ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ വ​യോ​ധി​ക​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വും ക​വ​ര്‍​ന്നു; യു​വാ​വ് അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ട്രെ​യി​നി​ലെ ഡി​സെ​ബി​ള്‍​ഡ് കോ​ച്ചി​ല്‍ നി​ന്നും വ​യോ​ധി​ക​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങ​ടി പു​റ​ക്ക​ല്‍ വീ​ട്ടി​ല്‍ റ​സ​ല്‍ ജാ​സി​നെ​യാ​ണ് (26) എ​റ​ണാ​കു​ളം റെ​യി​ല്‍​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം. കാ​ര​ക്ക​ല്‍ എ​ക്‌​സ്പ്ര​സി​ന്‍റെ ഡി​സ്ഏ​ബി​ല്‍​ഡ് കോ​ച്ചി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണും 8,000 രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്. എ​റ​ണാ​കു​ള​ത്തു നി​ന്നും ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു ചി​കി​ത്സ​ക്ക് പോ​കാ​നാ​യി ട്രെ​യി​നി​ന്‍റെ ഡി​സ് ഏ​ബി​ല്‍​ഡ് കോ​ച്ചി​ല്‍ യാ​ത്ര ചെ​യ്ത സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. തു​ട​ര്‍​ന്ന് സി​സി​ടി​വി ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ല്‍ ആ​യ​ത്. പ്ര​തി​യി​ല്‍ നി​ന്നും മോ​ഷ​ണ മു​ത​ലു​ക​ള്‍ ക​ണ്ടെ​ടു​ത്തു.

Read More

യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ; ലോ​റി ഡ്രൈ​വ​ര്‍​ക്ക് ര​ണ്ടു​വ​ർ​ഷം ത​ട​വും പി​ഴ​യും

കൊ​ച്ചി: യാ​ത്ര​ക്കാ​രി​ക്കു​നേ​രേ അ​ശ്ലീ​ല ആം​ഗ്യ​ങ്ങ​ള്‍ കാ​ട്ടി സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച കു​റ്റ​ത്തി​ന് ലോ​റി ഡ്രൈ​വ​ർ​ക്ക് ര​ണ്ടു വ​ര്‍​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ക​ന്യാ​കു​മാ​രി വി​ള​യം​കോ​ട് വാ​രി​യം​വി​ള വീ​ട്ടി​ല്‍ ജി. ​പ്രി​ന്‍​സി​നെ​യാ​ണു എ​റ​ണാ​കു​ളം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 2020 സെ​പ്റ്റം​ബ​ര്‍ 17ന് ​രാ​വി​ലെ പൈ​പ്പ്‌​ലൈ​ന്‍ സി​ഗ്‌​ന​ലി​ല്‍ വ​ച്ചാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ​രാ​തി​ക്കാ​രി യാ​ത്ര ചെ​യ്തി​രു​ന്ന ബ​സി​ന്‍റെ ദി​ശ​യി​ല്‍ വ​ല​തു​വ​ശ​ത്ത് നി​ര്‍​ത്തി​യ ലോ​റി​യു​ടെ ഡ്രൈ​വ​ര്‍ അ​ശ്ലീ​ല ചേ​ഷ്‌​ട​ക​ള്‍ കാ​ട്ടി​യ​തി​നു​പു​റ​മെ ബ​സി​ല്‍​നി​ന്നി​റ​ങ്ങി ഓ​ഫീ​സി​ലേ​ക്ക് ന​ട​ക്കു​ക​യാ​യി​രു​ന്ന പ​രാ​തി​ക്കാ​രി​യെ ലോ​റി​യി​ല്‍ പി​ന്തു​ട​ര്‍​ന്നും ശ​ല്യം ചെ​യ്തെ​ന്നാ​ണു പ​രാ​തി. ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് അ​ല​ന്‍ ഇ. ​ബൈ​ജു​വി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. അ​ശ്ലീ​ല വാ​ക്കു​ക​ള്‍ കൊ​ണ്ടോ അം​ഗ​വി​ക്ഷേ​പ​ങ്ങ​ള്‍ കൊ​ണ്ടോ സ്ത്രീ​ത്വം അ​പ​മാ​നി​ക്ക​ല്‍, പൊ​തു​സ്ഥ​ല​ത്ത് ലൈം​ഗി​ക ചേ​ഷ്‌​ട കാ​ട്ട​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ള്‍​ക്കു​ള്ള ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും കേ​ര​ള പോ​ലീ​സ് ആ​ക്ടി​ലെ​യും വ​കു​പ്പു​ക​ള്‍…

Read More

ബം​ഗ​ളൂ​രു​വി​ല്‍ മ​തി​ല്‍ ത​ക​ര്‍​ന്ന് അ​പ​ക​ടം: മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും; ഞെ​ട്ട​ലോ​ടെ രാ​മ​മം​ഗ​ലം

കൊ​ച്ചി: ബം​ഗ​ളൂ​രു​വി​ലെ ക​ന​ത്ത മ​ഴ​യി​ല്‍ ആ​ശു​പ​ത്രി​യു​ടെ മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ണ് മ​രി​ച്ച കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും. വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി എ​ത്തി​യ എ​റ​ണാ​കു​ളം രാ​മ​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ ല​ത, സ്മി​ത എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​വു​മാ​യി പു​റ​പ്പെ​ട്ട ര​ണ്ട് ആം​ബു​ല​ന്‍​സു​ക​ള്‍ ഉ​ച്ച​യോ​ടെ എ​റ​ണാ​കു​ളം രാ​മ​മം​ഗ​ല​ത്ത് എ​ത്തും. തു​ട​ര്‍​ന്ന് പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം ഇ​രു​വ​രു​ടെ​യും സം​സ്‌​കാ​രം ന​ട​ക്കും. മൂ​വാ​റ്റു​പു​ഴ​യി​ല്‍ അ​മൃ​തം പൊ​ടി നി​ര്‍​മി​ക്കു​ന്ന യൂ​ണി​റ്റി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഇ​വ​ര്‍. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് മൂ​ന്ന് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഞെ​ട്ട​ലോ​ടെ രാ​മ​മം​ഗ​ലം പ്രി​യ​പ്പെ​ട്ട​വ​രു​ടെ മ​ര​ണ​വാ​ര്‍​ത്ത ഞെ​ട്ട​ലോ​ടെ​യാ​ണ് രാ​മ​മം​ഗ​ലം ഗ്രാ​മം കേ​ട്ട​ത്. കു​ടും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളും ഇ​പ്പോ​ഴും ഈ ​യാ​ഥാ​ര്‍​ഥ്യ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തി​നാ​ണ് നെ​ടു​മ്പാ​ശേ​രി​യി​ല്‍ നി​ന്നും 56 അം​ഗ സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്ക് വി​മാ​ന​ത്തി​ല്‍ യാ​ത്ര തി​രി​ച്ച​ത്. എ​ന്നാ​ല്‍, വൈ​കു​ന്നേ​ര​മെ​ത്തി​യ അ​തി​ശ​ക്ത​മാ​യ മ​ഴ ആ​ദ്യ വി​മാ​ന…

Read More

ഡി​ജെ പാ​ര്‍​ട്ടി; ഹോ​ട്ട​ലു​ക​ള്‍​ക്ക് പോ​ലീ​സ് നോ​ട്ടീ​സ്; നി​രീ​ക്ഷ​ണ​ത്തി​ന് പോ​ലീ​സ്

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ പു​ല​രു​വോ​ളം ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ ന​ട​ക്കു​ന്ന ഹോ​ട്ട​ലു​ക​ള്‍​ക്ക് പോ​ലീ​സ് നോ​ട്ടീ​സ്. നി​യ​ന്ത്ര​ണ​ങ്ങ​ളേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടും ഇ​തു​പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ചി​ല കേ​സു​ക​ളും പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു. ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ ര​ഹ​സ്യ പോ​ലീ​സിന്‍റെ ഉ​ള്‍​പ്പെ​ടെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ രാ​ത്രി 11ന് ​ത​ന്നെ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ എ​സി​പി ക​ഴി​ഞ്ഞദി​വ​സം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നുപു​റ​മെ ബാ​റു​ക​ള്‍ രാ​ത്രി 12ന് ​അ​ട​യ്ക്ക​ണ​മെ​ന്നും എ​സി​പി​യു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ന​ഗ​ര​ത്തി​ല്‍ പു​ല​ര്‍​ച്ചെ വ​രെ നീ​ളു​ന്ന ഡി​ജെ പാ​ര്‍​ട്ടി​ക​ളെ​ക്കു​റി​ച്ച് വ്യാ​പ​ക പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​ത്.ല​ഹ​രി മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യാ​ണ് സ​മ​യ​പ​രി​ധി ക​ടു​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം. അ​ടു​ത്തി​ടെ ല​ഹ​രി കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി ഇ​ത്ത​രം പാ​ര്‍​ട്ടി​ക​ളി​ലേ​ക്ക് ല​ഹ​രി…

Read More

കേ​ര​ള​ത്തി​ല്‍ ഭ​ര​ണ​മാ​റ്റം പ്ര​വ​ചി​ച്ച് വോ​ട്ടേ​ഴ്‌​സ് റൈ​റ്റ്‌​സ് ഫൗ​ണ്ടേ​ഷ​ന്‍ സ​ര്‍​വേ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഭ​ര​ണ​മാ​റ്റം പ്ര​വ​ചി​ച്ച് വോ​ട്ടേ​ഴ്‌​സ് റൈ​റ്റ്‌​സ് ഫൗ​ണ്ടേ​ഷ​ന്‍ സ​ര്‍​വേ ഫ​ലം. കേ​ര​ള​ത്തി​ല്‍ 89 സീ​റ്റു​മാ​യി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് പൊ​ളി​റ്റി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് അ​ഡ്വ. അ​വ​നീ​ഷ് കോ​യി​ക്ക​ര വോ​ട്ടേ​ഴ്‌​സ് റൈ​റ്റ്‌​സ് ഫൗ​ണ്ടേ​ഷ​ന് വേ​ണ്ടി ന​ട​ത്തി​യ സ​ര്‍​വേ ഫ​ലം പ​റ​യു​ന്നു. എ​ല്‍​ഡി​എ​ഫി​ന് 51 സീ​റ്റ് പ​റ​യു​മ്പോ​ള്‍ എ​ന്‍​ഡി​എ​യ്ക്ക് ഒ​ന്നും പ്ര​വ​ചി​ക്കു​ന്നി​ല്ല.വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​മ്പോ​ഴും മു​ന്ന​ണി എ​ന്ന നി​ല​യി​ല്‍ വോ​ട്ട് വി​ഹി​ത​ത്തി​ല്‍ യു​ഡി​എ​ഫ് വ​ലി​യ തോ​തി​ല്‍ വി​യ​ര്‍​ക്കു​ന്നു​വെ​ന്നാ​ണ് സ​ര്‍​വേ​യി​ലെ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ ഏ​റ്റ​വും യോ​ഗ്യ​ന്‍ ആ​രെ​ന്ന വോ​ട്ട​ര്‍​മാ​രു​ടെ ചോ​ദ്യ​ത്തി​ന് 29.7 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യോ​ടെ വി.​ഡി. സ​തീ​ശ​ന്‍ ഒ​ന്നാ​മ​തെ​ത്തി. നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ 26.7 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യോ​ടെ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. യു​ഡി​എ​ഫി​ന് 44.9 ശ​ത​മാ​ന​വും എ​ല്‍​ഡി​എ​ഫി​ന് 41.4 ശ​ത​മാ​ന​വും എ​ന്‍​ഡി​എ​യ്ക്ക് 13.7 ശ​ത​മാ​ന​വും വോ​ട്ട് വി​ഹി​തം സം​സ്ഥാ​ന ത​ല​ത്തി​ല്‍ ല​ഭി​ച്ച​പ്പോ​ള്‍ യു​ഡി​എ​ഫി​ന് 43.5…

Read More

ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റി​ന്‍റെ പേ​രി​ല്‍ പ​ണം ത​ട്ടി​യ കേ​സ്: 5 പേ​ര്‍​ക്കെ​തി​രേ സി​ബി​ഐ കു​റ്റ​പ​ത്രം

കൊ​ച്ചി: ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റി​ന്‍റെ പേ​രി​ല്‍ വ​യോ​ധി​ക​യു​ടെ 1.8 കോ​ടി രൂ​പ ത​ട്ടി​യ കേ​സി​ല്‍ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി ഉ​ള്‍​പ്പെ​ടെ അ​ഞ്ചു പേ​ര്‍​ക്കെ​തി​രേ സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു.ശ​നി​യാ​ഴ്ച സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ല്‍ സി.​എ​സ്. സ​ലീ​ഷ്‌​കു​മാ​ര്‍, ബ്ലെ​സി​ന്‍ ജേ​ക്ക​ബ് എ​ബ്ര​ഹാം, മു​ഹ​മ്മ​ദ് ജു​നൈ​ദ് ഹു​സൈ​ന്‍, മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് എ​ന്നി​വ​രും ജെ​സി​എ​സ്എ​സ് ക്യാ​പി​റ്റ​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യു​മാ​ണ് പ്ര​തി​ക​ള്‍. കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച പ്ര​തി​ക​ളി​ല്‍ മൂ​ന്നു​പേ​ര്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ലാ​ണ്.കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം 2025 ന​വം​ബ​ര്‍ 24നാ​ണ് സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. വ്യാ​ജ നോ​ട്ടീ​സു​ക​ള്‍ ന​ല്‍​കി ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​യോ​ധി​ക​യി​ല്‍ നി​ന്ന് 1.8 കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യെ​ന്നാ​ണ് കേ​സ്. വീ​ഡി​യോ കോ​ളു​ക​ള്‍ വ​ഴി​യാ​ണ് പ്ര​തി​ക​ള്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​ത്. പ​ണം സ്വീ​ക​രി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച അ​ക്കൗ​ണ്ടു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച​വ​ര്‍, സിം​കാ​ര്‍​ഡ് എ​ടു​ത്തു​ന​ല്‍​കി​യ​വ​ര്‍ എ​ന്നി​വ​രും പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ന്നു.അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ ര​ണ്ട് പേ​ര്‍ ത​ട്ടി​യെ​ടു​ത്ത പ​ണം സ്വീ​ക​രി​ച്ച അ​ക്കൗ​ണ്ടു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​വ​രാ​യി​രു​ന്നു. സൈ​ബ​ര്‍ കു​റ്റ​വാ​ളി​ക​ള്‍​ക്കാ​യി…

Read More

പെ​രി​യാ​ര്‍​വാ​ലി​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്; മൂ​ന്നാ​മ​ത്തെ വി​ദ്യാ​ര്‍​ഥി​യും മ​രി​ച്ചു

പെ​രു​മ്പാ​വൂ​ര്‍: പെ​രി​യാ​ര്‍​വാ​ലി ക​നാ​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ചി​കി​ത്സ​യി​ലി​രു​ന്ന മൂ​ന്നാ​മ​ത്തെ വി​ദ്യാ​ര്‍​ഥി​യും മ​രി​ച്ചു. കോ​ട്ട​യം മ​ണ​ര്‍​ക്കാ​ട് സ്വ​ദേ​ശി ഒ​റ്റ​പ്ലാ​ക്ക​ല്‍ എ​മി​ല്‍ സു​നി​ല്‍ (21) ആ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ര​ണ്ടു​പേ​ര്‍ ഇ​ന്ന​ലെ മ​രി​ച്ചി​രു​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ എ​മി​ലി​നെ ഇ​ന്ന​ലെ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് എ​മി​ലി​ന്‍റെ മ​ര​ണം. പെ​രു​മ്പാ​വൂ​ര്‍ അ​ശ​മ​ന്നൂ​ര്‍ ചെ​റു​കു​ന്നം പെ​രി​യാ​ര്‍​വാ​ലി മെ​യി​ന്‍ ക​നാ​ലി​ല്‍ അ​ശ​മ​ന്നൂ​ര്‍ യു.​പി സ്‌​കൂ​ളി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. ചെ​റു​കു​ന്നം പൂ​മ​ല കെ.​എം.​പി ന​ഴ്‌​സിം​ഗ് കോ​ള​ജി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്ദി​രാ ഗാ​ന്ധി മെ​മ്മോ​റി​യ​ല്‍ ന​ഴ്‌​സിം​ഗ് സ്‌​കൂ​ളി​ലെ ബി​എ​സ്സി മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളാ​യി​രു​ന്ന കൊ​ല്ലം കാ​ഞ്ഞം​വേ​ളി സ്വ​ദേ​ശി അ​ജ്മ​ല്‍ ഭ​വ​ന​ത്തി​ല്‍ ഹ​ബീ​ബ് മ​ക​ന്‍ അ​ജ്മ​ല്‍ ഹ​ബീ​ബ് (22), മ​ല​പ്പു​റം ചു​ങ്ക​ത്ത​റ സ്വ​ദേ​ശി പ്ലാ​ത്താ​ര​ന്‍ വീ​ട്ടി​ല്‍ പി.​എം കോ​യാ​ക്കു​ട്ടി മ​ക​ന്‍ പി.​കെ. അ​ജ്‌​സ​ല്‍ (22) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്. ഇ​വ​ര്‍​ക്കൊ​പ്പം…

Read More

കി​ട​പ്പു​മു​റി​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യു​ടെ അ​രി​കി​ലേ​ക്ക് മൂ​ര്‍​ഖ​ൻ ഇ​ഴ​ഞ്ഞെ​ത്തി: ക​ടി​യേ​ൽ​ക്കാ​തെ പെ​ൺ​കു​ട്ടി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്‌​ക്ക്

എ​റ​ണാ​കു​ളം: മൂ​ർ​ഖ​ൻ പാ​മ്പി​ന്‍റെ ക​ടി​യേ​ൽ​ക്കാ​തെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. കൂ​ത്താ​ട്ടു​കു​ളം മം​ഗ​ല​ത്ത് താ​ഴം പ​ന​യ​ക്കു​ന്നേ​ൽ പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണ് മൂ​ർ​ഖ​ൻ പാ​ന്പി​നെ ക​ണ്ട​ത്. കി​ട​പ്പു​മു​റി​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ ശ്രീ​ന​ന്ദ​ന​യു​ടെ അ​രി​കി​ലേ​ക്ക് പാ​മ്പ് ഇ​ഴ​ഞ്ഞു എ​ത്തു​ക​യാ​യി​രു​ന്നു. പാ​മ്പി​നെ ക​ണ്ട ശ്രീ​ന​ന്ദ​ന ക​ട്ടി​ലി​ന്‍റെ മു​ക​ളി​ൽ ക​യ​റി ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​ന്നും സം​സ്ഥാ​ന​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ആ​ളു​ക​ള്‍​ക്ക് പാ​മ്പു​ക​ടി​യേ​റ്റു.

Read More

റി​യാ​ലി​റ്റി ഷോ ​താ​രം ഷി​യാ​സ് ക​രീ​മി​നെ​തി​രെ​യു​ള്ള ലൈം​ഗി​ക പീ​ഡ​ന പ​രാ​തി; കോ​ഴി​ക്കോ​ട് പോ​ലീ​സി​നു കൈ​മാ​റും

കൊ​ച്ചി: ന​ട​നും ബി​ഗ്‌​ബോ​സ് താ​ര​വും മോ​ഡ​ലു​മാ​യ ഷി​യാ​സ് ക​രീ​മി​നെ​തി​രെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് കോ​ഴി​ക്കോ​ട് പോ​ലീ​സി​ന് കൈ​മാ​റും. സം​ഭ​വ​സ്ഥ​ലം കോ​ഴി​ക്കോ​ട് ആ​യ​തി​നാ​ലാ​ണ് കേ​സ് കോ​ഴി​ക്കോ​ട് പോ​ലീ​സി​ന് കൈ​മാ​റു​ന്ന​ത്.ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍​ഷ​മാ​യി കൊ​ച്ചി​യി​ല്‍ താ​മ​സി​ക്കു​ന്ന ബി​സി​ന​സു​കാ​രി​യാ​യ യു​വ​തി​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. സു​ഹൃ​ത്തും പ​ങ്കാ​ളി​യു​മാ​യി​രു​ന്ന താ​രം 65 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് യു​വ​തി​യു​ടെ ആ​രോ​പ​ണം. ന​ഗ്‌​ന​ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ടു​മെ​ന്നും അ​ശ്ലീ​ല പോ​ണ്‍ വെ​ബ്‌​സൈ​റ്റു​ക​ള്‍​ക്ക് ന​ല്‍​കു​മെ​ന്നും പ​റ​ഞ്ഞ് നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.മാ​ന​സി​ക​മാ​യി ത​ന്നെ പീ​ഡി​പ്പി​ച്ച​തി​നാ​ലാ​ണ് പ​രാ​തി ന​ല്‍​കാ​ന്‍ മു​ന്നോ​ട്ടു വ​ന്ന​തെ​ന്ന് യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. ഇ​ന്‍​സ്റ്റ​ഗ്രാം ചാ​റ്റു​ക​ളും വോ​യ്‌​സ് റി​ക്കാ​ര്‍​ഡും പ​ണം പ​ല​പ്പോ​ഴാ​യി ന​ല്‍​കി​യ അ​ക്കൗ​ണ്ട് രേ​ഖ​ക​ളും പ​രാ​തി​ക്കൊ​പ്പം പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.മു​മ്പും ഷി​യാ​സ് ക​രീ​മി​നെ​തി​രെ പീ​ഡ​ന പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി…

Read More

സ​പ്ലൈ​കോ മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​ര്‍ നി​ര്‍​ത്ത​ലാ​ക്കാ​ന്‍ നീ​ക്കം: സ്റ്റോ​റി​ന്‍റെ താ​ക്കോ​ല്‍ അ​ധി​കൃ​ത​ര്‍ തി​രി​ച്ചെ​ടു​ത്തു

ക​ല്ലൂ​ര്‍​ക്കാ​ട്: പ​ഞ്ചാ​യ​ത്താ​ഫീ​സി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​പ്ലൈ​കോ മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​ര്‍ നി​ര്‍​ത്ത​ലാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര നീ​ക്കം. ജീ​വ​ന​ക്കാ​രി​ല്‍ നി​ന്ന് സ്‌​റ്റോ​റി​ന്‍റെ താ​ക്കോ​ല്‍ ഇ​ന്ന​ലെ അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്തു. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​വാ​റ്റു​പു​ഴ സ​പ്ലെ​കോ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി അ​ട​ച്ചി​ട​ല്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.​എ​ന്നാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ചു. അ​ട​ച്ചു പൂ​ട്ട​ല്‍ ന​ട​പ​ടി​ക്ക് അ​ധി​കൃ​ത​ര്‍ ത​യാ​റെ​ടു​ക്കു​ന്നു​വെ​ന്ന വി​വ​രം ഒ​രാ​ഴ്ച മു​മ്പാ​ണ് അ​റി​ഞ്ഞ​ത്. ഇ​ത​റി​ഞ്ഞ് ക​ല്ലൂ​ര്‍​ക്കാ​ട് സ്വ​ദേ​ശി​നി അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ഹൈ​ക്കോ​ട​തി​യി​ല്‍ ഇ​തി​നെ​തി​രേ റി​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച് ജ​സ്റ്റീ​സ് പി.​കൃ​ഷ്ണ​കു​മാ​ര്‍ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.​റി​ട്ട് പ​രാ​തി​യി​ന്മേ​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​കും വ​രെ ഇ​ക്കാ​ര്യ​ത്തി​ല്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്ക​രു​തെ​ന്ന ഉ​ത്ത​ര​വി​ന്റെ പ​ക​ര്‍​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്. സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് സെ​ക്ര​ട്ട​റി, എം​ഡി, മെ​ഡി​സി​ന്‍ വി​ഭാ​ഗം മാ​നേ​ജ​ര്‍, സ​പ്ലൈ​കോ മൂ​വാ​റ്റു​പു​ഴ ഡി​പ്പോ മാ​നേ​ജ​ര്‍ എ​ന്നി​വ​ര്‍​ക്ക് ഇ​തേ ഉ​ത്ത​ര​വി​ന്റെ പ​ക​ര്‍​പ്പു ല​ഭ്യ​മാ​ക്കി​യി​ട്ടു​മു​ണ്ട്. ഹൈ​ക്കോ​ട​തി​യു​ടെ ഈ…

Read More