മാ​റ്റി​വ​ച്ച ക​ര​ങ്ങ​ളാ​ല്‍ കേ​ക്കു മു​റി​ച്ച് ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച് ഗോ​കു​ല​പ്രി​യ​ന്‍; ഈ ​ജീ​വി​തം തി​രി​കെ ന​ല്‍​കി​യ​വ​രോ​ട് എ​ന്നും ക​ട​പ്പാ​ട്

കൊ​ച്ചി: എ​ട്ടു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം സ്വ​ന്തം കൈ​ക​ള്‍​കൊ​ണ്ട് കേ​ക്ക് മു​റി​ച്ച് ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ത​മി​ഴ്‌​നാ​ട് സേ​ലം സ്വ​ദേ​ശി ഗോ​കു​ല​പ്രി​യ​ന്‍. വൈ​ദ്യു​തി ലൈ​നി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് ഇ​രു കൈ​ക​ളും ന​ഷ്ട​പ്പെ​ട്ട ഗോ​കു​ല​പ്രി​യ​ന്‍ കൈ ​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷ​മു​ള്ള ആ​ദ്യ ജ​ന്മ​ദി​ന​മാ​ണ് കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ആ​ഘോ​ഷി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ ഡോ​ക്ട​ര്‍​ക്കും സം​ഘ​ത്തി​നും സ്വ​ന്തം കൈ​ക​ളാ​ല്‍ കേ​ക്ക് മു​റി​ച്ചു ന​ല്‍​കി, ത​നി​ക്ക് പു​തു​ജീ​വ​നേ​കി​യ​വ​ര്‍​ക്ക് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. 2018ലാ​ണ് ഹൈ​ടെ​ന്‍​ഷ​ന്‍ വൈ​ദ്യു​ത ലൈ​നി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് ഇ​രു​കൈ​ക​ളും ന​ഷ്ട​മാ​യ​ത്. വ​ര്‍​ഷ​ങ്ങ​ളോ​ളം കൃ​ത്രി​മ കൈ​ക​ളോ​ടെ​യാ​യി​രു​ന്നു ജീ​വി​ച്ച​ത്. എ​ന്നാ​ല്‍ അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ കൈ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യും തു​ട​ര്‍​ന്ന് മാ​സ​ങ്ങ​ളാ​യു​ള്ള ക​ഠി​ന​മാ​യ പു​ന​ര​ധി​വാ​സ ചി​കി​ത്സ​യും ജീ​വി​തം മാ​റ്റി​മ​റി​ച്ചു. 2025 ഒ​ക്ടോ​ബ​ര്‍ 22നാ​ണ് അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ ഹെ​ഡ് ആ​ന്‍​ഡ് നെ​ക്ക്, പ്ലാ​സ്റ്റി​ക് ആ​ന്‍​ഡ് ക്രാ​നി​യോ​ഫേ​ഷ്യ​ല്‍ സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​ബ്ര​ഹ്മ​ണ്യ അ​യ്യ​രു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍…

Read More

അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മ​ര​ണ​ക്കെ​ണി​യാ​യി; കു​മ്പ​ളം ടോ​ള്‍ പ്ലാ​സ​യ്ക്ക​ടു​ത്ത് ലോ​റി​യി​ല്‍ വാ​നി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

ന​ങ്ങാ​ട്: ദേ​ശീ​യ പാ​ത​യി​ല്‍ കു​മ്പ​ളം ടോ​ള്‍ പ്ലാ​സ​യ്ക്ക് സ​മീ​പം അ​ന​ധി​കൃ​ത​മാ​യി നി​ര്‍​ത്തി​യി​ട്ട ലോ​റി​യി​ല്‍ വാ​ന്‍ ഇ​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. നി​ര്‍​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ല്‍ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ മീ​ന്‍ ക​യ​റ്റി​യ വാ​ന്‍ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. മീ​ന്‍ വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന ആ​ല​പ്പു​ഴ പു​ന്ന​പ്ര പ​ള്ളി​വെ​ളി അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ന്‍ ഷെ​ഫീ​ഖ് (42) ആ​ണ് മ​രി​ച്ച​ത്. വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ ഇ​യാ​ള്‍ മ​രി​ച്ച​താ​യാ​ണ് വി​വ​രം. വാ​ഹ​ന​ത്തി​ല്‍ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രാ​ളെ പ​രു​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഷെ​ഫീ​ഖി​ന്‍റെ മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. മാ​താ​വ്: ആ​രി​ഫ. ഭാ​ര്യ: സൂ​രി​ജ. മ​ക്ക​ള്‍: അ​ല്‍​ഫി​യ, ആ​ദി​ല, ആ​സി​ഫ്. ഇ​തേ സ്ഥ​ല​ത്ത് ഇ​ന്ന​ലെ വൈ​കി​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ക​ള​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ക്ലീ​നിം​ഗ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. കാ​ര്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ല്‍ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കാ​റോ​ടി​ച്ചി​രു​ന്ന തൃ​ശൂ​ര്‍ വ​യ​ല​ത്തൂ​ര്‍ കാ​ളി​യ​ത്ത് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് നി​സാം…

Read More

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്:‌ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: സി​എം​ആ​ര്‍​എ​ല്‍​എ​ക്‌​സാ​ലോ​ജി​ക് ഇ​ട​പാ​ട് കേ​സി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ ജാ​മ്യ ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. പ്ര​തി​ക​ളാ​യ ശ്രീ​ജി​ത്, ജീ​വ​ന്‍, അ​നി​ല്‍ കു​മാ​ര്‍, പി.​എ​സ്. കി​ര​ണ്‍, ഷെ​ഫീ​ക്, സി​ദ്ധാ​ര്‍​ഥ്, നി​ഷാ​ദ് എ​ന്നി​വ​ര്‍ സ​മ​ര്‍​പ്പി​ച്ച ജാ​മ്യ​ഹ​ര്‍​ജി​യാ​ണ് പ​രി​ഗ​ണി​ക്കു​ക. തി​രു​വ​ന​ന്ത​പു​രം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യും സെ​ഷ​ന്‍​സ് കോ​ട​തി​യും ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. ഇ​ന്ന​ലെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​യ ചി​ത്ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ് എ​ന്നു​മാ​ണ് പ്ര​തി​ക​ളു​ടെ വാ​ദം. 56 ദി​വ​സ​മാ​യി റി​മാ​ന്‍​ഡി​ലാ​ണ്. കേ​സി​ല്‍ ത​ങ്ങ​ള്‍​ക്കെ​തി​രെ തെ​ളി​വു​ക​ളി​ല്ല. അ​ക്ര​മ​ത്തി​ലോ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​ലോ നേ​രി​ട്ട് പ​ങ്കി​ല്ല. കൊ​ല​പാ​ത​ക​ശ്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു പ്പു​ക​ള്‍ ചു​മ​ത്തി​യ​ത് അ​നാ​വ​ശ്യ​മാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. മേ​യ് 27 ന് ​ന​ട​ന്ന അ​ക്ര​മ സം​ഭ​വ​ത്തി​ല്‍…

Read More

പാ​ക്കേ​ജ്ഡ് ഡ്രി​ങ്കിം​ഗ് വാ​ട്ട​ർ ‘ഹൈ-​റി​സ്ക്’ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഫു​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി: ത​ത്സ​മ​യ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കും

പ​ര​വൂ​ർ: വി​പ​ണി​യി​ൽ ല​ഭ്യ​മാ​കു​ന്ന പാ​ക്കേ​ജ്ഡ് ഡ്രി​ങ്കിം​ഗ് വാ​ട്ട​റി​നെ​യും മി​ന​റ​ൽ വാ​ട്ട​റി​നെ​യും ഉ​യ​ർ​ന്ന സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് ആ​വ​ശ്യ​മാ​യ ഹൈ-​റി​സ്ക് ഫു​ഡ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ. കു​പ്പി​വെ​ള്ള നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളി​ൽ ക​ർ​ശ​ന ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. മ​റ്റ് ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളെ​പ്പോ​ലെ പാ​കം ചെ​യ്യാ​തെ നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​ൽ​പ്പ​ന്ന​മാ​യ​തി​നാ​ലാ​ണ് കു​പ്പി​വെ​ള്ള​ത്തി​ന് കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ ലൈ​സ​ൻ​സിം​ഗ്, പ​തി​വ് ഓ​ഡി​റ്റിം​ഗ്, ത​ത്സ​മ​യ പ​രി​ശോ​ധ​ന​ക​ൾ എ​ന്നി​വ അ​ഥോ​റി​റ്റി നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ കു​പ്പി​വെ​ള്ളം വാ​ങ്ങു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ളും എ​ഫ്എ​സ്എ​സ്എ​ഐ മു​ന്ന​റി​യി​പ്പാ​യി ന​ൽ​കു​ന്നു​ണ്ട്. കു​പ്പി​യു​ടെ അ​ട​പ്പി​ന് താ​ഴെ​യു​ള്ള സു​ര​ക്ഷാ റിം​ഗ് ത​ക​ർ​ന്നി​ട്ടി​ല്ലെ​ന്നും അ​ട​പ്പ് അ​യ​ഞ്ഞി​ട്ടി​ല്ലെ​ന്നും ഉ​റ​പ്പാ​ക്കു​ക. സീ​ൽ ത​ക​രാ​റി​ലാ​യ കു​പ്പി​ക​ൾ വാ​ങ്ങ​രു​ത്. എ​ഫ്എ​സ്എ​സ്എ​ഐ ലൈ​സ​ൻ​സ് ന​മ്പ​ർ, നി​ർ​മാ​ണ തീ​യ​തി, കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന തീ​യ​തി, ബാ​ച്ച് ന​മ്പ​ർ, നി​ർ​മാ​താ​ക്ക​ളു​ടെ പേ​രും വി​ലാ​സ​വും എ​ന്നി​വ ലേ​ബ​ലി​ൽ…

Read More

ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ഓ​ഡി​റ്റ്; ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് പരിഗണനയിൽ

കൊ​ച്ചി: ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ന്‍റെ ഓ​ഡി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് ദേ​വ​സ്വം ബെ​ഞ്ച് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഓ​ഡി​റ്റി​ന്‍റെ ത​ല്‍​സ്ഥി​തി അ​റി​യി​ക്കാ​ന്‍ സം​സ്ഥാ​ന ഓ​ഡി​റ്റ് വി​ഭാ​ഗം സീ​നി​യ​ര്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കും. വ​ര​വ്-​ചെ​ല​വ് ക​ണ​ക്കു​ക​ളു​ടെ ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ട് കോ​ട​തി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ന്‍റെ ഓ​ഡി​റ്റി​ല്‍ ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ഓ​ണ്‍​ലൈ​ന്‍ വ​ഴി​പാ​ടു​ക​ളു​ടെ​യും ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടു​ക​ളു​ടെ​യും ക​ണ​ക്കു​ക​ളി​ല്‍ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് ദേ​വ​സ്വം ബെ​ഞ്ചി​ന്‍റെ നി​രീ​ക്ഷ​ണം.43 വ​ര്‍​ഷ​മാ​യി​ട്ടും ക്ഷേ​ത്ര​ത്തി​ലെ സ്വ​ര്‍​ണം, വെ​ള്ളി തു​ട​ങ്ങി വി​ല​പി​ടി​പ്പു​ള്ള പ​ല വ​സ്തു​ക്ക​ളും ര​ജി​സ്റ്റ​റി​ല്‍ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് നേ​ര​ത്തെ ഓ​ഡി​റ്റ് വി​ഭാ​ഗം കോ​ട​തി​യെ അ​റി​ച്ചി​രു​ന്നു. വ​ഴി​പാ​ടു​ക​ള​ട​ക്കം ഡി​ജി​റ്റ​ലൈ​സ് ചെ​യ്‌​തെ​ങ്കി​ലും സു​താ​ര്യ​ക്കു​റ​വു​ണ്ട്. ഓ​ഡി​റ്റിം​ഗി​നാ​യി ഇ​തി​ന്‍റെ യൂ​സ​ര്‍ ഐ​ഡി പാ​സ്‌​വേ​ഡ് അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ന​ല്‍​കി​യി​ല്ലെ​ന്നും ഓ​ഡി​റ്റ് വി​ഭാ​ഗം ആ​രോ​പി​ച്ചി​രു​ന്നു. 2011-12 മു​ത​ല്‍ 2019-20 വ​രെ​യു​ള്ള 54.59 കോ​ടി​യു​ടെ ഇ​ട​പാ​ടു​ക​ളി​ല്‍…

Read More

അ​വ​യ​വ​ക്ക​ട​ത്ത്: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​ന്നു; സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​തി​ന് തെ​ളി​വു​ക​ൾ

കൊ​ച്ചി: അ​വ​യ​വ​ക്ക​ച്ച​വ​ട റാ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ ഇ​ഡി തു​ട​രു​ന്നു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​മ്മി​റ്റി​യി​ലെ അം​ഗ​ങ്ങ​ളാ​യ ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണ് ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഡോ​ക്ട​ര്‍​മാ​രു​ടെ ചോ​ദ്യം ചെ​യ്യ​ലി​ന് പി​ന്നാ​ലെ ആ​ശു​പ​ത്രി ഉ​ട​മ​ക​ളെ​യും ചോ​ദ്യം ചെ​യ്യാ​നാ​ണ് ഇ​ഡി​യു​ടെ നീ​ക്കം. മു​ഖ്യ​പ്ര​തി ന​ജീ​ബി​ന്‍റെ ക​ല്ല​ട്ര ടൂ​റി​സം ക​മ്പ​നി മു​ഖേ​നെ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​ക​ളി​ല്‍ നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്ന​താ​യും വ്യാ​ജ​രേ​ഖ​ക​ള്‍ ച​മ​ച്ച​താ​യും ഇ​ഡി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ്യാ​ജ​രേ​ഖ​ക​ള്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്ക് എ​ന്തു​കൊ​ണ്ട് തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​ല്ല എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. നേ​ര​ത്തെ പു​റ​ത്തു​വ​ന്ന ക​രാ​ര്‍ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ശു​പ​ത്രി ഉ​ട​മ​ക​ള്‍ അ​റി​ഞ്ഞു കൊ​ണ്ടു ത​ന്നെ​യാ​ണ് ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​തെ​ന്നാ​ണ് ഇ​ഡി​യു​ടെ നി​ഗ​മ​നം. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ശു​പ​ത്രി ഉ​ട​മ​ക​ളെ ചോ​ദ്യം ചെ​യ്യു​ക. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​വ​ര്‍, അ​വ​യ​വം ന​ല്‍​കി​യ​വ​ര്‍, അ​വ​യ​വം സ്വീ​ക​രി​ച്ച​വ​ര്‍ എ​ന്നി​വ​രെ ക​ണ്ടെ​ത്തി അ​വ​രു​ടെ മൊ​ഴി​ക​ളും രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്.…

Read More

കാ​ല​ടി പ്ലാ​ന്‍റേ​ഷ​നി​ല്‍ അ​ങ്ക​ണ​വാ​ടി​ക്ക് നേ​രേ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം

കാ​ല​ടി: കാ​ല​ടി പ്ലാന്‍റേ​ഷ​ന്‍ അ​തി​ര​പ്പി​ള്ളി എ​സ്റ്റേ​റ്റ് 17-ാം ബ്ലോ​ക്കി​ലെ അ​ങ്ക​ണ​വാ​ടി​ക്ക് നേ​രെ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം. അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന് ചു​റ്റും സ്ഥാ​പി​ച്ചി​രു​ന്ന സോ​ളാ​ര്‍ വൈ​ദ്യു​തി വേ​ലി ത​ക​ര്‍​ത്ത് അ​ക​ത്തു ക​യ​റി​യ ആ​ന​ക്കൂ​ട്ടം കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലേ​ക്ക് പ​ന മ​റി​ച്ചി​ട്ടു. നി​ല​വി​ല്‍ കാ​ട്ടാ​ന​ക​ള്‍ അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം ത​ന്നെ​യാ​ണ് ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. മു​മ്പും ഈ ​അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം കാ​ട്ടാ​ന ഭാ​ഗി​ക​മാ​യി ത​ക​ര്‍​ത്തി​രു​ന്നു. തു​ട​ര്‍​ന്ന് അ​യ്യ​മ്പു​ഴ പ​ഞ്ചാ​യ​ത്തും പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​നും സം​യു​ക്ത​മാ​യി മു​ന്‍​കൈ​യെ​ടു​ത്താ​ണ് കെ​ട്ടി​ടം പു​തു​ക്കി​പ്പ​ണി​യു​ക​യും സു​ര​ക്ഷ​യ്ക്കാ​യി വൈ​ദ്യു​തി വേ​ലി നി​ര്‍​മി​ക്കു​ക​യും ചെ​യ്ത​ത്. എ​ന്നാ​ല്‍ ഈ ​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ത​ക​ര്‍​ത്താ​ണ് വീ​ണ്ടും ആ​ന​ക്കൂ​ട്ടം വീ​ണ്ടും എ​ത്തി​യ​ത്. അ​തി​ര​പ്പി​ള്ളി ഭാ​ഗ​ത്തു നി​ന്നും സ്പെ​ഷ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​ന്‍റേ​ഷ​ന്‍ ഭാ​ഗ​ത്തേ​ക്ക് തു​ര​ത്തു​ന്ന കാ​ട്ടാ​ന​ക​ള്‍ പ്ലാ​ന്‍റേ​ഷ​ന്‍ മേ​ഖ​ല​യി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ് നി​ല​വി​ല്‍ ഉ​ണ്ടാ​ക്കു​ന്ന​ത്. പ​ക​ല്‍​പോ​ലും തെ​ഴി​ലാ​ളി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​വാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​ന്ന​ലെ അ​ക്ക​രെ നി​ന്നും തു​ര​ത്തി​യ…

Read More

ശ​ബ​രി​മ​ല ത​ന്ത്രി സ്ഥാ​നം: ദേ​വ​സ്വം ബോ​ര്‍​ഡി​ന് തീ​രു​മാ​നി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല ത​ന്ത്രി​യെ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് തീ​രു​മാ​നി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ത​ന്ത്രി​സ്ഥാ​ന​ത്ത് ക​ണ്ഠ​ര​ര് രാ​ജീ​വ​ര് തു​ട​ര​ണ​മോ എ​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക തീ​രു​മാ​നം നാ​ളെ ചേ​രു​ന്ന ബോ​ര്‍​ഡ് യോ​ഗ​ത്തി​ല്‍ എ​ടു​ക്കും. ത​ന്നെ ശ​ബ​രി​മ​ല​യി​ലെ ത​ന്ത്രി​സ്ഥാ​ന​ത്ത് നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ക​ന്‍ ബ്ര​ഹ്മ​ദ​ത്ത​നെ ത​ന്ത്രി ആ​ക്ക​ണ​മെ​ന്നും ക​ണ്ഠ​ര് രാ​ജീ​വ​ര് ദേ​വ​സ്വം ബോ​ര്‍​ഡി​ന് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. മേ​ല്‍​ശാ​ന്തി ഇ​ന്റ​ര്‍​വ്യൂ ബോ​ര്‍​ഡി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ക​ന്‍ ബ്ര​ഹ്മ​ദ​ത്ത​നെ നി​യ​മി​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ഈ ​മ​ണ്ഡ​ല​കാ​ല​ത്ത് ക​ണ്ഠ​ര​ര് രാ​ജീ​വ​രാ​ണ് ത​ന്ത്രി സ്ഥാ​ന​ത്ത് എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ ത​ന്ത്രി പ്ര​തി പ​ട്ടി​ക​യി​ലാ​ണ്. ഇ​തോ​ടെ​യാ​ണ് ത​നി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ത്ത് ന​ല്‍​കി​യ​ത്. ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് ഹൈ​ക്കോ​ട​തി​യു​ടെ നി​ല​പാ​ട് തേ​ടി​യ​ത്.

Read More

ഹൈ​ക്കോ​ട​തി​ക്കു മു​ന്നി​ലെ ആ​ത്മ​ഹ​ത്യാ​ശ്ര​മം: ആ​രോ​പ​ണ​വി​ധേ​യ​യും ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

കൊ​ച്ചി: ഹൈ​ക്കോ​ട​തി​ക്കു മു​ന്നി​ല്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ദ​മ്പ​തി​ക​ള്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ആ​ലു​വ സ്വ​ദേ​ശി​യാ​യ യു​വ​തി​യും ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. ഇ​ന്ന​ലെ രാ​ത്രി വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യാ​നാ​ണ് ശ്ര​മി​ച്ച​ത്. ബ​ഹ​ളം കേ​ട്ടെ​ത്തി​യ വീ​ട്ടു​കാ​രാ​ണ് യു​വ​തി കി​ണ​റ്റി​ല്‍ ചാ​ടി​യ​തു ക​ണ്ട​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് വ്യാ​ജ പീ​ഡ​ന പ​രാ​തി​യി​ല്‍ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെന്ന് ആ​രോ​പി​ച്ച് ആ​ലു​വ അ​ശോ​ക​പു​രം പാ​ട​ത്തു​പ​റ​മ്പ് വീ​ട്ടി​ല്‍ ബി​നു (35), ഭാ​ര്യ ബി​ന്‍​സി (32) എ​ന്നി​വ​ര്‍ ഹൈ​ക്കോ​ട​തി​ക്കു മു​ന്നി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​ത്. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റാ​യ ബി​നു ഹൈ​ക്കോ​ട​തി​ക്ക് മു​ന്നി​ലെ​ത്തി ആം​ബു​ല​ന്‍​സി​ല്‍ വ​ച്ച് ഭാ​ര്യയ്​ക്കൊ​പ്പം അ​മി​ത അ​ള​വി​ല്‍ ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ക്കു​ക​യാ​യി​രു​ന്നു. മു​ന്‍ സു​ഹൃ​ത്താ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച ആ​ത്മ​ഹ​ത്യ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ പോ​വു​ക​യാ​ണെ​ന്ന് ബി​നു സു​ഹൃ​ത്തി​നെ വി​ളി​ച്ച​റി​യി​ക്കു​ക​യും ഫേ​സ്ബു​ക്കി​ല്‍ വി​വ​ര​ങ്ങ​ള്‍…

Read More

ഏ​ക മ​ക​ന്‍റെ വേ​ർ​പാ​ടി​ലെ മ​നോ​വി​ഷ​മം: വൈ​പ്പി​നി​ൽ വ​യോ​ധി​ക ദ​മ്പ​തി​ക​ൾ ആത്മഹത്യ ചെയ്ത നി​ല​യി​ൽ

കൊ​ച്ചി: വൈ​പ്പി​നി​ൽ വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ൾ മ​രി​ച്ച നി​ല​യി​ൽ. സ​ജീ​വ് (75), ഭാ​ര്യ സ​വി​ത എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഏ​ക മ​ക​ന്‍റെ അ​കാ​ല വി​യോ​ഗ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ക​ടു​ത്ത മ​നോ​വി​ഷ​മ​മാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഇ​വ​രു​ടെ മ​ക​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്. ഇ​തി​നു​ശേ​ഷം ദ​മ്പ​തി​ക​ൾ ക​ടു​ത്ത വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും മു​ന്പും ഇ​വ​ർ ജീ​വി​ത​മ​വ​സാ​നി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​വ​ർ​ക്ക് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ന്നു​മു​ള്ള​താ​യി വി​വ​ര​മി​ല്ല. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ശ്ര​ദ്ധി​ക്കു​ക: ആ​ത്മ​ഹ‌​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്‌​ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. ഹെ​ൽ​പ്‌​ലൈ​ൻ ന​മ്പ​രു​ക​ൾ – 1056, 0471- 2552056

Read More