കൊച്ചി: ഇരുചക്രവാഹനങ്ങളില്‍ പോകുന്ന സ്ത്രീകളെ ബൈക്കില്‍ പിന്തുടര്ന്ന് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ആസാം സ്വദേശിയും കൂനമ്മാവ് ഭാഗത്ത് ഇറച്ചിക്കടയിലെ ജീവനക്കാരനുമായ റഷീദുള്‍ ഹക്കിനെയാണ് (22) ഏലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ യു. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മഞ്ഞുമ്മല്‍ കൊട്ടോട്ടി മുക്കിനു സമീപം സ്കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ പുറകെ ബൈക്കില്‍ പിന്തുടരര്ന്ന് ഇയാള്‍ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതിയെ കളമശേരി മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Read MoreCategory: Kochi
മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത; അടിപ്പാതകളുടെ നിര്‍മാണം ഇഴയുന്നതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
കൊച്ചി: മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ അടിപ്പാതകളുടെ നിര്‍മാണം ഇഴയുന്നതില്‍ ഹൈക്കോടതി ഹൈവേ അഥോറിറ്റിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. പണിപൂര്ത്തിയാക്കേണ്ട സമയപരിധിയടക്കം അറിയിക്കാനാണ് കോടതി നിര്‍ദേശം. കരാര്‍ കമ്പനിയോടും വിശദീകരണം തേടിയിട്ടുണ്ട്. അറ്റകുറ്റപ്പണി വളരെ സാവധാനമാണ് നടക്കുന്നതെന്ന് തൃശൂര്‍ ജില്ലാകളക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആമ്പല്ലൂരില്‍ 2024 സെപ്റ്റംബറില്‍ തുടങ്ങിയ പണികള്‍ ഇപ്പോഴും പ്രാരംഭദശയില്‍ തന്നെയാണെന്ന് കളക്ടര്‍ അര്ജുന് പാണ്ഡ്യന് അറിയിക്കുകയും ചെയ്തു. തുര്‍ന്നാണ് കരാറിലെ സമയപരിധി അറിയിക്കാന്‍ ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബഞ്ച് നിര്‍ദേശം നല്‍കിയത്. ഹര്‍ജികള്‍ ഒമ്പതിന് വീണ്ടും പരിഗണിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കൊരട്ടിയില്‍ ഉള്‍പ്പെടെ ട്രാഫിക്ഗാര്ഡുകള് കുറവാണെന്നും കളക്ടര്‍ അധ്യക്ഷനായ മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. ആവശ്യത്തിന് വെളിച്ചവും സിഗ്നലുമില്ല. ഇതു സംബന്ധിച്ച് ദേശീയപാത അഥോറിറ്റിക്ക് നോട്ടീസയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.നിലവില്‍ ആകെ 16ട്രാഫിക് വാര്‍ഡന്മാരാണുള്ളത്. 50…
Read Moreവേഫറര്‍ ഫിലിംസിന്റെ പേരില്‍ കാസ്റ്റിംഗ് കൗച്ച്: അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു അറസ്റ്റില്‍
കൊച്ചി: നടന് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസിന്റെ പേരില്‍ കാസ്റ്റിംഗ് കൗച്ച് നടത്തിയ കേസില്‍ അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു അറസ്റ്റില്‍. എറണാകുളം സൗത്ത് പോലീസ് എസ്എച്ച്ഒ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ ഇന്നലെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെ ദിനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വേഫറര്‍ ഫിലിംസിന്റെ പേര് പറഞ്ഞ് എറണാകുളം സ്വദേശിയായ യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. കഴിഞ്ഞ മാസമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ എറണാകുളത്തെ വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സംഭവത്തില്‍ ഹണി ട്രാപ്പ് നടന്നുവെന്നാണ് ദിനില്‍ ബാബുവിന്റെ മൊഴി. പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Read Moreവിദേശത്ത് ജോലി വേണോ, എന്നാൽ എടുക്ക് അഞ്ചു ലക്ഷം: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാള്‍ പിടിയില്‍
തൃപ്പൂണിത്തുറ: യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് അമ്പലമുകള്‍ സ്വദേശിനിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ആള് പിടിയിലായി. തൃപ്പൂണിത്തുറ നടമ മുളക്കര വീട്ടില്‍ വിനയ് വിന്‍സെന്റിനെയാണ് (31) ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്പലമുകള്‍ അയ്യങ്കുഴി വള്ളക്കോട്ട് വീട് രാജുവിന്റെ ഭാര്യ മിനിയുടെ പരാതിയിലാണ് പ്രതിയുടെ അറസ്റ്റ്. ഇവരുടെ മകന് അതുല്‍ രാജിനെ യു.കെയില്‍ ജോലിക്ക് അയയ്ക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2023 ഫെബ്രുവരി മുതല്‍ പല തവണയായി ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും അഞ്ചുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ജോലി ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടങ്കിലും ലഭിക്കാതെ വന്നതോടെ 2024 നവംബറില്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Read Moreകളമശേരിയിലെ കാട് മൂടിയ ചതുപ്പില്‍ അജ്ഞാത മൃതദേഹം; സൂരജ് ലാമയുടേതെന്ന് സംശയം; കളമശേരി മെഡിക്കല്‍ കോളജിനെതിരേ മകന്
കൊച്ചി: കളമശേരി എച്ച്എംടിക്ക് എതിര്‍വശം കാടുമൂടിയ പ്രദേശത്തെ ചതുപ്പില്‍ പുരുഷന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം നടക്കും. കളമശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുന്നത്.കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓര്മ നഷ്ടപ്പെട്ട ശേഷം കൊച്ചിയില്‍ വിമാനമിറങ്ങി പിന്നീട് കാണാതായ ബംഗളുരു സ്വദേശി സൂരജ് ലാമയുടേതെന്ന (58) നിഗമനത്തിലാണ് പോലീസ്. സൂരജ് ലാമയെ കണ്ടെത്തുന്നതിന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇയാളെ ഒടുവില്‍ കണ്ടത് ഇവിടെയാണെന്ന് കണ്ടെത്തിയിരുന്നു. സൂരജ് ലാമയുടെ മകന് സാന്റണ്‍ ലാമയെ ബംഗളൂരുവില്‍ നിന്ന് പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്കായി ഇന്നലെ രക്തസാമ്പിള്‍ ശേഖരിച്ചു. സംഭവത്തില്‍ കളമശേരി പോലീസ് കേസെടുത്തു. സൂരജ് ലാമയെ കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളോടു സാമ്യമുള്ളതാണ് മൃതദേഹത്തില്‍ കണ്ടെത്തിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ഇന്നലെ രാവിലെ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം…
Read Moreകേരളം ആരില്‍ നിന്നാണ് പണം സ്വീകരിച്ചതെന്ന കാര്യം പുറത്തുവരണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ
കൊച്ചി: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ ഫെമ നിയമലംഘനം നടന്നോ എന്നതിനേക്കാള്‍ ദുരൂഹവും ഗൗരവതരവുമായ പ്രശ്നങ്ങളുണ്ടെന്നും സംസ്ഥാനം ആരില്‍ നിന്നാണ് പണം സ്വീകരിച്ചതെന്നാണ് പുറത്തുവരേണ്ടതെന്നും മാത്യു കുഴല്നാടന് എംഎല്‍എ. മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇ ഡി നോട്ടീസ് അയച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളം പണം വാങ്ങിയത് ആരില്‍ നിന്നാണെന്ന് പറയുന്നതില്‍ തടസമെന്താണ്? വിവരാവകാശ നിയമപ്രകാരം ഇത് താന്‍ ചോദിച്ചിട്ടും പറയാനാകില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. പണം സ്വീകരിച്ചത് ആരില്‍ നിന്നാണെന്ന് പുറത്തുവന്നാല്‍ ഇടപാടിന്റെ മറ്റ് താത്പര്യങ്ങള്‍ പുറത്താകും. മലയാളികള്‍ക്ക് പരിചയമുള്ള പല പേരുകളും പുറത്തു വന്നേക്കാം. ഇത് പലവിധ ചോദ്യങ്ങളും ഉയരാന്‍ കാരണമാകും. ആ വിഷയമാണ് ഫെമ നിയമലംഘനത്തേക്കാള്‍ വലുതായി താന്‍ കാണുന്നതെന്നും മാത്യു കുഴല്നാടന് കൂട്ടിച്ചേര്‍ത്തു. 9.1 ശതമാനം പലിശയ്ക്ക് വിദേശ മാര്‍ക്കറ്റില്‍ നിന്നും പൈസയെടുക്കേണ്ട സാഹചര്യമെന്തായിരുന്നുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. ആര്‍ബിഐ നല്‍കിയെന്ന്…
Read Moreനടിയെ ആക്രമിച്ച കേസ്: മാധ്യമങ്ങള്ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ പ്രസിദ്ധീകരിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്ത മാധ്യമങ്ങള്ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി. പ്രതിയായ ദിലീപിന്റെ പരാതിയെത്തുടര്‍ന്ന് 2022 ല്‍ രജിസ്റ്റര്‍ ചെയ്ത അഞ്ച് എഫ്ഐആറുകളിലെ പുരോഗതി അറിയിക്കാനാണ് ജസ്റ്റീസ് സി. പ്രദീപ് കുമാറിന്റെ നിര്‍ദേശം. മാധ്യമങ്ങള്‍ വിചാരണ നടപടികള്‍ റിപോര്‍ട്ട് ചെയ്യുന്നത് വിലക്കിയ ഉത്തരവിട്ടിട്ടും ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയെന്നായിരുന്നു പരാതി. തുടര്‍ന്ന് 2022 ലെ കോടതി ഉത്തരവിന്റെ നിര്‍ദേശത്തില്‍ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകന് അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി നിര്‍ദേശം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഡിസംബര്‍ എട്ടിനാണ് വിധി പറയുന്നത്.
Read Moreസ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം: സ്ത്രീയെ ഓട്ടോയില്‍ എത്തിച്ച ഡ്രൈവറെ ചോദ്യം ചെയ്യുന്നു
കൊച്ചി: എറണാകുളം തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീയെ ഓട്ടോറിക്ഷയില്‍ എത്തിച്ച ഡ്രൈവറെ പോലീസ് കണ്ടെത്തി. എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശി രതീഷിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീയെ കൊല ചെയ്ത പ്രതിയും വീട്ടുടമയുമായ കോന്തുരുത്തി സ്വദേശി ജോര്‍ജ് (61) എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇയാളുടെ ഓട്ടോറിക്ഷയിലാണ് ജോര്‍ജിന്റെ കോന്തുരുത്തിയിലെ വീട്ടില്‍ എത്തിച്ചത്. ഇയാള്‍ക്ക് പ്രതി ജോര്‍ജുമായി ബന്ധമുണ്ടോയെന്നും മുമ്പും ഇത്തരത്തില്‍ ലൈംഗികത്തൊഴിലാളികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയിട്ടുണ്ടോയെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്. കേസിലെ പ്രതി ജോര്‍ജിന് മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്. സൗത്ത് എസ്എച്ച്ഒ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. കഴിഞ്ഞ 21 ന് രാത്രി എറണാകുളം ഗവ. ഗേള്‍സ് ഹൈസ്കൂളിനു സമീപത്തു നിന്നാണ്…
Read Moreശബരിമല സ്വര്‍ണക്കവര്‍ച്ച: എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നാളെ വരെ നീട്ടി
കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നാലാം പ്രതിയായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഹൈകോടതി നാളെ വരെ നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദീകരണത്തിന് കൂടുതല്‍ സമയം സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറാന്‍ 2019ല്‍ ഉത്തരവിറക്കിയെന്നതാണ് ജയശ്രീക്കെതിരായ ആരോപണം. ചെമ്പുപാളികള്‍ എന്ന പേരിലായിരുന്നു ഇതിന് ഉത്തരവിട്ടത്. ബോര്‍ഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ചെയ്തതെന്നും കുറ്റകൃത്യത്തിന് കൂട്ടു നിന്നിട്ടില്ലെന്നുമാണ് ഹര്‍ജിക്കാരിയുടെ വാദം. 38 വര്‍ഷത്തെ സേവനത്തിനിടെ ഒരു അച്ചടക്ക നടപടിക്കും വിധേയമായിട്ടില്ലാത്ത താന്‍ തിരുവാഭരണം കമീഷണറായി 2020ല്‍ വിരമിച്ച ശേഷം രോഗാവസ്ഥയില്‍ കഴിയുന്നതായും ഹര്‍ജിയില്‍ പറയുന്നു.
Read Moreഹൈക്കോടതിയിലെ പരിപാടിയില്‍ ഭാരതാംബ ചിത്രം വിവാദത്തിലേക്ക്
കൊച്ചി: ഭാരതീയ അഭിഭാഷക പരിഷത്ത് കേരള ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ച സംഭവം വിവാദത്തിലേക്ക്. സംഭവത്തില്‍ ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് പ്രതിഷേധിച്ചു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നീതിപീഠത്തിന്റെ മതനിരപേക്ഷ നിലപാടിന് വിരുദ്ധമായ സംഭവമാണെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് പരാതി നല്കി. അഭിഭാഷക പരിഷത്തിന്റെ നിയമ ദിനാചരണത്തില്‍ മുഖ്യ പ്രഭാഷണം നടത്താനാണ് ഇന്നലെ ഗവര്‍ണര്‍ എത്തിയത്. വേദിയില്‍ ഭാരതാംബയുടേയും അംബേദ്കറിന്റേയും ചിത്രങ്ങള്‍ ഹാരമണിയിച്ച് ദീപം തെളിച്ചു വച്ചിരുന്നു.
Read More