കൊച്ചി: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി.കെ. ഗോവിന്ദന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.പോലീസ് സംരക്ഷണം ഒരുക്കിയതായി സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും തെരഞ്ഞെടുപ്പില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്നും ചൂണ്ടികാട്ടി ഗോവിന്ദന് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്ന് ഇതിന്റെ വിശദാംശങ്ങള്‍ ഇന്ന് ഹാജരാക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു. എല്ലാ സ്ഥാനാര്‍ഥികളും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചാല്‍ എന്തുചെയ്യുമെന്നും കോടതി ചോദിച്ചു.സിപിഎം കോട്ടകളില്‍ വ്യാജവോട്ട് സാധ്യതയുണ്ടെന്നും സിപിഎം വന്‍തോതില്‍ വ്യാജ വോട്ട് ചേര്‍ത്തുവെന്നുമാണ് ഗോവിന്ദന്റെ ആരോപണം.ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റേയും സര്ക്കാരിന്റേയുമടക്കം വിശദീകരണം തേടിയിട്ടുണ്ട്. സിപിഎം വിട്ടുവന്ന തനിക്കും അനുകൂലിക്കുന്ന വോട്ടര്‍മാര്‍ക്കും എല്‍ഡിഎഫ് പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. ബൂത്ത് പിടുത്തം, കള്ളവോട്ട്, ഏജന്റുമാരെ ഭീഷണിപ്പെടുത്തല്‍…
Read MoreCategory: Kochi
പ്രളയം മനുഷ്യനിര്‍മിതം; ശബ്ദസന്ദേശം തന്റേതല്ല, എഐ ആണോയെന്നു സംശയം; തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള ആരോപണമെന്ന് കൃഷ്ണന്‍കുട്ടി
കൊച്ചി: മാത്യു കുഴല്‍നാടന്റെ ആരോപണം തള്ളി കെ. കൃഷ്ണന്‍കുട്ടി. മാത്യു കുഴല്നാടന് പുറത്തുവിട്ട ശബ്ദസന്ദേശം തന്റേതല്ലെന്നും എഐ ആണോയെന്ന് സംശയുണ്ടെന്നും ഇന്നു തന്നെ നിയമ നടപടി സ്വീകരിക്കുമെന്നും കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആരോപണമാണെന്നും മാത്യു ടി. തോമസിനെ മോശക്കാരനാക്കാനാണ് ഇതെന്നും കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഓഡിയോ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കണം. പ്രളയം മനുഷ്യനിര്‍മിതമെങ്കില്‍ എന്തു കൊണ്ട് കുഴല്‍ നാടന്‍ സഭയില്‍ ഉന്നയിച്ചില്ലെന്നും ഐഐടി നേരത്തെ അന്വേഷിച്ച വിഷയമാണെന്നും കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്; പോളിംഗ് ബൂത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം
കൊച്ചി: വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് നിയന്ത്രണം എര്‍പ്പെടുത്തി. വോട്ടിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും പോളിംഗ് ബൂത്തിനകത്ത് ഫോണ്‍ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായും തടയാനാണ് നിര്‍ദേശം. ഫോണിലെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി, വോട്ടര്‍മാര്‍ തങ്ങളുടെ ഫോണുകള്‍ വാഹനങ്ങളിലോ മറ്റ് സുരക്ഷിത ഇടങ്ങളിലോ സൂക്ഷിക്കേണ്ടതാണ്. അല്ലാത്തപക്ഷം ബൂത്തിലേക്ക് കടക്കുന്നതിന് മുന്‍പ് ഫോണ്‍ മൊബൈല്‍ ഫോണ്‍ കീപ്പിംഗ് പൗച്ചില്‍ നിക്ഷേപിച്ച് വളണ്ടിയര്‍മാരില്‍ നിന്ന് ടോക്കണ്‍ വാങ്ങണം. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങുമ്പോള്‍ ടോക്കണ്‍ തിരികെ നല്കി ഫോണ്‍ കൈപ്പറ്റാം. വോട്ടര്‍മാരുടെ ഫോണ്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി പ്രത്യേക ഹരിത മൊബൈല്‍ ഫോണ്‍ കീപ്പിംഗ് പൗച്ച് ഓരോ പോളിംഗ് സ്റ്റേഷനിലും സ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ബൂത്തിനകത്ത് ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍ ഇവര്‍ നിര്‍ബന്ധമായും ഫോണ്‍ സൈലന്റ് മോഡിലാക്കി മാത്രമേ ഉപയോഗിക്കാവൂ.
Read Moreലൈംഗികാതിക്രമ കേസ്; രഞ്ജിത്തിന്റെ ആരോഗ്യനില പരിഗണിച്ച് ജാമ്യം നല്‍കണം; അഭിഭാഷകന് കോടതിയെ സമീപിച്ചേക്കും
കൊച്ചി: ലൈംഗിക അതിക്രമക്കേസില്‍ ജയിലില്‍ കഴിയുന്ന സംവിധായകന് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന് കോടതിയെ സമീപിച്ചേക്കും. മൂന്ന് ദിവസം കസ്റ്റഡിയില്‍ ലഭിച്ച രഞ്ജിത്തിനെ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ തിരികെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് കൂടി കണക്കിലെടുത്തും രഞ്ജിത്തിന്റെ ആരോഗ്യ നില പരിഗണിച്ചും ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. തെളിവെടുപ്പ് നടത്തിഇന്നലെ രഞ്ജിത്തുമായി പോലീസ് തെളിവെടുപ്പ് നടത്തി. കുറ്റകൃത്യം നടന്ന ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ സെറ്റിലും നടിയുടെ മൊഴിയില്‍ പറഞ്ഞ കാരവനിലുമെത്തിച്ചായിരുന്നു തെളിവെടുപ്പ്. ജയിലില്‍ തുടരുന്ന രഞ്ജിത്തിന്റെ റിമാന്‍ഡ് അടുത്ത ആഴ്ച വരെ നീട്ടി. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് രഞ്ജിത്ത് പോലീസിന് മുന്നില്‍ ആവര്‍ത്തിച്ചു. സിനിമാ സെറ്റില്‍ സംവിധായകന് രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്ന യുവനടിയുടെ പരാതിയിലെടുത്ത കേസിലാണ് രഞ്ജിത്തിനെ പോലീസിന് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തിയത്.മൂന്ന് ദിവസത്തെ കസ്റ്റഡി പൂര്‍ത്തിയാവും മുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കുക എന്ന…
Read Moreപശ്ചിമേഷ്യൻ സംഘര്‍ഷം; കൊച്ചിയിലേക്ക് വിനോദസഞ്ചാര കപ്പലുകളുടെ വരവ് കുറഞ്ഞു
കൊച്ചി: പശ്ചിമേഷ്യൻ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം താറുമാറായതോടെ കൊച്ചിയിലേക്കുള്ള വിനോദസഞ്ചാര കപ്പലുകളുടെ വരവില്‍ വന്‍ ഇടിവ്. 2024-25 സാമ്പത്തികവര്‍ഷത്തില്‍ 42 വിനോദസഞ്ചാര കപ്പലുകള്‍ കൊച്ചി തുറമുഖത്ത് എത്തിയെങ്കില്‍ 2025-26 വര്‍ഷത്തില്‍ ഇത് 29 ആയി കുറഞ്ഞു. 31 ശതമാനത്തിലേറെ ഇടിവുണ്ടായെന്നാണു കണക്ക്. വിനോദസഞ്ചാര കപ്പലുകളുടെ വരവ് കുറഞ്ഞതോടെ കൊച്ചി, ആലപ്പുഴ, മൂന്നാര്‍ ഉള്‍പ്പടെയുള്ള മേഖലകളിലെ വിനോദസഞ്ചാരത്ത ഇതു പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.മൂന്നു ദിവസം മുന്‍പ് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ കൊച്ചിയില്‍ എത്തിയ 29 ക്രൂയിസ് കപ്പലുകളില്‍ 13 എണ്ണം വിദേശ കപ്പലുകളും 16 എണ്ണം ദേശീയ സര്‍വീസുകളുമായിരുന്നു. ഫെബ്രുവരി നാലിന് 2,114 യാത്രക്കാരുമായി എത്തിയ മാള്‍ട്ടയുടെ എംവി സെലിബ്രിട്ടി മില്ലേനിയമാണു കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റവും കൂടുതല്‍ യാത്രക്കാരുമായി കൊച്ചി തുറമുഖത്തെത്തിയ ആഡംബര കപ്പല്‍. കഴിഞ്ഞവർഷം വളർച്ചകോവിഡ് ആഗോളതലത്തില്‍ വിനോദസഞ്ചാര മേഖലയിലുണ്ടാക്കിയ ആഘാതത്തില്‍നിന്ന് ഉണര്വുണ്ടായശേഷം ക്രൂയിസ് ടൂറിസത്തില്‍ വലിയ വളര്‍ച്ച…
Read Moreഹാള്‍മാര്‍ക്കിംഗ് എച്ച് യുഐഡി ദുരുപയോഗം: സ്വര്‍ണ ഹാള്‍മാര്‍ക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കി കേന്ദ്രം
കൊച്ചി: ഹാള്‍മാര്‍ക്കിംഗ് എച്ച് യുഐഡി ദുരുപയോഗം തടയുന്നതിനായി സ്വര്‍ണത്തിന്റെ ഹാള്‍മാര്‍ക്കിംഗ് മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാൻ കേന്ദ്രം. ഇതുവഴി ഡ്യൂപ്ലിക്കേഷന്‍ തടയുന്നതിനും കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഏകീകൃത തിരിച്ചറിയല്‍ നമ്പറുകളുടെ ഉപയോഗം ഹാള്‍മാര്‍ക്ക് യുണിക്ക് ഐഡന്റിഫിക്കേഷന്‍ (എച്ച് യുഐഡി) ഇതിനകം ഉപയോഗത്തിലുണ്ടെങ്കിലും ഓരോ ആഭരണത്തിനും അതിന്റെ രൂപകല്പന, വലുപ്പം, മറ്റ് സവിശേഷതകള്‍ എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക ഐഡി ഉണ്ടെന്ന ചട്ടക്കൂട് ഉറപ്പാക്കാനാണ് സർക്കാരിന്റെ നീക്കം. ഇതുമൂലം സ്വർണം സമാനമായി തോന്നുകയോ ഉരുക്കിക്കഴിഞ്ഞാല്‍ ഇത് വീണ്ടും ഉപയോഗിക്കാന്‍ കഴിയില്ലെന്നതാണ് സവിശേഷത. അതായത്, ഒരു ആഭരണം ഒരിക്കല്‍ ഉരുക്കിക്കഴിഞ്ഞാല്‍ അതിന് നല്‍കിയിട്ടുള്ള സവിശേഷ ഐഡി മറ്റൊരു ഉല്‍പ്പന്നത്തിനും വീണ്ടും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഈ നീക്കം ഉറപ്പാക്കും. ഇത് സര്‍ട്ടിഫിക്കേഷന്റെ തനിപ്പകര്‍പ്പോ ദുരുപയോഗമോ തടയും. പുതിയ സംവിധാനം റെഗുലേറ്റര്‍മാര്‍ക്കും വാങ്ങുന്നവര്‍ക്കും ഹാള്‍മാര്‍ക്ക് നമ്പര്‍ മാത്രമല്ല, ഔദ്യോഗിക രേഖകള്‍ വഴി ഉല്പന്നത്തിന്റെ…
Read Moreകൊച്ചി സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അതത് മണ്ഡലങ്ങളില്‍ വോട്ടിനുള്ള അവസരം നിഷേധിച്ചെന്ന്
കൊച്ചി: കൊച്ചി സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അതത് നിയോജക മണ്ഡലങ്ങളില്‍ വോട്ടുചെയ്യാനുള്ള അവസരം നിഷേധിച്ചതായി ആക്ഷേപം. ഇതോടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി.കൊച്ചി സിറ്റിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള നിര്‍ദേശത്തിന് വിരുദ്ധമായി നിശ്ചിത ഫോം 12 ല്‍ മാത്രം പോസ്റ്റല്‍ ബാലറ്റ് അപേക്ഷ നല്കിയാല് മതിയെന്ന സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശമാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് പോലീസുകാര്‍ പറയുന്നത്. ഈ നിര്‍ദേശ പ്രകാരം അപേക്ഷ നല്കിയ മുഴുവന്‍ പോലീസുകാര്‍ക്കും അതത് നിയോജക മണ്ഡലങ്ങളില്‍ സൗകര്യപ്രദമായ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായെന്നാണ് ആരോപണം.പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശപ്രകാരമുള്ള ഫോം 12, ഫോം 12 ഡി പ്രകാരമുള്ള ഏത് ഫോമിലും അപേക്ഷ നല്‍കാവുന്നതാണെന്ന നിര്‍ദേശം ഉണ്ടായിരുന്നു. മറ്റെല്ലാ ജില്ലകളിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഫോം 12 ഡി പ്രകാരം അപേക്ഷ നല്‍കുന്നതിന് അവസരം ലഭിച്ചതു…
Read Moreരഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തി;യുട്യൂബര്‍ അറസ്റ്റില്‍
കൊച്ചി: സംവിധായകന് രഞ്ജിത്തിനെതിരെ പീഡന പരാതി നല്കിയ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ യൂട്യൂബര്‍ അറസ്റ്റില്‍. കൊല്ലം അഞ്ചല്‍ കാട്ടാമ്പള്ളി സ്വദേശി ജിനു കുഞ്ഞുമോനെയാണ് കൊച്ചി സിറ്റി സൈബര്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാര്‍, എസ്എച്ച്ഒ ഷമീര്‍ഖാന്‍ എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം ഇന്നലെ രാത്രി കൊല്ലത്തു നിന്ന് അറസ്റ്റ് ചെയ്തത്. അതിജീവിതയുടെ പരാതിയിലാണ് നടപടി. jinoos 2.0 എന്ന യൂട്യൂബ്, ഫേസ്ബുക്ക് പേജിലൂടെ അതിജീവിതയായ തന്റെ പേര് വെളിപ്പെടുത്തിയെന്നാണ് യുവനടിയുടെ പരാതി. ഏപ്രില്‍ രണ്ടിനാണ് യൂട്യൂബര്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് പൊതുസമൂഹത്തിന്റെ മുമ്പില്‍ തന്നെ അപമാനിക്കാനാണെന്നും യുവനടി നല്കിയ പരാതിയില്‍ പറയുന്നു.
Read Moreഅഞ്ജലി നായർ എന്ന പേര് വോട്ടിംഗ് യന്ത്രത്തിൽ ഉൾപ്പെടുത്തണം: എൻഡിഎ സ്ഥാനാർഥിയുടെ ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി നിർദേശം
കൊച്ചി∙ അഞ്ജലി നായർ എന്ന പേര് വോട്ടിംഗ് യന്ത്രത്തിൽ ഉൾപ്പെടുത്തണമെന്ന തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥിയുടെ ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി നിർദേശം. ജില്ലാ വരണാധികാരിക്കാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശം നൽകിയിരിക്കുന്നത്. ശനിയാഴ്ച വരണാധികാരി മുമ്പാകെ ഹാജരാകാനും കോടതി അഞ്ജലി നായരോട് നിർദേശിച്ചിട്ടുണ്ട്. വോട്ടിംഗ് യന്ത്രത്തിൽ തന്റെ പേര് അഞ്ജലി പി.വി. എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതതെന്നും ഇതു മാറ്റി അഞ്ജലി നായർ എന്നാക്കാൻ നിർദേശം നൽകണമെന്നും ആശ്യപ്പെട്ടാണ് എൻഡിഎ സ്ഥാനാർഥി ഹൈക്കോടതിയെ സമീപിച്ചത്. സ്ഥാനാർഥി അവർ അറിയപ്പെടുന്ന പേരിൽ മത്സരിക്കുന്നത് അല്ലേ ജനാധിപത്യമെന്ന് കോടതി ചോദിച്ചു. മനസിലാക്കാൻ പറ്റാത്തതുകൊണ്ട് സ്ഥാനാർഥിക്ക് ഒരു വോട്ടു പോലും നഷ്ടമാകാൻ പാടില്ല എന്നാണ് അഭിപ്രായമെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് അഞ്ജലിയുടെ അപേക്ഷ പരിഗണിക്കാൻ കോടതി നിര്‍ദേശിച്ചത്. തെരഞ്ഞെടുപ്പു പത്രികയിൽ താൻ അഞ്ജലി പി.വി. എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും പൊതുജീവിതത്തിലും ചലച്ചിത്ര മേഖലയിലും തന്റെ പേര്…
Read Moreനഴ്സുമാരുടെ സമരം; ഹര്‍ജി വീണ്ടും പരിഗണിക്കും; ജസ്റ്റീസ് പി.ഗോപിനാഥ് പിന്‍വാങ്ങി
കൊച്ചി: നഴ്സുമാര്‍ നടത്തുന്ന സമരത്തിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനടക്കം നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതേസമയം ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റീസ് പി.ഗോപിനാഥ് പിന്‍വാങ്ങി. ഹര്‍ജി ഇന്ന് മറ്റൊരു ബെഞ്ചായിരിക്കും പരിഗണിക്കുക. ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്ന ഇടക്കാല ഉത്തരവ് തുടരുമെന്നും കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. നഴ്സുമാരുടെ സമരം ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരിന് അവശ്യ സേവന നിയമമടക്കം പ്രയോഗിക്കാനാകുമെന്ന് കോടതി വാക്കാല്‍ പറഞ്ഞു. ജോലിക്കെത്തുന്ന നഴ്സുമാരെ ആശുപത്രി മാനേജ്മെന്റ് ദ്രോഹിക്കരുതെന്നും നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. സമരത്തിന് പരിഹാരം കാണുന്നതിന് മധ്യസ്ഥ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
Read More