കൊച്ചി: എറണാകുളം അയ്യമ്പുഴയില്‍ മദ്യ ലഹരിയില്‍ പോലീസിനുനേരേ നേപ്പാള്‍ യുവതിയുടെ ക്രൂരമര്‍ദനം. എസ്ഐയുടെ മൂക്ക് ഇടിച്ചു തകര്‍ത്തു. വനിത എഎസ്ഐ ഉള്‍പ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നേപ്പാള്‍ സ്വദേശികളായ യുവതിയും യുവാവും അറസ്റ്റില്‍. ഗീത ലിംബു, ഇവരുടെ ആണ് സുഹൃത്ത് സുമന് എന്നിവരെയാണ് അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെ 1.45 ന് അയ്യമ്പുഴ കുറ്റിപ്പാറ പള്ളിക്കു സമീപത്തായിരുന്നു സംഭവം. സ്കൂട്ടറില്‍ സംശയാസ്പദമായ രീതിയില്‍ യുവാവിനെയും യുവതിയെയും കണ്ട് പട്രോളിംഗിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐയും ഡ്രൈവറും അടങ്ങുന്ന സംഘം അടുത്തെത്തിയപ്പോള്‍ ഇവര്‍ വാഹനത്തില്‍ കടന്നു കളയുകയായിരുന്നു. പിന്തുടര്ന്ന് പോലീസ് സംഘം ഇവരെ വഴി അവസാനിക്കുന്നിടത്തുവച്ച് പിടികൂടി. ഇതിനിടയിലാണ് പോലീസിനെ ആക്രമിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നു.
Read MoreCategory: Kochi
അയ്യപ്പ വേഷമണിഞ്ഞ് അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതി; രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവെച്ചു
കൊച്ചി: രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവെച്ച് പോലീസ്. ഫേസ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ എടുത്ത കേസിലെ തുടർനടപടിയാണ് നിർത്തിവച്ചത്. 2018 ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്ന് ലഭ്യമായില്ലെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നു. വിവരങ്ങൾ കിട്ടിയാൽ തുടർനടപടി ഉണ്ടാകും. ഇക്കാര്യം കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് രാധാകൃഷ്ണ മേനോനെ പോലീസ് അറിയിച്ചു. മജിസ്ട്രേറ്റ് കോടതിയിലും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ക്കിടെ രഹന ഫാത്തിമ അയ്യപ്പ വേഷമണിഞ്ഞ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതാണ് കേസിനാസ്പദമായ സംഭവം. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് രഹന ഫാത്തിമ ചിത്രം പങ്ക്വച്ചത് എന്നായിരുന്നു രാധാകൃഷ്ണ മേനോന് പരാതിയില്‍ പറഞ്ഞിരുന്നത്. ശബരിമലയിലെ അയ്യപ്പ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ശ്രമിച്ചതിന് എറണാകുളം സ്വദേശിനിയായ രഹന ഫാത്തിമ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
Read Moreസംഗീത പരിപാടിയുടെ പേരില്‍ 38 ലക്ഷം തട്ടി; സംഗീത സംവിധായകന് ഷാന്‍ റഹ്മാനെതിരേ വഞ്ചനക്കേസ്; മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്ത് പോലീസ്
കൊച്ചി: സംഗീത പരിപാടിയുടെ പേരില്‍ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ സംവിധായകന് ഷാന്‍ റഹ്മാൻ, ഭാര്യ സൈറ എന്നിവർക്കേതിരേ വഞ്ചനക്കേസ് എടുത്ത് പോലീസ്. കൊച്ചിയില്‍ ജനുവരിയില്‍ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് അറോറ ഇവന്റ് മാനേജ്മെന്റ് കമ്പനി പ്രൊഡക്ഷന്‍ മാനേജറും കോട്ടയം സ്വദേശിയുമായ നിജു രാജ് നല്കിയ പരാതിയിലാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് കേസ് എടുത്തത്. ഷാന്‍ റഹ്മാന്റെ നേതൃത്വത്തില്‍ എറ്റേണല്‍ റേ പ്രൊഡക്ഷന്‍സ് എന്ന മ്യൂസിക് ബാന്‍ഡ് ജനുവരി 23ന് കൊച്ചിയില്‍ നടത്തിയ ‘ഉയിരേ 2025’ എന്ന പേരിലുള്ള സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തര്‍ക്കവും വഞ്ചനാ കേസും. ഉയികേ സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ അറോറ ആയിരുന്നു . പരിപാടിയുടെ പ്രൊഡക്ഷന്‍, താമസം, ഭക്ഷണം, യാത്ര, പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ പണം തുടങ്ങി ബൗണ്‍സര്‍മാര്‍ക്കു കൊടുക്കേണ്ട തുക വരെ…
Read Moreതാക്കോല്‍ സ്ഥാനങ്ങളില്‍ പ്രാതിനിധ്യമില്ല; കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ദളിത് നേതാക്കള്‍
കൊച്ചി: താക്കോല്‍ സ്ഥാനങ്ങളില്‍ പ്രാതിനിധ്യം അനുവദിക്കാത്തതിനെ തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ദളിത് നേതാക്കള്‍. മാര്‍ച്ച് 23ന് തിരുവനന്തപുരത്ത് ദളിത് പ്രോഗ്രസ് കോണ്‍ക്ലേവ് നടക്കാനിരിക്കെയാണ് ദളിത് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പിസിസി പ്രസിഡന്റ്, ഡിസിസി പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ് തുടങ്ങിയ പ്രധാന താക്കോല്‍ സ്ഥാനങ്ങളില്‍ എസ്സി/എസ്ടി സമൂഹത്തിന്റെ പ്രാതിനിധ്യം ഇല്ലാത്തതാണ് ആക്ഷേപത്തിന് ഇടയാക്കിയിരിക്കുന്നത്. 14 ഡിസിസി പ്രസിഡന്റുമാരിലും 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളിലും ദളിത് സമുദായത്തില്‍പ്പെട്ട ആരുമില്ല. ജില്ലാതല യുഡിഎഫ് കമ്മിറ്റിയുടെ ചെയര്മാന്/കണ്‍വീനര്‍ സ്ഥാനത്ത് ഈ സമുദായത്തില്‍ നിന്ന് ആരും ഇല്ലെന്ന് എസ്സി/എസ്ടി സംയുക്ത സമിതി സംസ്ഥാന കമ്മിറ്റി ആരോപിക്കുന്നു. കേരള സംസ്ഥാനത്തുടനീളമുള്ള 72ലധികം എസ്സി/എസ്ടി സമുദായ സംഘടനകളുടെ പൊതു വേദിയാണ് എസ്സി/എസ്ടി സംയുക്ത സമിതി സംസ്ഥാന കമ്മിറ്റി. 60 ലക്ഷത്തിലധികം ജനസംഖ്യയുള്ള എസ്സി/എസ്ടി സമൂഹത്തിന് കേരള സംസ്ഥാനം രൂപീകരിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷവും കെപിസിസിയില്‍…
Read Moreവേനല്‍ച്ചൂട് കനക്കുന്ന സാഹചര്യം ; കറുത്ത ഗൗണും കോട്ടും ധരിക്കുന്നതില്‍ അഭിഭാഷകര്‍ക്ക് ഇളവ്
കൊച്ചി: വേനല്‍ കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ അഭിഭാഷകര്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്കി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. കറുത്ത ഗൗണും കോട്ടും ധരിക്കുന്നതിനാണ് ഇളവ്. ചൂട് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ കോടതി മുറിയില്‍ കറുത്ത ഗൗണും കോട്ടും ധരിച്ച് ഹാജരാകണമെന്ന് നിര്ബന്ധിക്കില്ല. ജില്ലാ തലം മുതല്‍ താഴേക്കുള്ള കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ നേരത്തെയുള്ള വസ്ത്രധാരണത്തിന്റെ ഭാഗമായ വെള്ള ഷര്‍ട്ടും കോളര്‍ ബാന്‍ഡും ഉപയോഗിച്ചാല്‍ മതിയാകും. ഇവര്‍ക്ക് കറുത്ത ഗൗണും കോട്ടും ധരിക്കുന്നതില്‍ ഇളവുണ്ട്. ഹൈക്കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്ക് ഗൗണ്‍ ധരിക്കുന്നതില്‍ മാത്രമാണ് ഇളവ്. മേയ് 31 വരെയാണ് ഇളവ് ബാധകം. നേരത്തെ വസ്ത്രധാരണത്തില്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷന് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഭരണ സമിതിയുടെ തീരുമാനം.
Read Moreഭിന്നശേഷി നിയമനത്തിലെ സുപ്രീം കോടതി ഉത്തരവ്; എന്‍എസ്എസ് മാനേജ്മെന്റ് സ്കൂളുകള്‍ക്കു മാത്രം ബാധകമാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധം ശക്തം
കൊച്ചി: എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി അധ്യാപക പോസ്റ്റ് നീക്കി വച്ചാല്‍ ആ സ്കൂളിലെ മറ്റ് അധ്യാപക തസ്തികകള്‍ സ്ഥിരപ്പെടുത്താമെന്ന സുപ്രീം കോടതി ഉത്തരവ് എന്‍എസ്എസ് മാനേജ്മെന്റ് സ്കൂളുകള്‍ക്ക് മാത്രം ബാധകമാക്കി ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തം. സുപ്രീം കോടതി വിധി പറഞ്ഞ കേസ് എന്‍എസ്എസ് മാനേജ്മെന്റ് നല്‍കിയതാണ് എന്നതാണ് ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയതിന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം. ഈ വിധി സമാനപ്രശ്നങ്ങള്‍ നേരിടുന്ന മറ്റു സ്കൂളുകള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതിയുടെ ആ ഉത്തരവിലുണ്ടായിട്ടും സര്‍ക്കാര്‍ ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയത് ദുരൂഹമാണെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നു. ഭിന്നശേഷിയുടെ പേര് പറഞ്ഞ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി എയ്ഡഡ് അധ്യാപക നിയമനം അനിശ്ചിതത്വത്തിലായിരുന്നു. തടസമായി കോടതി വിധി ഉണ്ടെന്ന ന്യായമായിരുന്നു സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരുന്നത്. ഈ അനിശ്ചിതാവസ്ഥ സ്കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് മനസിലാക്കിയാണ് സുപ്രീം കോടതി…
Read Moreകടയ്ക്കല്‍ ക്ഷേത്രോത്സവത്തിനിടയില്‍ വിപ്ലവ ഗാനം പാടിയ സംഭവം; ഹര്‍ജി ഹൈക്കോടതിയിൽ
കൊച്ചി: കടയ്ക്കല്‍ ദേവി ക്ഷേത്രോത്സവത്തിനിടയില്‍ വിപ്ലവ ഗാനം പാടിയ സംഭവത്തിലെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഡ്വ. വിഷ്ണു സുനില്‍ പന്തളമാണ് ഹര്ജിക്കാരന്. ഉത്സവ ചടങ്ങിന്റെ പവിത്രത കളങ്കപ്പെട്ടുവെന്നും കടയ്ക്കല്‍ ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ കടയ്ക്കല്‍ തിരുവാതിരയുടെ ഒന്‍പതാം ഉത്സവദിനമായ മാര്‍ച്ച് 10ന് ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഗായകന് അലോഷി അവതരിപ്പിച്ച സംഗീത പരിപാടിയില്‍ രക്തസാക്ഷി പുഷ്പനെ കുറിച്ചുള്ള ഗാനം ആലപിച്ചതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്ഐയുടെ കൊടിയും സിപിഎമ്മിന്റെ ചിഹ്നവും ഉണ്ടായിരുന്നു. അതേസമയം കാണികളുടെ ആവശ്യപ്രകാരമാണ് താന്‍ ഈ ഗാനം ആലപിച്ചതെന്നായിരുന്നു അലോഷിയയുടെ വിശദീകരണം.
Read Moreസ്ത്രീകളെ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്: ഇരകളെ കുരുക്കിയത് ഓൺലൈൻ വിവാഹപരസ്യത്തിലൂടെ; സംഘത്തിലെ മലപ്പുറം സ്വദേശി റിമാൻഡിൽ; കവർന്നത് 40 ലക്ഷം
വൈപ്പിൻ: ഓൺ ലൈൻ വിവാഹ പരസ്യം നൽകി സ്ത്രീകളെ ഉപയോഗിച്ച് പണം പിടുങ്ങുന്ന സംഘത്തിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി റിമാൻഡിൽ. മലപ്പുറം വേങ്ങര വൈദ്യർ വീട്ടിൽ മുജീബ് റഹ്മാൻ (45) ആണ് റിമാൻഡിലായത്. സംഘം നൽകിയ വിവാഹ പരസ്യം കണ്ട് ബന്ധപ്പെട്ട എടവനക്കാട് സ്വദേശിയാണ് തട്ടിപ്പിനിരയായത്. 40 ലക്ഷം രൂപയാണ് സംഘം കവർന്നത്. ഇതിൽ പണം പോയ വഴിനോക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി അറസ്റ്റിലായത്. വിവാഹ പരസ്യം കണ്ട് യുവാവ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഒരു യുവതിയാണ് മറുതലക്കൽ സംസാരിച്ചതത്രേ. പേര് ശ്രുതി എന്നാണെന്നും ബംഗളൂരിൽ സെറ്റിൽ ചെയ്തിരിക്കുകയാണെന്നും യുകെയിൽ ജോലി ചെയ്യുകയാണെന്നും യുവതി അറിയിച്ചു. ഇങ്ങിനെ യുവാവുമായി സൗഹൃദം സ്ഥാപിച്ച യുവതി വിവാഹ വാഗ്ദാനവും നൽകി വിശ്വാസം ആർജിച്ചു. തുടർന്ന് ക്രിപ്റ്റോ കറൻസി ട്രേഡിംഗ് ലാഭകരമാണെന്ന് യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. കുകൊയിൻ ആപ്പ് (Kucoin…
Read Moreകളമശേരിയില്‍ വൈറല്‍ മെനിഞ്ചൈറ്റിസ്: കുട്ടികളുടെ ആരോഗ്യനില തൃപ്തികരം
കൊച്ചി: കളമശേരിയില്‍ വൈറല്‍ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചു വിദ്യാര്‍ഥികള്‍ ചികിത്സയില്‍ തുടരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും എറണാകുളം ഡിഎംഒ അറിയിച്ചു. കുട്ടികളുടെ പരിശോധനാ ഫലം ഇന്ന് പുറത്ത് വന്നേക്കും. കൊച്ചിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായാണ് കുട്ടികള്‍ ചികിത്സയില്‍ തുടരുന്നത്. ഇവര്‍ക്കൊപ്പം സ്കൂളില്‍ ഉണ്ടായിരുന്ന കുട്ടികളെയും നിരീക്ഷിച്ചു വരികയാണ്. നിലവിലെ സാഹച്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്കൂളില്‍ അടുത്ത ദിവസം നടക്കേണ്ട പ്രൈമറിതല പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. സ്കൂള്‍ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. കളമശേരിയിലെ സെന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് വൈറല്‍ മെനിഞ്ചൈറ്റിസ് ഉണ്ടായത്. ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ചികിത്സയിലുള്ളത്. സ്കൂളിലെ രക്ഷിതാക്കളില്‍നിന്ന് രോഗവിവരമറിഞ്ഞതിനെ തുടര്‍ന്ന് കളമശേരി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ അധികൃതരാണ് ഡിഎംഒയെ വിവരമറിയിച്ചത്. അതേസമയം കുട്ടികള്‍ക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്താണ് മെനിഞ്ചൈറ്റിസ്…
Read More“സലൈവ ടെസ്റ്റിംഗ് കിറ്റ് ‘ ഇല്ല; കഞ്ചാവ് വലിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ മണത്തു നോക്കി പോലീസ്
കൊച്ചി: കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള “സലൈവ ടെസ്റ്റിംഗ് കിറ്റ്’ ഇല്ലാത്തതിനാല്‍ പിടിച്ചെടുത്ത കഞ്ചാവ് ഇപ്പോഴും മണത്തു നോക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ പോലീസുകാര്‍. പോലീസിനെ കാണുമ്പോള്‍ കഞ്ചാവ് ബീഡി വലിക്കുന്നവര്‍ അത് എറിഞ്ഞു കളയുന്ന സ്ഥിതിവിശേഷമാണ് പലപ്പോഴും ഉണ്ടാകുന്നത്. കഞ്ചാവാണോ ഉപയോഗിച്ചതെന്ന് പരിശോധിക്കാന്‍ ഉപകരണം ഇല്ലാത്തതിനാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയുടെ കൈവശമുള്ള കഞ്ചാവ് മണത്തു നോക്കിയും ചുറ്റുമുള്ള സാഹചര്യത്തെളിവുകള്‍ നോക്കിയുമാണ് പലപ്പോഴും കേസ് എടുക്കുന്നത്. മഹസര്‍ തയാറാക്കുന്നതും ഇത്തരത്തില്‍ തന്നെയാണ്. പിടികൂടുന്ന സമയം കഞ്ചാവ് വലിച്ച് തീര്‍ന്നിട്ടുണ്ടെങ്കില്‍ പരിശോധനയ്ക്കായി തെളിവ് ശേഖരിക്കാനും കഴിയാത്ത സാഹചര്യം ഉണ്ടാകാറുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. കേസ് കോടതിയിലെത്തുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ പോലീസിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യങ്ങളും ഉണ്ടാകുന്നുണ്ട്. തിരുവനന്തപുരം സിറ്റി പോലീസില്‍ മാത്രമാണ് ലഹരി പരിശോധനയ്ക്കായുള്ള ഡ്രഗ് ഡിറ്റക്ഷന്‍ അനലൈസര്‍ ഉള്ളത്. കൊക്കൈന്‍ ഉള്‍പ്പെടെ ആറിനത്തിലുള്ള നിരോധിത മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് ഈ ഉപകരണത്തിലൂടെ പരിശോധന…
Read More