ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയിൽ പ്രതിപക്ഷം വാഴവച്ചതിനെ തുടർന്ന് പരാതിയുമായി സെക്രട്ടറി പോലീസിനെ സമീപിച്ചു. ഓഫീസ് കൈയേറിയെന്ന പേരിൽ സെക്രട്ടറി സ്മിതാറാണിയാണ് എടത്തല പോലീസിൽ പരാതി നൽകിയത്. പ്രസിഡന്റിന്റെ മുറിയിൽ അതിക്രമിച്ച് കയറി യൂത്ത് കോൺഗ്രസുകാർ വാഴനടുകയും അധിക്ഷേപ മുദ്രാവാക്യം വിളിച്ചെന്നുമാണ് പരാതി. 51 ശതമാനം പേരുടെ ഹാജർ നിലയില്ലാതെ ക്വാറം തികയാതെ വന്നതിനാൽ വരണാധികാരി യോഗം പിരിച്ചുവിട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാതെ വിട്ടുനിന്ന ഭരണപക്ഷ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. തുടർന്ന് പ്രതിപക്ഷം പഞ്ചായത്തിന് മുമ്പിൽ ജനകീയ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഇതിനിടയിലാണ് പഞ്ചായത്ത് ഓഫീസിനകത്ത് പ്രസിഡന്റിന്റെ കസേരയിൽ യൂത്ത് കോൺഗ്രസ് വാഴനട്ടത്. പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നിലയുറപ്പിച്ചിരുന്ന പോലീസിനെ വെട്ടിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴ വച്ചത്.പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം ഒരാളുടെ ഭൂരിപക്ഷത്തിൽ പാസാകുമെന്നുറപ്പായതോടെ യോഗത്തിൽനിന്ന് ഭരണപക്ഷം തന്ത്രപരമായി…
Read MoreCategory: Kochi
7.5 ഗ്രാം എംഡിഎംഎയുമായി മൂന്നംഗ സംഘം പിടിയിലായ കേസ്; ലാസലഹരി കൈമാറിയിരുന്നത് “ഡിസ്കോ ബിസ്കറ്റ്” എന്ന കോഡില്‍
കൊച്ചി: കൊച്ചിയിലെ സ്വകാര്യ റിസോട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാര്‍ട്ടികളില്‍ ഉന്മാദ ലഹരി പകരുന്നതിനായി മയക്കുമരുന്ന് എത്തിച്ച് നല്കുന്ന സംഘത്തിലെ മുഖ്യ ഇടനിലക്കാരന് ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം പിടിയിലായ കേസില്‍ ഇവര്‍ രാസലഹരി കൈമാറിയിരുന്നത് ഡിസ്കോ ബിസ്കറ്റ് എന്ന പേരില്‍. കേസുമായി ബന്ധപ്പെട്ട് കാക്കനാട് പടമുഗള്‍ ഓലിക്കുഴി വീട്ടില്‍ ഒ.എം.സലാഹുദീന്‍ (മഫ്റു35), പാലക്കാട് തൃത്താല കപ്പൂര്‍ പൊറ്റേക്കാട്ട് വീട്ടില്‍ അമീര്‍ അബ്ദുള്‍ ഖാദര്‍ (27), കോട്ടയം വൈക്കം വെള്ളൂര്‍ പൈപ്പ്ലൈന് ചതുപ്പേല്‍ വീട്ടില്‍ അര്‍ഫാസ് ഷെരീഫ് (27) എന്നിവരാണ് എറണാകുളം എന്‍ഫോഴ്സ്മെന്റ് അസി. കമ്മീഷണറുടെ സ്പെഷല്‍ ആക്ഷന്‍ ടീം, എറണാകുളം ഐബി, എറണാകുളം റേഞ്ച് പാര്‍ട്ടി, അങ്കമാലി റേഞ്ച് പാര്‍ട്ടി എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് അത്യന്തം വിനാശകാരിയായ യെല്ലോ മെത്ത് വിഭാഗത്തില്‍പ്പെടുന്ന 7.5 ഗ്രാം…
Read Moreകണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗനെയും മകനെയും ഇഡി ചോദ്യം ചെയ്യുന്നു
കൊച്ചി: തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്കില്‍ 101 കോടി രൂപയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ കസ്റ്റഡിയിലുള്ള ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ മുന്‍ ജില്ലാ എക്സിക്യുട്ടീവ് അംഗവുമായ എന്‍. ഭാസുരാംഗനെയും മകന് അഖില്‍ജിത്തിനെയും ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. മൂന്ന് ദിവസത്തേക്കാണ് കൊച്ചി പിഎംഎല്‍എ കോടതി പ്രതികളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടത്. ഭാസുരാംഗന് ബിനാമി അക്കൗണ്ട് വഴി കോടികള്‍ തട്ടിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 51 കോടി രൂപയാണ് ബെനാമി അക്കൗണ്ട് വഴി ലോണായി എടുത്തിരിക്കുന്നത്. അജിത് കുമാര്‍, ശ്രീജിത് തുടങ്ങിയ പേരിലാണ് ലോണ്‍ തട്ടിയത്. തിരിച്ചടവ് മുടങ്ങിയ ഈ ലോണ്‍ വിവരം മറച്ചുവച്ചു. വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്ന് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കുടുംബാംഗങ്ങളുടെ പേരിലും ലോണ്‍ തട്ടിഭാസുരാംഗന് കുടുംബങ്ങളുടെ പേരിലും ലോണ്‍ തട്ടിയെന്നും…
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎം നേതാക്കള്‍ പണം വാങ്ങിയെന്ന് അരവിന്ദാക്ഷൻ
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാക്കള്‍ പണം വാങ്ങിയെന്ന് സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ സ്ഥിരംസമിതി അധ്യക്ഷനുമായ പി.ആര്. അരവിന്ദാക്ഷന്റെ മൊഴി. മുഖ്യപ്രതി പി. സതീഷ്കുമാറിന് ഇ.പി. ജയരാജനുമായി ബന്ധമുണ്ടെന്നാണ് അരവിന്ദാക്ഷന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു(ഇഡി) മുന്നില്‍ മൊഴി നല്‍കിയിരിക്കുന്നത്. 2021 ല്‍ കണ്ണൂരിലും 2016 ല്‍ തിരുവനന്തപുരത്തും ഇരുവരും കണ്ടിരുന്നു. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണനുമായും സതീഷ്കുമാറിന് ബന്ധമുണ്ടെന്നാണ് അരവിന്ദാക്ഷന്റെ മൊഴി. സിപിഎം നേതാവ് എ.സി. മൊയ്തീനും പി.കെ.ബിജുവിനും സതീഷ്കുമാര്‍ പണം നല്‍കിയിട്ടുണ്ട്. എം.സി.മൊയ്തീന് രണ്ടു ലക്ഷം രൂപയും പി.കെ. ബിജുവിന് അഞ്ചു ലക്ഷം രൂപയും നല്‍കിയതായാണ് അരവിന്ദാക്ഷന്റെ വെളിപ്പെടുത്തല്‍. സതീഷിന് രാഷ്ട്രീയ നേതാക്കളുമായും പോലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടെന്നാണ് ഇയാള്‍ ഇഡിക്കു മൊഴി നല്‍കിയിരിക്കുന്നത്. കേസില്‍ പി. സതീഷ്കുമാറിനു പുറമേ പി.ആര്. അരവിന്ദാക്ഷന്, ഇടനിലക്കാരന് പി.പി.കിരണ്‍, മുന്‍ അക്കൗണ്ടന്റ് സി.കെ.…
Read Moreവിദ്യാർഥിയുടെ മുഖത്ത് പേനയ്ക്ക് കുത്തി കെഎസ്ആർടിസി കണ്ടക്ടർ; കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്
പെരുമ്പാവൂർ: ബസിൽ സ്കൂളിലേക്കു പോകവെ, വിദ്യാർഥിയുടെ മുഖത്ത് കെഎസ്ആർടിസി കണ്ടക്ടർ പേന കൊണ്ട് കുത്തിയതായി പരാതി. പുല്ലുവഴി ജയകേരളം സ്കൂളിലെ വിദ്യാർഥിക്കാണു പരിക്കേറ്റത്. സംഭവത്തിൽ ആലുവ – മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ കീഴില്ലം സ്വദേശി വിമലിനെതിരേ പോലീസ് കേസെടുത്തു. ഇന്നലെ രാവിലെ വിദ്യാർഥി സ്കൂളിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ലഗേജ് വയ്ക്കുന്ന ബെർത്തിൽ വിദ്യാർഥി ബാഗ് വയ്ക്കാതിരുന്നതാണ് സംഭവത്തിനു കാരണമെന്നാണ് അറിയുന്നത്. ബെർത്തിൽ സ്ഥലമില്ലാത്തതിനാലാണു ബാഗ് വയ്ക്കാതിരുന്നതെന്ന് പറയപ്പെടുന്നു. വിദ്യാർഥിയോട് അസഭ്യം പറഞ്ഞശേഷം മുഖത്ത് പേനകൊണ്ട് കുത്തിയെന്നാണു പരാതി. വിദ്യാർഥിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണു പെരുമ്പാവൂർ പോലീസ് കേസെടുത്തത്.
Read Moreഗോവയില്‍ കൊല്ലപ്പെട്ട ജെഫ് ജോണ്‍ ലൂയിസിന്റെ കൊലപാതകം: കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പോലീസ്
കൊച്ചി: ഗോവയില്‍ കൊല്ലപ്പെട്ട എറണാകുളം തേവര പെരുമാനൂര്‍ സ്വദേശി ജെഫ് ജോണ്‍ ലൂയീസിന്റെ കൊലപാതകക്കേസില്‍ പോലീസ് കുറ്റപത്രം തയാറാക്കി വരുന്നു. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഗോവയിലെ ബീച്ചിന് സമീപത്തുനിന്നും 2021ല്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിന്റേത് സ്ഥിരീകരിച്ച് ഡിഎന്‍എ പരിശോധനാഫലം കഴിഞ്ഞ ദിവസം പോലീസിനു ലഭിച്ചിരുന്നു. കഴിഞ്ഞിടെ ലഹരിക്കേസില്‍ പിടിയിലായ ഒരു പ്രതിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തിയത്.സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് ജെഫിനെ ഗോവയിലെത്തിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍. കേസിലെ അഞ്ചു പ്രതികളും ഇപ്പോള്‍ ജയിലിലാണ്. 2021ല്‍ അഴുകിയ നിലയിലാണ് മൃതദേഹം ഗോവ പോലീസ് കണ്ടെത്തിയത്. ലഹരിക്കേസില്‍ പിടിയിലായ പ്രതിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ജെഫിന്റെ മൊബൈല്‍ ഫോണ്‍ രേഖകളും യാത്രാവിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോട്ടയം വെള്ളൂര്‍ സ്വദേശി അനില്‍ ചക്കോ (28), ഇയാളുടെ പിതൃസഹോദരന്റെ മകന് സ്റ്റൈഫിന്‍ തോമസ്…
Read Moreആലുവയിൽ ധാന്യ കയറ്റുമതി കേന്ദ്രത്തിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടമെന്ന് സ്ഥാപന ഉടമ
ആലുവ: ജൈവ ധാന്യ കയറ്റുമതി കേന്ദ്രത്തിൽ വൻ തീപിടുത്തം. ആലുവ അസീസി സ്റ്റോപ്പിൽ പ്രവർത്തിക്കുന്ന എംആർടി ഓർഗാനിക് ഗ്രീൻ പ്രൊഡക്ട് കമ്പനിയിലാണ് രാത്രി 12 ഓടെ വൻ തീ പിടിത്തമുണ്ടായത്. ആലുവ, പെരുമ്പാവൂർ, അങ്കമാലി, ഗാന്ധിനഗർ എന്നീ നിലയങ്ങളിൽനിന്നു ഏഴു യൂണിറ്റ് വാഹനങ്ങളെത്തി രണ്ടു മണിക്കൂർ കഠിനപ്രയത്നം നടത്തിയാണ് തീ അണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വന്നതായാണ് പ്രാഥമിക വിവരം. ശക്തമായ പുകയും തീ പിടിച്ച ഭക്ഷ്യവസ്തുക്കളുടെ രൂക്ഷഗന്ധവും കാരണം ആദ്യഘട്ടത്തിൽ അഗ്നിശമനാംഗങ്ങൾക്ക് കെട്ടിടത്തിൽ കയറാനായില്ല. ശ്വസന സഹായ യന്ത്രങ്ങൾ ഉപയോഗിച്ചാണ് അകത്ത് കയറിയത്. ഇടയ്ക്കിടയ്ക്ക് ഫുഡ് കാനുകൾ പൊട്ടിത്തെറിച്ചതിനാൽ സാഹസികമായാണ് തീയണച്ചതെന്ന് പെരുമ്പാവൂർ അഗ്നിരക്ഷായൂണിറ്റംഗങ്ങൾ പറഞ്ഞു. സമീപത്തുനിന്ന് വെള്ളവും ലഭിക്കാതിരുന്നത് വെല്ലുവിളിയായി. വെളുപ്പിന് 12.10 നാണ് ആലുവ നിലയത്തിൽ തീപിടിത്ത സന്ദേശം ലഭിക്കുന്നത്. സോഷ്യൽ വെൽഫയർ ടെക്നിക്കൽ സ്കൂൾ വിദ്യാർഥിയാണ് സംഭവം വിളിച്ച് അറിയിച്ചത്. 9…
Read Moreകണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; എന്‍. ഭാസുരാംഗന് ഇഡി വീണ്ടും നോട്ടീസ് നല്‍കും
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പക്കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗന് ചോദ്യം ചെയ്യലിന് ഹാജരാകാനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റി (ഇഡി) വീണ്ടും നോട്ടീസ് നല്‍കും. ഇന്നലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി ഭാസുരാംഗന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അദേഹം എത്തിയിരുന്നില്ല. ഇതേതുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്കാന് ഇഡി ഒരുങ്ങുന്നത്. സാമ്പത്തിക വിവരങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും നല്‍കാനും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഭാസുരാംഗനെയും മകന് അഖില്‍ ജിത്ത്, മകള്‍ ഡോ. അഭിമ എന്നിവരെയും ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ബാങ്കില്‍ നടന്ന 101 കോടി രൂപയുടെ തട്ടിപ്പിലെ ബന്ധം സംബന്ധിച്ചാണ് ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്യുന്നത്. ബാങ്കില്‍ നടന്ന സാമ്പത്തികയിടപാടുകള്‍ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ഭാസുരാംഗനും ജീവനക്കാരും മറച്ചുവയ്ക്കുന്നതായാണ് ഇഡി സംശയിക്കുന്നു. ഇതു സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യല്‍.
Read Moreആലുവായിലെ നഷ്ടപരിഹാരത്തുക തട്ടിയെടുത്ത കേസ്; പ്രതിയെ തെരഞ്ഞ് പോലീസ്
ആലുവ: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ പിതാവിൽ നിന്ന് 1.20 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ തെരഞ്ഞ് പോലീസ്. കേസിലെ പ്രതിയായ ചൂർണിക്കര തായിക്കാട്ടുകര മുതിരപ്പാടം കോട്ടക്കൽ വീട്ടിൽ മുനീറിനെയാണ് (50) പോലീസ് തെരയുന്നത്. പക്ഷേ ആരോപണ വിധേയനും മുൻ മഹിളാ കോൺഗ്രസ് ഭാരവാഹിയുമായ ഇയാളുടെ ഭാര്യയും ഒളിവിലെന്ന് സൂചന. ഇരുവരും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് വീടു വിട്ടതായാണ് വിവരം. വീട് വാടകയ്ക്ക് എടുക്കാനായി അഡ്വാൻസ് എന്ന നിലയിൽ മുനീർ 20,000 രൂപ ഓഗസ്റ്റ് 20ന് വാങ്ങിയെന്നും ഈ തുക വീട്ടുടമയ്ക്ക് നൽകുകയോ ബാലികയുടെ പിതാവിന് മടക്കി നൽകുകയോ ചെയ്തില്ലെന്നുമാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുതിയ വാടകവീട്ടിലെത്തി, കൊല്ലപ്പെട്ട ബാലികയുടെ പിതാവിൽ നിന്ന് പോലീസ് മൊഴിയെടുത്തു. പുതിയ വാടകവീടിനുള്ള അഡ്വാൻസായി 20,000 രൂപ അൻവർ സാദത്ത് എംഎൽഎയും മുനീറിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ…
Read Moreവനിതാ സുഹൃത്തിനെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
കൊച്ചി: വിവാഹ വാഗ്ദാനം നല്കി പലയിടങ്ങളിലെത്തിച്ച് യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ആലപ്പുഴ മാരാരിക്കുളം ആറാട്ടുകുളം ഡാനിയല്‍ (29) നെയാണ് എറണാകുളം നോര്‍ത്ത് എസ്ഐമാരായ ആഷിഖ്, ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഡാനിയലും പീഡനത്തിന് ഇരയായ യുവതിയും സുഹൃത്തുക്കള്‍ ആയിരുന്നു. വിവാഹ വാഗ്ദാനം നല്കിയ ഇയാള്‍ യുവതിയെ എറണാകുളത്തെ നാലു ലോഡ്ജുകളിലെത്തിച്ച് പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു. യുവാവ് വിവാഹത്തില്‍നിന്ന് പിന്മാറിയതോടെ യുവതി പോലീസില്‍ പരാതി നല്കി. ഡാനിയല്‍ എറണാകുളത്തെ വാഹന ഷോറൂമിലെ ജീവനക്കാരനാണ്. പ്രതിയെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Read More