കൊച്ചി: അഞ്ചരക്കണ്ടി ദത്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. നിതിന്‍ രാജിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ലോണ്‍ ആപ്പുകളുടെ ഭീഷണിയെ തുടര്‍ന്നാണ് വിദ്യാര്‍ഥി ജീവനൊടുക്കിയതെന്നുമാണ് ഡോ. റാമിന്റെ വാദം. തന്നെ ഇതിലേക്ക് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഡോ. റാം വാദിച്ചു. എന്നാല്‍ ഡോ. റാമിന് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണമാകുമെന്നും റാമിനെതിരെ കൃത്യമായി തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. അഞ്ചു ദിവസത്തെ വാദത്തിന് ശേഷമാണ് നിലവില്‍ കേസ് വിധി പറയാനായി മാറ്റിയത്. മാധ്യമങ്ങള്‍ ഡോ. റാമിനെ വേട്ടയാടുന്നതായും കോടതിയില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന് പറഞ്ഞിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ അവരുടെ സാമൂഹികമായ കടമയാണ് ചെയ്യുന്നതെന്ന് കോടതി നിരീക്ഷിച്ചു.
Read MoreCategory: Kochi
ജല അഥോറിറ്റിയുടെ അനാസ്ഥ: പൈപ്പ് നന്നാക്കാൻ കുഴിച്ച കുഴി മൂടിയില്ല; റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ
മൂവാറ്റുപുഴ: കാവുംപടി റോഡില്‍ ജല അഥോറിറ്റിയുടെ തകര്‍ന്ന പൈപ്പ് ശരിയാക്കുന്നതിനായി എടുത്ത കുഴി ശരിയായി മൂടാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് സമീപമാണ് ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം കുഴിമൂടാതെ കിടക്കുന്നത്. കഴിഞ്ഞ മാസം 25നാണ് പൈപ്പ്പൊട്ടി കുടിവെള്ള വിതരണം തടസപ്പെട്ടത്. തുടര്‍ന്ന് ജല അഥോറിറ്റി അധികൃതര്‍ അറ്റകുറ്റപ്പണികള്‍ നടത്തി കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതിനായി എടുത്ത കുഴിയാണ് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഓരേപോലെ വിനയായിരിക്കുന്നത്. അറ്റകുറ്റപണികള്‍ക്കായി റോഡ് കുഴിച്ചപ്പോഴുണ്ടായ മണ്ണ് മഴ പെയ്തതോടെ ചെളിക്കുഴിയായി മാറിയിരിക്കുകയാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്തേക്ക് ചെളി തെറിക്കുന്ന അവസ്ഥയാണ് നിലവില്‍. നഗരത്തിന്റെ തിരക്ക് ഒഴിവാക്കുന്നതിനായി കൂടുതല്‍ ആളുകള്‍ സഞ്ചരിക്കുന്ന റോഡിലാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ. കുഴിമൂടാതെ കിടക്കുന്നതിന്റെ എതിര്‍വശത്തായി റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുഴിയും വാഹനയാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. രണ്ടു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന റോഡിന് നടുവിലായാണ് കുഴിയും രൂപപ്പെട്ടിരിക്കുന്നത്. സമീപത്തെ…
Read Moreകൊച്ചിയില്‍ ആവേശം വാനോളം; ഒരേ വൈബിൽ കൂറ്റന്‍ സ്ക്രീനൊരുക്കി കൗണ്‍സിലര്‍ ദമ്പതികള്‍
കൊച്ചി: അങ്ങ് മെക്സിക്കോയില്‍ പന്തുരുളുമ്പോള്‍ ഉറക്കമില്ലാത്ത രാത്രികളെ വരവേല്‍ക്കാന്‍ കൊച്ചിയും ഒരുങ്ങിക്കഴിഞ്ഞു. ജെന്‍സിയും മില്ലേനിയല്‍സും ഒരേ വൈബിലാണ്. ലോകകപ്പ് ആവേശം തത്സമയം ആസ്വദിക്കാന്‍ ലൈവ് പ്രദര്‍ശനത്തിനായി കൂറ്റന്‍ പന്തലും ഡിജിറ്റല്‍ സ്ക്രീനും ഒരുക്കി ഫുട്ബോള്‍പ്രേമികളെ സ്വാഗതം ചെയ്യുകയാണ് തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ ദമ്പതികള്‍. തൃക്കാക്കര നഗരസഭയില്‍ ഉള്‍പ്പെടുന്ന കൊല്ലംകുടിമുകള്‍, കരുണാലയം ഡിവിഷന് കൗണ്‍സിലര്‍മാരായ സി.എ. നിഷാദും റസിയ നിഷാദുമാണ് ഫുട്ബോള്‍ പ്രേമികള്‍ക്കായി ഈ സൗകര്യം ഒരുക്കിയത്. കൊല്ലംകുടിമുകള്‍ പൗരസമിതി ജംഗ്ഷനിലാണ് കുറ്റന്‍ പന്തലും ഡിജിറ്റല്‍ സ്ക്രീനും ഒരുക്കിയിട്ടുള്ളത്. കൊല്ലംകുടിമുകള്‍ അഞ്ചാം ഡിവിഷന് കൗണ്‍സിലറായ റസിയ അര്‍ജന്റീനയുടെ കടുത്ത ആരാധികയാണ്. കരുണാലയം ഡിവിഷന് കൗണ്‍സിലറായ നിഷാദ് ബ്രസീല്‍ ആരാധകനുമാണ്. ഒരു മാസം നീണ്ടുനില്‍ക്കുന്ന ലോകഫുട്ബോള്‍ മത്സരങ്ങള്‍ കാണാനെത്തുന്ന കാല്പന്തു പ്രേമികള്‍ക്ക് ചായ, ചുക്കുകാപ്പി, കപ്പ-മീന്‍ കറിയൊക്കെ കഴിച്ചും നിലക്കടല കൊറിച്ചും ഇഷ്ട ടീമുകളുടെ കളി കാണാം. വൈദ്യുതി തടസം…
Read Moreസർക്കാർജോലി വാഗ്ദാനം ചെയ്ത് യുവതിയിൽനിന്നു 47,000 രൂപ കവർന്നു; അന്വേഷണം ആരംഭിച്ച് പോലീസ്
വൈപ്പിൻ : സർക്കാർ ഉദ്യോഗസ്ഥൻ ആണെന്ന വ്യാജ രേഖ ചമച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടത്തിയ യുവാവ് ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ചെറായി രക്തേശ്വരി ഭാഗത്തുള്ള യുവതിയിൽ നിന്നും 47,092 രൂപ കവർന്നുവെന്ന പരാതിയിൽ മുനമ്പം പോലീസ് കേസെടുത്തു. ഇടുക്കി കട്ടപ്പന സ്വദേശി ശ്രീരാജ് ഷിബു എന്നയാൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പൊതു വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി സൂപ്രണ്ട് ആണെന്ന് പറഞ്ഞ് സർക്കാർ മുദ്രയുള്ള രേഖകളും, വ്യാജ സർക്കുലറും സർക്കാർ ഇമെയിൽ ഐഡി എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വ്യാജ ഐഡിയും ഉപയോഗിച്ചാണ് പ്രതി തട്ടിപ്പിനായി ആവലാതിക്കാരിയെ സമീപിച്ചത്. ബ്ലോക്ക് റിസോഴ്സസ് സെന്ററിന്റെ കീഴിലുള്ള ഗവൺമെന്റ് സ്കൂളിൽ സൂപ്രണ്ട് ക്വാട്ടയിൽ ജോലി തരപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച യുവതി ഭർത്താവിന്റേയും സഹോദരിയുടെയും ഗൂഗിൾ പേ അക്കൗണ്ടിൽ നിന്നുമാണ് പണം നൽകിയത്. എന്നാൽ പിന്നീട് ജോലി ലഭിക്കാതെ വന്നപ്പോൾ പണം തിരികെ…
Read Moreഇനി ട്രോളിംഗ് നിരോധന ദിനങ്ങൾ; മത്സ്യബന്ധന ബോട്ടുകൾ തീരമണഞ്ഞു
വൈപ്പിൻ: ഇന്ന് അർധരാത്രിക്കുശേഷം ട്രോളിംഗ് നിരോധനം. ഇനി 52 ദിവസം ട്രോളിംഗ് ബോട്ടുകൾക്കു വിശ്രമകാലം. കൊച്ചി തീരക്കടലിൽ നിലവിൽ ട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന 90 ബോട്ടുകളും ഇന്നലെ രാവിലെ തീരമണഞ്ഞു. ബാക്കിയുള്ളവ ഇന്നു രാത്രിയോടെ മുനമ്പം, മുരുക്കുംപാടം, കൊച്ചി ഹാർബറുകളിലായി തിരിച്ചെത്തും. അവസാന നാളുകളിൽ ബോട്ടുകൾക്കു ചെറിയ ചെമ്മീൻ, ചെറിയ കൂന്തൽ , ഉടുപ്പൂരി തുടങ്ങിയ മത്സ്യങ്ങളാണു ലഭിച്ചത്. കൂടാതെ ചെറിയ ബോട്ടുകൾക്ക് മത്തിയും ലഭിച്ചിരുന്നു. മഴ തുടങ്ങി കടൽ ഇളകിയെങ്കിലും ഉടൻതന്നെ ട്രോളിംഗ് നിരോധനമായതോടെ ബോട്ടുകൾക്കു കാര്യമായ ഗുണം ലഭിച്ചില്ല. ബോട്ടുകൾ പൂർണമായും തീരമണയുന്നതോടെ ഇതരസംസ്ഥാന തൊഴിലാളികളായ മത്സ്യത്തൊഴിലാളികൾ നാട്ടിലേക്കു തിരിക്കും. ബോട്ട് യാർഡുകളിലും മറൈൻ വർക്ക് ഷോപ്പുകളിലും ഇനിയുള്ള രണ്ടു മാസക്കാലം അറ്റകുറ്റപ്പണികളുടെയും മറ്റും തിരക്കായിരിക്കും. മറൈൻ ഡീസൽ ബങ്കുകളെല്ലാം അടച്ചിടും. ട്രോളിംഗ് നിരോധനത്തോടനുബന്ധിച്ച് വൈപ്പിൻ, മുനമ്പം മത്സ്യബന്ധന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന…
Read Moreതെരുവില്‍ നിന്ന് മോചിപ്പിക്കപ്പെടുന്ന മാനസികരോഗികളുടെ പുനരധിവാസം താളം തെറ്റുന്നു
കൊച്ചി: സംസ്ഥാനത്ത് തെരുവില്‍ നിന്ന് മോചിപ്പിക്കപ്പെടുന്ന മാനസികരോഗികളുടെ പുനരധിവാസം താളം തെറ്റുന്നു. സര്‍ക്കാരിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും കീഴില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം അന്യ സംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ള അഗതികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. വിവിധ ജില്ലകളില്‍ പോലീസ്, ആരോഗ്യ വകുപ്പ്, സന്നദ്ധ സംഘടനകള്‍ വഴി നിരവധി പേരെ തെരുവുകളില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രികളിലും താല്‍ക്കാലിക സംരക്ഷണ കേന്ദ്രങ്ങളിലും എത്തിക്കുന്നുണ്ടെങ്കിലും ഇവരുടെ ദീര്‍ഘകാല പുനരധിവാസം ഉറപ്പാക്കാന്‍ ആവശ്യമായ കേന്ദ്രങ്ങളുടെ അഭാവം നിലവിലുണ്ട്. തെരുവില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നവരെ പുനരധിവാസ കേന്ദ്രങ്ങളിലെത്തിക്കാന്‍ പോലീസ് പലപ്പോഴും സന്നദ്ധ സംഘടനകളുടെ സഹായം തേടാറുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വൃദ്ധസദനങ്ങളിലും മറ്റും സൗകര്യമില്ലെന്നു പറഞ്ഞ് കൈയൊഴിയുകയാണ് പതിവെന്ന് പോലീസും സന്നദ്ധസംഘടന പ്രവര്‍ത്തകരും പറയുന്നു. സാമൂഹിക ക്ഷേമ വകുപ്പിന്റെ ഏകോപനമില്ലായ്മയും ഇതിനു പിന്നിലുണ്ടെന്നാണ് ആക്ഷേപം.കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര് തെരുവുകളിലുള്ളത് എറണാകുളം ജില്ലയിലാണ്. ഇതില്‍ അന്യസംസ്ഥാനക്കാരാണ്…
Read Moreസ്ത്രീകൾക്ക് മെട്രോ നഗരത്തിലും രാത്രി നടത്തം സുരക്ഷിതമല്ല; കലൂരിലെ സംഭവത്തിൽ പ്രതികൾ പിടിയിലായെന്ന് സൂചന
കൊച്ചി:വനിതാദിനത്തില്‍ പോലീസ് അകമ്പടിയോടെ നടക്കുന്ന സ്ത്രീ രാത്രി നടത്തങ്ങളില്‍ കല്പ്പിച്ചു തരുന്ന സ്വാതന്ത്ര്യമില്ല രാത്രി സമയത്ത് സ്ത്രീകള്‍ക്ക് കൊച്ചിയുടെ പ്രധാന ഇടങ്ങളില്‍ പോലുമെന്ന് തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കലൂരില്‍ രണ്ട് യുവതികളായ വിദ്യാര്‍ഥിനികള്‍ക്ക് നേരെയുണ്ടായ ആക്രമണം. അശ്ലീല ആഗ്യം കാണിച്ച് കമന്റടിച്ചത് ചോദ്യം ചെയ്തതിന് സ്ത്രീകള്‍ അടങ്ങിയ സംഘമാണ് ഈ യുവതികളെ നടുറോഡില്‍ തല്ലിച്ചതച്ചത്. വിദ്യാര്‍ഥികളാണെന്ന പരിഗണന പോലും ഇവര്‍ നല്‍കിയില്ല. കൈപിടിച്ച് തിരിച്ചും നിലത്തിട്ട് ചവിട്ടിയും വലിച്ചിഴച്ചുമൊക്കെ അതി ക്രൂരമായ ആക്രമണമാണ് പെണ്‍കുട്ടികള്‍ നേരിടേണ്ടിവന്നത്. രണ്ട് യുവതികള്‍ അടങ്ങുന്ന എട്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതില്‍ മൂന്ന് പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതികള്‍ അടക്കമുള്ള മറ്റ് പ്രതികളെ ഇന്ന് പുലര്‍ച്ചയോടെ കസ്റ്റഡിയിലെടുത്തതായാണ് ലഭ്യമായ സൂചന. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.എറണാകുളം കലൂരില്‍ പാവക്കുളം ക്ഷേത്രത്തിന് സമീപം ചക്കാലപ്പാടത്ത് ഇന്നലെ…
Read Moreഅമ്മയിലെ തര്‍ക്കം; എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്‍; അന്‍സിബയുടെ പരാതി ചര്‍ച്ചയാകും
കൊച്ചി: സിനിമാ താരങ്ങള്‍ക്കിടയില്‍ വിഴുപ്പലക്കലും തര്‍ക്കങ്ങളും ആളിക്കത്തുന്നതിനിടെ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംഘടനയ്ക്കുള്ളിലെ ഭിന്നതകള്‍ പരിഹരിക്കുന്നതിനും വരാനിരിക്കുന്ന പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുമായാണ് ഈ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. എറണാകുളം കറുകപ്പള്ളിയിലെ അമ്മയുടെ കേന്ദ്ര ഓഫീസിലാണ് യോഗം ചേരുന്നത്. എക്സിക്യൂട്ടീവ് ജനറല്‍ ബോഡി സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമായേക്കും. നിലവിലെ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ യോഗത്തെ ഏറെ ഗൗരവത്തോടെയാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയും ലക്ഷ്മിപ്രിയയുടെ പരാതിയും ചര്‍ച്ചയാവും. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തില്‍ കമ്മിറ്റി നിര്‍ണായകമാണ്. അതോടൊപ്പം സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന നിര്‍ണായക തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.എക്സിക്യൂട്ടീവ് അംഗം നടന് ടിനി ടോമിനെതിരെ ജോയിന്റ് സെക്രട്ടറി അന്‍സിബ ഹസന് ഉന്നയിച്ച ആരോപണത്തില്‍ വിശദീകരണം നല്‍കാനായി സംഘടന നല്കിയ…
Read Moreജീവിതവും രാഷ്ട്രീയവും കഠിനാധ്വാനവും വിജയവും സമം ചേരുന്നൊരു ഫോര്‍മുലയാണ് മുന്‍ മന്ത്രി ടി.യു. കുരുവിള
കൊച്ചി: ജനിച്ചുവളര്‍ന്ന ഗ്രാമത്തിന്റെ ലാവണ്യം ഉള്ളില്‍ സൂക്ഷിക്കുമ്പോഴും, മുന്നിലെത്തിയ പ്രതിസന്ധികളെ ചടുലമായി കീഴടക്കി, തനതായ വഴിവെട്ടി മുന്നേറിയ രാഷ്ട്രീയ ജീവിതം. ഇന്നലെ അന്തരിച്ച മുന്‍ മന്ത്രി ടി.യു. കുരുവിളയുടെ ജീവിതവും രാഷ്ട്രീയവും കഠിനാധ്വാനവും വിജയവും സമം ചേരുന്നൊരു ഫോര്‍മുലയാണ്. ചെറുപ്പത്തില്‍ നാട്ടിലെ പേരെടുത്ത നീന്തല്ക്കാരനെന്ന ഖ്യാതി കുരുവിളയ്ക്കുണ്ടായിരുന്നു. രാഷ്ട്രീയത്തിലും ജീവിതത്തിലും വിജയങ്ങളിലേക്കു നീന്തിക്കയറാനുള്ള കുതിപ്പില്‍, തടസങ്ങളെപ്പോലും അദ്ദേഹം ഊര്‍ജമാക്കി. സിവില്‍ എന്‍ജിനിയറിംഗ് ബിരുദധാരിയില്‍ നിന്നു പഞ്ചായത്ത് പ്രസിഡന്റിലേക്കും അവിടുന്നു സംസ്ഥാനത്തിന്റെ പൊതുമരാമത്ത് മന്ത്രിവരെയുമെത്തിയ അദ്ദേഹത്തിന്റെ സുദീര്‍ഘ പൊതുജീവിതത്തിനു മാറ്റേറെയാണ്. 1964-78 കാലഘട്ടത്തില്‍ കീരംപാറ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.യു. കുരുവിള നാടിന്റെ എല്ലാ ആവശ്യങ്ങളിലും സജീവസാന്നിധ്യമായിരുന്നു. ജനപ്രതിനിധി എന്ന നിലയില്‍ തന്റെ നേതൃമികവിന്റെ വഴികള്‍ തുറക്കാനുള്ള അവസരം കൂടിയായിരുന്നു അത്. തുടര്‍ന്നിങ്ങോട്ട് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ഭരണരംഗത്തും യാക്കോബായ സഭയിലെ നേതൃപദവികളിലുമെല്ലാം അദ്ദേഹം നക്ഷത്രത്തിളക്കങ്ങള്‍ അടയാളപ്പെടുത്തി. കേരളാ കോണ്‍ഗ്രസിന്റെ…
Read Moreമുൻ എംപി കെ.പി. ധനപാലൻ അന്തരിച്ചു
കൊച്ചി: മുൻ ചാലക്കുടി എംപിയും എറണാകുളം ഡിസിസി പ്രസിഡന്റും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. നോർത്ത് പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 5.30നു പറവൂർ തോന്ന്യകാവ് ശ്മശാനത്തിൽ. 2009ൽ ചാലക്കുടിയിൽ നിന്നാണ് ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. എറണാകുളം ജില്ലയിലെ കോൺഗ്രസിന്റെ പ്രധാന മുഖമായിരുന്ന കെ.പി. ധനപാലൻ, ആറുവർഷം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി പ്രവർത്തിച്ചു. 2014 ൽ തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മിൽമ ചെയർമാനായും നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പറവൂർ കളത്തിൽ കുടുംബാംഗമാണ്. ഭാര്യ: സുമ. മക്കൾ: മിലാഷ്, പരേതനായ ബ്രിജിറ്റ്. മരുമകൾ: ഹൃദ്യ.
Read More