രാജവെമ്പാലയുടെ പത്തിയിൽ ചുംബിക്കുന്ന യുവാവിന്റെ വീഡിയോ കണ്ട് അന്പരന്ന് സോഷ്യൽ മീഡിയ. ലോകത്തിലെ ഏറ്റവും നീളമുള്ളതും കൊടുംവിഷമുള്ളതുമായ രാജവെമ്പാലയ്ക്ക് യാതൊരു ഭയവും കൂടാതെ യുവാവ് മുത്തം കൊടുക്കുന്ന രംഗമാണു വീഡിയോയിലുള്ളത്.
ഒന്നിലധികം പാമ്പുകളെ വീഡിയോയിൽ യുവാവിന്റെ ചുറ്റുമായി കാണാം. “സ്നേക്ക് സൊഹൈൽ’ എന്ന യൂസറാണ് ഭയമുളവാക്കുന്ന ഈ വീഡിയോ ഷെയർ ചെയ്തത്. “ഇത് അനുകരിക്കരുത്’ എന്ന ഉപദേശവും യുവാവ് നൽകുന്നുണ്ട്.
യുവാവിന്റേത് മരണക്കളിയാണെന്നും വിഡ്ഢിത്തമാണെന്നുമാണു വീഡിയോ കണ്ടവരുടെ പ്രതികരണങ്ങളേറെയും. യുവാവ് പാമ്പുപിടിത്തക്കാരനാണ് എന്നാണു കരുതുന്നത്.
കാഴ്ചക്കാരിൽ ഭൂരിഭാഗവും യുവാവിനെ കുറ്റപ്പെടുത്തിയപ്പോൾ ചിലർ ധൈര്യശാലി എന്നും വിശേഷിപ്പിച്ചു. യുവാവ് പാമ്പുകളെ പീഡിപ്പിക്കുകയാണെന്നും അവ അങ്ങേയറ്റം ബുദ്ധിമുട്ടിലാണെന്നും ചിലർ അഭിപ്രായപ്പെട്ടു.