കൊച്ചി: കൊച്ചി കായലില്‍ ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കില്‍പ്പെട്ട് കാണാതായ സംഭവത്തില്‍ തെരച്ചില്‍ തുടരുന്നു. ഏഴിമല നാവിക അക്കാഡമിയില്‍നിന്ന് പരിശീലനം നേടിയെത്തിയ സംഘത്തിലെ നാവിക ഉദ്യോഗസ്ഥന് ടന്‍സാനിയന്‍ സ്വദേശിയായ അബ്ദുള്‍ ഇബ്രാഹിം സാലിഹാണ് (22) വെണ്ടുരുത്തി പാലത്തില്‍നിന്ന് ഇന്നലെ വൈകിട്ട് 6.30ന് കായലില്‍ ചാടിയത്. നാവികസേന, തീരസംരക്ഷണ സേന, അഗ്നിരക്ഷാസേന, ഹാര്‍ബര്‍ പോലീസ് എന്നിവര്‍ ചേര്‍ന്ന് ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചില്‍ ഇന്നും തുടരുകയാണ്.നാവിക ആസ്ഥാനത്തിനു സമീപം വെണ്ടുരുത്തി പാലത്തില്‍ സുഹൃത്തുക്കളുമൊത്ത് സംസാരിച്ചുനിന്ന അബ്ദുള്‍ ഇബ്രാഹിം സാലിഹ് ഒരു തവണ വെള്ളത്തില്‍ ചാടി നീന്തിക്കയറിയിരുന്നു. വീണ്ടും പാലത്തിനു മുകളിലെത്തി താഴേക്ക് ചാടിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഏഴിമലയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത ഇദ്ദേഹം കൊച്ചി വിമാനത്താവളം വഴി ഇന്നു നാട്ടിലേക്ക് മടങ്ങാനായി നാവിക ആസ്ഥാനത്ത് എത്തിയതായാണ് വിവരം. സംഭവത്തില്‍ ഹാര്‍ബര്‍…
Read MoreCategory: Kochi
പനമ്പിള്ളി നഗറിലെ ഫ്ളാറ്റ് സമുച്ചയം; എല്ലാ കുടുംബങ്ങളും ഒഴിയണമെന്നു വിദഗ്ധസമിതി
കൊച്ചി: എറണാകുളത്ത് 54 കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റിന്റെ പില്ലര്‍ തകര്‍ന്ന സംഭവത്തില്‍, കെട്ടിടത്തില്‍നിന്ന് കുടുംബങ്ങള്‍ ഒഴിയണമെന്ന് വിദഗ്ധ സമിതി തീരുമാനം.കുടുംബങ്ങളെ ഒഴിപ്പിച്ച ശേഷം ബലപരിശോധന നടത്താന്‍ വിദഗ്ദ്ധ സമിതി തീരുമാനിച്ചു. പനമ്പിള്ളി നഗറിലുള്ള ആര്‍ഡിഎസ് അവന്യു വണ്‍ എന്ന ഫ്ളാറ്റിന്റെ പില്ലറാണ് തകര്‍ന്നത്. തകര്‍ന്ന പില്ലറുള്ള ടവറില്‍ താമസിക്കുന്ന 24 കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നടത്തിയ പരിശോധനയില്‍, ബലപരിശോധനയും അതിന് ശേഷമുള്ള ബലപ്പെടുത്തലിന്റെയും മുഴുവന്‍ ചെലവും ബില്‍ഡര്‍മാരായ ആര്‍ഡിഎസ് കമ്പനി വഹിക്കണമെന്നാണ് നിര്‍ദേശം.ഫ്ളാറ്റ് കെട്ടിടത്തില്‍ പില്ലറടക്കമുള്ള ഭാഗത്ത് നേരത്തെ കേടുപാടുകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് 20 ഓളം കുടുംബങ്ങള്‍ ഇവിടെനിന്ന് താമസം മാറി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പില്ലറില്‍ വലിയ തകര്‍ച്ച കണ്ടത്. പിന്നാലെ കോര്പറേഷന് എൻജിനീയറിംഗ് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreരോഗിയുമായി വന്ന ആംബുലൻസ് ബൈക്കുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
തൃപ്പൂണിത്തുറ: ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം മോനപ്പിള്ളി ചിറ്റേക്കടവ് റോഡ് എവൂർ രേവതി വീട്ടിൽ അഡ്വ. ഏബ്രഹാം സാംസണിന്റെ മകൻ ബ്ലസൺ ഏബ്രഹാം സാംസൺ (23) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി11.45ഓടെ തെക്കുംഭാഗം കണ്ണൻകുളങ്ങര ഫയർ സ്റ്റേഷൻ കവലയ്ക്കടുത്തായിരുന്നു അപകടം. പുതിയകാവ് ഭാഗത്തുനിന്നും രോഗിയുമായി വന്ന ആംബുലൻസ്, ബ്ലസൺ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.റോഡിൽ തലയടിച്ചു വീണ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ തിരുവല്ലയിലേയ്ക്ക് കൊണ്ടുപോകും. ബംഗളൂരു ബിഎംഡബ്ല്യു ഷോറൂം ജീവനക്കാരനായ യുവാവ് അവധിക്ക് നാട്ടിൽ വന്നതായിരുന്നു. മാതാവ്: അഡ്വ. ലൗലി ഏബ്രഹാം, സഹോദരൻ: അലോക് ഏബ്രഹാം.
Read Moreകുട്ടികള്‍ക്കുനേരേ നഗ്നതാ പ്രദര്‍ശനം; യുവാവിന്റെ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: എറണാകുളം നെട്ടൂരില്‍ 10 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കു നേരേ നഗ്നതാപ്രദര്‍ശനം നടത്തിയ സംഭവത്തില്‍ രക്ഷപ്പെട്ട യുവാവിന്റെ വാഹനം കേന്ദ്രീകരിച്ച് പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോ കേസെടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്. വൈകിട്ട് ട്യൂഷന് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. കുട്ടികള്‍ പോകുന്നിടത്തുനിന്ന് കുറച്ചു മാറി ഇരുചക്ര വാഹനം നിര്‍ത്തിയ ശേഷം ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തുന്നതും പിന്നീട് സ്കൂട്ടര്‍ എടുത്തു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ വാഹനം കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
Read Moreനെട്ടൂരില്‍ 10 വയസുള്ള രണ്ടു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി
കൊച്ചി: എറണാകുളം നെട്ടൂരില്‍ 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ പെണ്‍കുട്ടികളുടെ നേരെ നഗ്നതാ പ്രദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടത്തിയതിന്റെ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇയാളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. പ്രതിക്കെതിരേ പോക്സോ കേസ് ചുമത്തുമെന്ന് പനങ്ങാട് പോലീസ് ഇന്‍സ്പെക്ടര്‍ സാജു ആന്റണി പറഞ്ഞു. പെണ്‍കുട്ടികളുടെ മൊഴിയെടുത്തെങ്കിലും അതില്‍ വൈരുധ്യമുണ്ടെന്നാണ് സൂചന. സംഭവത്തില്‍ കുട്ടികളുടെ കുടുംബം ഇതുവരെ പരാതി നല്‍കിയിട്ടില്ല. ഇന്നലെ ട്യൂഷന് കഴിഞ്ഞ് മടങ്ങിയ കുട്ടികളെയാണ് വഴിയില്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നു പറയുന്നത്. കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും മിഠായി നല്കി പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് കുട്ടികള്‍ പറയുന്നത്. ഇരുചക്ര വാഹനത്തില്‍ എത്തിയ…
Read Moreകോളജില്‍ അഡ്മിഷന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പലരിൽ നിന്നായി തട്ടിയെടുത്തത് രണ്ട് കോടി രൂപ
കൊച്ചി: ബംഗളൂരുവിലെ കോളജില്‍ അഡ്മിഷന് ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി പലരില്‍ നിന്നായി തട്ടിയെടുത്തത് ഏകദേശം രണ്ടു കോടി രൂപ. കേസുമായി ബന്ധപ്പെട്ട് എറണാകുളം വളഞ്ഞമ്പലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന എക്സ്പേര്‍ട്ട് എഡ്യു ടെക്ക്, അഡ്മിഷന് ഗൈഡന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ ചെങ്ങന്നൂര്‍ സ്വദേശി മെല്‍ജോ തോമസി (33)നെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ കോളജില്‍ ഹോട്ടല്‍ മാനേജ്മെന്റ്, നഴ്സിംഗ് എന്നീ കോഴ്സുകള്‍ക്ക് അഡ്മിഷന് ശരിയാക്കി നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.
Read Moreസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അതേസമയം, ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ,…
Read Moreവാടക വീടിന് തീയിട്ട് ഗൃഹനാഥൻ; പൊള്ളലേറ്റ മകൻ ആശുപത്രിയിൽ; പിന്നീട് തൂങ്ങി മരിച്ച് വയോധികൻ
തൃപ്പൂണിത്തുറ: വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു. വീടിനകത്തുണ്ടായിരുന്ന മകന് ചെറിയ പൊള്ളലേറ്റു. എരൂർ പെരിക്കാട് ചക്കാലപ്പറമ്പിൽ പ്രകാശൻ (59) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് താമസിച്ചിരുന്ന വാടക വീടിന് ഇയാൾ തീവച്ചത്. വീടിനകത്തുണ്ടായിരുന്ന കട്ടിലിനും കിടക്കയ്ക്കും മറ്റും തീപിടിച്ച ഉടനെ അയൽക്കാരെത്തി തീകെടുത്തുകയായിരുന്നു. തീപിടിച്ച വീടിനോട് തൊട്ടു ചേർന്നുള്ള മറ്റു വീടുകളിലേയ്ക്ക് തീ പടരാതെ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി. ഇതേ സമയം പ്രകാശൻ പുറത്ത് മരത്തിൽ തൂങ്ങുകയായിരുന്നു. ഇയാളുടെ ഭാര്യ രാജേശ്വരി വഴക്കിനെ തുടർന്ന് വീട്ടിൽനിന്നും മാറിതാമസിക്കുകയാണ്. ചെറിയ പൊള്ളലേറ്റ മകൻ കരുൺ (16) ആശുപത്രിയിൽ ചികിത്സ തേടി. ഹിൽപാലസ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
Read Moreപാതിവില തട്ടിപ്പ് കേസ്; ആരോപണ വിധേയരായ മറ്റ് രാഷ്ട്രീയക്കാരുടെ മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ആരോപണവിധേയരായ മറ്റ് രാഷ്ട്രീയക്കാരുടെ മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇന്നലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ 10.15ന് എത്തിയ രാധാകൃഷ്ണന് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഉച്ചക്ക് രണ്ടോടെയാണ് മടങ്ങിയത്. കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന് 42 കോടി രൂപ നല്‍കിയതായി എ.എന്‍. രാധാകൃഷ്ണന് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചതായാണ് വിവരം. അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എ.എന്‍. രാധാകൃഷ്ണന് പ്രസിഡന്റായ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍ (സൈന്‍) സൊസൈറ്റി 42 കോടി രൂപ നല്‍കിയതായി നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ സാമ്പത്തിക ഇടപാടിന്റെ പശ്ചാത്തലത്തിലാണ് രാധാകൃഷ്ണനെ ചോദ്യം ചെയ്തത്. സൈന്‍ സൊസൈറ്റി വഴി പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് പണം മടക്കി നല്കികൊണ്ടിരിക്കുകയാണെന്ന് രാധാകൃഷ്ണന് പറഞ്ഞു. കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ രാധാകൃഷ്ണന് കഴിഞ്ഞമാസം ക്രൈംബ്രാഞ്ച്…
Read Moreഎറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് ആഴ്ചയിൽ മൂന്നു ദിവസമാക്കും; പ്രഖ്യാപനം ഉടൻ
കൊല്ലം: എറണാകുളം-വേളാങ്കണ്ണി-എറണാകുളം എക്സ്പ്രസ് ട്രെയിൻ (16361/16362) ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തുന്നത് റെയിൽവേയുടെ പരിഗണനയിൽ. ആദ്യം ഈ ട്രെയിൻ ആഴ്ചയിൽ ഒരു ദിവസമാണ് ഓടിയിരുന്നത്. അന്ന് ശനി എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഞായർ വേളാങ്കണ്ണിയിൽ എത്തി അന്നുതന്നെ അവിടുന്ന് തിരിച്ച് തിങ്കൾ എറണാകുളത്ത് എത്തുന്നതായിരുന്നു സർവീസ്. ആറ് മാസങ്ങൾക്ക് മുമ്പാണ് ഈ ട്രെയിൻ ആഴ്ചയിൽ രണ്ട് ദിവസമാക്കിയത്. തിങ്കൾ, ശനി ദിവസങ്ങളിലാണ് ഇപ്പോൾ എറണാകുളത്ത് നിന്ന് വേളാങ്കണ്ണിക്ക് പോകുന്നത്. വേളാങ്കണ്ണിയിൽ നിന്ന് എറണാകുളത്തിനുള്ള ട്രെയിൻ ചൊവ്വ, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴിയാണ് വേളാങ്കണ്ണിക്ക് പോകുന്നത്. ആഴ്ചയിൽ രണ്ട് ദിവസം മാത്രം സർവീസ് നടത്തുന്നതിനാൽ ട്രെയിനിൽ മധ്യകേരളത്തിൽ നിന്ന് വേളാങ്കണ്ണിക്ക് പോകുന്നവർക്ക് ആവശ്യത്തിന് സീറ്റുകൾ ലഭിക്കാത്ത അവസ്ഥയുണ്ട്. മാത്രമല്ല എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം…
Read More