കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന മകളുടെയും മുന്‍ ഭാര്യയുടെയും പരാതിയില്‍ നടന് ബാല അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ അഞ്ചിന് പാലാരിവട്ടത്തെ വീട്ടില്‍ നിന്ന് കടവന്ത്ര പോലീസ് ബാലയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റഷനിലെത്തിച്ച് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ബാലനീതി നിയമം എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ബാലയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. ഇദ്ദേഹത്തിന്റെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന് എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ മകള്‍ക്കും മുന്‍ ഭാര്യയ്ക്കുമെതിരേ ബാല നടത്തിയ പരാമര്‍ശങ്ങളില്‍ മാനേജരുടെയും സുഹൃത്തിന്റെയും സഹായമുണ്ടെന്നാണ് പോലീസ് നിരീക്ഷണം. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരുന്നു. മകളുടെ മൊഴി രേഖപ്പെടുത്തിയതായി കടവന്ത്ര എസ്എച്ച്ഒ പി.എം. രതീഷ് പറഞ്ഞു. കുറേ ദിവസമായി ബാലയും മുന്‍ ഭാര്യയും തമ്മിലുളള തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഇരുവരുടെയും മകള്‍ സമൂഹമാധ്യമത്തില്‍…
Read MoreCategory: Kochi
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചതിനെതിരേയുള്ള അതിജീവിതയുടെ ഉപഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അനുവാദമില്ലാതെ തുറന്നു പരിശോധിച്ചതിനെതിരേ അതിജീവിത നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഉപഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് കേസ് അന്വേഷിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. വിചാരണക്കോടതിയുടേതടക്കം മൂന്നു കോടതികളുടെ പരിഗണനയില്‍ ഇരിക്കേ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്നായിരുന്നു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, ശിരസ്തദാര്‍ താജുദ്ധീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്.
Read Moreനാലര ലക്ഷത്തിന്റെ ബൈക്ക് മോഷ്ടിച്ചു; രണ്ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍; പരിശോധിച്ചത് നൂറിധികം സിസിടിവി ദൃശ്യങ്ങള്‍
കൊച്ചി: നാലര ലക്ഷത്തിന്റെ ബൈക്ക് മോഷ്ടിച്ച രണ്ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ബിടെക്ക് വിദ്യാര്‍ഥികളായ കൊല്ലം സ്വദേശി സാവിയോ ബാബു (21), കംപ്യൂട്ടര്‍ വിദ്യാര്‍ഥിയായ കൊടുങ്ങല്ലൂര്‍ സ്വദേശി ചാള്‍സ് (22) എന്നിവരെയാണ് എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ ബി.ഹരികൃഷ്ണന്, എസ്ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊല്ലത്തുനിന്ന് അറസ്റ്റു ചെയ്തത്. പ്രതികളെ കൊച്ചിയിലെത്തിച്ചു. ചാള്‍സിന് സ്വന്തമായി ബൈക്ക് ഇല്ല. ചാള്‍സിനു സമ്മാനിക്കാനായാണ് സാവിയോ കൂടി കൂട്ടുനിന്ന് ബൈക്ക് മോഷ്ടിച്ചത്.കഴിഞ്ഞ പത്തിന് ഇടപ്പള്ളി ഗ്രാന്‍ഡ് മാളിനു സമീപത്തെ പാര്‍ക്കിംഗില്‍ നിന്നാണ് ഇവര്‍ എളമക്കര സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ചത്. ബൈക്ക് പാര്‍ക്കിംഗില്‍ വച്ചിട്ട് യുവാവ് സമീപത്തെ കടയിലേക്കു കയറിയപ്പോഴാണ് വിദ്യാര്‍ഥികള്‍ ബൈക്ക് മോഷ്ടിച്ചത്. വാഹനം ലോക്ക് ആയതിനാല്‍ അവിടെനിന്ന് തള്ളി പുറത്തെത്തിച്ചു. തുടര്‍ന്ന് മോഷ്ടിച്ച ബൈക്കില്‍ ചാള്‍സ് മുന്നില്‍ നീങ്ങി. സാവിയോ സ്വന്തം ബൈക്കില്‍ ഈ ബൈക്ക് കാലുകൊണ്ട് തള്ളി ഇവര്‍…
Read Moreപാഴ്സല്‍ ലഭിക്കാന്‍ 25 രൂപ: തപാല്‍ വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു
കൊച്ചി: പാഴ്സല്‍ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാല്‍ വകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം. സാമൂഹിക മാധ്യമങ്ങള്‍, എസ്എം എസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. ‘നിങ്ങളുടെ പാഴ്സല്‍ വെയര്‍ഹൗസില്‍ എത്തിയിട്ടുണ്ട്. പാഴ്സല്‍ നിങ്ങളിലെത്തിക്കാന്‍ രണ്ടുതവണ ശ്രമിച്ചു. എന്നാല്‍ വിലാസം തെറ്റായതിനാല്‍ പാഴ്സല്‍ കൈമാറാനായില്ല. അതിനാല്‍ 12 മണിക്കൂറിനകം വിലാസം അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ പാഴ്സല്‍ തിരിച്ചയയ്ക്കേണ്ടി വരും. വിലാസം അപ്ഡേറ്റ് ചെയ്യാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക’ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റല്‍ വകുപ്പിന്റെ പേരിലുള്ള സന്ദേശം പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ തപാല്‍ വകുപ്പിന്റേതിന് സമാനമായ വെബ്സൈറ്റില്‍ വ്യക്തി വിവരങ്ങള്‍ നല്‍കാനുള്ള പേജാണ് ലഭിക്കുക. 25 രൂപ നല്കണംപാഴ്സല് ലഭിക്കുന്നതിനായി 25 രൂപ നല്‍കാനാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുക. പണം അയയ്ക്കാനായി നല്കുന്ന ബാങ്ക് ലോഗിന്‍ വിവരങ്ങള്‍ ലഭിക്കുന്നത് തട്ടിപ്പുകാര്‍ക്കായിരിക്കും. ഇതുപയോഗിച്ച് തട്ടിപ്പുകാര്‍…
Read Moreബലാത്സംഗവും ലഹരിക്കേസിലെ പ്രതിക്ക് അനുകൂല നടപടിയും: കൊച്ചി സിറ്റി പോലീസില്‍ കുടുങ്ങിയത് രണ്ട് ഉദ്യോഗസ്ഥര്‍
കൊച്ചി: പരാതിക്കാരിയെ ബലാത്സംഗം ചെയ്തതിനും ലഹരിക്കേസിലെ പ്രതിക്ക് അനുകൂല നടപടി സ്വീകരിച്ചതിനും കൊച്ചി സിറ്റി പോലീസില്‍ അടുത്തടുത്ത ദിവസങ്ങളില്‍ കുടുങ്ങിയത് രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍. ബലാത്സംഗക്കേസില്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സനീഷ്(43)നെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്കേസിലെ പ്രതിക്ക് അനുകൂല നടപടി സ്വീകരിച്ചതിനാണ് പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ എം. മനോജിനെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തത്. പ്രതി സനീഷ് കളമശേരി പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തു വരുന്നതിനിടെയായിരുന്നു പരാതിക്കാരിയെ ബലാത്സംഗം ചെയ്തത്. 2021 ഡിസംബര്‍ 31ന് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ഇവരെ പ്രതി നിരന്തരം ശല്യം ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഇവര്‍ താമസിക്കുന്ന ഫ്ളാറ്റിലെത്തിയ പ്രതി ലൈംഗിക താല്‍പ്പര്യത്തോടെ സംസാരിച്ചെങ്കിലും പരാതിക്കാരി എതിര്‍ത്തു. തുടര്‍ന്ന് കഴിഞ്ഞ 25ന് രാവിലെ…
Read More103 കിലോ കടല്‍വെള്ളരിയുമായി 4 പേര് പിടിയിലായ കേസ്; കിലോയ്ക്ക് രണ്ടുലക്ഷം രൂപ; സംഘത്തിലെ അഞ്ചാമനായി അന്വേഷണം ഊര്‍ജിതം
കൊച്ചി: നഗരത്തില്‍ 103 കിലോ കടല്‍വെള്ളരിയുമായി നാലംഗ സംഘം പിടിയിലായ കേസില്‍ സംഘത്തിലെ അഞ്ചാമന് ലക്ഷദ്വീപ് സ്വദേശി ഇസ്മയിലിനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. മട്ടാഞ്ചേരിയില്‍ ഇയാള്‍ താമസിക്കുന്ന വീട്ടിലാണ് കടല്‍വെള്ളരി സൂക്ഷിച്ചിരുന്നതെന്ന് പിടിയിലായവര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് മിനിക്കോയ് സ്വദേശി ഹസന് ഗണ്ടിഗെ ബിദറുഗെ (52), മട്ടാഞ്ചേരി സ്വദേശി ബാബു കുഞ്ഞാമു (58), മലപ്പുറം എടക്കരയിലെ പി. നജിമുദീന്‍ (55), മിനിക്കോയിലെ ഓടിവലുമതികെ വീട്ടില്‍ ബഷീര്‍ (44) എന്നിവരെയാണ് ഡിആര്‍ഐ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഹസനും ബാബുവും നജീമുദീനുമാണ് പാലാരിവട്ടത്ത് ആദ്യം പിടിയിലായത്. ഇവരില്‍നിന്ന് കടല്‍വെള്ളരിയും കണ്ടെടുത്തു. ലക്ഷദ്വീപില്‍നിന്ന് കൊണ്ടുവന്ന കടല്‍വെള്ളരി കൊച്ചിയില്‍ വില്പനയ്ക്കായി എത്തിച്ചതായിരുന്നു. ചോദ്യം ചെയ്യലില്‍ ബഷീറാണ് കടല്‍വെള്ളരി ലക്ഷദ്വീപില്‍നിന്ന് അയച്ചതെന്ന് ഇവര്‍ വെളിപ്പെടുത്തി. തിങ്കളാഴ്ച ഇയാള്‍ കൊച്ചിയില്‍ എത്തുമെന്നും പറഞ്ഞു. കൊച്ചിയില്‍ എത്തിച്ച കടല്‍വെള്ളരി വില്‍ക്കുകയായിരുന്നു ആദ്യം പിടിയിലായവരുടെ…
Read Moreആയൂർവേദ മരുന്നുകടയിൽ ലഹരിയുള്ള അരിഷ്ടം വില്പന; പ്രതിഷേധവുമായി സ്ത്രീകൾ; കട അടപ്പിച്ച് അധികൃതർ
കോതമംഗലം: മാമലക്കണ്ടം ഭാഗത്ത് ലഹരിയുള്ള അരിഷ്ടത്തിന്റെ വിൽപ്പന തടയണമെന്ന് ആവശ്യപ്പെട്ട് മേട്നാപ്പാറ ഗിരിവർഗ ഊരിലെ സ്ത്രീകളും കുട്ടികളും സ്ഥാപനത്തിന് മുന്നിലും പഞ്ചായത്ത് ഓഫീസിലും പ്രതിഷേധവുമായെത്തി. ആയുർവേദ മരുന്നുകടയിൽ വിൽക്കുന്ന അരിഷ്ടം വാങ്ങിക്കുടിച്ച് ഊരിലെ പുരുഷൻമാർ ലക്കുകെട്ട് സ്വൈര്യജീവിതം നഷ്ടപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി പ്രതിഷേധക്കാർ പോലീസ്, എക്സൈസ്, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് പരാതി നൽകിയിട്ടും പരിഹാരം ഉണ്ടാകാത്തതിനെ തുടർന്നാണ് കടയുടെ മുന്നിലേക്ക് സ്ത്രീകൾ പ്രതിഷേധവുമായെത്തിയത്. ജനരോഷം ശക്തമായതോടെ പോലീസും എക്സൈസും സ്ഥലത്തെത്തി ആയൂർവേദ കട താൽക്കാലികമായി അടയ്ക്കാൻ നിർദേശിച്ചു. തുടർന്ന് കടയുടെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടന്പുഴ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി. പഞ്ചായത്ത് സെക്രട്ടറിയുമായി ആലോപിച്ച് കടയ്ക്കെതിരെ നടപടിയെടുക്കാമെന്ന് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞത്. നിയമപ്രകാരം ആയുർവേദ മരുന്ന് വിൽക്കാൻ ലൈസൻസ് ഉള്ള സ്ഥാപനത്തിന്റെ ഏജൻസിയായി പ്രവർത്തിക്കുന്ന കടയാണിതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. മരുന്നായി…
Read Moreവീട്ടമ്മയുടെ മരണം ആത്മഹത്യയെന്നു പ്രാഥമിക നിഗമനം; മൂന്ന് വയസുകാരി മകളുടെ നില ഗുരുതരമായി തുടരുന്നു
കൊച്ചി: കുഞ്ഞിന്റെ കഴുത്തറുത്ത ശേഷം അമ്മ സ്വയം കഴുത്തറുത്ത് മരിച്ച സംഭവത്തില്‍ വീട്ടമ്മയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നു മുളവുകാട് പോലീസ് പറഞ്ഞു. കഴുത്തിന് മുറിവേറ്റതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നരവയസുകാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു. കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. അതേസമയം, കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ മുളവുകാട് പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്. കഴിഞ്ഞ വ്യാഴാ്ച രാവിലെ ഒമ്പതോടെ മുളവുകാട് വടക്കുംഭാഗത്ത് സെന്റ് ആന്റണീസ് പള്ളിക്കു സമീപം ധരണിയില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകൾ ധനികയാണ് മകള്‍ ഇഷാനിയുടെ കഴുത്തറുത്ത ശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെ രാമകൃഷ്ണന് കണ്ടതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ധനികയുടെ സംസ്കാരം കഴിഞ്ഞ ദിവസം നടത്തി.
Read Moreലൈംഗിക പീഡന പരാതി: ഇടവേള ബാബുവിനെ വീണ്ടും ചോദ്യംചെയ്യുന്നു; ചോദ്യം ചെയ്യല്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടന് ഇടവേള ബാബുവിനെ പോലീസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ തീരദേശ ആസ്ഥാനത്ത് പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ ഓഗസ്റ്റ് 28ന് എറണാകുളം നോര്‍ത്ത് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം പിന്നീട് പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ ഇടവേള ബാബുവിനെ കഴിഞ്ഞ 25ന് അന്വേഷണസംഘം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. വീണ്ടും ചേദ്യം ചെയ്യേണ്ടിവരുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനടക്കമാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.
Read Moreസിപിഎം നന്ത്യാട്ടുകുന്നം വെസ്റ്റ് ബ്രാഞ്ച് അംഗം ജീവനൊടുക്കി; ലോക്കൽ കമ്മിറ്റിയിൽ അഴിമതിക്കാരനായി ചിത്രീകരിച്ചതിൽ മനംനൊന്തെന്നു സംശയം
പറവൂർ: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം എറണാകുളം നോർത്തിലെ ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയത് ലോക്കൽ കമ്മറ്റിയിൽ അഴിമതിക്കാരനായി ചിത്രീകരിച്ചതിൽ മനംനൊന്തെന്ന് സംശയം. റിട്ട. പറവൂർ മുൻസിഫ് കോടതി ജീവനക്കാരൻകൂടിയായ അച്ചൻചേരിൽ പി. തമ്പി (64) യാണ് എറണാകുളം നോർത്തിലെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്തത്. തന്പിയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തോന്ന്യകാവ് ശ്മശാനത്തിൽ നടക്കും. തൂങ്ങിമരിച്ച നിലയിൽ കണ്ട തമ്പി വിഷം കഴിച്ചിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നതായി പറയുന്നു. മത്സ്യത്തൊഴിലാളി യൂണിയൻ ഏഴിക്കര വില്ലേജ് ട്രഷറർ, ഇഎംഎസ് സാംസ്കാരിക പഠനകേന്ദ്രം കമ്മിറ്റി അംഗം എന്നീ നിലകളിലും തന്പി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഏഴിക്കര ലോക്കൽ കമ്മറ്റിയിൽ പങ്കെടുത്ത തമ്പിയുമായി ചില തർക്കങ്ങൾ ഉണ്ടാകുകയും തുടന്ന് താൻ മാനസികമായി വിഷമത്തിലാണെന്നും, പാർട്ടി ലോക്കൽ സെക്രട്ടറി തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നതായും തമ്പി അടുത്ത ചിലർക്ക് മെബൈൽ വഴി സന്ദേശം…
Read More