കൊച്ചി: തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തില്‍ അനുശോചിച്ച് നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. ‘തൃശൂരില്‍ നടന്ന അതി ദാരുണമായ സംഭവം ഞെട്ടലോടെയാണ് കേട്ടത്. എന്റെ മനസ് മരിച്ചവരുടെ കുടുംബത്തോടൊപ്പമാണ്. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു’,- എന്നായിരുന്നു മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകള്‍. തൃശൂരില്‍ നടന്ന ദാരുണ സംഭവത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോടൊപ്പം എന്റെ ചിന്തകളും ഹൃദയംഗമമായ അനുശോ l= ചനങ്ങളും പങ്കുവെക്കുന്നു. പരിക്കേറ്റവര്‍ പൂര്‍ണമായി സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു,’- മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Read MoreCategory: Kochi
തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനം; അഞ്ച് മൃതശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് മായയും മര്‍ഫിയും
കൊച്ചി: തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തില്‍ അഞ്ചോളം ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് കൊച്ചി സിറ്റി പോലീസിന്റെ കെ 9 സ്ക്വാഡിലെ കഡാവര്‍ നായകളായ മായയും മര്‍ഫിയും. കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് മൃതശരീരാവശിഷ്ടങ്ങള്‍ നായകള്‍ കണ്ടെത്തിയത്. മണ്ണിനടിയില്‍നിന്നും മനുഷ്യശരീരം കണ്ടെത്തുന്നതിനുള്ള വിദഗ്ദ്ധ പരിശീലനം ലഭിച്ച നായകളാണ് മായയും മര്‍ഫിയും. ഇവര്‍ക്ക് 10 അടി താഴെ വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനുള്ള കഴിവുണ്ട്. മണം പിടിച്ച് മൃതദേഹങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ഇവ കുരച്ച് പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കും. എന്നിട്ട് നിലത്ത് ഇരിക്കും. ഇത്തരം കൃത്യങ്ങള്‍ ചെയ്യുമ്പോള്‍ പരിശീലന സമയത്ത് ബോള്‍ ആണ് സമ്മാനമായി നല്‍കുന്നത്. ബല്‍ജിയന്‍ മെലനോയ്സ് ഇനത്തില്‍പ്പെട്ട ആറു വയസുകാരായ മായയും മര്‍ഫിയും 2020 മാര്‍ച്ചിലാണ് കേരള പോലീസ് അക്കാദമിയില്‍ പരീശീലനം തുടങ്ങിയത്. തുടര്‍ന്ന് 2021 ഫെബ്രുവരിയില്‍ കൊച്ചി സിറ്റി പോലീസിന്റെ ഡോഗ് സ്ക്വാഡിലെത്തി. വിശ്രമമില്ലാതെ മണിക്കുറുകളോളം…
Read Moreവിരലിൽ പുരട്ടിയ മഷി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി; നഷ്ടപരിഹാരം വേണമെന്ന് യുവാവ്
കൊച്ചി: വോട്ട് ചെയ്ത ശേഷം വിരലിൽ പുരട്ടിയ മഷി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായെന്ന് യുവാവിന്റെ പരാതി. പള്ളുരുത്തി സ്വദേശി സനൽ ബാബുവാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചത്. മഷി തേച്ച് ദിവസങ്ങൾക്കു ശേഷം തൊലിയടർന്നതായി പരാതിയിൽ പറയുന്നു. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മരുന്ന് ഇല്ലാത്തതിനാൽ പുറത്തു നിന്നുവാങ്ങാൻ നിർദേശിക്കുകയായിരുന്നു. വോട്ടിംഗിനു ശേഷം തനിക്കുണ്ടായ ആരോഗ്യപ്രശ്നം ചികിത്സിക്കുന്നതിന് സഹായം വേണമെന്നും നഷ്ടപരിഹാരം നൽകണമെന്നും സനൽ ആവശ്യപ്പെട്ടു.
Read Moreസംസ്ഥാനത്ത് വേനല്‍ മഴയില്‍ 35% കുറവ്; അത്യുഷ്ണം തുടരും; അള്‍ട്രാവയലറ്റ് രശ്മികളുടെ തോതിൽ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് വേനല്‍ മഴ കുറഞ്ഞതോടെ അത്യുഷ്ണം തുടരുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍. മാര്‍ച്ച് മുതല്‍ ഏപ്രില്‍ 18 വരെ കിട്ടേണ്ട വേനല്‍ മഴയില്‍ 35 ശതമാനം കുറവാണ് ഇത്തവണ ഉണ്ടായത്. ഇത് ചൂടു കൂടുന്നതിനുള്ള പ്രധാന കാരണങ്ങളി ലൊന്നാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രത്തിലെ സയിന്റിസ്റ്റ് ഡോ. എം.ജി. മനോജ് പറഞ്ഞു. ഈ ഒരാഴ്ചയ്ക്കകം വേനല്‍ മഴ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. രാത്രി സമയങ്ങളില്‍ ചൂട് വര്‍ധിക്കും. ശരാശരി താപനിലയെക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില ഉയരുന്നുണ്ടെന്ന് ഡോ. മനോജ് പറഞ്ഞു. ചൂട് കൂടാനുള്ള കാരണങ്ങള്‍1 ഏപ്രില്‍ മാസത്തില്‍ സൂര്യന് ഉച്ഛസ്ഥായിയില്‍ ആയതിനാല്‍ തീവ്രത കുറയാതെയാണ് സൂര്യരശ്മികള്‍ താഴേക്ക് പതിക്കുന്നത്. 2 സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുടെ തോതിലുള്ള വര്‍ധന 3 വലിയൊരു ഭാഗം തീരപ്രദേശമായ സംസ്ഥാനത്ത് ഉച്ചയാകാറാകുമ്പോള്‍…
Read Moreഅക്ഷയ തൃതീയ; നടന്നത് 2,000 കോടി രൂപയുടെ സ്വര്‍ണ വ്യാപാരം
കൊച്ചി: അക്ഷയ തൃതീയ ദിനത്തില്‍ സംസ്ഥാനത്ത് നടന്നത് 2,000 കോടി രൂപയുടെ സ്വര്‍ണ വ്യാപാരം. ഇന്നലെയായിരുന്നു അക്ഷയ തൃതീയ. കേരളമെമ്പാടുമുള്ള പന്ത്രണ്ടായിരം ജ്വല്ലറികളില്‍ ഇന്നലെ ഭേദപ്പെട്ട വ്യാപാരം നടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്വര്‍ണത്തിന്റെ വിലവര്‍ധന, യുദ്ധ സാഹചര്യങ്ങള്‍, സാമ്പത്തിക മാന്ദ്യം തുടങ്ങിയ സാഹചര്യങ്ങളെല്ലാം മറികടന്ന് മൂന്നുലക്ഷത്തോളം ഉപഭോക്താക്കള്‍ സ്വര്‍ണ വ്യാപാരശാലകളിലേക്ക് എത്തിയതായി ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു. ലൈറ്റ് വെയിറ്റ് ആഭരണങ്ങളും, കോയിനുകളും, ബാറുകളുമാണ് കൂടുതലായി വിറ്റുപോയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്വര്‍ണവിലയില്‍ 250 ശതമാനത്തോളം വിലവര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം അക്ഷയതൃതീയക്ക് വാങ്ങിയതിനേക്കാള്‍ 60 ശതമാനത്തോളം ലാഭമാണ് സ്വര്‍ണത്തില്‍ നിന്നും ഇത്തവണ ലഭിച്ചത്. സ്വന്തം ലേഖിക
Read Moreമുവാറ്റുപുഴയാറില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ലഭിച്ചു
വാഴക്കുളം: മൂവാറ്റുപുഴയാറില്‍ ആവോലി വള്ളിക്കട കടവില്‍ ഇന്നലെ കുളിക്കാനിറങ്ങി കാണാതായ രണ്ടു വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ലഭിച്ചു.വാഴക്കുളം വെട്ടിക്കാട്ടുകുടി അശ്വിന് സന്തോഷ്, പരീക്കപ്പീടിക അടയ്ക്കാമുണ്ടയ്ക്കല്‍ ക്രിസ് വിനു എന്നിവരാണ് ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഈരാറ്റുപേട്ടയില്‍ നിന്നുള്ള പ്രത്യേകസംഘം പുലര്‍ച്ചെ നടത്തിയ തെരച്ചില്‍ ഇന്ന് രാവിലെ അഞ്ചരയോടെയാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട കടവിന് സമീപത്ത് തന്നെയുള്ള കടവില്‍ നിന്നും അശ്വിന്റെ മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ ടൗണിന് സമീപമുള്ള പുഴക്കരക്കാവ് പ്രദേശത്ത് നിന്നാണ് ക്രിസ് വിനുവിന്റെ മൃതദേഹം ലഭിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് ഇരുവരും പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇവര്‍ക്കൊപ്പം മറ്റു നാലു പേരും പുഴയിലിറങ്ങിയിരുന്നു. അവധിക്കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ കാറ്ററിംഗ് ജോലികള്‍ക്ക് പോയിരുന്നു. മടങ്ങി വന്ന് പുഴയില്‍ കുളിക്കാനിറങ്ങിയതാണ്. ഒരാള്‍ ഒഴുക്കില്‍പ്പെടുന്നതു കണ്ട് മറ്റെയാള്‍ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.
Read Moreനിക്ഷേപം ഇരട്ടിപ്പിക്കാം ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് തട്ടിയെടുത്തത് 29 ലക്ഷം: തട്ടിപ്പ് വീരന് രണ്ട് വര്‍ഷം തടവും പിന്നെ 10,000 പിഴയും
കൊച്ചി: സീഗള്‍ ഫിഷറീസ് എന്ന മത്സ്യമൊത്തവിപണന കയറ്റുമതി സ്ഥാപനത്തിന്റെ ഏജന്റ് ആണെന്ന് തെറ്റിധരിപ്പിച്ചു പണം നിക്ഷേപിച്ചാല്‍ ആകര്‍ഷകമായ ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിക്ക് തടവും പിഴയും ശിക്ഷ. എറണാകുളം തമ്മനം പല്ലിശ്ശേരി റോഡ് പുത്തന്‍വീട്ടില്‍ ചാര്‍ളി മകന് പി.സി. ജോഷിയെ (69) ആണ് രണ്ടു വര്‍ഷം തടവിനും 10,000 രൂപ പിഴയ്ക്കും എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2014 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. 29 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. കൃത്യത്തിനായി പ്രതി കരുതിക്കൂട്ടി തയാറാക്കിയ കരാറുകളില്‍ പരാമര്‍ശിച്ച സീഗള്‍ ഫിഷറീസ് എന്ന സ്ഥാപനം രേഖകളിലുള്ള കെട്ടിടത്തിന്റെ വിലാസത്തില്‍ ഒരു കാലത്തും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അലന് ഇ. ബൈജുവിന്റേതാണ് വിധി. റിട്ടയേര്‍ഡ് ഏക്സൈസ്…
Read Moreനന്മ നിറഞ്ഞവൻ വിനോദേട്ടൻ… ടാക്സിയില്‍ മറന്നുവച്ച ഐഫോൺ വിദേശ വനിതയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ
കൊച്ചി: കൊച്ചിയിലെത്തിയ വിദേശ വിനോദസഞ്ചാരി ടാക്സിയില്‍ മറന്നുവെച്ച വിലപിടിപ്പുള്ള ഐഫോണ്‍ സുരക്ഷിതമായി തിരികെ നല്കി മാതൃകയായിരിക്കുകയാണ് ടാക്സി ഡ്രൈവര്‍ വിനോദ്. ലക്ഷ്വറി ക്രൂയിസ് കപ്പലായ അസാമാരയില് കൊച്ചിയിലെത്തിയ വിദേശ വിനോദസഞ്ചാരിയുടെ ഫോണാണ് നഷ്ടപ്പെട്ടത്. നഗരം കാണുന്നതിനായി എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ കീഴിലുള്ള പ്രീപെയ്ഡ് ടാക്സി സര്‍വീസിനെയാണ് ഇവര്‍ ആശ്രയിച്ചത്. യാത്രയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ അബദ്ധവശാല്‍ ഫോണ്‍ ടാക്സിയില്‍ തന്നെ മറന്നുവക്കുകയായിരുന്നു. യാത്രക്കാരെ ഇറക്കി കഴിഞ്ഞ് വാഹനം പരിശോധിച്ചാണ് വിനോദ് സീറ്റില്‍ ഇരുന്ന ഐഫോണ്‍ കണ്ടത്. ഒട്ടും വൈകാതെ തന്നെ ഈ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയും ഫോണ്‍ ഉടമയെ കണ്ടെത്തി സുരക്ഷിതമായി ഏല്‍പ്പിക്കുകയും ചെയ്തു. പള്ളുരുത്തി സ്വദേശിയാണ് വിനോദ്.
Read Moreവിഷുവിന് പടക്കംപൊട്ടിച്ച കുട്ടികളെ ഭീഷണിപ്പെടുത്തൽ; ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മൂന്നംഗ സംഘം ആക്രമിച്ചു
ചെറായി: വിഷു തലേന്ന് രാത്രി പടക്കം പൊട്ടിച്ച കുട്ടികളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മൂന്നംഗ സംഘത്തെ ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഇരുമ്പ് പൈപ്പുകൊണ്ട് ആക്രമിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി മുനമ്പം പാണ്ടികശാല പൃഥിരാജിനാണ്(32) പരിക്കേറ്റത് . പള്ളിപ്പുറം ഭുവനേശ്വരി ബീച്ചിലാണ് സംഭവം. തലയ്ക്ക് അടിയേറ്റ് പൊട്ടിയ അവസ്ഥയില്‍ പൃഥ്വിരാജിനെ പിന്നീട് കുഴിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പള്ളിപ്പുറം സ്വദേശികളായ ശരണ്‍ജിത്ത്, കടുവങ്കശേരി അനീഷ്, കളപ്പുരക്കല്‍ പ്രശാന്ത് എന്നിവര്‍ക്കെതിരെ മുനമ്പം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. പന്തം കൊളുത്തി പ്രകടനം ഇന്ന്യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.ജി.പൃഥ്വിരാജിനെ ആക്രമിച്ച സംഘത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഇന്ന് വൈകിട്ട് ആറിന് മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം നടത്തും.…
Read Moreവിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ഗണ്‍ ചൂണ്ടി ഭയപ്പെടുത്തൽ; യുവാവ് അറസ്റ്റില്‍
കൊച്ചി: വിഷുവിന് കണികാണിക്കാന്‍ ചെന്ന കുട്ടികള്‍ക്ക് നേരെ എയര്‍ഗണ്‍ ചൂണ്ടിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.എറണാകുളം പനങ്ങാട് സ്വദേശിയായ വള്ളുശേരി ജെന്സനെയാണ് (34) പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. എയര്‍ഗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വിഷുവിന് പുലര്‍ച്ചെ ഒന്നോടെ അയല്പക്കത്തെ കുട്ടികള്‍ കണി കാണിക്കാന്‍ ചെന്നപ്പോഴാണ് ഇയാള്‍ എയര്‍ഗണ്‍ ചൂണ്ടി പേടിപ്പിച്ചത്. പുലര്‍ച്ചെ വീട്ടില്‍ ഉറങ്ങുന്ന കുഞ്ഞുങ്ങളെ ശല്യപ്പെടുത്തിയെന്ന് പറഞ്ഞ് പ്രകോപിതനായ ഇയാള്‍ കുട്ടികളെ ഭയപ്പെടുത്താനായാണ് എയര്ഗണ്ണെടുത്തത്. എന്നാല്‍ എയര്‍ഗണ്ണില്‍ പെല്ലറ്റ് ഉണ്ടായിരുന്നില്ല.
Read More