ആലുവ: പാലത്തിലെ റെയില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാലക്കാട് – എറണാകുളം മെമു (66609), എറണാകുളം – പാലക്കാട് മെമു (66610) ട്രെയിനുകള്‍ 6, 9, 10 തീയതികളില്‍ മുടങ്ങും. ഏതാനും ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റമുണ്ടാകും. ഒന്‍പതിന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് മംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് 45 മിനിറ്റ് വൈകി വൈകുന്നേരം 4.50ന് പുറപ്പെടും. ഏഴ്, എട്ട് തീയതികളില്‍ ഗോരഖ്പുരില്‍നിന്നു പുറപ്പെടുന്ന ഗോരഖ്പുര്‍ തിരുവനന്തപുരം നോര്‍ത്ത് – രപ്തിസാഗര്‍ എക്സ്പ്രസ് യാത്രാമധ്യേ 100 മിനിറ്റ് വരെ വൈകാം. ആറ്, ഒമ്പത്, 10 തീയതികളില്‍ കണ്ണൂരില്‍നിന്നു പുറപ്പെടുന്ന കണ്ണൂര്‍ – ആലപ്പുഴ എക്സ്പ്രസ് 90 മിനിറ്റും ഇന്നു നാലിന് ഇന്‍ഡോറില്‍നിന്നു പുറപ്പെടുന്ന ഇന്‍ഡോര്‍ ജംഗ്ഷന് – തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 90 മിനിറ്റും, ഒമ്പതിന് മംഗളൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന മംഗളൂരു സെന്‍ട്രല്‍ -,തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേഭാരത് എക്സ്പ്രസ് 55…
Read MoreCategory: Kochi
വാണിജ്യ സിലിണ്ടര്‍ വില കുറച്ചു; 19 കിലോ സിലിണ്ടറിന് കുറഞ്ഞത് 33.50 രൂപ
കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികള്‍. 19 കിലോ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ പുതുക്കിയ വില 1638.50 രൂപയായി. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യാന്തര എണ്ണ വിലയിലുണ്ടായ കുറവാണ് രാജ്യത്ത് എല്‍പിജി സിലണ്ടര്‍ വില കുറയാന്‍ കാരണം. വാണിജ്യ സിലിണ്ടറിന് ജൂലൈയില്‍ 58 രൂപയും ജൂണില്‍ 24 രൂപയും കുറഞ്ഞിരുന്നു. മേയില്‍ 15 രൂപയുടെയും ഏപ്രിലില്‍ 43 രൂപയുടെയും കുറവുണ്ടായി. ഫെബ്രുവരിയില്‍ ഏഴു രൂപയാണ് കുറഞ്ഞത്. അതേസമയം ഒരു വര്‍ഷത്തിലേറെയായി ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല
Read Moreകരാര്‍ കാലാവധി പൂര്‍ത്തിയായിട്ടും ബ്രഹ്മപുരത്ത് ബയോമൈനിംഗ് തീര്‍ന്നില്ല
കൊച്ചി: തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ബ്രഹ്മപുരത്ത് കുന്നുകൂടി കിടന്ന ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നതിനായി ബയോമൈനിംഗ് ചെയ്യാന്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും പണികള്‍ പൂര്‍ത്തിയാക്കാതെ കരാര്‍ കമ്പനി. 8,43,954.392 ടണ്‍ പൈതൃകമാലിന്യം ബയോമൈനിംഗ് നടത്തി നീക്കം ചെയ്യേണ്ടിടത്ത് കരാര്‍ കാലാവധി തീര്‍ന്നപ്പോള്‍ 7,32,465 മെട്രിക് ടണ്‍ മാലിന്യം മാത്രമാണ് ബയോമൈനിംഗ് ചെയ്യാനായത്. ശേഷിക്കുന്ന മാലിന്യം സംസ്കരിക്കുന്നതിനായി കരാര്‍ കമ്പനിയായ ഭൂമി ഗ്രീന്‍ എനര്‍ജിക്ക് സെപ്റ്റംബര്‍ 30 വരെ സമയം ആവശ്യപ്പെട്ടു. വിഷയം കൗണ്‍സിലില്‍ എത്തിയപ്പോള്‍ പ്രതിപക്ഷം എതിര്‍ത്തെങ്കിലും പ്രതിഷേധനങ്ങളെയെല്ലാം മറികടന്ന് മേയര്‍ കമ്പനിക്ക് സമയം നീട്ടി നല്‍കുകയായിരുന്നു. കൊച്ചി നഗരത്തിന്റെ പൊതുകാര്യമാണിതെന്നും ഇക്കാര്യത്തില്‍ തര്‍ക്കത്തിലേക്ക് പോകുന്നത് ശരിയല്ലെന്നും നടപടിക്രമങ്ങള്‍ സുതാര്യമാണെന്നു പറഞ്ഞുകൊണ്ടായിരുന്നു മേയര്‍ എം.അനില്‍കുമാര്‍ കരാര്‍ കലാവധി നീട്ടി നല്‍കിയത്. കാലാവധിക്ക് ശേഷവും ബയോ മൈനിംഗ് ഉയര്‍ന്ന നിരക്ക് അനുവദിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷം എതിര്‍പ്പ് അറിയിച്ചെങ്കിലും മേയര്‍ കൂട്ടാക്കിയില്ല.…
Read Moreയുവാവിന്റെ മരണത്തില്‍ ദുരൂഹത; പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍; വിഷം നൽകിയെന്ന് സംശയം
കോതമംഗലം: കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ ദുരൂഹത. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന് അന്‍സില്‍ (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ പെണ്‍സുഹൃത്ത് മലിപ്പാറ സ്വദേശിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു.പെണ്‍സുഹൃത്ത് അന്‍സലിന് വിഷം നല്‍കിയതായാണ് സംശയിക്കുന്നത്. ഇവരെ കോതമംഗലം പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. മലിപ്പാറയില്‍ ഒറ്റക്ക് താമസിക്കുന്ന പെണ്‍സുഹൃത്തിന്റെ വീടിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് അന്‍സലിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി ആലുവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിച്ചു. കോതമംഗലം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. യുവതി വിഷം ജൂസില്‍ കലര്‍ത്തി നല്‍കിയതാണെന്നും യുവാവ് സ്വയം വിഷം കഴിച്ചതാണെന്നും അഭ്യുഹങ്ങള്‍ പുറത്ത് വരുന്നുണ്ട്. മാതാവ് മരിച്ച ശേഷം ഒറ്റക്ക് കഴിയുന്ന യുവതിയുമായി…
Read Moreഎച്ച് 1 എന്‍ 1 വ്യാപനം : കുസാറ്റ് കാമ്പസ് അടച്ചു
കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചതോടെ കൊച്ചിന് യുണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി കാമ്പസ് അടച്ചു. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചു. പല വിദ്യാര്‍ഥികളും രോഗബാധ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാമ്പസ് ഈ മാസം അഞ്ചു വരെ കാമ്പസ് പൂര്‍ണമായും അടച്ചിരിക്കുന്നത്. ക്ലാസുകള്‍ ഇന്നു മുതല്‍ ഓണ്‍ലൈനായി നടത്തും. സാഹചര്യങ്ങള്‍ നിരീക്ഷിച്ചതിന് ശേഷം മാത്രമായിരിക്കും പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കുക.
Read Moreസൂക്ഷിക്കണേ; നിങ്ങളുടെ ഡിജിറ്റല്‍ ജീവിതം നിങ്ങളുടെ കൈകളില്‍; സോഷ്യല്‍ മീഡിയയില്‍ ഇടുന്ന സ്വന്തം ഫോട്ടോ പണി തരുമെന്ന് പോലീസ്
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്ത് ലൈക്കിനും കമന്റിനുമായി കാത്തിരിക്കുന്നവരാണ് നമ്മളിലേറെ പേരും. എന്നാല്‍ നമ്മള് പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോയും സ്റ്റോറിയുമൊക്കെ നമുക്ക് തന്നെ പണി തരുമെന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്. ഇത്തരത്തില്‍ ഇടുന്ന ഫോട്ടോകളും സ്റ്റോറികളും ചിലപ്പോള്‍ നമ്മള് അറിയാതെ തന്നെ നമ്മുടെ സ്വകാര്യതയെ വെളിപ്പെടുത്താം. “അന്യയാള്ക്ക് ഇതെല്ലാം അറിയേണ്ടത് ആവശ്യമുണ്ടോ?’ എന്ന് ഓരോ പോസ്റ്റ് ഇടുന്നതിനു മുമ്പ് ചിന്തിക്കണമെന്നാണ് സൈബര്‍ പോലീസ് പറയുന്നത്. ഓരോ പോസ്റ്റിന് മുന്‍പും ചിന്തിക്കുക, സുരക്ഷിതരായിരിക്കുക. ചിന്തിച്ചശേഷം മാത്രം പങ്കുവയ്ക്കുക. നിങ്ങളുടെ ഡിജിറ്റല്‍ ജീവിതം നിങ്ങളുടെ കൈകളില്‍ ആണെന്ന കാര്യം ഓര്മയിലിരിക്കട്ടെയെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്.
Read Moreപെരുന്പാവൂരിൽ വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൈയിലെ രണ്ടു വളകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ
പെരുമ്പാവൂർ: വയോധികയെ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവ മനയ്ക്കപ്പടി ഔസേഫ് ഭാര്യ അന്നം (8)4 ആണ് ഇന്നലെ രാത്രി വീടിന് കുറച്ച് ദൂരത്തുള്ള തോട്ടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഈ തോട്ടത്തിലെ നോട്ടക്കാരിയാണ് അന്നം. എല്ലാ ദിവസവും അന്നം ഇവിടെ എത്താറുണ്ട്. ഇന്നലെ രാവിലെ 11.30 യോടെ വീട്ടിൽനിന്നും പോയതാണ്. അഞ്ചോടെ വീട്ടിൽ തിരിച്ച് എത്താറുണ്ട്. എന്നാൽ രാത്രി ആയിട്ടും എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. സ്വർണമാല അന്നം വീട്ടിൽ ഊരി വെച്ചിട്ടാണ് പോകാറുള്ളത്.കൈയിലെ വള ഊരാറില്ലായിരുന്നു. അഞ്ച് വളയിൽ രണ്ടെണ്ണം നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തിന് സമീപം തോട്ടത്തിൽനിന്നും പെറുക്കിയ ജാതിക്കയും അന്നം കൊണ്ടുപോയ വളത്തിന്റെ കവറും ഉണ്ട്. സ്വർണം നഷ്ടപ്പെട്ടിടുള്ളതുകൊണ്ടാണ് മരണത്തിൽ സംശയത്തിന് ഇടയാക്കിയിട്ടുള്ളത് എന്ന് കോടനാട് പോലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപം രക്തം കിടക്കുന്നുണ്ട് . തോട്ടത്തിൽ…
Read Moreട്രോളിംഗ് നിരോധനം അവസാനിക്കാൻ രണ്ട് ദിനം കൂടി: വ്യാഴാഴ്ച അർധരാത്രിക്ക് ശേഷം ബോട്ടുകൾ കടലിലേക്ക്
വൈപ്പിൻ: കടലിലെ ട്രോളിംഗ് നിരോധനം തീരാൻ ഇനി രണ്ടു ദിനങ്ങൾ ബാക്കി. വ്യാഴാഴ്ച അർദ്ധരാത്രിക്ക് ശേഷം മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക് പോകും. കൊച്ചി, മുരുക്കുംപാടം, മുനമ്പം, മത്സ്യബന്ധനകേന്ദ്രങ്ങളിൽ ഇതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. ട്രോളിംഗ് നിരോധനത്തെ തുടർന്ന് നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികൾ ഭൂരിഭാഗവും ഇന്നലെയും ഇന്നുമായി തിരിച്ചെത്തിയിട്ടുണ്ട്. ബോട്ടുകളിൽ മത്സ്യബന്ധന സാമഗ്രികൾ കയറ്റുന്ന പണികൾ പുരോഗമിക്കുകയാണ്. ഒപ്പം ഭക്ഷണവും വെള്ളവും എല്ലാം സ്റ്റോക്ക് ചെയ്യുന്ന പണികളും നടക്കുന്നുണ്ട്. ബോട്ട് യാഡുകളിലും മറൈൻ വർക്ഷോപ്പുകളിലും അറ്റകുറ്റപ്പണികൾക്കായി കയറ്റിയിരുന്ന യാനങ്ങളുടെ അവസാന മിനിക്കു പണികളിലാണ് തൊഴിലാളികൾ. ഒപ്പം വല സെറ്റ് ചെയ്യുന്ന പണികളും ധ്രുതഗതിയിൽ നടന്നുവരികയാണ്. വ്യാഴാഴ്ച മുതൽക്കെ ബോട്ടുകളിൽ ഇന്ധനവും നിറച്ചു തുടങ്ങും. കനത്ത കാലവർഷത്തെ തുടർന്ന് ഇളകി മറിഞ്ഞു കിടക്കുന്ന കടലിലേക്ക് വൻ പ്രതീക്ഷയോടെയാണ് ബോട്ടുകൾ ഇക്കുറി ട്രോളിംഗ് നിരോധനം കഴിഞ്ഞ് മത്സ്യബന്ധനത്തിനായി പോകുന്നത്. കിളിമീൻ കണവ…
Read Moreവ്യാജ ഒപ്പിട്ട് രേഖ ചമച്ചെന്ന് നടന് നിവിന്‍ പോളിയുടെ പരാതി: നിര്‍മാതാവ് ഷംനാസിനെതിരേ കേസ്
കൊച്ചി: തന്റെ വ്യാജ ഒപ്പിട്ട് രേഖ ചമച്ചെന്ന നടന് നിവിന്‍ പോളിയുടെ പരാതിയില്‍ ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്ന നിര്‍മാണക്കമ്പനി ഉടമയും നിര്‍മാതാവുമായ പി.എസ്. ഷംനാസിനെതിരേ പാലാരിവട്ടം പോലീസ് കേസെടുത്തു. ആക്ഷന്‍ ഹീറോ ബിജു 2 സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് തന്റെ വ്യാജ ഒപ്പിട്ട് രേഖ ചമച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിവിന്‍ ഷംനാസിനെതിരേ പരാതി നല്‍കിയത്. 2023 മാര്‍ച്ച് മൂന്നിന് കരാറില്‍ ഏര്‍പ്പെട്ട ശേഷം ചിത്രീകരണം നടന്നുവരുന്ന സിനിമ നിവിന്റെ അറിവോ സമ്മതമോ കൂടാതെ ഷംനാസ് വ്യാജ ഒപ്പ് രേഖപ്പെടുത്തി കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സ് മുമ്പാകെ സമര്‍പ്പിച്ച് ചിത്രം നിര്‍മാതാവിന്റെ നിര്‍മാണ കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. നിവിന്‍ പോളിക്കും ആക്ഷന്‍ ഹീറോ ബിജു സിനിമയുടെ സംവിധാകനായ ഏബ്രിഡ് ഷൈനെതിരേയും കേസെടുക്കാന്‍ കാരണമായി കാണിച്ച രേഖ തന്റെ വ്യാജ ഒപ്പിട്ട് നിര്‍മിച്ചതാണെന്നാണ്…
Read Moreഭാര്യയുടെ മാതാപിതാക്കൾ താമസിക്കുന്ന വീട് തല്ലിത്തകർത്തു: യുവാവ് അറസ്റ്റിൽ
ആലുവ: കോളജ് അധ്യാപികയായ ഭാര്യയുടെ മാതാപിതാക്കൾ താമസിക്കുന്ന വീട് തല്ലിത്തകർത്തതിനും അക്രമിക്കാൻ ശ്രമിച്ചതിനും യുവാവിനെ ബിനാനിപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി മാമലക്കണ്ടം സ്വദേശിയും കോട്ടപ്പുറത്ത് താമസിക്കുന്ന ആളുമായ വൈശാഖി (39)നെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചു വർഷം മുമ്പ് അധ്യാപികയും വൈശാഖും തമ്മിൽ പ്രണയത്തിലാകുകയായിരുന്നു. ഇവർക്ക് രണ്ട് വയസുള്ള കുട്ടിയുണ്ട്. ലഹരിക്കടിമയായ ഭർത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ ഇവർ അവരുടെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.ഇന്നലെ രാത്രി വീട്ടിലെത്തി വധഭീഷണി മുഴക്കുകയും ജനലുകളും മറ്റും തല്ലിത്തകർക്കുകയും ചെയ്തു. അക്രമത്തിന്റെ ദൃശ്യം സഹിതം ഇവർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ 21ന് പരാതി നൽകിയിരുന്നെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. പോലീസിൽ പരാതി കൊടുത്തതിൽ പ്രകോപിതനായാണ് അക്രമം നടത്തിയത്. ഇത് വിശദമാക്കിയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ഇട്ടത്. അധ്യാപികയിൽനിന്നും മൊഴിയെടുത്ത ശേഷമാണ് പോലീസ് വൈശാഖിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
Read More