​ക്കു​ന്ന നേ​താ​ക്ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ എ​ണ്ണം സം​സ്ഥാ​ന​ത്ത് വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പാ​ര്‍​ട്ടി​ക്ക​ക​ത്തെ ശു​ദ്ധീ​ക​ര​ണം ​ല​ക്ഷ്യ​മാ​ക്കി​യു​ള്ള വെ​ളി​പ്പെ​ടു​ത്ത​ല്‍. പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ ആ​വ​ര്‍​ത്ത​നം കേ​ര​ള​ത്തി​ലു​ണ്ടാ​വ​രു​തെ​ന്ന കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ആ​ഗ്ര​ഹ​വും വ്യ​ക്ത​മാ​ക്കു​ന്ന​ത് ഇ​തു​ത​ന്നെ​യാ​ണ്. വി​വി​ധ ക​മ്മി​റ്റി​ക​ളി​ലു​ന്ന​യി​ച്ചി​ട്ടും ഫ​ല​മി​ല്ലാ​തെ​വ​ന്ന​പ്പോ​ഴാ​ണ് വെ​ളി​പ്പെ​ടു​ത്ത​ലി​ന് മു​തി​രേ​ണ്ടി വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു​ണ്ട്. താ​ൻ വേ​റൊ​രു പാ​ർ​ട്ടി​യി​ലേ​ക്കും പോ​കി​ല്ലെ​ന്നും ആ​രും ത​ന്നെ ക്ഷ​ണി​ക്കാ​ൻ വ​രേ​ണ്ട​ന്നും വ്യ​ക്ത​മാ​ക്കി​യ​തി​ലൂ​ടെ പാ​ർ​ട്ടി​ക്ക​ക​ത്ത് നി​ന്ന് പോ​രാ​ടാ​നാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ തീ​രു​മാ​നം. സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ സം​ഭാ​വ​ന​യാ​യി ന​ല്‍​കി​യ ഒ​രു​മാ​സ​ത്തെ വേ​ത​ന​മാ​യ 70 ല​ക്ഷം രൂ​പ കാ​ണാ​താ​യ​തും…

Read More

അ​ഭി​ഭാ​ഷ​ക​യു​ടെ വീ​ട്ടി​ലെ ക​വ​ർ​ച്ചാ കേ​സി​ലെ മു​ഖ്യ​പ്ര​തി ക​ർ​ണാ​ട​ക സ്വ​ദേ​ശി ക​ല​ന്ത​ർ ഇ​ബ്രാ​ഹിം പി​ടി​യി​ൽ

കാ​സ​ർ​ഗോ​ഡ്: കു​മ്പ​ള നാ​യ്ക്കാ​പ്പി​ലെ അ​ഭി​ഭാ​ഷ​ക​യു​ടെ വീ​ട്ടി​ൽ ഞാ​യ​റാ​ഴ്ച സ​ന്ധ്യാ​സ​മ​യ​ത്ത് ന​ട​ന്ന ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. കു​മ്പ​ള​യി​ലും കാ​സ​ർ​ഗോ​ട്ടും താ​മ​സി​ച്ചി​രു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി ക​ല​ന്ത​ർ ഇ​ബ്രാ​ഹി​മി​നെ​യാ​ണ് കു​മ്പ​ള പോ​ലീ​സ് ക​ർ​ണാ​ട​ക​യി​ലെ​ത്തി പി​ടി​കൂ​ടി​യ​ത്. നാ​യ്ക്കാ​പ്പി​ലും പ​രി​സ​ര​ത്തു​മു​ള്ള വി​വി​ധ​യി​ട​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. ര​ണ്ടു​വ​ർ​ഷം മു​മ്പ് ക​ർ​ണാ​ട​ക​യി​ലെ ആ​ദ്യ​ന​ടു​ക്ക​യി​ൽ ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി ക​വ​ർ​ച്ച കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ക​ല​ന്ത​ർ ഇ​ബ്രാ​ഹി​മി​നെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് പോ​ലീ​സ് എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. കാ​സ​ർ​ഗോ​ഡ് ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​യാ​യ ചൈ​ത്ര​യു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഞാ​യ​റാ​ഴ്ച 29 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 25,000 രൂ​പ​യു​ടെ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും 5000 രൂ​പ​യും ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്.ചൈ​ത്ര​യും കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്തു​ള്ള ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നു പോ​യ സ​മ​യ​ത്ത് വൈ​കു​ന്നേ​രം ആ​റി​നും രാ​ത്രി ഒ​മ്പ​തി​നു​മി​ട​യി​ലാ​യി​രു​ന്നു ക​വ​ർ​ച്ച. വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ ത​ക​ർ​ത്താ​ണ് ക​വ​ർ​ച്ച​ക്കാ​ർ അ​ക​ത്തു ക​ട​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ​ക്കു പു​റ​മേ വീ​ട്ടി​ൽ നി​ന്നു ല​ഭി​ച്ച വി​ര​ല​ട​യാ​ള​ങ്ങ​ളും…

Read More

ശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു; ഹെ​ൽ​മെ​റ്റി​നൊ​രു മി​ഠാ​യി​യു​മാ​യി ചാ​മ​ക്കാ​ലി​ലെ വി​ദ്യാ​ർ​ഥി​ക​ൾ

പ​യ്യാ​വൂ​ർ: ദേ​ശീ​യ റോ​ഡ് സു​ര​ക്ഷാ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​യ്യാ​വൂ​ർ ചാ​മ​ക്കാ​ൽ ഗ​വ. എ​ൽ​പി സ്കൂ​ൾ സു​ര​ക്ഷാ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ “ഹെ​ൽ​മെ​റ്റി​ന് ഒ​രു മി​ഠാ​യി’ പ​ദ്ധ​തി ഏ​റെ കൗ​തു​ക​ക​ര​മാ​യി. ഹെ​ൽ​മെ​റ്റ് വ​ച്ച ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും സീ​റ്റു​ബെ​ൽ​റ്റി​ട്ട കാ​ർ യാ​ത്രി​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ മി​ഠാ​യി​യും അ​ല്ലാ​ത്ത​വ​ർ​ക്ക് റോ​ഡ് സു​ര​ക്ഷാ പ്ര​തി​ജ്ഞാ​കാ​ർ​ഡും ന​ൽ​കു​ക​യു​മാ​ണു​ണ്ടാ​യ​ത്. പ​യ്യാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ടോ​മി തോ​മ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ഡ് സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യ​ത്യ​സ്ത​ങ്ങ​ളാ​യ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് സ്കൂ​ളി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്.ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ നേ​രി​ട്ട് അ​നു​ഭ​വ​ത്തോ​ടെ പ​ഠി​ക്കു​ന്ന​തി​നാ​യി “കു​ട്ടി​ക്ക​വ​ല ‘ എ​ന്ന പേ​രി​ൽ ഒ​രു മാ​തൃ​കാ​റോ​ഡ് സ്കൂ​ൾ പ​രി​സ​ര​ത്ത് മു​മ്പു​ത​ന്നെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്. ഇ​തു​മു​ഖേ​ന നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കാ​റു​മു​ണ്ട്. പ്ര​മു​ഖ വാ​ഹ​ന വി​ത​ര​ണ​ക്കാ​രാ​യ കു​റ്റൂ​ക്കാ​ര​ൻ ഗ്രൂ​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് “സു​ര​ക്ഷി​ത് മാ​ർ​ഗ് ‘ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ അ​മ്പ​ത് സ്കൂ​ളു​ക​ളെ ഈ ​പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.ഗ​താ​ഗ​ത…

Read More

മാ​തൃ​ക​യാ​യി 60 സെ​ന്‍റി​ലെ കു​ട്ടി​ക്കൃ​ഷി; ചീ​ര വി​ള​വെ​ടു​പ്പും വി​പ​ണ​ന​വും ഉ​ത്സ​വ​മാ​ക്കി ഇ​ട​വ​ര​മ്പ് എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

ഇ​ട​വ​ര​മ്പ് ഗ​വ. എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ ചീ​ര​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ചെ​റു​പു​ഴ: സം​സ്ഥാ​ന കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ​വ​കു​പ്പ് ചെ​റു​പു​ഴ കൃ​ഷി​ഭ​വ​ൻ വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന സ്ഥാ​പ​ന പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ മി​ക​ച്ച മാ​തൃ​ക​യാ​യി ഇ​ട​വ​ര​മ്പ് ഗ​വ. എ​ൽ​പി സ്കൂ​ൾ. പ​ഞ്ചാ​യ​ത്തി​ലെ ഏ​ക ഗ​വ​ൺ​മെ​ന്‍റ് പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​മാ​യ ഇ​ട​വ​ര​മ്പ് സ്കൂ​ൾ എ​ല്ലാ​വ​ർ​ഷ​വും പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യാ​റു​ണ്ടെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് 60 സെ​ന്‍റി​ൽ ഇ​ത്ര​യും വി​പു​ല​മാ​യി കൃ​ഷി ചെ​യ്യു​ന്ന​ത്. പ​ന്ത​ൽ ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 13 ഇ​നം പ​ച്ച​ക്ക​റി​ക​ൾ കൃ​ഷി ചെ​യ്യു​ന്ന കൃ​ഷി​യി​ട​ത്തി​ൽ 20 സെ​ന്‍റോ​ളം സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്ത റോ​ഡ​രി​കി​ലെ ചീ​ര​പ്പാ​ടം നാ​ട്ടു​കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ്. ചീ​ര​പ്പാ​ട​ത്തി​ന്‍റെ വി​ള​വെ​ടു​പ്പ് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി നി​ർ​വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലീ​ന വി​ല്യം മാ​ങ്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.…

Read More