കൊച്ചി: കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന് ഡ്യൂട്ടി ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ കേരളത്തിലെ സ്വര്‍ണ വ്യാപാരത്തില്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധന. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,320 രൂപയും പവന് 50,560 രൂപയുമായി. അഞ്ചു ശതമാനം പണിക്കൂലിയും മൂന്നു ശതമാനം ജിഎസ്ടിയും കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 55,000 രൂപയ്ക്ക് അടുത്താകും. അതേസമയം, രാജ്യത്ത് സ്വര്‍ണ വ്യാപാരത്തില്‍ 35 മുതല്‍ 40 ശതമാനം വരെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
Read MoreCategory: Kochi
ട്രോളിംഗ് നിരോധനം നീങ്ങുന്നു; നാളെ അർധരാത്രിക്കു ശേഷം ബോട്ടുകൾ കടലിലേക്ക്
വൈപ്പിൻ: മത്സ്യ ബന്ധന ബോട്ടുകളുടെ മൺസൂൺ കാല ട്രോളിംഗ് നിരോധനം നാളെ അർധരാത്രിക്കു ശേഷം അവസാനിക്കും. ഇത് മുന്നിൽ കണ്ട് കടലിലേക്ക് മത്സ്യ ബന്ധനത്തിനു പോകാൻ മുനമ്പം ,മരുക്കുംപാടം, കൊച്ചി മത്സ്യ ബന്ധന മേഖലകളിൽ നിന്നും 1500 ഓളം മത്സ്യ ബന്ധന ബോട്ടുകളാണ് കരയിൽ തയാറെടുപ്പു പൂർത്തിയാക്കി കാത്തിരിക്കുന്നത്. ട്രോളിംഗ് നിരോധനം തീരുന്നതിനു മുന്നോടിയായി വടക്കേ ഇന്ത്യാക്കാരായ അതിഥിത്തൊഴിലാളികൾ ഒഴാഴ്ച മുന്നേ തന്നെ ഹാർബറുകളിൽ എത്തിയിരുന്നു. തമിഴ്നാട്ടുകാരും വടക്കേ ഇന്ത്യാക്കാരുമാണ് ഇപ്പോൾ ബോട്ടുകളിലെ പണിക്കാർ. ഇവരെല്ലാം എത്തി മുന്നൊരുക്കങ്ങൾ ആരംഭിച്ചതോടെ ഹാർബറുകൾ ഒരാഴ്ച മുന്നേ സജീവമായിരുന്നു. ഒപ്പം അനുബന്ധ മേഖലയും സജീവമായി. ബോട്ടുകളിലേക്ക് വേണ്ട വലകൾ, മറ്റ് മത്സ്യ ബന്ധന ഉപകരണങ്ങൾ, ഐസ്, ഭക്ഷണ സാമഗ്രികൾ, വെള്ളം എന്നിവ ശേഖരിച്ചു കഴിഞ്ഞു. പല ബോട്ടുകളിലും ഇനി ഇന്ധനം മത്രം നിറച്ചാൽ മതി. കടൽ ശക്തമായി ഇളകിയ സാഹചര്യത്തിൽ…
Read Moreട്രോളിംഗ് നിരോധനം നീങ്ങുന്നു ; നാളെ അർധരാത്രിക്കു ശേഷം ബോട്ടുകൾ കടലിലേക്ക്
വൈപ്പിൻ: മത്സ്യ ബന്ധന ബോട്ടുകളുടെ മൺസൂൺ കാല ട്രോളിംഗ് നിരോധനം നാളെ അർധരാത്രിക്കു ശേഷം അവസാനിക്കും. ഇത് മുന്നിൽ കണ്ട് കടലിലേക്ക് മത്സ്യ ബന്ധനത്തിനു പോകാൻ മുനമ്പം ,മരുക്കുംപാടം, കൊച്ചി മത്സ്യ ബന്ധന മേഖലകളിൽ നിന്നും 1500 ഓളം മത്സ്യ ബന്ധന ബോട്ടുകളാണ് കരയിൽ തയാറെടുപ്പു പൂർത്തിയാക്കി കാത്തിരിക്കുന്നത്. ട്രോളിംഗ് നിരോധനം തീരുന്നതിനു മുന്നോടിയായി വടക്കേ ഇന്ത്യാക്കാരായ അതിഥിത്തൊഴിലാളികൾ ഒഴാഴ്ച മുന്നേ തന്നെ ഹാർബറുകളിൽ എത്തിയിരുന്നു. തമിഴ്നാട്ടുകാരും വടക്കേ ഇന്ത്യാക്കാരുമാണ് ഇപ്പോൾ ബോട്ടുകളിലെ പണിക്കാർ. ഇവരെല്ലാം എത്തി മുന്നൊരുക്കങ്ങൾ ആരംഭിച്ചതോടെ ഹാർബറുകൾ ഒരാഴ്ച മുന്നേ സജീവമായിരുന്നു. ഒപ്പം അനുബന്ധ മേഖലയും സജീവമായി. ബോട്ടുകളിലേക്ക് വേണ്ട വലകൾ, മറ്റ് മത്സ്യ ബന്ധന ഉപകരണങ്ങൾ, ഐസ്, ഭക്ഷണ സാമഗ്രികൾ, വെള്ളം എന്നിവ ശേഖരിച്ചു കഴിഞ്ഞു. പല ബോട്ടുകളിലും ഇനി ഇന്ധനം മത്രം നിറച്ചാൽ മതി. കടൽ ശക്തമായി ഇളകിയ സാഹചര്യത്തിൽ…
Read Moreകൈക്കൂലി വിവാദം; തൊടുപുഴ നഗരസഭാ ചെയര്മാന് രാജിവച്ചു
തൊടുപുഴ: കൈക്കൂലിക്കേസില്‍ പ്രതിയായ തൊടുപുഴ നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് രാജി വച്ചു. നഗരസഭ പരിധിയിലുള്ള സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസിസ്റ്റന്റ് എന്‍ജനിയറും ഇടനിലക്കാരനും വിജിലന്‍സിന്റെ പിടിയിലായ കേസില്‍ രണ്ടാം പ്രതിയായതോടെയാണ് ചെയര്മാന് സ്ഥാനം രാജി വയ്ക്കേണ്ടി വന്നത്. ചെയര്‍മാനെതിരേ എല്‍ഡിഎഫ് നല്കിയ അവിശ്വാസ പ്രമേയം ഇന്നു രാവിലെ ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കുന്നതിനു മുമ്പ് അദ്ദേഹം നഗരസഭ ഓഫീസിലെത്തി സെക്രട്ടറിക്കു രാജി നല്‍കുകയായിരുന്നു. അവിശ്വാസത്തെ യുഡിഎഫും ബിജെപിയും പിന്തുണയ്ക്കുമെന്ന് അറിയിച്ച സാഹചര്യത്തില്‍ ചെയര്മാന് സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജനിയര്‍ സി.ടി.അജി, ഇടനിലക്കാരന് റോഷന് സര്‍ഗം എന്നിവരാണ് വിജിലന്‍സ് പിടിയിലായത്. എന്‍ജനിയര്‍ക്ക് കൈക്കൂലി നല്കാന് പ്രേരിപ്പിച്ചെന്ന കാരണത്താലാണ് സനീഷ് ജോര്‍ജിനെ രണ്ടാംപ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്. ഇതേ തുടര്‍ന്നു…
Read Moreപെരിയാറിലെ മത്സ്യക്കുരുതി; കാരണം രാസമാലിന്യം തന്നെ; ഉണ്ടായത് 41 കോടി രൂപയുടെ നഷ്ടം
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. മത്സ്യ മേഖലയ്ക്കാകെ 41 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പെരിയാര്‍ മലിനീകരണ വിരുദ്ധ സംയുക്ത സമിതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. കുഫോസ് മുന്‍ വൈസ്ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് ചെയര്‍മാനായ സമിതിയാണ് കണ്ടെത്തിയത്.അതേസമയം, ദുരന്ത ബാധിതര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ലെന്നും ദുരന്തത്തിന് കാരണക്കാരായ കമ്പനികള്‍ക്കെതിരേ നടപടി ഉണ്ടായിട്ടില്ലെന്നും ആക്ഷേപം ഉയരുകയാണ്. കഴിഞ്ഞ മേയ് 20നായിരുന്നു പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങി മത്സ്യക്കര്‍ഷകര്‍ക്ക് വന്‍ നാശനഷ്ടം ഉണ്ടായത്.
Read Moreആലുവയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ തീപടർന്നു; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ 38 യാത്രക്കാർ സുരക്ഷിതർ
ആലുവ: ആലുവ ദേശം കുന്നുംപുറത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടി സ്വിഫ്റ്റ് ബസിൽ തീ പടർന്നു. പുക ഉയർന്നത് കണ്ട ഉടൻ ഡ്രൈവർ ബസ് നിർത്തിയതിനെ തുടർന്ന് 38 യാത്രക്കാരും സുരക്ഷിതരായി പുറത്തിറങ്ങി. അങ്കമാലിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന്റെ ബോണറ്റിനുള്ളിൽനിന്നാണ് പുക ഉയർന്നത്. തുടർന്ന് തീ ആളി കത്തുകയായിരുന്നു. എന്നാൽ ബസിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടർന്നില്ല. മംഗലപ്പുഴ പാലത്തിന് സമീപം ദേശീയ പാതയിൽ ദേശം കുന്നുംപുറത്ത് ആണ് ബസ് നിർത്തിയത്. ഫയർഫോഴ്സ് എത്തി തീ അണച്ചു. ബസിന് മറ്റ് കേടുപാടുകളില്ല. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. ു
Read Moreരക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണം നടക്കുന്നുവെന്ന് വി.ഡി. സതീശൻ
കൊച്ചി: കര്‍ണാടകയിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉരുള്‍ പൊട്ടലുണ്ടായ എത്രയോ സ്ഥലങ്ങളില്‍ ഇതുവരെ ആളുകളെ കണ്ടെത്തിയിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കവളപ്പാറയില്‍ എത്രയോ പേരെ തിരിച്ചു കിട്ടാനുണ്ടതെന്നതൊക്കെ മറന്നു പോയി. കര്‍ണാടകത്തിലെ കാര്‍വാര്‍ എംഎല്‍എ ഇതുവരെ ആ സ്ഥലത്തുനിന്നു മാറിയിട്ടില്ല. മണ്ണിടിച്ചിലിന് സാധ്യതയുണ്ടായിരുന്ന സ്ഥലത്ത് ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വാര്‍ത്ത നല്‍കിയും നെഗറ്റീവ് സാധനങ്ങള്‍ പറഞ്ഞും കര്‍ണാടകത്തിന് എതിരായ വികാരം ഉണ്ടാക്കുന്നതും ശരിയല്ല. ഉരുള്‍പൊട്ടി ഉണ്ടാകുന്ന മണ്ണും കല്ലും കാണാത്തവരാണ് ഇങ്ങനെ സംസാരിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Read Moreകരുവന്നൂര്‍ കള്ളപ്പണ ഇടപാട്: അന്വേഷണ സംഘത്തലവനെ മാറ്റി; പി. രാധാകൃഷ്ണന് അന്വേഷണ മേല്‍നോട്ടം
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ രണ്ടാംഘട്ട അന്വേഷണത്തിന് നേതൃത്വം വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാറിനെ സ്ഥലം മാറ്റി. ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹെഡ് ഓഫീസിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. നേരത്തെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചിരുന്ന പി. രാധാകൃഷ്ണനാണ് ഇനി കരുവന്നൂര്‍ കേസിന്റെ അന്വേഷണ മേല്‍നോട്ടം. കൊച്ചി സോണല്‍ ഓഫീസില്‍ അസിസ്റ്റന്റ് ഡയറക്ടറായിരിക്കെ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റത്തോടെ ഇഡിയുടെ ചെന്നൈ ഓഫീസിലേക്ക് രാധാകൃഷ്ണന് സ്ഥലമാറ്റം ലഭിച്ചിരുന്നു. 2022 ഓഗസ്റ്റിലാണ് ചെന്നൈയിലേക്ക് മാറിയത്. ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ ചെന്നെയില്‍ നിന്ന് ഇനി കൊച്ചിയിലേക്ക് മാറ്റും. ആദ്യഘട്ട അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ഇഡി സംഘമായിരുന്നു. കരുവന്നൂരിന് പുറമെ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ അന്വേഷണം നടക്കുന്ന കിഫ്ബി കേസ്, ഹൈറിച്ച്, പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവയും അന്വേഷിച്ചത്…
Read Moreകൊച്ചി മെട്രോ മൂവാറ്റുപുഴയിലേക്ക് നീട്ടണം; എംഡിക്ക് കത്ത് നൽകി മാത്യു കുഴൽനാടൻ എംഎൽഎ
മൂവാറ്റുപുഴ : കൊച്ചി മെട്രോ റെയിൽ മൂവാറ്റുപുഴയിലേക്ക് നീട്ടണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർക്ക് എംഎൽഎ കത്ത് നൽകി. കൊച്ചി മെട്രോ ലൈൻ മൂവാറ്റുപുഴയിലേക്ക് നീട്ടുന്നതിന് സമഗ്രമായ പഠനവും ചർച്ചയും ഉണ്ടാകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. കിഴക്കൻ മേഖലയിൽ നിന്നും കൊച്ചിയിലേക്ക് പോകുന്നതിന് ആശ്രയിക്കുന്ന ഏകകേന്ദ്രം മൂവാറ്റുപുഴ പട്ടണം വഴിയുള്ള യാത്ര തന്നെയാണ്. മൂവാറ്റുപുഴ പട്ടണം യാത്രക്ലേശം മൂലം വീർപ്പുമുട്ടുകയാണ്. കൊച്ചിയിൽ നിന്ന് കാക്കനാട്ടേയ്ക്ക് കൊച്ചി മെട്രോ റെയിൽ നീട്ടുന്ന ഈ അവസരത്തിൽ മൂവാറ്റുപുഴയിലേക്ക് റെയിൽ ഗതാഗതം നീട്ടുന്നതിന്റെ പ്രസക്തി വർധിച്ചിരിക്കുകയാണ്. ഇവിടുത്തെ ജനങ്ങളുടെ യാത്രാദുരിതം അവസാനിപ്പിക്കുക എന്ന ചിരകാല അഭിലാഷം സഫലീകരിക്കുന്നതിന് കൊച്ചി മെട്രോ ലൈൻ മൂവാറ്റുപുഴയിലേക്ക് നീട്ടുന്നതിന് നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.ഏറ്റവും കൂടുതൽ സാറ്റലൈറ്റ് സിറ്റിയുടെ സാധ്യതയുള്ള നഗരമാണ് മൂവാറ്റുപുഴ. കിഴക്കൻ മേഖല പലപ്പോഴും വികസനകാര്യങ്ങളിൽ…
Read Moreഒരേ നന്പരിലും ഒരേ സീരീസിലും രണ്ട് ലോട്ടറി ടിക്കറ്റ്; മറുപടി കൊടുക്കാതെ ഏജൻസി
മൂവാറ്റുപുഴ : ഒരേ നന്പരിലും ഒരേ സീരീസിലും സംസ്ഥാന സർക്കാരിന്റെ രണ്ട് ലോട്ടറി ടിക്കറ്റ്. ആനിക്കാട് സ്വദേശി ബെന്നി ജോസഫ് എടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലാണ് ഒരേ നന്പരിലുള്ള രണ്ട് ടിക്കറ്റുകൾ ലഭിച്ചത്. ബുധനാഴ്ചതോറും നറുക്കെടുക്കുന്ന ലോട്ടറിയുടെ 12 എണ്ണമാണ് മൂവാറ്റുപുഴയിലെ ഔദ്യോഗിക ഏജൻസിയിൽ നിന്ന് ഇദ്ദേഹം വാങ്ങിയത്. ഇതിൽ എഫ്ബി 365694 നന്പരിലുള്ള രണ്ട് ടിക്കറ്റുകൾ ലഭിക്കുകയായിരുന്നു. ഒരേ നന്പരിലുള്ള രണ്ട് ടിക്കറ്റുകൾ ലഭിച്ചതോടെ ഇദ്ദേഹം ഏജൻസിയെ സമീപിച്ചങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്നു പറയുന്നു. ഒരു കോടിയാണ് ഒന്നാം സമ്മാനം.
Read More