കൊച്ചി : വോട്ടിംഗ് മെഷീനിലെ പേര് അഞ്ജലി നായര്‍ എന്ന് മാറ്റണമെന്ന ആവശ്യമായി തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ ഹൈക്കോടതിയെ സമീപിച്ചു. ഔദ്യോഗിക രേഖകളില്‍ അഞ്ജലി.പി.വി എന്നാണ് പേര്. ഇത് വോട്ടിംഗ് മെഷീനില്‍ അഞ്ജലി നായര്‍ എന്നാക്കണമെന്നാണാവശ്യം. പേര് മാറ്റം ആവശ്യപ്പെട്ട് വരണാധികാരിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആവശ്യം വരണാധികാരി അംഗീകരിച്ചില്ല. സ്ഥാനാര്‍ഥിക്ക് താന്‍ പൊതുവെ അറിയപ്പെടുന്ന പേര് വോട്ടിംഗ് മെഷീനില്‍ ഉള്‍പ്പെടുത്താന്‍ അവകാശമുണ്ട്. പോസ്റ്ററുകളില്‍ അടക്കം തന്റെ പേര് അഞ്ജലി നായര്‍ എന്നാണ്. അതിനാല്‍ വോട്ടര്‍മാര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റുന്ന അഞ്ജലി നായര്‍ എന്ന പേര് ഉള്‍പ്പെടുത്തണം എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
Read MoreCategory: Kochi
വോട്ട് ചെയ്യാന്‍ ഊബറില്‍ പോകാം, സൗജന്യമായി; എല്ലാ പോളിംഗ് ബൂത്തുകളുടെയും ലൊക്കേഷനുകള്‍ ആപ്പില്‍ ലഭ്യം
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ഒന്‍പതിന് സമ്മതിദായകര്‍ക്ക് പോളിംഗ് ബൂത്തുകളിലെത്താന്‍ സൗജന്യ യാത്രയൊരുക്കി ഊബര്‍ ഇന്ത്യ. ഊബര്‍ ആപ്പിലെ കാര്‍, ഓട്ടോ, ബൈക്ക് എന്നീ വിഭാഗങ്ങളില്‍ ഈ സൗജന്യ സേവനം ലഭ്യമാകും. വോട്ടര്‍മാരെ പിക്ക് ചെയ്യുന്ന സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ പൂര്‍ണമായും സൗജന്യമായിരിക്കും. രണ്ട് കിലോമീറ്ററിന് ശേഷമുള്ള യാത്രക്ക് ഊബര്‍ നിശ്ചയിച്ചിട്ടുള്ള തുക നല്‍കണം. എല്ലാ പോളിംഗ് ബൂത്തുകളുടെയും ലൊക്കേഷനുകള്‍ ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്ക്കും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും ഉള്‍പ്പെടെ എല്ലാ വോട്ടര്‍മാര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വോട്ടര്‍മാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം വോട്ടിംഗ് ശതമാനം കുറയാതിരിക്കാനും എല്ലാവര്ക്കും സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍…
Read Moreമീഷോയുടെ പേരില്‍ വ്യാജ സമ്മാന കത്തുകള്‍ അയച്ച് തട്ടിപ്പ്; ജാഗ്രതാ നിര്‍ദേശവുമായി പോലീസ്
കൊച്ചി: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ മീഷോ എന്ന സ്ഥാപനത്തിന്റെ പേരില്‍ രജിസ്റ്റേർഡ് പോസ്റ്റ് വഴി വ്യാജ സമ്മാന കത്തുകള്‍ അയച്ച് തട്ടിപ്പ്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി സൈബര്‍ പോലീസ് രംഗത്തെത്തി. ആ സമ്മാനത്തില്‍ വീഴല്ലേ….തട്ടിപ്പുകാര്‍ അയക്കുന്ന കത്തുകളില്‍ ആകര്‍ഷകമായ സ്ക്രാച്ച് കാര്‍ഡുകള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഇത് സ്ക്രാച്ച് ചെയ്യുമ്പോള്‍ വലിയൊരു തുക സമ്മാനം ലഭിച്ചതായി കാണിക്കുകയും തുക കൈപ്പറ്റാനായി കത്തിലുള്ള ഹെല്പ്ലൈന് നമ്പറിലോ വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്യും. കമ്പനി പ്രതിനിധികള്‍ എന്ന വ്യാജേന സംസാരിക്കുന്ന തട്ടിപ്പുകാര്‍, സമ്മാനത്തുക ലഭിക്കുന്നതിന് മുന്നോടിയായി പ്രോസസിംഗ് ഫീസ്, ഡോക്യുമെന്റേഷന് ചാര്‍ജ്, ഇന്‍കം ടാക്സ് തുടങ്ങിയ ഇനങ്ങളില്‍ പണം ആവശ്യപ്പെടുന്നു. വിശ്വാസ്യത വര്‍ധിപ്പിക്കാനായി വ്യാജമായ ഇന്‍കം ടാക്സ് രേഖകളും മറ്റ് ഔദ്യോഗിക മുദ്രകളും ഇവര്‍ അയച്ചുനല്‍കും. പണം കൈമാറിക്കഴിഞ്ഞാല്‍ പിന്നീട് ഇവരുമായി ബന്ധപ്പെടാന്‍ സാധിക്കില്ല. ഇതാണ് സംഘത്തിന്റെ…
Read Moreആഡംബര ഹോട്ടലിലെ ലഹരിവേട്ട; ഷോണ്‍ ലഹരിസംഘങ്ങള്ക്കിടയിലെ ദാദ; പോലീസില്‍ നിന്ന് വിവരങ്ങള്‍ തേടി കസ്റ്റംസ്
കൊച്ചി: എറണാകുളം കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍നിന്ന് വിവിധയിനം മയക്കുമരുന്നുകളുമായി യുവതീ യുവാക്കള്‍ പിടിയിലായ കേസില്‍ പോലീസില്‍ നിന്ന് വിവരങ്ങള്‍ തേടി കസ്റ്റംസ്. കേസിലെ മുഖ്യപ്രതി ഇവന്റ് മാനേജ്മെന്റ് ഉടമ തിരുവനന്തപുരം ശംഖുമുഖം ലീല ഹൗസില്‍ ഷാജി ഫെര്‍ണാണ്ടോ (ഷോണ്‍- 44)യുടെ പണം ഇടപാടുകളാണ് കസ്റ്റംസ് മുഖ്യമായും പരിശോധിക്കുന്നത്. ഷാജി ഫെര്‍ണാണ്ടോ ലഹരി സംഘങ്ങള്‍ക്കിടയിലെ ദാദയാണെന്നാണ് കസ്റ്റംസിന്റെ വെളിപ്പെടുത്തല്‍. അടുത്തിടെ ഇയാളും സംഘവും നടത്തിയ ലഹരി പാര്‍ട്ടിയുടെ വിവരങ്ങളും പുറത്തുവന്നു. ക്രൂയിസ് ഷിപ്പില്‍ ലഹരിപാര്‍ട്ടി നടത്തിയത് പുലര്‍ച്ചെ മൂന്ന് മുതല്‍ എട്ടുവരെയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഷാജിയുടെ സ്ഥാപനം വഴി കഴിഞ്ഞ മാസങ്ങളില്‍ നടന്ന എല്ലാ പരിപാടികളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ ഷാജി ഫെര്ണാണ്ടോയ്ക്കു പുറമേ ഇടപ്പള്ളി റസ്റ്റോറന്റ് ഉടമ കലൂര്‍ കെന്റ് പാം ഫ്ലാറ്റില്‍ ഓസ്റ്റിന്‍ ജോസ് (31), കലൂര്‍ ലോട്ടസ് വീട്ടില്‍ അഡ്വ. രോഹിത് നായര്‍ (25), കെമിക്കല്‍…
Read Moreഐപിഎല്‍ ലൈവ് സ്ട്രീമിംഗിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്; തട്ടിപ്പ് രീതി ഇങ്ങനെ…
കൊച്ചി: ഐപിഎല്‍ ആവേശം തുടങ്ങാനിരിക്കെ, സൗജന്യ ലൈവ് സ്ട്രീമിംഗ് വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പ്. ‘XMTV Live’ തുടങ്ങിയ വ്യാജ ആപ്പുകളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി സൈബര്‍ പോലീസ് രംഗത്തെത്തി. തട്ടിപ്പ് രീതി ഇങ്ങനെ…സൗജന്യമായി ഐപിഎല്‍ കാണാം എന്ന പരസ്യത്തിലൂടെ വ്യാജ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തട്ടിപ്പു സംഘം നിങ്ങളെ പ്രേരിപ്പിക്കുന്നു. ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്തുകയും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്തേക്കാം. കരുതിയിരിക്കാം സ്വന്തം ലേഖിക
Read Moreഹെല്‍മറ്റ് ധരിക്കാതെ യാത്ര: പിഴ ഈടാക്കിയത് 2,70,51,150 രൂപ; നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാൽ പോലീസിനെ അറിയിക്കാം
കൊച്ചി: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി ഒരാഴ്ച നടത്തിയ പരിശോധനയില്‍ പിഴ ഈടാക്കിയത് 2,70,51,150 രൂപ. ഇക്കാലയളവില്‍ 51,604 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഹെല്‍മെറ്റ് ഓണ്‍ സേഫ് റൈഡ് എന്ന ഒരാഴ്ച നീണ്ട സ്പെഷ്യല്‍ ഡ്രൈവില്‍ 1,13,011 ഇരുചക്ര വാഹനങ്ങളാണ് പരിശോധിച്ചത്. ഇരുചക്ര വാഹനയാത്രയില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് കേരള പോലീസിന്റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം 18 മുതല്‍ 24 വരെ സംസ്ഥാന വ്യാപകമായി സ്പെഷല്‍ ഡ്രൈവ് സംഘടിപ്പിച്ചത്. ഇരുചക്ര വാഹനാപകടങ്ങളില്‍ ജീവന് നഷ്ടമാകുന്നതില്‍ ഭൂരിഭാഗം പേരും അപകട സമയത്ത് ഹെല്‍മറ്റ് ധരിക്കാത്തവരായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരന്തര പരിശോധന നടത്തും. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ്…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്; എറണാകുളം ജില്ലയില്‍ 85 സ്ഥാനാര്‍ഥികള്‍; പെരുമ്പാവൂരിൽ മത്സരരംഗത്ത് ആറുപേർ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ എറണാകുളം ജില്ലയില്‍ 85 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്. ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലായി 120 പത്രികകളാണ് ലഭിച്ചു. ഇതില്‍ 27 പത്രികകള്‍ തള്ളി. എട്ട് പത്രികകള്‍ പിന്‍വലിച്ചു. പെരുന്പാവൂര്‍ നിയോജകമണ്ഡലത്തില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പത്രികയാണ് തള്ളിയത്. ഇതോടെ ഇവിടെ ആറ് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. അങ്കമാലിയില്‍ ഒരു പത്രിക തള്ളുകയും ഒരെണ്ണം പിന്‍വലിക്കുകയും ചെയ്തു. ഇവിടെ മത്സരരംഗത്ത് ഏഴ് പേരുണ്ട്. ആലുവയില്‍ ഒരു പത്രിക തള്ളിയപ്പോള്‍ നാല് സ്ഥാനാര്‍ഥികളാണുള്ളത്. കളമശേരിയില്‍ രണ്ട് പത്രിക തള്ളുകയും രണ്ടു പത്രിക പിന്‍വലിക്കുകയും ചെയ്തതോടെ എട്ട് സ്ഥാനാര്‍ഥികള്‍ ഇവിടെ മത്സരിക്കുന്നു. പറവൂരില്‍ മൂന്നു പേരുടെ പത്രിക തള്ളി. ഏഴ് സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരിക്കുന്നത്. വൈപ്പിനില്‍ രണ്ടു പത്രിക തള്ളുകയും ഒരു പത്രിക പിന്‍വലിക്കുകയും ചെയ്തതോടെ ആറ് പേര് മത്സരിക്കുന്നു. കൊച്ചിയില്‍ മൂന്ന് പത്രികകള്‍ തള്ളി.…
Read Moreഹോട്ടലുകള്‍ തുറന്നു തുടങ്ങി;വിഭവങ്ങളില്ല, വില കൂട്ടി; കരിഞ്ചന്ത സജീവം
കൊച്ചി: എല്‍പിജി ക്ഷാമത്തെ തുടര്‍ന്ന് കൊച്ചയിലടക്കം താല്‍ക്കാലികമായി അടച്ചിട്ട ഹോട്ടലുകള്‍ തുറന്നു തുടങ്ങി. വിറകടുപ്പ്, ഇന്‍ഡക്ഷന്‍ കുക്കര്‍, ലഭ്യമാകുന്ന പാചകവാതകം തുടങ്ങിയവ ഉപോഗിച്ചാണ് അടുക്കള പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുള്ളത്. കടകള്‍ സ്ഥിരമായി അടച്ചിടുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാലാണ് ബദല്‍ മാര്‍ഗങ്ങള്‍ സജ്ജമാക്കി തുറന്നു തുടങ്ങിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കിയിരിക്കുന്ന എല്‍പിജി പോര്‍ട്ടലിലൂടെയാണ് നിലവില്‍ ഹോട്ടലുകള്‍ക്ക് പരിമിതമായെങ്കിലും എല്‍പിജി ലഭ്യമാക്കുന്നത്. കടകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും വിഭവങ്ങള്‍ കുറവാണ്. അതേസമയം ഭക്ഷണ സാധനങ്ങള്‍ക്ക് വിലയും ഉയര്‍ത്തിയത് സാധാരണക്കാരായ ജനങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഹോട്ടലുകള്‍ തുറക്കാതായതോടെ കൊച്ചിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. അവധിക്കാലം അടുത്തിരിക്കെ എല്‍പിജി ക്ഷാമം ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചേക്കുന്ന ആശങ്കയിലാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍. ഹോട്ടല്‍ മേഖലയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന തൊഴിലാളി കുടുംബങ്ങളും പ്രതിസന്ധിയിലാണ്. വില കൂട്ടി; വിഭവങ്ങള്‍ കുറച്ചുപ്രഭാത ഭക്ഷണത്തിന് ഒന്നോ രണ്ടോ വിഭവങ്ങളും…
Read Moreഎടയാറിലെ ഓയില്‍ കമ്പനിയില്‍ വന്‍ തീപിടിത്തം; ഒരാള്‍ മരിച്ചു
കൊച്ചി: എടയാര്‍ വ്യവസായ മേഖലയിലെ ഓയില്‍ നിര്‍മാണ കമ്പനിയില്‍ വന്‍ തീപിടിത്തം. ഒരാള്‍ വെന്തു മരിച്ചു. ഇന്നു രാവിലെ 8.30ഓടെ ആണ് തീപിടിത്തം ഉണ്ടായത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തുടര്‍ന്നു വരികയാണ്. കമ്പനിക്കുള്ളില്‍ മറ്റാരും കുടുങ്ങിപ്പോയിട്ടില്ലെന്നാണ് നിലവിലെ വിവരം. കൂടുതല്‍ പരിശോധനകളും തീ അണയ്ക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതപ്പെടുത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമ്പനിയാണിതെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ തൊഴിലാളികളെത്തി ജോലികള്‍ ആരംഭിച്ചതിന് ശേഷമാണ് തീ പിടിത്തം ഉണ്ടായത്. ഇതോടെ തൊഴിലാളികള്‍ പുറത്തേക്ക് ഓടി. ഇതിനിടെയാണ് ഒരാള്‍ ഉള്ളില്‍ അകപ്പെട്ടു പോയത്. രക്ഷപ്പെട്ടവര്‍ക്ക് ആര്‍ക്കും കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം. പോലീസും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി വരികയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണ വിധേയമായിട്ടുള്ളതായാണ് വിവരം.
Read Moreപണി വരുന്നുണ്ട്, സൂക്ഷിച്ചോ… വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നസോഷ്യല് മീഡിയ അക്കൗണ്ടുകള്‍ക്കെതിരേ കര്‍ശന നടപടി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി സൈബര്‍ പോലീസ്. പൊതുജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ സാധ്യതയുള്ളതുമായ നിരവധി യുആര്‍എല്ലുകള്‍ ഇതിനകം നീക്കം ചെയ്തതായി കേരള പോലീസ് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ഔദ്യോഗികമായി വിശദീകരണം നല്കിയ കാര്യങ്ങളില്‍ പോലും തെറ്റായ വ്യാഖ്യാനങ്ങള്‍ നല്കി പ്രചാരണം തുടരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഇടപെടല്‍. മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയാന്‍ സോഷ്യല്‍ മീഡിയ കമ്പനികളുമായി സഹകരിച്ചാണ് സൈബര്‍ വിഭാഗം നടപടി സ്വീകരിക്കുന്നത്. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഉള്‍പ്പെട്ട സമൂഹമാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം ഉദ്യമങ്ങളില്‍നിന്ന് പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് പോലീസ് അറിയിച്ചു. സ്വന്തം ലേഖിക
Read More