രാ​ത്രി​യി​ൽ കാ​ര​ളി​ന് ഇ​റ​ങ്ങി​യാ​ൽ പോ​ലീ​സ് പൊ​ക്കു​മോ..‍? സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്രചരിക്കുന്ന വാർത്തയുടെ യ​ഥാ​ർ​ഥ വ​സ്തു​ത അറിയാം…

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക്രി​സ്തു​മ​സ് കാരളിന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ​വാ​ർ​ത്ത​യാ​ണെ​ന്ന് പോ​ലീ​സ്.

അ​ത്ത​ര​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വ്യാ​ജ വാ​ർ​ത്ത​ക​ൾ നി​ർ​മി​ക്കു​ന്ന​തും പ്ര​ച​രി​പ്പി​ക്കു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ന്ന​താ​യും കേ​ര​ളാ പോ​ലീ​സ് ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ കു​റി​ച്ചു.

സം​സ്ഥാ​ന​ത്ത് രാ​ത്രി പ​ത്തി​ന് ശേ​ഷം ക​രോ​ളി​നി​റ​ങ്ങി​യാ​ല്‍ കാരൾ സം​ഘ​ത്തി​ലു​ള്ള​വ​ര്‍ അ​റ​സ്റ്റി​ലാ​വു​മെ​ന്നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ പ്ര​ചാ​ര​ണം ന​ട​ന്ന​ത്.

പ​ത്ര​വാ​ര്‍​ത്ത​യോ​ട് സ​മാ​ന​മാ​യ ചി​ത്ര​മാ​ണ് വ്യാ​പ​ക പ്ര​ചാ​രം നേ​ടി​യി​ട്ടു​ള്ള​ത്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് കേ​ര​ളാ പോ​ലീ​സ് വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

https://www.facebook.com/keralapolice/ വാർത്തയുടെ സത്യം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

Related posts

Leave a Comment