കൊച്ചി: എറണാകുളം വടുതലയില്‍ മൂന്ന് മക്കളെ ജ്യൂസില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ ശേഷം അമ്മയും അമ്മൂമ്മയും തൂങ്ങിമരിച്ച സംഭവത്തില്‍ ബാഹ്യ ഇടപെടലൊന്നും ഉണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘം.കഴിഞ്ഞ മാര്‍ച്ച് 20 ന് വടുതല കര്‍ഷകറോഡ് ഗ്രീന്‍ഗാര്‍ഡന്‍ ലൈനില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം വിളപ്പില്‍ശാല കാരോട് കനകവിഹാറില്‍ എസ്. അശ്വതി നായര്‍ (37), വൈ. ശ്രീകുമാരി (59), അശ്വതിയുടെ മക്കളായ കാര്ണിവന് (14), കീര്‍ത്തിവന്‍ (4) അക്ഷിത (2) എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്തു നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ തിരുവനന്തപുരത്തെ വീട്ടില്‍ കേസ്അന്വേഷിക്കുന്ന എറണാകുളം നോര്‍ത്ത് പോലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അശ്വതി നായരുടെ ഭര്‍ത്താവിന്റെ അകാല മരണത്തില്‍ മനംനൊന്താണ് ഇവരുടെ ആത്മഹത്യയെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ മൊബൈല്‍ ഫോണിലും ആത്മഹത്യാക്കുറിപ്പ് തയാറാക്കിയിരുന്നതായി പോലീസ് കണ്ടെത്തി. കുട്ടികള്‍ക്ക് നല്‍കാനുള്ള വിഷം ഓണ്‍ലൈനില്‍ വാങ്ങിയതിന്റെ വിവരം പോലീസിന് ലഭിച്ചു. മരിച്ചവര്‍…
Read MoreCategory: Kochi
വീട്ടിലിരുന്ന് മദ്യപിക്കുന്ന് ചോദ്യം ചെയ്തു; മദ്യലഹരിയില്‍ അച്ഛനെ മര്‍ദിച്ച മകന് അറസ്റ്റില്‍
കൊച്ചി: മദ്യലഹരിയില്‍ അച്ഛനെ മര്‍ദിച്ച മകന് അറസ്റ്റില്‍. എറണാകുളം വല്ലാര്‍പാടം ജൂതനടപ്പ് സ്വദേശി പ്രബീണിനെയാണ് (45) മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്. മകന്റെ ക്രൂര മര്‍ദനത്തില്‍ പരിക്കേറ്റ അച്ഛന് പുരുഷോത്തമന്(77) ചികിത്സയിലാണ്. വീട്ടിലിരുന്ന് മദ്യപിച്ചതിനെ അച്ഛന് ചോദ്യം ചെയ്തതാണ് മര്‍ദിക്കാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. അച്ഛനെ മര്‍ദിക്കുന്നത് കണ്ട് പിടിച്ച് മാറ്റാന്‍ ശ്രമിച്ച അമ്മയേയും സഹോദരിയേയും ഇയാള്‍ അസഭ്യം പറഞ്ഞു. പോലീസില്‍ വിവരം അറിയിച്ചതോടെ ഇയാള്‍ സ്ഥലംവിട്ടു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് മുളവുകാട് നിന്ന് പ്രതി അറസ്റ്റിലായത്. പുരുഷോത്തമന്റെ പരാതിയില്‍ മര്‍ദനം, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് പ്രബീണിനെതിരെ പോലീസ് കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ വര്‍ഷം പുരുഷോത്തമന്റെ തലയ്ക്കടിച്ചതിന് പ്രവീണിനെതിരേ പോലീസ് കേസെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, ഇയാള്‍ മദ്യലഹരിയില്‍ ചെയ്തതാണെന്ന് സഹോദരിയും അച്ഛനും പറഞ്ഞു. അവര്‍തന്നെ പ്രവീണിനെ ജാമ്യത്തിലിറക്കുകയും…
Read Moreഎളംകുളം മെട്രോ സ്റ്റേഷനിലെ അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെഎംആര്‍എല്‍
കൊച്ചി: എളംകുളം മെട്രോ സ്റ്റേഷന് കെട്ടിടത്തില്‍ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണ ഭാഗങ്ങളിലെ അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെഎംആര്‍.എല്‍ അറിയിച്ചു.കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ നിര്‍മാതാക്കളായ ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് ടെക്നിക്കല്‍ സംഘം വിശദ പരിശോധന നടത്തിയിരുന്നു. ഡിഎംആര്‍സി നിര്‍ദേശപ്രകാരം, ആധുനിക നോണ്‍ ഡിസ്ട്രക്ടീവ് ടെസ്റ്റിംഗ് രീതികള്‍ ഉപയോഗിച്ച് സമഗ്രമായ സാങ്കേതിക പരിശോധനകള്‍ നടത്തി. പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തില്‍ സ്റ്റേഷന്റെ ഘടനാപരമായ സുരക്ഷയ്ക്ക് യാതൊരു ഭീഷണിയും ഇല്ലെന്നും, സ്റ്റേഷന് സുരക്ഷിതമാണെന്നും ഡിഎംആര്‍സി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, കോണ്‍ക്രീറ്റ് അടര്‍ന്നു വീണ ചില ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികളും ശക്തിപ്പെടുത്തലും ആവശ്യമാണ് എന്ന് വിദഗ്ധ സംഘം നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ വിശദമായ മെതഡോളജിയും രൂപരേഖയും തയാറാക്കിയിട്ടുണ്ട്. ഈ പ്രവൃത്തികളുടെ നിര്‍വഹണത്തിനായി ടെണ്ടര്‍ ക്ഷണിക്കുകയും, ടെണ്ടര്‍ നടപടികള്‍ നിലവില്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.അറ്റകുറ്റപ്പണികള്‍ അടുത്താഴ്ച ആരംഭിക്കുമെന്നും, കഴിയുന്നത്ര വേഗം പൂര്‍ത്തിയാക്കാനാകുമെന്നുമാണ്…
Read Moreറാഗിംഗ് നിരോധന നിയമ ഭേദഗതി; തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സർക്കാരിനോട് ഹൈക്കോടതി നിര്‍ദേശം
കൊച്ചി: സംസ്ഥാനത്ത് റാഗിംഗ് നിരോധന നിയമ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മന്ത്രിസഭ ചേര്‍ന്ന് ഭേദഗതിക്ക് അംഗീകാരം നല്കുന്നതില് തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചിന്റെ നിര്‍ദേശം. സമഗ്രമായ റാഗിംഗ്് നിരോധന നിയമം വേണമെന്നാവശ്യപ്പെട്ട് കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റി നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. റാഗിംഗ് നിരോധന നിയമഭേദഗതിക്ക് അനുമതി നല്കാന് മന്ത്രിസഭ യോഗം ചേരാന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പ്രകാരമുള്ള വിലക്കില്‍ ഇളവ് അനുവദിക്കാനാവുമോയെന്ന് അറിയിക്കാന്‍ കോടതി നേരത്തെ തെരഞ്ഞെടുപ്പ് കമീഷനോട് നിര്‍ദേശിച്ചിരുന്നു. നിയമ ഭേദഗതി അനിവാര്യമായ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഇടപെടല്‍.
Read Moreബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ; സുപ്രീം കോടതിയിലെ മലയാളി അഭിഭാഷകരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും
കൊച്ചി: കേരള ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന കേരളത്തിലെ അഭിഭാഷകരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സൂപ്പര്‍വൈസറി കമ്മിറ്റി അനുമതി നല്കി. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ഉന്നതാധികാര തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി, കേരള ബാര്‍ കൗണ്‍സിലില്‍ ചേര്‍ന്നിട്ടുള്ളതും സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതുമായ അഭിഭാഷകര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനായി നിവേദനങ്ങള്‍ സമര്‍പ്പിക്കാന്‍ അനുവാദം നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകന് രാജീവ് ഷക്ധര്‍ നേതൃത്വം നല്കുന്ന ഒരു ഉന്നതാധികാര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ്.ഈമാസം 17 നാണ് കേരളത്തിലെ ബാര്‍ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
Read Moreഎൽഡിഎഫ് ഭരണം തുടരും; വനിതാ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പറ്റിയ നേതാക്കള്‍ ഉണ്ടെന്ന് ബേബി
കൊച്ചി: സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. വോട്ടെടുപ്പിന് പിന്നാലെ ജില്ലകളില്‍ നിന്ന് കിട്ടിയ പ്രാഥമിക കണക്ക് അനുകൂലമാണെന്നും ബേബി പറഞ്ഞു. 100 സീറ്റ് ആയിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. ഫലം വന്നതിനു ശേഷം പിണറായി തന്നെയാണോ മുഖ്യമന്ത്രി എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ബിജെപിക്ക് ഇത്തവണയും സീറ്റ് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പറ്റിയ നേതാക്കള്‍ സിപിഎമ്മില്‍ ഉണ്ടെന്നും ബേബി പറഞ്ഞു. സംസ്ഥാനത്തെ മികച്ച പോളിംഗ് എൽഡിഎഫ് അനുകൂലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞിരുന്നു. പാർട്ടിയുടെ കേഡർ വോട്ടുകളും അനുകൂലമായ വോട്ടുകൾ എല്ലാം പോൾ ചെയ്തിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു
Read Moreലൈംഗികാതിക്രമ കേസില്‍ സംവിധായകന് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ജാമ്യം ലഭിച്ച സംവിധായകന് രഞ്ജിത്ത് എറണാകുളം സബ് ജയിലില്‍ നിന്നും പുറത്തിറങ്ങി. അറസ്റ്റിലായി പത്തു ദിവത്തിന് ശേഷമാണ് രഞ്ജിത്തിന് എറണാകുളം ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടു പോകരുത്, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടാല്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് രഞ്ജിത്തിന് ജാമ്യം നല്‍കിയത്. മാര്‍ച്ച് 31ന് ആണ് രഞ്ജിത്ത് അറസ്റ്റിലായത്. തുടര്‍ന്ന് 14 ദിവസത്തേക്ക് രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. നടിയുടെ അഭിനയത്തെ സംവിധായകന് എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതി എന്നായിരുന്നു രഞ്ജിത്തിന്റെ വാദം. രഞ്ജിത്തിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന് പറഞ്ഞിരുന്നു. എന്നാല്‍ രഞ്ജിത്തിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജനുവരി 30ന് നടന്ന സംഭവത്തില്‍ പരാതി നല്കാന് വൈകിയതില്‍ അസ്വാഭാവികയുണ്ട് എന്നും വാദിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമാണെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു. ഫോര്‍ട്ട്…
Read More14-കാരിയുടെ അതിജീവനം… ജയി ജയകുമാറിന്റെ ഹൃദയം മാറ്റിവച്ച പെണ്‍കുട്ടി നിരീക്ഷണത്തില്‍ തുടരുന്നു
കൊച്ചി: ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയായ മലപ്പുറം സ്വദേശി 14കാരി നിരീക്ഷണത്തില്‍ തുടരുന്നു. വ്യാഴാഴ്ച എയര്‍ ആംബുലന്‍സില്‍ വഴിയാണ് മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂര്‍ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം കൊച്ചിയില്‍ എത്തിച്ചത്. ഉച്ചയ്ക്ക് 2.40ന് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്റെ ഹെലിപ്പാഡില്‍ എത്തിച്ച ഹൃദയം നാലു മിനിറ്റിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കുകയും ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തിരുന്നു. 5.30 ഓടെ ഹൃദയം മിടിച്ചു തുടങ്ങി. രാത്രി ഒമ്പതോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. അഞ്ചു വര്‍ഷമായി ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു കുട്ടി. ഹൃദയത്തിന്റെ വലതുവശത്തെ അറകള്‍ ക്രമാതീതമായി വികസിക്കുന്ന അസുഖമായിരുന്നു. കഴിഞ്ഞ മാസം മുതല്‍ അവയവ സ്വീകരണത്തിനുള്ള സര്‍ക്കാര്‍ സംവിധാനമായ കെ-സോട്ടോയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഹൃദയം ലഭിക്കുമെന്ന വിവരം വന്നതോടെ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോയ കുട്ടിയും കുടുംബവും പിറ്റേന്ന് പുലര്‍ച്ചെ കൊച്ചിയില്‍ തിരികെയെത്തി. അതേസമയം,…
Read Moreവരാപ്പുഴ പോലീസിന്റെ കരുതല്‍; വീടു വിട്ടിറങ്ങിയ കുട്ടിയെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി
കൊച്ചി: വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയ കുട്ടിയെ വരാപ്പുഴ പോലീസിന്റെ കരുതലില്‍ മണിക്കൂറുകള്‍ക്കകം കണ്ടെത്തി മാതാപിതാക്കള്‍ക്കൊപ്പം അയച്ചു.ഇന്നലെ ഉച്ചയോടെ എറണാകുളം സ്വദേശിയായ 15കാരനാണ് മാതാപിതാക്കളോട് പിണങ്ങി സൈക്കിളില്‍ വീടുവിട്ടിറങ്ങിയത്. ഏക മകനെ കാണാതെ അമ്മ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരു പുഴയുടെ അടുത്താണെന്നും ഫോണ്‍ ഇപ്പോള്‍ ഓഫാകുമെന്നും കുട്ടി അറിയിച്ചു. ഇതോടെ പരിഭ്രാന്തരായ മാതാപിതാക്കള്‍ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. അദ്ദേഹം സൈബര്‍ പോലീസുമായി ബന്ധപ്പെട്ട് ഫോണിന്റെ ലൊക്കേഷന്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഏകദേശ ലൊക്കേഷനായി വരാപ്പുഴയാണ് കാണിച്ചത്. ഇതോടെ കുട്ടിയുടെ മാതാപിതാക്കള്‍ ഉച്ചയ്ക്ക് രണ്ടിന് വരാപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ജിഡി ചാര്‍ജ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ഇ.എം. ജെനീഷിനോട് വിവരം പറഞ്ഞു. അദ്ദേഹം എസ്എച്ച്ഒ സുധീഷ്കുമാറിനെ വിവരം അറിയിച്ചു. ഈ സമയം സ്റ്റേഷന് ജീപ്പ് മറ്റൊരു ഡ്യൂട്ടിക്കായി കൊണ്ടുപോയിരിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയുടെ…
Read Moreശബരിമല മാസ്റ്റര്‍ പ്ലാന്‍: കൃത്യമായ മുന്‍ഗണന ഉറപ്പാക്കണമെന്ന് ഹൈക്കോടതി
കൊച്ചി. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതില്‍ ക്യത്യമായ മുന്‍ഗണന ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഉന്നതാധികാര സമിതിയുടെ (ഹൈ പവര്‍ കമ്മിറ്റി) പുതിയ അധ്യക്ഷനായി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി.ജി. അരുണിനെ നിയമിച്ചു. സമിതി അധ്യക്ഷനായിരുന്ന ജസ്റ്റിസ് എസ്. സിരിജഗന്റെ നിര്യാണത്തെത്തുടര്‍ന്നാണ് നിയമനം. നിയമനം ജസ്റ്റിസ് വി. രാജ വിജയരാഘവന്, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് അംഗീകരിച്ചു. ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സമിതിയുടെ പ്രധാന ചുമതല. തീര്‍ഥാടകരുടെ സുരക്ഷ, ഗതാഗത നിയന്ത്രണം, മാലിന്യ സംസ്കരണം, കുടിവെള്ള വിതരണം തുടങ്ങിയ കാര്യങ്ങളില്‍ സമിതി മേല്‍നോട്ടം വഹിക്കും. ഓരോ പദ്ധതിക്കും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നിലവില്‍ നടക്കുന്ന ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാസ്റ്റര്‍ പ്ലാനിന്റെ യഥാര്‍ഥ ലക്ഷ്യങ്ങളില്‍ നിന്ന്…
Read More