കണ്ണൂർ: ബിജെപി നിയന്ത്രണത്തിലുള്ള പഴയങ്ങാടി ലേബർ വെൽഫെയർ സഹകരണ സംഘത്തിൽ ഓഡിറ്റ് പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. 2023-24 വർഷത്തെ ഓഡിറ്റ് പരിശോധനയിലാണ് ന്യൂനതകൾ കണ്ടെത്തിയത്. സംഘത്തിൽ 1.32 കോടി രൂപയുടെ ഫണ്ട് ശോഷണം നടന്നതായാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. സംഘത്തിന് നിലവിലെ ആസ്തിയേക്കാൾ കൂടുതൽ ബാധ്യതയാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. സംഘത്തിന്റെ ചെലവിനുള്ള വരുമാനം പോലുമില്ലെന്നും ദൈനംദിന ചെലവുകൾക്ക് അംഗങ്ങളുടെ നിക്ഷേപത്തെയാണ് ആശ്രയിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ പ്രവർത്തിക്കരുതെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണസമിതി അംഗങ്ങളോ സെക്രട്ടറിയോ ജീവനക്കാരോ പരിശോധിച്ച് വ്യക്തമായി ശിപാർശ ചെയ്യാതെയാണ് അപേക്ഷകളിൽ വായ്പ അനുവദിച്ചതെന്നതാണ് മറ്റൊരു ക്രമക്കേട്. ഭൂരിഭാഗം സ്വത്ത് പരിശോധന റിപ്പോർട്ടിലും അധികാരപ്പെടുത്തിയ ആരും ഒപ്പുവച്ചിട്ടില്ല. സ്ഥലത്തിന്റെ മതിപ്പുവിലയുടെ 35 ശതമാനത്തിൽ താഴെയുള്ള തുക മാത്രമേ നൽകാവൂ എന്ന് നിയമമുണ്ടെങ്കിലും ചിലർക്ക് 60 ശതമാനത്തിലധികം വരെ നൽകിയിട്ടുണ്ട്.
Read MoreCategory: Kannur
വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ഒന്നരലക്ഷം തട്ടിയെടുത്തു: കേസെടുത്ത് പോലീസ്
പയ്യന്നൂര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒന്നരലക്ഷം രൂപയുടെ വഞ്ചന നടത്തിയെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം താമരക്കുളങ്ങരയിലെ കെ. സുനില്‍കുമാറിന്റെ പരാതിയില്‍ തൃശൂര്‍ കൊക്കാലയിലെ കാസില ഓവര്‍സീസ് എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരേയും പാര്‍ട്ണര്‍മാരായ രാഹുല്‍, കണ്ണന് എന്നിവര്‍ക്കെതിരേയുമാണ് കേസെടുത്തത്. കഴിഞ്ഞ ഏപ്രില്‍ രണ്ട്, അഞ്ച് ദിവസങ്ങളിലായി ഒന്നരലക്ഷം രൂപ കൈപ്പറ്റിയശേഷം നല്കിയ പണമോ ജോലിയോ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
Read Moreഡ്രൈവിംഗ് ടെസ്റ്റിൽ “സെഞ്ചുറി’; തിരൂർ സബ് ആർടി ഓഫീസിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കണ്ണൂർ: ഡ്രൈവിംഗ് ടെസ്റ്റിൽ “സെഞ്ചുറി’ മറികടന്ന മൂന്നു മോട്ടോർവാഹന ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഒരുദിവസം പരമാവധി 40 പേർക്ക് ടെസ്റ്റ് നടത്താമെന്നിരിക്കെയാണ് നൂറിൽകൂടുതൽ ടെസ്റ്റ് തിരൂർ സബ് ആർടി ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയത്.തിരൂർ സബ് ആർടി ഓഫീസിലെ എംവിഐമാരായ കെ.ടി. ഷംജിത്ത്, കെ. ധനീഷ്, എഎംവിഐ ബേബി ജോസഫ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഗതാഗതകമ്മീഷണറുടെ സ്ക്വാഡ് നടത്തിയ പരിശോധനയിലാണു ക്രമക്കേട് കണ്ടെത്തിയത്.എംവിഐയായ ഷംജിത്ത് 2024 ജനുവരി 27ന് 60 ലൈറ്റ് മോട്ടോർ വെഹിക്കിൾ ടെസ്റ്റും 41 ഹെവി ടെസ്റ്റും 17 ഹെവി ആൻഡ് 1 എൽഎംവി റീവാലിഡേഷൻ ഉൾപ്പെടെ ആകെ 119 ഡ്രൈവിംഗ് ടെസ്റ്റ് ഒരുദിവസം നടത്തിയതായി കണ്ടെത്തി. ഈ ദിവസം തന്നെ മറ്റൊരു ബാച്ചിൽ എംവിഐയായ ധനീഷ് 60 എൽഎംവി ടെസ്റ്റും 41 ഹെവി ടെസ്റ്റും 15 എൽഎംവി റീവാലിഡേഷൻ ഉൾപ്പെടെ 116 ഡ്രൈവിംഗ്…
Read Moreപുലിഭീതിയിൽ നാട്ടുകാർ; വെള്ളോറ, കടവനാട് പ്രദേശങ്ങളിൽ തെരച്ചിൽ ശക്തമാക്കി വനം വകുപ്പ്
മാതമംഗലം: പുലി ഭീതി നിലനിൽക്കുന്ന വെള്ളോറ കടവനാട് പ്രദേശങ്ങളിൽ തെരച്ചിൽ ശക്തമാക്കി വനം വകുപ്പ്.തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസ് ടീം, കണ്ണൂർ ആർആർടി ടീം, എം പാനൽ റെസ്ക്യു ടീം, നോർത്തേൺ സർക്കിൾ വെറ്ററിനറി ഡോക്ടർ എന്നിവർ അടങ്ങുന്ന ടീമാണ് തെരച്ചിൽ നടത്തുന്നത്. കാമറകൾ സ്ഥാപിച്ചതിന് പുറമെ ഡ്രോൺ കാമറ ഉപയോഗിച്ചും തെരച്ചിൽ നടത്തുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുന്നേ കക്കറ കരിമണലിൽ ഒരു വളർത്തു നായയേയും, കഴിഞ്ഞ ദിവസം വെള്ളോറ കടവനാട് അറക്കാൽപ്പാറ രവീന്ദ്രന്റെ വീട്ടിലെ ആടിനേയും പുലി കടിച്ച് കൊന്നിരുന്നു. ഇത് പ്രദേശത്താകമാനം ഭീതിയിൽ ആഴ്ത്തിയിട്ടുണ്ട്. ഈ മേഖലയിലെ ടാപ്പിംഗ് തൊഴിലാളികൾക്ക് ഭീതി മൂലം ടാപ്പിംഗ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. പുലിയെ കുറിച്ചുള്ള വ്യാജ ഫോട്ടോകളും, അഭ്യൂഹങ്ങളും പ്രചരിക്കുന്നതും ജനങ്ങളെ ഏറെ ഭീതിയിലാഴ്ത്തുന്നുണ്ട്. ഇത്തരത്തിൽ വ്യാജ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർ ഇതിൽ നിന്ന് പിൻമാറണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.…
Read Moreഫുട്ബോൾ കോച്ചിംഗിന്റെ പേരിൽ തട്ടിപ്പ്; പഴയങ്ങാടി പോലീസിൽ പരാതി പ്രളയം
പഴയങ്ങാടി: വിദ്യാർഥികൾക്ക് ഫുട്ബോൾ കോച്ചിംഗ് നൽകാമെന്നു പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതായി പരാതി. ഇന്നലെ ഉച്ചയോടു കൂടിയാണ് അന്‍പതിലധികം രക്ഷിതാക്കൾ പരാതിയുമായി പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ എത്തിയത്. ബന്ധുര ഫുട്ബോൾ അസോസിയേഷൻ എന്ന പേരിൽ കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച കോച്ചിംഗ് ക്യാമ്പ് ഒരു വർഷത്തിൽ 96 ദിവസത്തെ പരിശീലനമാണു വാഗ്ദാനം ചെയ്തെങ്കിലും ഒരുവർഷമായിട്ടും 45 ദിവസങ്ങളിൽ മാത്രമാണു പരിശീലനം നൽകിയതെന്ന് രക്ഷിതാക്കൾ പരാതിയിൽ പറയുന്നു. 126 കുട്ടികളിൽ നിന്നായി 3,600 രൂപ വീതം ഫീസായും 1,800 രൂപ സ്പോർട്സ് കിറ്റിനുമായി വാങ്ങിയെന്നാണു രക്ഷിതാക്കൾ പറയുന്നത്. 1,800 രൂപ വാങ്ങിയ സ്പോർട്സ് കിറ്റിൽ 500 രൂപയുടെ സാധനങ്ങൾ പോലും ഇല്ലെന്നും ഇവർ പരാതിപ്പെടുന്നു. കോച്ചിംഗ് ക്യാമ്പ് നടത്തുന്ന തളിപ്പറമ്പ് നടുവിൽ സ്വദേശികളായ രണ്ടുപേരെ പഴയങ്ങാടി പോലീസ് വിളിച്ചുവരുത്തി. ഇവരുടെ മൊഴിയിൽ നിന്ന് ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്…
Read Moreഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച കേസ്; ആത്മഹത്യ പ്രേരണാക്കേസ് റദ്ദ് ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളി
തലശേരി: ഭർതൃവീട്ടിലെ പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ പ്രേരണാ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ മൂന്ന് ദിവസത്തിനകം വിചാരണയ്ക്കുള്ള നടപടികൾ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ ഹർജി തള്ളിക്കൊണ്ടുള്ള വിധി ന്യായത്തിൽ ഉത്തരവിട്ടു. കണ്ണൂർ മാളികപറമ്പ് കണ്ടത്തിൽ വീട്ടിൽ ധനുഷ (22) തൂങ്ങി മരിച്ച കേസിലാണ് ഹൈക്കോടതിയുടെ വിധി. 2018 ഓഗസ്റ്റ് ആറിനാണ് ധനുഷയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയും ധനുഷയുടെ ഭർതൃ സഹോദരിയുമായ മുഴപ്പിലങ്ങാട് മഠം ബീച്ച് റോഡിൽ ശ്രേയസിൽ ഷാനി കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ധനുഷയുടെ മാതാവ് സുധ കേസിൽ കക്ഷി ചേർന്നിരുന്നു. ഒരോ മനുഷ്യരുടെയും മനോനില വ്യത്യസ്തമായിരിക്കുമെന്നും സാഹചര്യങ്ങളാണ് വിലയിരുത്തേണ്ടതെന്നും മുന്ന് ദിവസത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നും ഉത്തരവിൽ ഹൈക്കോടതി പറഞ്ഞു. തലശേരി…
Read Moreറിയൽ എസ്റ്റേറ്റ് ഉടമയുടെ കൊലപാതകം; തെളിവെടുപ്പിനിടയിൽ പ്രതി ഓടിരക്ഷപ്പെട്ടു; സ്വത്ത് തട്ടിയെടുക്കാൻ രണ്ടാം ഭാര്യ ചെയ്ത ആസൂത്രണം
ഇരിട്ടി: ഹൈദരാബാദ് സ്വദേശിയായ റിയൽഎസ്റ്റേറ്റ് ഉടമ രമേഷ്കുമാറിനെ കൊന്നശേഷം കുടകിലെ സുണ്ടികുപ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ കാപ്പിത്തോട്ടത്തിൽ പെട്രോൾ ഒഴിച്ച് കത്തിച്ച കേസിലെ മുഖ്യപ്രതി അങ്കൂർ റാണ തെളിവെടുപ്പിനിടയിൽ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തെലങ്കാനയിലെ ഉപ്പൽ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസസ്ഥലത്തു നിന്നാണ് പ്രതി രക്ഷപ്പെട്ടത്. കുടക് പോലീസിന് ഏറെ പ്രശംസ ലഭിച്ച കേസ് അന്വേഷണത്തിലെ പ്രതിയാണ് രാത്രിയിൽ കാവലിൽ ഉണ്ടായിരുന്ന പോലീസിനെയും കബിളിപ്പിച്ച് ജനൽ വഴി ചാടി രക്ഷപെട്ടത്.കുറ്റകൃത്യം നടന്ന സ്ഥലത്ത് ഹൈദരാബാദിൽ നിന്ന് 30 കിലോമീറ്റർ അകലെ ഉപ്പലിന് സമീപം, ഉഡുപ്പി ഗാർഡൻ ഹോട്ടലിന്റെ മൂന്നാം നിലയിലാണ് പ്രതികൾ ഉൾപ്പെടെ എല്ലാവരും താമസിച്ചിരുന്നത്. രക്ഷപ്പെടുമ്പോൾ പ്രതി പോലീസിന്റെ പക്കലുണ്ടായിരുന്ന ആശയവിനിമയ ഉപകരണവും കൈക്കലാക്കി കടന്നുകളഞ്ഞതായാണ് ലഭിക്കുന്ന വിവരം. ചെവ്വാഴ്ചയാണ് പ്രതികളെയും കൊണ്ട് 13 അംഗ പോലീസ് സംഘം ബാംളുരുവിൽ നിന്നു തെലങ്കാനയിലേക്കു പോകുന്നത്.…
Read Moreറാഗിംഗ്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്ലാസിൽ കയറി മർദിച്ചു; സ്കൂളിൽ ഷൂ ധരിച്ച് വരരുതെന്ന് പറഞ്ഞായിരുന്നു മർദനം
ചക്കരക്കൽ: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ കൂട്ടംചേർന്നു മർദിച്ചതായി പരാതി. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി മൗവ്വഞ്ചേരിയിലെ മുഹമ്മദ് മുനവറിനെയാണ്(16) പ്ലസ് ടു വിദ്യാർഥികളായ ഇരുപതോളം വിദ്യാർഥി കൾ ചേർന്നു മർദിച്ചത്. റാഗിംഗിന്റെ ഭാഗമായി നേരത്തെ ഷൂ ധരിച്ചു സ്കൂളിൽ വരരുതെന്ന് സീനിയർ വിദ്യാർഥികൾ പറഞ്ഞിരുന്നുവത്രേ. ഇത് വകവയ്ക്കാതിരുന്നതിനെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം മുനവറിനോട് മൂത്രപ്പുരയിലേക്ക് വരാൻ പറഞ്ഞു. ഭയം കൊണ്ടു പോകാതിരുന്നെങ്കിലും പിന്നീട് ക്ലാസിൽ കയറി മർദിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇതേ സംഘം മറ്റൊരു പ്ലസ് വൺ വിദ്യാർഥിയെയും മർദിച്ചതായി പരാതിയുണ്ട്.ഈ സംഭവം സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു. മുനവ്വർ ചക്കരക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും ചക്കരക്കൽ പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഅശ്വനികുമാർ വധം: മൂന്നാം പ്രതി മർസൂക്ക് കുറ്റക്കാരൻ; ശിക്ഷ 14 ന് വിധിക്കും; 13 പ്രതികളെ വെറുതെ വിട്ടു
തലശേരി: ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ഇരിട്ടി പ്രഗതി കോളജ് അധ്യാപകനുമായിരുന്നമീത്തലെ പുന്നാട്ടെ അശ്വനി കുമാറിനെ(27) ബസിനുള്ളിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി. ബാക്കി 13 പ്രതികളെ വെറുതെ വിട്ടു. പ്രതികളെല്ലാം എൻഡിഎഫ് പ്രവർത്തക രാണ്. മൂന്നാം പ്രതിയായ ചാവശേരി നരയൻപാറ ഷെരിഫ മൻസിൽ എം.വി. മർസൂക്കിനെയാണ്(38) കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാൾക്കുള്ള ശിക്ഷ 14 ന് വിധിക്കും. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസാണ് വിധി പറഞ്ഞത്. 2005 മാർച്ച് പത്തിന് രാവിലെ 10.15-നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ നിന്നു പേരാവൂരിലേക്ക് പോവുകയായിരുന്ന അശ്വനി കുമാറിനെ ഇരിട്ടി പയഞ്ചേരി മുക്കിൽ ബസ് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ബസിലും ജീപ്പിലുമായി എത്തി പ്രതികൾ ബസിനുള്ളിൽ വെച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.പ്രതിഭാഗത്തിനു വേണ്ടി അഡ്വ.പി.സി നൗഷാദ്, അഡ്വ.…
Read Moreനവീൻ ബാബുവിനെ പോലെ ദുരൂഹ സാഹചര്യത്തിൽ കണ്ണൂരിൽ 17 വർഷം മുമ്പും ഉന്നത ഉദ്യോഗസ്ഥൻ ജീവനൊടുക്കി
തലശേരി: എഡിഎം നവീൻ ബാബു ജീവനൊടുക്കിയത് ചർച്ചയായി തുടരുന്പോൾ പതിനേഴ് വർഷം പിന്നിലേക്ക് സഞ്ചരിച്ചാൽ ഏതാണ്ട് സമാനമായ രീതിയിൽ മറ്റൊരു ഉന്നതോദ്യോഗസ്ഥന്റെ മരണവും കണ്ടെത്താം. 2007 ജൂൺ മൂന്നിന് അന്നത്തെ കണ്ണൂർ ആർടിഒ ആയിരുന്ന കെ.എം. പുരുഷോത്തമനെയായിരുന്നു ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എഡിഎം നവീൻ ബാബുവിനെ അദ്ദേഹത്തിന്റെ തന്റെ ക്വാർട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെങ്കിൽ കെ.എം. പുരുഷോത്തമനെ തന്റെ ഓഫീസ് മുറിതന്നെയായിരുന്നു സമാനരീതിയിൽ ജീവിതമവസാനിപ്പിക്കാൻ തെരഞ്ഞെടുത്തത്. പയ്യന്നൂർ പിലാത്തറ സ്വദേശിയായ അദ്ദേഹത്തിന്റെ മരണം ഏറെ ദുരൂഹതകൾ സൃഷ്ടിച്ചിരുന്നു. കാൻസർ രോഗിയായിരുന്ന പുരുഷോത്തമൻ തിരുവനന്തപുരത്ത് പോയി അന്നത്തെ ട്രാൻസ്പോർട്ട് കമ്മീഷണറെ കണ്ട് തിരിച്ചെത്തിയ ശേഷമാണ് ജില്ലാ പോലീസ് ആസ്ഥാനത്തോട് ചേർന്നുള്ള റീജണണൽ ട്രാൻസ് പോർട്ട് ഓഫീസിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ചത്. രാവില ഓഫീസിൽ എത്തിയ ജീവനക്കാരനാണ് പുരുഷാത്തമനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നത്തെ…
Read More