കൊച്ചി: എറണാകുളം ജില്ലാകോടതി സമുച്ചയത്തിനു ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ കോടതിയുടെ ഔദ്യോഗിക മെയിലിൽ ഇന്നലെ പുലർച്ചെ 4.43നാണു കോടതിയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനം നടക്കുമെന്നും സന്ദേശമെത്തിയത്. ഉച്ചയ്ക്കു സന്ദേശം ശ്രദ്ധയിൽപ്പെട്ടയുടൻ ജില്ലാ ജഡ്ജിയുടെ ഓഫീസ് എറണാകുളം സെൻട്രൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സെൻട്രൽ എസ്എച്ച്ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പോലീസ് സംഘം രണ്ട് മണിക്കൂർ കോടതി കെട്ടിടത്തിൽ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. സിറ്റി പോലീസിന്റെ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധനയിലുണ്ടായിരുന്നു. അഭിഭാഷകരെയും ജീവനക്കാരെയും കക്ഷികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയായിരുന്നു പരിശോധന. ഭീഷണിയെ തുടർന്ന് സമുച്ചയത്തിലെ കോടതികളുടെ പ്രവർത്തനം രണ്ട് മണിക്കൂറിലേറെ തടസപ്പെട്ടു.
Read MoreCategory: Kochi
എൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം; വിതരണം തടസമില്ലാതെ തുടരുമെന്ന് ഇന്ത്യൻ ഓയിൽ
കൊച്ചി: എറണാകുളത്തും സമീപ ജില്ലകളിലുമുള്ള എല്ലാ ഇൻഡേൻ എൽപിജി ഉപഭോക്താക്കൾക്കും സിലിണ്ടറുകൾ തടസമില്ലാതെ സാധാരണനിലയിൽ ലഭിക്കുമെന്ന് ഇന്ത്യൻ ഓയിൽ അറിയിച്ചു. എറണാകുളം ജില്ലയിൽ എൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം നേരിടുന്നതായുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ഓയിലിന്റെ പ്രതികരണം. കൊച്ചിൻ ബോട്ട്ലിംഗ് പ്ലാന്റ് പൂർണശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. ഡിസ്ട്രിബ്യൂട്ടർമാർക്കുള്ള വിതരണം സാധാരണനിലയിൽ തുടരുന്നുണ്ട്. സെപ്റ്റംബർ അവസാനവാരം ഒരുവിഭാഗം കരാർതൊഴിലാളികളുടെ സമരം പ്ലാന്റിന്റെ പ്രവർത്തനങ്ങളെ താത്കാലികമായി ബാധിച്ചിരുന്നു. ദേശീയ അവധി പ്രമാണിച്ച് ഒക്ടോബർ രണ്ടിന് പ്ലാന്റ് അടച്ചിടുകയും ചെയ്തു. എന്നാൽ തുടർന്ന് സാധാരണ ഉത്പാദനം പുനരാരംഭിക്കുകയും വിതരണം പൂർണമായും പുനഃസ്ഥാപിക്കുകയും ചെയ്തു.വർധിച്ചുവരുന്ന അവധിക്കാല ആവശ്യകത കണക്കിലെടുത്ത് തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് അധിക ലോഡുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്. എല്ലാ ഉപഭോക്താക്കൾക്കും എൽപിജി സിലിണ്ടറുകളുടെ സമയബന്ധിതവും സുരക്ഷിതവുമായ വിതരണം ഉറപ്പാക്കുന്നത് തുടരാനും എല്ലാ വീടുകളിലും വിശ്വസനീയവും സുരക്ഷിതവും തടസമില്ലാത്തതുമായ എൽപിജി വിതരണം നടത്താനും പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യൻ…
Read Moreചെന്പിനും വിലയേറുന്നു; വില വർധനവിന്റെ പ്രധാന കാരണം ആഗോളതലത്തിൽ ഡിമാൻഡ് കുതിച്ചുയർന്നത്
മുംബൈ: അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിനും വെള്ളിക്കും മാത്രമല്ല ചെന്പിന്റെ വിലയും റിക്കാർഡ് തലത്തിലേക്ക് ഉയർന്നു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഓഹരികളിൽ വലിയ മുന്നേറ്റമുണ്ടാക്കി. ഇന്നലെത്തെ വ്യാപാരത്തിനിടെ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. മാത്രമല്ല, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിക്ഷേപകർക്ക് ഓഹരി 1000 ശതമാനം വരെ നേട്ടമാണ് നൽകിയത്. ആഗോളതലത്തിൽ ചെന്പിനുള്ള ഡിമാൻഡ് കുതിച്ചുയരുന്നതാണ് വില വർധനവിന് പ്രധാന കാരണം. അടിസ്ഥാന സൗകര്യങ്ങളുടെയും വൈദ്യുത വാഹനങ്ങളുടെയും വികാസത്തിന്റെയും ഫലമായി ആഭ്യന്തര ആവശ്യകതയും ശക്തമാക്കുന്നു. കൂടാതെ, ലോകമെന്പാടുമുള്ള ഖനികളിൽ ഉത്പാദനം കുറയുന്നതും വിതരണത്തിലെ പ്രശ്നങ്ങളും വിലയെ സ്വാധീനിക്കുന്നു. ചെന്പിന്റെ ഡിമാൻഡ് കുറയാൻ സാധ്യതയില്ലാത്തതിനാൽ, ഹിന്ദുസ്ഥാൻ കോപ്പറിന്റെ ഓഹരികൾ ഇനിയും മുന്നോട്ട് പോകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ കോപ്പർ ആണ് ഇന്ത്യയിൽ ചെന്പ് അയിര് ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏക കന്പനി. കൂടാതെ…
Read Moreവാഹനങ്ങളുടെ കൂട്ടിയിടി: പരിക്കേറ്റ ബുള്ളറ്റ് യാത്രക്കാരന് മരിച്ചു
മരട്: എറണാകുളം മരടില്‍ വാഹനങ്ങളുടെ കൂട്ടയിടിയെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബുള്ളറ്റ് യാത്രക്കാരന് മരിച്ചു. കുണ്ടന്നൂര്‍ വാലിയേക്കരി നികര്‍ത്തില്‍ വി.ജി. ഭാഗ്യനാഥ് (54) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.15 ഓടെ മരട് കൊട്ടാരം ജംഗ്ഷന് കഴിഞ്ഞ് പാണ്ഡവത്ത് ക്ഷേത്രം വരെയുള്ള ഭാഗത്ത് വാഹനങ്ങളില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാര്‍ ആദ്യം ഇടിച്ചത് ഭാഗ്യനാഥ് സഞ്ചരിച്ച ബുള്ളറ്റിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ താഴെ വീണ ഭാഗ്യനാഥിന്റെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങിയിരുന്നു. ഗുരുതര പരുക്കേറ്റ ഭാഗ്യനാഥ് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കുണ്ടന്നൂര്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന യുവതി ഓടിച്ച കാര്‍ ആദ്യം ബുള്ളറ്റിലും പിന്നീട് നാല് ഇരുചക്ര വാഹനങ്ങളിലും ഒരു ഓട്ടോയിലും ഇടിക്കുകയായിരുന്നു. പിന്നാലെ മറ്റൊരു കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഇടിയേറ്റ കാര്‍ വട്ടം തിരിഞ്ഞ് പിക് അപ്പ് വാഹനത്തിലുമിടിച്ചു. അപകടമുണ്ടാക്കിയ കാര്‍…
Read Moreരഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വാടക വീട്ടിൽ തെരച്ചിൽ: നാലു കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍
പനങ്ങാട്: വില്പനയ്ക്കെത്തിച്ച നാലു കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരായ രണ്ടു പേര് അറസ്റ്റില്‍. ഒഡിഷ സ്വദേശികളായ ജഗന്നാഥ് നായിക്ക് (24), സുനില്‍ നായിക്ക് (22) എന്നിവരെയാണ് പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്ന നെട്ടൂര്‍ മസ്ജിദ് റോഡിലുള്ള വീട്ടില്‍ ഇന്നലെ വൈകിട്ട് 6.45 ഓടെ പോലീസ് നടത്തിയ പരിശോധനയില്‍ 4.165 കിലോഗ്രാം കഞ്ചാവും ആപ്പിള്‍ ഐഫോണ്‍ ഉള്‍പ്പെടെ രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെടുക്കുകയായിരുന്നു. കഞ്ചാവ് നാലു പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു.
Read Moreഎംഎസ്സി സില്‍വര്‍ 2 കപ്പല്‍ മത്സ്യബന്ധന വള്ളത്തിൽ തട്ടിയ സംഭവം; കോസ്റ്റല്‍ പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളത്തിനടുത്തേക്ക് എംഎസ്സി സില്‍വര്‍ 2 കപ്പല്‍ അലക്ഷ്യമായി എത്തിയ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ആലപ്പുഴ പള്ളിത്തോട് സ്വദേശി സ്റ്റാലിന് പുത്തന്‍വീട്ടിലിന്റെ ഉടമസ്ഥതയിലുള്ള പ്രത്യാശ എന്ന വള്ളത്തിലെ 45 തൊഴിലാളികളാണ് കപ്പലപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. കൊച്ചിയില്‍ നിന്ന് തെക്കുപടിഞ്ഞാറ് മാറി 9.54 നോര്‍ത്തില്‍ (കണ്ണമാലി പടിഞ്ഞാറ് 7.5 നോട്ടിക്കല്‍ മൈലില്‍) വല കോരി നില്ക്കുന്ന സമയത്താണ് എംഎസ്സി സില്‍വര്‍ 2 എന്ന കപ്പല്‍ വള്ളത്തിനടുത്തേക്കു അലക്ഷ്യമായി എത്തിയത്. ഹോണ്‍ മുഴക്കിയും വയര്‍ലെസിലൂടെ സന്ദേശം നല്‍കിയും അപകടസാധ്യത മത്സ്യത്തൊഴിലാളികള്‍ കൈമാറിയെങ്കിലും കപ്പല്‍ ക്യാപ്റ്റന്‍ അത് ചെവിക്കൊണ്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നത്. മറ്റു വള്ളങ്ങള്ക്കൂടി വന്ന് ഹോണ്‍ മുഴക്കുകയും തൊഴിലാളികള്‍ ഒച്ചവയ്ക്കുകയും ചെയ്യുകയായിരുന്നു. പ്രാണരക്ഷാര്‍ഥം ചില മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് ചാടുകയുമുണ്ടായി. മത്സ്യത്തൊഴിലാളികളുടെ ബഹളം കേട്ടാണ്…
Read Moreയൂബര്‍ ടാക്സി ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: ഒളിവില്‍ കഴിയുന്ന രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: യൂബര്‍ ടാക്സി ഡ്രൈവറെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം.കേസുമായി ബന്ധപ്പെട്ട് ആംബുലന്‍സ് ഡ്രൈവര്‍മാരായ ചേര്‍ത്തല ആഞ്ഞിപ്പാലം ഇറവേലി വീട്ടില്‍ അല്‍ അമീന് (29), ഇടുക്കി മറയൂര്‍ കുന്നേല്‍വീട്ടില്‍ ഷിന്‍സ് (22), മലപ്പുറം നിലമ്പൂര്‍ കുളത്തുംപടി വീട്ടില്‍ സന്ദീപ് (25), ആലപ്പുഴ താമരക്കുളം അഭിഷേക് ഭവനത്തില്‍ അഭിഷേക്(24) എന്നിവരെയാണ് മുളവുകാട് പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാംകുമാര്‍, കടവന്ത്ര പോലീസ് സ്റ്റേഷന് എസ്ഐ കെ. ഷാഹിന എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂരിലെ മലയോര പ്രദേശത്തെ താമസസസ്ഥലത്തു നിന്ന് അതിസാഹസികമായി അറസ്റ്റ് ചെയ്തത്. സമാന കേസില്‍ മറ്റൊരു പ്രതി അക്ഷയിനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കടവന്ത്ര ഗാന്ധിനഗര്‍ ഭാഗത്ത് യൂബര്ടാക്സിക്കുള്ളില് കിടന്ന് ഉറങ്ങുകയായിരുന്ന ഡ്രൈവറെ മാരകായുധങ്ങള്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താനാണ് ഇവര്‍ ശ്രമിച്ചത്. പ്രതികളിലൊരാളായ അല്‍ അമീന് എ്ന്നയാള്‍…
Read Moreആഡംബര വാഹനത്തട്ടിപ്പ് കേസ്: വാഹനങ്ങള്‍ കണ്ടെത്താനാവാതെ കസ്റ്റംസ്; അമിത് ചക്കാലക്കല്‍ സംശയനിഴലില്‍
കൊച്ചി: ഓപ്പറേഷന് നുംഖോറു’മായി ബന്ധപ്പെട്ട് കേരളത്തിലേക്ക് എത്തിച്ച ആഡംബര വാഹനങ്ങള്‍ കണ്ടെത്താനാകാതെ കസ്റ്റംസ് സംഘം. സംസ്ഥാനത്തേക്ക് 150 ലേറെ വാഹനങ്ങള്‍ അനധികൃതമായി എത്തിച്ചെന്നാണ് കസ്റ്റംസിന് ലഭിച്ച പ്രാഥമിക വിവരം. എന്നാല്‍ 38 വാഹനങ്ങളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു. കടത്തിയ വാഹനങ്ങളിലേറെയും ഒളിപ്പച്ചതായാണ് സംശയം. റെയ്ഡ് വിവരം ചോര്‍ന്നതായും സംശയിക്കപ്പെടുന്നു. നാലു ദിവസം കഴിഞ്ഞെങ്കിലും നടന് ദുല്‍ഖര്‍ സല്‍മാന്റെ വാഹനങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. വാഹനങ്ങള്‍ കണ്ടെത്താനായി പോലീസിന്റേയും മോട്ടോര്‍ വാഹന വകുപ്പിന്റേയും സഹായം തേടാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്. അമിത് ചക്കാലക്കല്‍ സംശയനിഴലില്നടന് അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അമിത് വാഹന ഉപഭോക്താവ് മാത്രമല്ല, ഇടനിലക്കാരനുമാണെന്നാണു കസ്റ്റംസ് സംശയിക്കുന്നത്. അനധികൃതമായി ഭൂട്ടാനില്നിന്നെത്തിക്കുന്ന വാഹനങ്ങള്‍ കേരളത്തിലടക്കം വിറ്റഴിക്കുന്ന ഇടനിലസംഘവുമായുള്ള നടന്റെ ഇടപാടുകള്‍ കേന്ദ്രീകരിച്ച് കസ്റ്റംസ് പരിശോധന ആരംഭിച്ചു. കഴിഞ്ഞദിവസം പിടികൂടിയ വാഹനങ്ങളില്‍ ചിലതു…
Read Moreപാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നത് ഹൈക്കോടതി 30 വരെ നീട്ടി; ഗതാഗതക്കുരുക്കിനെ തുടർന്നാണ് ടോൾ പിരിവ് തടഞ്ഞത്
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നത് ഹൈക്കോടതി വീണ്ടും നീട്ടി. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞതില്‍ ജില്ലാ കളക്ടര്‍ ഇന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിൽ ടോൾ പിരിക്കാനുള്ള നീക്കം കോടതി ഈ മാസം 30 വരെ നീട്ടിവയ്ക്കാൻ വിധിക്കുകയായിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചശേഷമാണ് കോടതി ഡിവിഷന് ബെഞ്ചിന്റെ തീരുമാനം. ദേശീയ പാതയിലെ ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞത് ഒരു മാസം മുമ്പാണ്. ടോള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് കഴിഞ്ഞ 22 ന് ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ചില വ്യവസ്ഥകളോടെ ടോള്‍ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് കോടതി താല്‍ക്കാലികമായി തടഞ്ഞത്.
Read Moreട്രെയിൻ യാത്രക്കാരിൽ നിന്ന് മൊബൈല്‍ഫോണ്‍ കവര്‍ച്ച; കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: ട്രെയിനില്‍ വാതില്‍പ്പടിയില്‍ ഇരുന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലെ കൂട്ടുപ്രതികളെ കണ്ടെത്താനായി റെയില്‍വേ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഘത്തിലെ മൂന്നു പേരാണ് സംഭവത്തിനു ശേഷം ഒളിവില്‍ പോയത്. കേസുമായി ബന്ധപ്പെട്ട് കവര്‍ച്ചാ സംഘത്തിലെ പ്രധാനിയായ അമ്പലമുകള്‍ അമൃത കോളനിയില്‍ അരുണ്‍ (32), കളവു മുതല്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി പൊളിച്ചു വില്ക്കാന് ശ്രമിച്ച എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം ഫോണ്‍ പോ എന്ന മൊബൈല്‍ കട നടത്തുന്ന തോപ്പുംപടി സ്വദേശി സലാഹുദിനെയുമാണ് (35) എറണാകുളം റെയില്‍വേ പോലീസ് ഡിവൈഎസ്പി ജോര്‍ജ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അരുണിന് എറണാകുളം, തൃശൂര്‍ ജില്ലകളിലായി കവര്‍ച്ച, മോഷണം ഉള്‍പ്പെടെ ഏഴു കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ 19 ന് രാത്രി എട്ടിന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട എറണാകുളം ഓഖാ ട്രെയിനിന്റെ…
Read More