കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. മുരാരി ബാബുവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി മുരാരി ബാബുവിന് സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായി ഇഡിക്ക് വിവരം ലഭിച്ചു. 2019- 25 കാലയളവില്‍ മുരാരി ബാബുവിന്റെ സ്വത്തുക്കളില്‍ വന്‍വര്‍ധന ഉണ്ടായെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. 2021ല്‍ വീട് നിര്‍മ്മിച്ചതില്‍ അടക്കം അന്വേഷണം നടത്തും. ശബരിമലയിലെ മറ്റ് ക്രമക്കേടുകളില്‍ നിന്നും മുരാരി ബാബു പണം സമ്പാദിച്ചെന്ന നിഗമനത്തിലാണ് ഇഡി. സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ മറുപടി ഇല്ലെന്നും ഇഡി പറയുന്നു. മുരാരി ബാബു കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇഡി ഓഫീസില്‍ ഇയാളെ മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിരുന്നു. കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്‍പ്പപാളിയിലെയും സ്വര്‍ണം കവര്‍ന്ന കേസുകളിലാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. എസ്ഐടി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുരാരി ബാബുവിന് ജാമ്യം ലഭിച്ചിരുന്നു.…
Read MoreCategory: Kochi
ആടിയുലഞ്ഞ് മൂവാറ്റുപുഴക്കാർ; എംസി റോഡിൽ ഉയർന്നും താഴ്ന്നും ഇന്റർലോക്കിംഗ് കട്ടകൾ; യാത്രക്കാർ ദുരുതത്തിൽ
മൂവാറ്റുപുഴ: എംസി റോഡിൽ പേഴയ്ക്കാപ്പിള്ളി മത്സ്യ മാര്‍ക്കറ്റിന് സമീപം ഇന്റര്‍ലോക്കിംഗ് കട്ടകൾ ഉയർന്നും താഴ്ന്നും ഇരിക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. അര കിലോമീറ്ററോളം ദൂരത്തില്‍ സ്ഥാപിച്ചിരിക്കുന്ന കട്ടകള്‍ നിരപ്പല്ലാത്ത രീതിയിലാണുള്ളത്. ഇരുചക്ര വാഹനങ്ങളും, ഭാരവാഹനങ്ങളും ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. മിക്ക ഇടങ്ങളിലും കട്ടകള്‍ ഇളകി മാറിയിരിക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. റോഡില്‍ അപകട ഭീഷണി നിലനിന്നിട്ടും ശാശ്വത പരിഹാരം കണ്ടെത്തി അപകട സാധ്യത ഒഴിവാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ ഇതുവരെയും യാതൊരു ഇടപെടലും നടത്തിയിട്ടില്ല. റോഡരികില്‍ തന്നെ മത്സ്യ മാര്‍ക്കറ്റുകള്‍ സ്ഥിതിചെയ്യുന്നതിനാല്‍ രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇവിടെയെത്തുന്നത്. അപകട ഭീഷണി ഒഴിവാക്കാന്‍ ശാശ്വതമായ പരിഹാര മാര്‍ഗം കണ്ടെത്തണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം
Read Moreവിരമിക്കുന്ന അധ്യാപകർക്ക് ആശംസകളേകി പോസ്റ്റൽ സ്റ്റാമ്പ്; വ്യത്യസ്തമായ വിരമിക്കൽ ആശംസ നൽകിയത് മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ
കാലടി: മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരുടെ സേവനത്തിനുള്ള അംഗീകാരമായി തപാൽ വകുപ്പ് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഫിസിക്സ് അധ്യാപികയും നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസറുമായ അനുജി ആന്റണി, സംസ്കൃതം അധ്യാപികയും ഗൈഡ് ക്യാപ്റ്റനും നാഷണൽ സർവീസ് സ്കീം പ്രോഗ്രം ഓഫീസർ എന്നീ ചുമതലകളും നിർവഹിച്ചിരുന്ന എ.ഡി. ലത,സാമൂഹ്യശാസ്ത്രം അധ്യാപകനും സ്കൗട്ട് മാസ്റ്ററുമായിരുന്ന ഇ.ഡി. പോളച്ചൻ, ഹിന്ദി അധ്യാപിക പി.വി. റെജീന എന്നിവർക്കാണ് വിരമിക്കൽ ആശംസകൾ പതിപ്പിച്ചുള്ള സ്റ്റാമ്പുകൾ സമർപ്പിച്ചത്. മലയാറ്റൂർ മാർത്തോമാ ഹാളിൽ നടന്ന വിരമിക്കൽ ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ജോസ് ഒഴലക്കാട്ട് സ്റ്റാന്പുകളുടെ പ്രകാശനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സി.എ. ബിജോയ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.പി. ലിസി , മുൻ പ്രിൻസിപ്പൽ ടി.പി. ജോയ് എന്നിവർ…
Read Moreവെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: കാലം പറഞ്ഞ കഥയുടെ റിലീസ് തടയണം; പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയിൽ
കൊച്ചി: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കുടുബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തെ ആസ്പദമാക്കിയുള്ള കാലം പറഞ്ഞ കഥ എന്ന സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കേസിലെ വിചാരണ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നടക്കാനിരിക്കെ സിനിമ റിലീസ് ചെയ്യുന്നത് മാധ്യമങ്ങളുടെ വിചാരണയ്ക്ക് കാരണമാകും. സിനിമ ന്യായമായ വിചാരണയ്ക്കുള്ള പ്രതിയുടെ അവകാശത്തെ ഗുരുതരമായി ബാധിക്കും. പ്രതിയെ കുറ്റവിമുക്തനാക്കിയാലും അത്തരമൊരു മോചനം പരിഹരിക്കാനാവാത്ത നഷ്ടമാകും. തന്റെ മകന് നീതിയുക്തമായ വിചാരണ നഷ്ടമാകുമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. അഫാന്റെ പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന് ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന് അഹ്സാന്, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന് കൊലപ്പെടുത്തിയത്. കേസില്‍ വിചാരണ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സിനിമയുടെ പ്രഖ്യാപനം മുതല്‍, പ്രതിയെ കുറ്റവാളിയായി ചിത്രീകരിക്കുകയും കുടുംബത്തെ അധിക്ഷേപിക്കുകയും…
Read More4 ലിറ്റർ ഗോവൻ മദ്യം കേരളത്തിലേക്ക് കടത്താൻ ശ്രമം; പത്തനംതിട്ട സ്വദേശിക്ക് മൂന്നു വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും
കൊച്ചി: ഗോവയിൽ മാത്രം വിൽക്കാൻ അനുമതിയുള്ള നാലര ലിറ്റര്‍ വിദേശ മദ്യം ആറ് കുപ്പികളിലാക്കി കേരളത്തിൽ വിൽക്കാനായി കടത്തിക്കൊണ്ടുവന്ന യുവാവിന് മൂന്നു വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട സ്വദേശി അഭിജിത്ത് ജി. നായര്‍(25)ക്കെതിരെ എറണാകുളം റെയില്‍വേ പോലീസ് സ്റ്റേഷന് എസ്ഐ പി.ആര്. രതീഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം സെക്കൻഡ് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് രേഷ്മ ശശിധരനാണ് ശിക്ഷിച്ചത്. 2023 ഓഗസ്റ്റ് 15ന് നേത്രാവതി എക്സ്പ്രസ് ട്രെയിനിലാണ് പ്രതി അനധികൃതമായി കേരളത്തിലേക്ക് മദ്യം കൊണ്ടുവന്നത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുജയുടെ നേതൃത്വത്തിലായിരുന്നു പ്രോസിക്യൂഷന് നടപടികള്‍. എറണാകുളം റെയില്‍വേ പോലീസ് എസ്ഐ ഇ.കെ. അനില്‍കുമാറും സംഘവുമാണ് കേസ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
Read Moreഭക്തിയിൽ എല്ലാം മറന്നു നിന്നു; ക്ഷേത്ര വളപ്പിൽ ക്യൂനിന്ന വയോധികയുടെ മൂന്നര പവന്റെ മാല മോഷണം പോയി; പരാതി നൽകി വയോധിക
വൈപ്പിൻ: ക്ഷേത്രവളപ്പിൽ തൈപ്പൂയ അഭിഷേകത്തിന് ക്യൂനിന്നിരുന്ന വയോധികയുടെ മൂന്നര പവന്റെ സ്വർണമാല മോഷണം പോയതായി പരാതി. മാലിപ്പുറം കേളങ്ങനേഴത്ത് സകലേശ്വരന്റെ ഭാര്യ കാന്തിമതി (72) യുടെ മാലയാണ് മോഷണം പോയത്. തൈപ്പൂയ ദിവസം രാവിലെ എളങ്കുന്നപുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരത്താണ് സംഭവം. രാവിലെ പോലീസുകാരനായ മകനുമൊരുമിച്ച് ക്ഷേത്രത്തിൽ വന്നതാണ്. അഭിഷേകം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിന് പുറത്ത് എത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ടതായി അറിയുന്നത്. ക്യൂ നിന്ന സ്ഥലങ്ങളിലെല്ലാം പരിശോധിച്ചില്ലെങ്കിലും മാല കണ്ടെത്താനായില്ല.തുടർന്ന് ഞാറക്കൽ പോലീസിൽ പരാതി നൽകി.
Read Moreകേരളം കാണാനെത്തിയ ബ്രിട്ടീഷ് വനിതയുടെ ബാഗ് കവര്‍ന്ന സംഭവം; റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ യാത്ര അവസാനിച്ച ട്രെയിനില്‍ ബ്രിട്ടീഷ് വനിത മറന്നുവെച്ച പണവും പാസ്പോര്‍ട്ടും അടങ്ങിയ ബാഗ് മോഷണം പോയ സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്നാട്ടില്‍ നിന്ന് കൊച്ചി സന്ദര്‍ശിക്കാന്‍ സുഹൃത്തിനൊപ്പം ബംഗളൂരു- എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനില്‍ എത്തിയതായിരുന്നു ഇംഗ്ലണ്ടില്‍ നിന്നുള്ള ലുവാന തെരേസ. ട്രാവല്‍ ബാഗില്‍ 22,000 രൂപയും ഐ ഫോണും പാസ്പോര്‍ട്ടും ക്രെഡിറ്റ് കാര്‍ഡും ഉണ്ടായിരുന്നു. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സുഹൃത്ത് ജോവാന കൂപ്പര്‍ക്കൊപ്പം എയര്‍കണ്ടീഷന്‍ കോച്ചിലായിരുന്നു സഞ്ചരിച്ചത്. ഇന്നലെ വൈകിട്ട് 6.32ന് ട്രെയിന്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ബാഗ് മറന്നുവച്ച് ഇരുവരും ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഒന്നാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിയപ്പോഴാണ് ബാഗില്ലെന്ന കാര്യം മനസിലാക്കി തിരിച്ചെത്തി കോച്ചില്‍ പരിശോധന നടത്തിയത്. അപ്പോഴേക്കും ബാഗ് മോഷണം പോയിരുന്നു. തുടര്‍ന്നാണ് എറണാകുളം സൗത്ത് റെയില്‍വേ പോലീസ്…
Read Moreകബൂത്തര്‍ ഭായിയും സഹായിയും അറസ്റ്റിലായ കേസ്; ആദ്യം മോഷണം, പിന്നെ ലഹരി കടത്ത്
കൊച്ചി: അതിമാരക രാസലഹരിയായ ചൈനാ വൈറ്റ് ഹെറോയിനുമായി കബൂത്തര്‍ ഭായിയും സഹായിയും പിടിയിലായ കേസില്‍ പ്രതികള്‍ നാട്ടില്‍ മോഷണവും പിടിച്ചുപറിയും നടത്തിയെങ്കിലും രക്ഷയില്ലാതെ വന്നതോടെ ലഹരിക്കടത്തിലേക്ക് തിരിഞ്ഞതാണെന്ന് എക്സൈസ് അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് കാക്കനാട് ഭാരത് മാത കോളജിന് സമീപമുള്ള വാടക കെട്ടിടത്തില്‍ നിന്നാണ് അസം കരീംഖജ് സ്വദേശികളായ ജഹിദുള്‍ ഇസ്ലാം (കമ്പൂത്തര്‍ ഭായി) (29) റംസാന് അലി (26) എന്നിവരാണ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യല്‍ ഇന്റലിജന്‍സ് സ്ക്വാഡ് ടീം, എറണാകുളം ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍, എറണാകുളം ഐബി എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 16 ഗ്രാം ഹെറോയിന്‍, ഒരു ഗ്രാം എംഡി എംഎ, 30 ഗ്രാം കഞ്ചാവ് എന്നിവ എക്സൈസ് കണ്ടെടുത്തു. മയക്ക് മരുന്ന് വില്‍പ്പന നടത്തി കിട്ടിയ 2,85,000 രൂപയും മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതിനായി ഉപയോഗിച്ച മൂന്ന്…
Read Moreമയക്കുമരുന്നിനോട് വിട; ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ മൂന്ന് ലോക റിക്കാർഡുകൾ സ്വന്തമാക്കി ബിജു
തൃപ്പൂണിത്തുറ: കേരള സ്കൂൾ ഓഫ് മെന്റലിസവും ആർട്സ് ഓഫ് മെന്റലിസവും സംയുക്തമായി സംഘടിപ്പിച്ച ലഹരിക്കെതിരേയുള്ള പ്രത്യേക ഉദ്യമത്തിൽ പങ്കെടുത്ത് തൃപ്പൂണിത്തുറ സ്വദേശി ബിജു കെ. കണ്ണൊത്ത് മൂന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കി. മയക്കുമരുന്നിനോട് വിട എന്ന സന്ദേശത്തിന്റെ ഭാഗമായി ആർട്ട് ഓഫ് മെന്റലിസം എന്ന കലാവിഭാഗത്തെ ആധാരമാക്കി മദ്യം അതിവേഗത്തിൽ വെള്ളമായി മാറ്റുന്ന ശ്രമത്തിലൂടെയാണ് അമേരിക്കൻ ബുക്ക് ഓഫ് റിക്കാർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റിക്കാർഡ്, ഇൻഡോ വേൾഡ് ബുക്ക് ഓഫ് റിക്കാർഡ് എന്നിവയിൽ ബിജു ഇടം നേടിയത്. ആലുവ ഗ്രീൻ പാർക്ക് കൺവൻഷൻ സെന്ററിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കേരള സ്കൂൾ ഓഫ് മെന്റലിസം ഡയറക്ടർ ആദിൽ, ആർട്സ് ഓഫ് മെന്റലിസം ഡയറക്ടർ സന്ദീപ് ഫ്രെഡിയൻ, സിനിമാ താരങ്ങളായ വിനയ് ഫോർട്ട്, വിനു മോഹൻ എന്നിവരുടെ കൈയിൽ നിന്നും ലോക റെക്കോർഡുകൾ ഏറ്റുവാങ്ങി. ആക്ടിംഗ്,…
Read Moreപ്ലസ് വൺ വിദ്യാർഥിനിയുടെ മരണം; കുട്ടികളെ ആത്മഹത്യയിലേയ്ക്കെത്തിക്കുന്ന ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയം
ചോറ്റാനിക്കര: പ്രണയത്തിലായിരുന്ന കൊറിയൻ സുഹൃത്തിന്റെ മരണത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യം ശക്തമാകുന്നു. കൊറിയൻ സുഹൃത്തിന്റെ പേരിൽ മറ്റാരോ കബളിപ്പിച്ചതായാണെന്നാണ് സംശയമുയരുന്നത്. മരിച്ച ആദിത്യയുടെ കത്തിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ട ആളാണെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ജനുവരി മാസം ആദ്യം പരിചയപ്പെട്ട ആളുമായുള്ള സൗഹൃദം രണ്ടാഴ്ച മാത്രം പിന്നിടുമ്പോൾ ഇയാൾ അപകടത്തിൽപ്പെട്ടു മരിച്ചുവെന്ന് കേൾക്കുന്നതും അതേ തുടർന്നുള്ള മനോവിഷമത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തുവെന്നതുമാണ് ദുരൂഹതയുണർത്തുന്നത്. ഈ സംഭവത്തിൽ കുട്ടികളെ കബളിപ്പിച്ച് ആത്മഹത്യയിലേയ്ക്കെത്തിക്കുന്ന ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടോയെന്നും സംശയമുണ്ട്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പാസ്വേർഡ് ഉപയോഗിച്ച് ലോക്ക് ചെയ്തിട്ടുള്ളതിനാൽ ഇത് തുറന്നാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ. അതേ സമയം ആത്മഹത്യാക്കുറിപ്പ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കാൻ ഇടയായത് അന്വേഷിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്.
Read More