നിയമസഭാ തെരഞ്ഞെടുപ്പ്: തോ​ക്കു​ക​ള്‍, കു​ന്ത​ങ്ങ​ള്‍, വാ​ളു​ക​ള്‍, വ​ടി​ക​ള്‍, മാ​ര​കാ​യു​ധ​ങ്ങ​ള്‍, ക​ല്ലു​ക​ള്‍, ലാ​ത്തി​ക​ള്‍ തു​ട​ങ്ങി​യ​വ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ കൈ​വ​ശം വെ​ക്കു​ന്ന​തും പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തും നി​രോ​ധി​ച്ചു

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. വോ​ട്ടെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ല്‍ ആ​യു​ധ​ങ്ങ​ള്‍ കൈ​വ​ശം വ​യ്ക്കു​ന്ന​തും കൊ​ണ്ടു​ന​ട​ക്കു​ന്ന​തും നി​രോ​ധി​ച്ചു​കൊ​ണ്ട് ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റു​മാ​യ ജി. ​പ്രി​യ​ങ്ക ഉ​ത്ത​ര​വി​ട്ടു. ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത (ബി​എ​ന്‍​എ​സ്എ​സ്) 2023ലെ ​സെ​ക്ഷ​ന്‍ 163 പ്ര​കാ​ര​മാ​ണ് നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ 9ന് ​ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി. തോ​ക്കു​ക​ള്‍, കു​ന്ത​ങ്ങ​ള്‍, വാ​ളു​ക​ള്‍, വ​ടി​ക​ള്‍, മാ​ര​കാ​യു​ധ​ങ്ങ​ള്‍, ക​ല്ലു​ക​ള്‍, ലാ​ത്തി​ക​ള്‍ തു​ട​ങ്ങി​യ​വ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ കൈ​വ​ശം വെ​ക്കു​ന്ന​തും പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തും പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം വ​രു​ന്ന​ത് വ​രെ നി​രോ​ധ​നം നി​ല​നി​ല്‍​ക്കും. ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സ്, അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ള്‍. ബാ​ങ്കു​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി ആ​യു​ധം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍, കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഷൂ​ട്ടിം​ഗ് താ​ര​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ്ര​ത്യേ​ക അ​നു​മ​തി പ​ത്രം…

Read More

ക​ള​മ​ശേ​രി​യി​ല്‍ യു​വ​തി​യെ ആ​ക്ര​മി​ച്ച പ്ര​തി​യു​ടെ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ് നടത്തും

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി​യി​ല്‍ യു​വ​തി​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​യു​ടെ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ് ഇ​ന്ന് ന​ട​ന്നേ​ക്കും.റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി​യു​ടെ പേ​രു​വി​വ​ര​ങ്ങ​ളും ചി​ത്ര​ങ്ങ​ളും പോ​ലീ​സ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​ന് ശേ​ഷ​മാ​കും ഇ​ത് പു​റ​ത്തു​വി​ടു​ന്ന​ത്. മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​കും തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ല്‍​പ്പോ​യ പ്ര​തി​യെ ക​ഴി​ഞ്ഞ ദി​വ​സം അ​ഗ​ളി​യി​ല്‍ നി​ന്നും പോ​ലീ​സ് സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 15ന് ​രാ​ത്രി 8.30ന് ​എ​ച്ച്എം​ടി ജം​ഗ്ഷ​ന് സ​മീ​പ​ത്തെ റെ​യി​ല്‍​വേ ക്രോ​സി​നോ​ട് ചേ​ര്‍​ന്നാ​യി​രു​ന്നു സം​ഭ​വം. എ​ച്ച്എം​ടി ജം​ഗ്ഷ​നി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് യു​വ​തി. ബൈ​ക്കി​ല്‍ യു​വ​തി​യെ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ പ്ര​തി യു​വ​തി എ​ച്ച്എം​ടി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം റെ​യി​ല്‍​വേ ക്രോ​സ് ചെ​യ്ത് ന​ട​ന്ന് പോ​കു​മ്പോ​ള്‍ ആ​ക്ര​മി​ക്കു​ക​യും മൊ​ബൈ​ല്‍ ഫോ​ണും മാ​ല​വും ക​വ​രു​ക​യു​മാ​യി​രു​ന്നു. 200ഓ​ളം സി​സി​ടി​വി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​തി ബൈ​ക്കി​ല്‍ യു​വ​തി​യെ പി​ന്തു​ട​ര്‍​ന്നെ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന്…

Read More

തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ജ​​യ​​ത്തി​​നാ​​ണു മു​​ൻ​​ഗ​​ണ​​; മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തി​ൽ ത​ർ​ക്ക​മി​ല്ലെ​ന്ന് ചെ​ന്നി​ത്ത​

കൊ​​ച്ചി: യു​​ഡി​​എ​​ഫി​​ൽ അ​​ടു​​ത്ത മു​​ഖ്യ​​മ​​ന്ത്രി ആ​​ര് എ​​ന്ന കാ​​ര്യ​​ത്തി​​ൽ യാ​​തൊ​​രു ത​​ർ​​ക്ക​​വു​​മി​​ല്ലെ​​ന്നു കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ര​​മേ​​ശ്‌ ചെ​​ന്നി​​ത്ത​​ല. തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ജ​​യ​​ത്തി​​നാ​​ണു മു​​ൻ​​ഗ​​ണ​​ന . ഹൈ​​ക്ക​​മാ​​ൻ​​ഡ് എ​​ടു​​ക്കു​​ന്ന ഏ​​ത് തീ​​രു​​മാ​​ന​​വും പാ​​ർ​​ട്ടി ഒ​​റ്റ​​ക്കെ​​ട്ടാ​​യി അം​​ഗീ​​ക​​രി​​ക്കും. സി​​പി​​എ​​മ്മി​​ൽ ഒ​​രു നേ​​താ​​വ് മാ​​ത്ര​​മു​​ള്ള​​പ്പോ​​ൾ, കോ​​ൺ​​ഗ്ര​​സി​​ൽ ഭ​​ര​​ണ​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കാ​​ൻ പ്രാ​​പ്തി​​യു​​ള്ള ഒ​​ട്ട​​ന​​വ​​ധി നേ​​താ​​ക്ക​​ളു​​ണ്ട് എ​​ന്ന​​താ​​ണു പാ​​ർ​​ട്ടി​​യു​​ടെ ക​​രു​​ത്ത്. ശ​​ബ​​രി​​മ​​ല സ്വ​​ർ​​ണ​​ക്ക​​വ​​ർ​​ച്ച കേ​​സി​​ൽ അ​​ന്വേ​​ഷ​​ണം സ​​ർ​​ക്കാ​​ർ അ​​ട്ടി​​മ​​റി​​ച്ച​​തി​​ൽ ബി​​ജെ​​പി -സി​​പി​​എം ഡീ​​ൽ വ്യ​​ക്ത​​മാ​​യി. ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ത്തി​​ൽ സ​​ർ​​ക്കാ​​ർ വി​​ശ്വാ​​സി​​ക​​ളെ വ​​ഞ്ചി​​ക്കു​​ക​​യാ​​ണ്. വ​​രാ​​നി​​രി​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി​​യെ സ​​ഹാ​​യി​​ക്കാ​​നും പ​​ക​​രം ഭ​​ര​​ണ​​ത്തു​​ട​​ർ​​ച്ച ഉ​​റ​​പ്പാ​​ക്കാ​​നും സി​​പി​​എ​​മ്മും ബി​​ജെ​​പി​​യും ത​​മ്മി​​ൽ അ​​വി​​ശു​​ദ്ധ രാ​​ഷ്‌​​ട്രീ​​യക്കച്ചവടം ന​​ട​​ക്കു​​ക​​യാ​​ണ്. പാ​​ല​​ക്കാ​​ടും ഏ​​റ്റു​​മാ​​നൂ​​രും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥിനി​​ർ​​ണ​​യ​​ത്തി​​ൽ വ​​രു​​ത്തി​​യ മാ​​റ്റ​​ങ്ങ​​ളും ട്വ​ന്‍റി 20 പോ​​ലു​​ള്ള സം​​ഘ​​ട​​ന​​ക​​ളെ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള നീ​​ക്ക​​ങ്ങ​​ളും യു​​ഡി​​എ​​ഫി​​നെ ത​​ക​​ർ​​ക്കാ​​ൻ മോ​​ദി​​യും അ​​മി​​ത് ഷാ​​യും പി​​ണ​​റാ​​യി വി​​ജ​​യ​​നും ചേ​​ർ​​ന്നു​​ണ്ടാ​​ക്കി​​യ ര​​ഹ​​സ്യ​​ധാ​​ര​​ണ​​യു​​ടെ ഭാ​​ഗ​​മാ​​ണ്.…

Read More

വെ​ള്ളാ​പ്പ​ള്ളി​ക്കും എ​സ്എ​ൻ​ഡി​പി ഭാ​ര​വാ​ഹി​ക​ൾ​ക്കും ആ​ശ്വാ​സം; അ​യോ​ഗ്യ​നാ​ക്കി​യ ഉ​ത്ത​ര​വ് സ്‌​റ്റേ ചെ​യ്ത് ഡി​വി​ഷ​ന്‍ ബെ​ഞ്ച്

കൊ​ച്ചി: വെ​ള്ള​പ്പ​ള്ളി ന​ടേ​ശ​നെ​യും എ​സ്എ​ന്‍​ഡി​പി ഭാ​ര​വാ​ഹി​ക​ളെ​യും അ​യോ​ഗ്യ​രാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് സ്റ്റേ ​ചെ​യ്തു. സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് ആ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് സ്റ്റേ ​ചെ​യ്ത​ത്. കേ​സി​ലെ എ​തി​ര്‍​ക​ക്ഷി​ക​ള്‍​ക്കു ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. അ​പ്പീ​ലി​ല്‍ വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. അ​ന്തി​മ വി​ധി ഉ​ണ്ടാ​കു​ന്ന​ത് വ​രെ വെ​ള്ളാ​പ്പ​ള്ളി അ​ട​ക്ക​മു​ള്ള ഭാ​ര​വാ​ഹി​ക​ള്‍​ക്കു ത​ത്‌​സ്ഥാ​ന​ത്തു തു​ട​രാ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​മ്പ​നി നി​യ​മ​ത്തി​ലെ ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി ആ​യി​രു​ന്നു എ​സ്എ​ന്‍​ഡി​പി ഭാ​ര​വാ​ഹി​ക​ളെ അ​യോ​ഗ്യ​രാ​ക്കി ജ​സ്റ്റീ​സ് ടി.​ആ​ര്‍. ര​വി വി​ധി പ​റ​ഞ്ഞ​ത്. എം.​കെ. സാ​നു ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ആ​യി​രു​ന്നു നി​ര്‍​ണാ​യ​ക വി​ധി. ഈ ​ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണം എ​ന്നാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി​യു​ടെ ആ​വ​ശ്യം. അ​ടി​ന്ത​ര​മാ​യി സ്റ്റേ​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന് ആ​യി​രു​ന്നു അ​പ്പീ​ല്‍ പ​രി​ഗ​ണി​ച്ച് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച നി​രീ​ക്ഷി​ച്ചി​രു​ന്ന​ത്.

Read More

നി​രോ​ധി​ത മേ​ഖ​ല​യി​ല്‍ ഡ്രോ​ണ്‍ ചി​ത്രീ​ക​ര​ണം: അ​മേ​രി​ക്ക​ന്‍ സ്വ​ദേ​ശി​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ നി​രോ​ധി​ത മേ​ഖ​ല​യി​ല്‍ ഡ്രോ​ണ്‍ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് അ​മേ​രി​ക്ക​ന്‍ സ്വ​ദേ​ശി​ക​ള്‍​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​യി ഫോ​ര്‍​ട്ട്‌​കൊ​ച്ചി പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി. ഇ​വ​ര്‍ ഇ​ന്ന് സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കും, ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ്‌​നാ​വി​ക സേ​ന​യു​ടെ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ദ്രോ​ണാ​ചാ​ര്യ, നാ​വി​ക ക്വാ​ര്‍​ട്ടേ​ഴ്‌​സ് എ​ന്നി​വ​യ​ട​ങ്ങു​ന്ന മേ​ഖ​ല​യി​ല്‍ വി​ദേ​ശി​ക​ള്‍ ഡ്രോ​ണ്‍ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​ത്. പി​ടി​കൂ​ടി​യ​വ​ര്‍ യു​ട്യൂ​ബേ​ഴ്‌​സ് ആ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. നാ​വി​ക താ​വ​ളം, തു​റ​മു​ഖ ന​ഗ​രം, തു​ട​ങ്ങി രാ​ജ്യ​സു​ര​ക്ഷാ പ്ര​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്ന മേ​ഖ​ല​യാ​ണി​ത്. മേ​ഖ​ല​യി​ല്‍ ഡ്രോ​ണ്‍ ചി​ത്രീ​ക​ര​ണം പാ​ടി​ല്ലെ​ന്ന സൂ​ച​ന ബോ​ര്‍​ഡു​ക​ളു​മു​ണ്ട്. നാ​ട്ടു​കാ​ര്‍ ന​ല്‍​കി​യ വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഡ്രോ​ണ്‍ ചി​ത്രീ​ക​ര​ണ ല​ക്ഷ്യം ചോ​ദ്യം ചെ​യ്യ​ലി​ലൂ​ടെ വ്യ​ക്ത​മാ​കു​മെ​ന്ന് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ര​തീ​ഷ് പ​റ​ഞ്ഞു.

Read More

എ​ളു​പ്പ​ത്തി​ൽ പ​ണം ല​ഭി​ക്കും, ലോ​ണ്‍ ആ​പ്പു​ക​ള്‍ കെ​ണി​യാ​ണേ…

കൊ​ച്ചി: എ​ളു​പ്പ​ത്തി​ല്‍ പ​ണം ല​ഭി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​ക്കു​ന്ന ലോ​ണ്‍ ആ​പ്പു​ക​ളു​ടെ കെ​ണി​യി​ല്‍ പെ​ടാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്. ലോ​ണി​നാ​യി നി​ങ്ങ​ളു​ടെ ഫോ​ണി​ല്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യു​ന്ന ആ​പ്പു​ക​ള്‍ നി​ങ്ങ​ളു​ടെ സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു അ​ത് നി​ങ്ങ​ള്‍​ക്കെ​തി​രെ ത​ന്നെ ആ​യു​ധ​മാ​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പി​ല്‍ ഉ​ള്ള​ത്. ആ​പ്പ് ഒ​റി​ജി​ന​ല്‍ ആ​ണോ….ആ​പ്പു​ക​ള്‍ അം​ഗീ​കൃ​ത​മാ​ണോ​യെ​ന്ന​റി​യാ​നും വ​ഴി​യു​ണ്ട്. www.rbi.org.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ‘സി​റ്റി​സ​ന്‍​സ് കോ​ര്‍​ണ​ര്‍’ തെ​ര​ഞ്ഞെ​ടു​ക്കു​ക. അ​തി​ന് താ​ഴെ DLA’s deployed by Regulated Entities എ​ന്ന മെ​നു തു​റ​ക്കു​ക. അം​ഗീ​കൃ​ത ആ​പ്പു​ക​ളു​ടെ പ​ട്ടി​ക കാ​ണാം. ആ​പ്പു​ക​ള്‍ ഏ​തു ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ആ​പ്പി​ന്‍റെ ലി​ങ്ക്, പ​രാ​തി​പ​രി​ഹാ​ര ഓ​ഫീ​സ​റു​ടെ പേ​ര്, ഫോ​ണ്‍ ന​മ്പ​ര്‍, ഇ ​മെ​യി​ല്‍ ഐ​ഡി എ​ന്നീ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​ണ്. അം​ഗീ​കൃ​ത ആ​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും അ​റി​യി​ക്കാം. വി​ളി​ക്കൂ 1930 ലേ​ക്ക്ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യെ​ങ്കി​ല്‍ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട. ത​ട്ടി​പ്പ് ന​ട​ന്ന് അ​ധി​ക സ​മ​യം…

Read More

എ​റ​ണാ​കു​ള​ത്ത് പോ​ലീ​സ് ച​മ​ഞ്ഞെ​ത്തി ഹോ​ട്ട​ലി​ൽ ക​വ​ര്‍​ച്ച; യു​വാ​ക്ക​ള്‍ റി​മാ​ന്‍​ഡി​ല്‍

കൊ​ച്ചി: എ​റ​ണാ​കു​ളം എ​സ്ആ​ര്‍​എം റോ​ഡി​ലെ നോ​വ ഹോ​ട്ട​ലി​ല്‍ പോ​ലീ​സു​കാ​രെ​ന്ന വ്യാ​ജേ​ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും പെ​ണ്‍​സു​ഹൃ​ത്തി​നെ​യും മ​ര്‍​ദി​ക്കു​ക​യും ക​വ​ര്‍​ച്ച ന​ട​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ യു​വാ​ക്ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.ചേ​ര്‍​ത്ത​ല വ​യ​ലാ​ര്‍ നാ​ഗം​കു​ള​ങ്ങ​ര ജം​ഗ്ഷ​ന്‍ പീ​ടി​ക​ത്ത​റ​യി​ല്‍ എ​ന്‍.​കെ. അ​മ​ല്‍(25), എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി ക​ട്ട​ത്ത​റ വീ​ട്ടി​ല്‍ ഭ​വ​ന്‍ (36), ഇ​ടു​ക്കി പാ​റ​പ്പു​റ പി​ണ​ക്കാ​ട്ടു​വീ​ട്ടി​ല്‍ തോ​മ​സ് ചാ​ക്കോ (30) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി​ജി​ന്‍ ജോ​സ​ഫ്, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ ഗ്ലാ​ഡ് വി​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ര​ണ്ടി​ന് പു​ല​ര്‍​ച്ചെ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ഹോ​ട്ട​ലി​ലെ റി​സ​പ്ഷ​ന്‍ ഏ​രി​യ​യി​ല്‍ വ​ച്ച് പ​രാ​തി​ക്കാ​ര​നെ ത​ട​ഞ്ഞു​നി​ര്‍​ത്തി ഐ​ഫോ​ണ്‍ പി​ടി​ച്ചു വാ​ങ്ങി. പ്ര​തി​ക​ള്‍ മൂ​വ​രും ചേ​ര്‍​ന്ന് പ​രാ​തി​ക്കാ​ര​നെ ബ​ലം പ്ര​യോ​ഗി​ച്ച് ര​ണ്ടാം നി​ല​യി​ലെ മു​റി​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി അ​ക​ത്തു ക​യ​റി പെ​ണ്‍ സു​ഹൃ​ത്തി​ന്‍റെ മു​ക്കാ​ല്‍ പ​വ​ന്‍ തൂ​ക്കം വ​രു​ന്ന…

Read More

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ഗ​ത്തി​ല്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: നി​യ​മ​സ​ഭാ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ഗ​ത്തി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്.സോ​ഷ്യ​ല്‍ മീ​ഡി​യ ഗ്രൂ​പ്പു​ക​ളി​ല്‍ വ​രു​ന്ന മെ​സേ​ജു​ക​ള്‍, ചി​ത്ര​ങ്ങ​ള്‍, വീ​ഡി​യോ​ക​ള്‍, ഓ​ഡി​യോ ക്ലി​പ്പു​ക​ള്‍ എ​ന്നി​വ അ​ഡ്മി​ന്‍​മാ​ര്‍ കൃ​ത്യ​മാ​യി നി​രീ​ക്ഷ​ണം. ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് (എ​ഐ) ഉ​പ​യോ​ഗി​ച്ച് നി​ര്‍​മ്മി​ച്ച വ്യാ​ജ വീ​ഡി​യോ​ക​ള്‍, ഓ​ഡി​യോ​ക​ള്‍ എ​ന്നി​വ പ്ര​ച​രി​പ്പി​ക്ക​രു​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മു​ള്ള ‘എ​ഐ- ജ​ന​റേ​റ്റ​ഡ്’ എ​ന്ന ലേ​ബ​ല്‍ ഇ​ല്ലാ​ത്ത സം​ശ​യാ​സ്പ​ദ​മാ​യ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് നി​യ​മ​ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ട​താ​യി വ​രു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. ജാ​തി, മ​തം, വ​ര്‍​ഗം, ക​മ്മ്യൂ​ണി​റ്റി എ​ന്നി​വ​യു​ടെ പേ​രി​ല്‍ വി​ഭാ​ഗീ​യ​ത​യോ ശ​ത്രു​ത​യോ ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ നി​ര്‍​മ്മി​ക്കു​ക​യോ പ്ര​ച​രി​പ്പി​ക്കു​ക​യോ ചെ​യ്യ​രു​ത്. ബി​എ​ന്‍​എ​സ് 196 പ്ര​കാ​രം ഇ​ത് കു​റ്റ​ക​ര​മാ​ണ്. വോ​ട്ടെ​ടു​പ്പ് തീ​യ​തി, സ്ഥാ​നാ​ര്‍​ഥി​ക​ള്‍, വ​ര്‍​ഗീ​യ സം​ഭ​വ​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള സ്ഥി​രീ​ക​രി​ക്കാ​ത്ത വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​ത്. വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തി​ന് 48 മ​ണി​ക്കൂ​ര്‍ മു​മ്പ് തു​ട​ങ്ങു​ന്ന…

Read More

സം​യു​ക്ത നാ​വി​ക പ​രി​ശീ​ല​ന​ത്തി​ന് കൊ​ച്ചി​യി​ല്‍ തു​ട​ക്ക​മാ​യി

കൊ​ച്ചി: ഇ​ന്ത്യ​ന്‍ സ​മു​ദ്ര​മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സ​മു​ദ്ര പ​ങ്കാ​ളി​ത്തം ശ​ക്ത​മാ​ക്കാ​ന്‍ നാ​വി​ക​സേ​ന ആ​വി​ഷ്‌​ക​രി​ച്ച ‘ഇ​ന്ത്യ​ന്‍ ഓ​ഷ്യ​ന്‍ ഷി​പ് (ഐ.​ഒ.​എ​സ്.) സാ​ഗ​ര്‍’ പ​ദ്ധ​തി​യു​ടെ ര​ണ്ടാം പ​തി​പ്പി​നു കൊ​ച്ചി​യി​ല്‍ തു​ട​ക്ക​മാ​യി. ഇ​ന്ത്യ​ന്‍ നാ​വി ക​സേ​ന​യു​ടെ പ​ട​ക്ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് സു​ന​യ​ന​യി​ലാ​ണ് പ​രി​ശീ​ല​നം. ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര മേ​ഖ​ല​യി​ലെ 16 രാ​ജ്യ​ങ്ങ​ളി​ലെ നാ​വി​ക​രാ​ണ് സം​യു​ക്ത പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. മേ​ഖ​ല​യി​ലെ സ​മു​ദ്ര​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും പൊ​തു​വാ​യ വെ​ല്ലു​വി​ളി​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​നു​മു​ള്ള ഊ​ര്‍​ജി​ത പ​രി​ശീ​ല​ന​മാ​ണു ഐ.​ഒ.​എ​സ്. സാ​ഗ​റി​ന്‍റെ പ്ര​ത്യേ​ക​ത. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​റ്റു​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​ശീ​ല​നം കൊ​ച്ചി തീ​ര​ത്ത് ന​ട​ന്നു. ഐ​എ​ന്‍​എ​സ് സു​ന​യ​ന​യ്ക്ക് പു​റ​മെ ഇ​ന്ത്യ​ന്‍ നാ​വി​ക സേ​ന​യു ടെ ​മ​റ്റൊ​രു പ​ട​ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് തീ​റും പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. കൊ​ച്ചി​യി​ലെ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കു​ശേ​ഷം അ​ടു​ത്ത ആ​ഴ്ച ക​പ്പ​ല്‍ മും​ബൈ​യി​ലേ​ക്ക് പോ​കും. തു​ട​ര്‍​ന്ന് ഒ​രു മാ​സ​ത്തോ​ളം ഇ​ന്ത്യ​യു​ടെ സൗ​ഹൃ​ദ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നാ​വി​ക​ര്‍ ഇ​ന്ത്യ​ന്‍ നാ​വി​സേ​ന അം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം…

Read More

ആ​ക്രി​ക്ക​ട​യ്ക്ക് തീ ​പി​ടി​ച്ച് വ​ൻ നാ​ശ​ന​ഷ്ടം; സം​ഭ​വം എ​റ​ണാ​കു​ളം പു​ല്ലേ​പ്പ​ടി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം എം​ജി റോ​ഡി​ൽ ആ​ക്രി​ക്ക​ട​യ്ക്ക് തീ​പി​ടി​ച്ചു. പു​ല്ലേ​പ്പ​ടി പാ​ല​ത്തി​ന് സ​മീ​പ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​ക്രി​ക്ക​ട മൊ​ത്ത​ത്തി​ൽ ക​ത്തി ന​ശി​ച്ചു. മൂ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം.

Read More