100 പ​വ​ൻ വി​വാ​ഹ ആ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തു; ത​ന്‍റെ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് ലോ​ൺ എ​ടു​ത്തു; ഭ​ർ​ത്താ​വി​നെ​തി​രെ പ​രാ​തി ന​ൽ​കി യു​വ​തി

തൃ​പ്പൂ​ണി​ത്തു​റ: വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി​യും യു​വ​തി​യു​ടെ പേ​രി​ല്‍ വി​വി​ധ ബാ​ങ്കു​ക​ളി​ല്‍ നി​ന്നു ല​ക്ഷ​ങ്ങ​ള്‍ വാ​യ്പ​യെ​ടു​ത്തും ഭ​ര്‍​ത്താ​വും കു​ടും​ബ​വും ക​ബ​ളി​പ്പി​ച്ചെ​ന്ന് പ​രാ​തി. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ ഭ​ര്‍​ത്താ​വി​നും വീ​ട്ടു​കാ​ര്‍​ക്കു​മെ​തി​രെ ഹി​ല്‍​പാ​ല​സ് പോ​ലീ​സ് കേ​സെ​ടു​ത്തു. 2.90 കോ​ടി രൂ​പ​യോ​ളം ന​ഷ്ട​മു​ണ്ടാ​യ​താ​ണ് കേ​സ്. യു​വ​തി​യെ ഭ​ര്‍​ത്താ​വി​ന്‍റെ അ​മ്മ​യും ഭ​ര്‍​തൃ​സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും യു​വ​തി​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളു​പ​യോ​ഗി​ച്ച് ല​ക്ഷ​ങ്ങ​ള്‍ വാ​യ്പ​യെ​ടു​ത്തി​ട്ട് തി​രി​ച്ച​ട​ച്ചി​ല്ലെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. യു​വ​തി​യു​ടെ വീ​ട്ടു​കാ​ര്‍ വി​വാ​ഹ​ത്തി​ന് ന​ല്‍​കി​യ 100 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ്ര​തി​ക​ള്‍ കൈ​ക്ക​ലാ​ക്കി വി​റ്റെ​ന്നും എ​ഫ്‌​ഐ​ആ​റി​ല്‍ ഉ​ണ്ട്.

Read More

സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ വേ​ഗ​പൂ​ട്ട് പ്ര​വ​ര്‍​ത്ത​ന​ര​ഹി​തം; പ​രാ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കൊ​ച്ചി : സ്വ​കാ​ര്യ​ബ​സു​ക​ളി​ലെ വേ​ഗ​പൂ​ട്ട് സം​വി​ധാ​നം പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ക്കി അ​നി​യ​ന്ത്രി​മാ​യ വേ​ഗ​ത​യി​ല്‍ ബ​സോ​ടി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്. ഇ​ക്കാ​ര്യ​ത്തെ​കു​റി​ച്ച് അ​ന്വേ​ഷി​ച്ച് എ​റ​ണാ​കു​ളം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും (സി​റ്റി) ആ​ര്‍​ടി​ഒ​യും മൂ​ന്നാ​ഴ്ച​ക്ക​കം അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഉ​ത്ത​ര​വി​ട്ട​ത്. ചെ​ല്ലാ​ന​ത്ത് ഇ​നോ​യ് ജൂ​ഡ് (ഒ​മ്പ​ത്) എ​ന്ന വി​ദ്യാ​ര്‍​ഥി​യെ ഇ​ടി​ച്ച ബ​സി​ന്‍റെ വേ​ഗ​പൂ​ട്ട് സം​വി​ധാ​നം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടി​രു​ന്ന​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വേ​ഗ​പൂ​ട്ട് ഇ​ല്ലാ​ത്ത​തി​നാ​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ സ​ഞ്ച​രി​ക്കേ​ണ്ട ബ​സ് 100 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. നി​യ​മ​ലം​ഘ​നം ക​ണ്ടി​ട്ടും അ​ധി​കൃ​ത​ര്‍ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​യു​ണ്ട്. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി ലോ​റ​ന്‍​സ് വ​ര്‍​ഗീ​സ്, എ​ള​മ​ക്ക​ര ജോ​സ് ഡൊ​മി​നി​ക്ക് എ​ന്നി​വ​രും അ​മി​ത​വേ​ഗ​ത​യു​ടെ ഇ​ര​ക​ളാ​ണ്. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ വാ​ഹ​ന ടെ​സ്റ്റ് പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ വേ​ഗ​പൂ​ട്ടു​ക​ള്‍ നി​ര്‍​ജീ​വ​മാ​ക്കാ​റാ​ണ് പ​തി​വെ​ന്ന് പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ ത​മ്പി സു​ബ്ര​ഹ്മ​ണ്യ​ന്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Read More

കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സ് സ​മ​യം വ​ര്‍​ധി​പ്പി​ച്ചു; നാ​ളെ മു​ത​ല്‍ രാ​ത്രി 11 വ​രെ സ​ര്‍​വീ​സ്

കൊ​ച്ചി: യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ സ്ഥി​ര​മാ​യ വ​ര്‍​ധ​ന​വും ഉ​യ​ര്‍​ന്നു​വ​രു​ന്ന ആ​വ​ശ്യ​വും പ​രി​ഗ​ണി​ച്ച് കൊ​ച്ചി മെ​ട്രോ ട്രെ​യി​ന്‍ സ​ര്‍​വീ​സ് രാ​ത്രി 11 വ​രെ സ​ര്‍​വീ​സ് നീ​ട്ടി. നാ​ളെ മു​ത​ല്‍ പു​തു​ക്കി​യ സ​മ​യ​ക്ര​മം നി​ല​വി​ല്‍ വ​രും. ഇ​ത​നു​സ​രി​ച്ച് ആ​ലു​വ, തൃ​പ്പൂ​ണി​ത്തു​റ എ​ന്നീ ടെ​ര്‍​മി​ന​ല്‍ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്ന് അ​വ​സാ​ന സ​ര്‍​വീ​സ് രാ​ത്രി 11ന് ​പു​റ​പ്പെ​ടും. ആ​ലു​വ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ളും ന​ട​ത്തും. നാ​ളെ തൃ​പ്പൂ​ണി​ത്തു​റ ടെ​ര്‍​മി​ന​ലി​ല്‍ നി​ന്ന് അ​വ​സാ​ന സ​ര്‍​വീ​സ് രാ​ത്രി 11.30ന് ​പു​റ​പ്പെ​ടും. 16 ന്– ​ആ​ലു​വ മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് പു​ല​ര്‍​ച്ചെ നാ​ലി​ന് സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. രാ​വി​ലെ ആ​റു​വ​രെ 30 മി​നി​റ്റ് ഇ​ട​വേ​ള​യി​ല്‍ പ്ര​ത്യേ​ക സ​ര്‍​വീ​സ് ഉ​ണ്ടാ​യി​രി​ക്കും. തു​ട​ര്‍​ന്ന് ട്രെ​യി​നു​ക​ള്‍ പ​തി​വ് ടൈം​ടേ​ബി​ള്‍ പ്ര​കാ​രം സ​ര്‍​വീ​സ് ന​ട​ത്തും.

Read More

ത​രി​ശു​ഭൂ​മി​ക​ള്‍ കൃ​ഷി​യി​ട​ങ്ങ​ളാ​കു​ന്നു; ന​വോ​ധ​ന്‍ പ​ദ്ധ​തി​ക്ക് തു​ട​ക്കം

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് ഹെ​ക്ട​ര്‍ ത​രി​ശു​ഭൂ​മി കാ​ര്‍​ഷി​ക സ​മൃ​ദ്ധി​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നാ​യി സം​സ്ഥാ​ന​ത്ത് “ന​വോ​ധ​ന്‍’ എ​ന്ന നൂ​ത​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഫ​ല​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ​യു​ടെ ഇ​പ്പോ​ഴു​ള്ള പോ​രാ​യ്മ​യും വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​യ​ര്‍​ന്ന വി​ള​വ് ഉ​റ​പ്പാ​ക്കു​ന്ന കൃ​ഷി ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കി​യ​ത്. ലോ​ക​ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൃ​ഷി വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന കേ​ര പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഭൂ​വു​ട​മ​സ്ഥാ​വ​കാ​ശം കൈ​മാ​റ്റം ചെ​യ്യാ​തെ, ഭൂ​വു​ട​മ​യ്ക്കും സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യ​മു​ള്ള ക​ര്‍​ഷ​ക​ര്‍​ക്കും കൃ​ഷി ചെ​യ്യാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. ധ​ന​ശേ​ഷി​യും കാ​ര്‍​ഷി​ക വൈ​ദ​ഗ്ധ്യ​വും ഉ​ണ്ടാ​യി​ട്ടും സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലാ​ത്ത നി​ക്ഷേ​പ​ക​ര്‍, ക​ര്‍​ഷ​ക ഗ്രൂ​പ്പു​ക​ള്‍, സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍, പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ഷി ചെ​യ്യാ​ന്‍ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും. സേ​വ​ന ത​ല ഉ​ട​മ്പ​ടി വ​ഴി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ഇ​ത​നു​സ​രി​ച്ച്, ഭൂ​വു​ട​മ​ക​ള്‍ ത​ങ്ങ​ളു​ടെ ഉ​പ​യോ​ഗി​ക്കാ​ത്ത ഭൂ​മി​യി​ല്‍ ഒ​രു നി​ശ്ചി​ത കാ​ല​യ​ള​വി​ലേ​ക്ക് കൃ​ഷി ചെ​യ്യാ​ന്‍ ക​ര്‍​ഷ​ക​രെ ക്ഷ​ണി​ക്കു​ന്നു. നി​ക്ഷേ​പ​ക​ര്‍ വി​ള ആ​സൂ​ത്ര​ണം, കൃ​ഷി,…

Read More

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ആ​ര്‍​ത്ത​വ അ​വ​ധി ന​യം: സ​ര്‍​ക്കാ​രി​നോ​ട് വി​ശ​ദീ​ക​രണം തേ​ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി: കെ​എ​സ്ആ​ര്‍​ടി​സി വ​നി​താ ക​ണ്ട​ക്ട​ര്‍​മാ​രു​ടെ ആ​ര്‍​ത്ത​വാ​വ​ധി ഗൗ​ര​വ​മു​ള്ള വി​ഷ​യ​മെ​ന്ന് ഹൈ​ക്കോ​ട​തി. കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ആ​ര്‍​ത്ത​വ അ​വ​ധി ന​യം രൂ​പീ​ക​രി​ക്കാ​നാ​കു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ ജ​സ്റ്റീ​സ് എ​ന്‍. നാ​ഗ​രേ​ഷ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി. കെ​എ​സ്എ​സ്ആ​റി​ല്‍ ഇ​ത്ത​രം വ്യ​വ​സ്ഥ​യി​ല്ലെ​ന്നും അ​വ​ധി അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നു​മാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന് കോ​ട​തി​യെ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ ശ​മ്പ​ള​ത്തോ​ടെ​യു​ള്ള ആ​ര്‍​ത്ത​വ അ​വ​ധി ന​യം സം​സ്ഥാ​ന​ത്ത് പ​രി​ഗ​ണി​ക്കാ​മോ​യെ​ന്ന​തി​ല്‍ നി​ല​പാ​ട​റി​യി​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കെ​എ​സ്ആ​ര്‍​ടി​സി ഇ​ര​ട്ട ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം പി​ന്തു​ട​രു​ന്നു​ണ്ടെ​ന്നും ക​ണ്ട​ക്ട​ര്‍​മാ​ര്‍ പ്ര​തി​ദി​നം 14 മു​ത​ല്‍ 16 മ​ണി​ക്കൂ​ര്‍ വ​രെ ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​ന്നു​വെ​ന്നും വ​നി​താ ക​ണ്ട​ക്ട​ര്‍​മാ​രാ​യ ഹ​ര്‍​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ച​ത്. അ​തി​നാ​ല്‍ വ​നി​താ ക​ണ്ട​ക്ട​ര്‍​മാ​ര്‍​ക്ക് ര​ണ്ട് ദി​വ​സ​ത്തെ ശ​മ്പ​ള​ത്തോ​ടു​കൂ​ടി​യ ആ​ര്‍​ത്ത​വ അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ആ​വ​ശ്യം. ഇ​തി​ലാ​ണ് സ​ര്‍​ക്കാ​രി​ന്റെ നി​ല​പാ​ട് കോ​ട​തി ആ​രാ​ഞ്ഞ​ത്.

Read More

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഡി. ​സു​ധീ​ഷ് കു​മാ​റി​നെ ഇ​ഡി ഈ ​ആ​ഴ്ച ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ദേ​വ​സ്വം മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഡി. ​സു​ധീ​ഷ് കു​മാ​റി​നെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഈ ​ആ​ഴ്ച ചോ​ദ്യം ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി ഇ​ദ്ദേ​ഹ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി. ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ​ന്‍. വാ​സു​വി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യും സു​ധീ​ഷ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടോ​യെ​ന്ന​തി​ലാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം. സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ എ​സ്‌​ഐ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ സു​ധീ​ഷ് കു​മാ​റി​ന് സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ച എ​ന്‍. വാ​സു​വി​നും ഇ​ഡി ഉ​ട​ന്‍ നോ​ട്ടീ​സ് ന​ല്‍​കും. ന​ട​ന്‍ ജ​യ​റാം, ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ, ഇ​ട​നി​ല​ക്കാ​ര​ന്‍ ക​ല്‍​പേ​ഷ് എ​ന്നി​വ​ര്‍​ക്കും ക​ഴി​ഞ്ഞ​ദി​വ​സം ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

Read More

പു​സ്ത​ക​ത്തി​നു​ള്ളി​ൽ പ്ര​ത്യേ​ക അ​റ​യി​ൽ ഒ​ളി​പ്പി​ച്ച് എം​ഡി​എം​എ വി​ൽ​പ​ന; യു​വാ​വി​ന്‍റെ ത​ന്ത്രം പൊ​ളി​ച്ച​ടു​ക്കി എ​ക്സൈ​സ്

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ പാ​യി​പ്ര​യി​ൽ പു​സ്ത​ക​ങ്ങ​ളി​ൽ ല​ഹ​രി​മ​രു​ന്ന് ഒ​ളി​പ്പി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വാ​വ് പി​ടി​യി​ൽ. കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ സാ​ജി​ദ് അ​സീ​സ് (31) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ല​ഹ​രി വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​യ സാ​ജി​ദി​നെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ച​ത്. ഇ​യാ​ളി​ൽ നി​ന്ന് 30.7 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ര​ണ്ട​ര മാ​സ​മാ​യി സാ​ജി​ദ് എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സാ​ജി​ദ് നാ​ല് മാ​സം മു​മ്പാ​ണ് കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്. ഖ​ത്ത​റി​ൽ നി​ന്നും പ​രി​ച​യ​പ്പെ​ട്ട ചി​ക്ക​മം​ഗ്ലൂ​ർ സ്വ​ദേ​ശി​യാ​ണ് സാ​ജി​ദി​ന് എം​ഡി​എം​എ എ​ത്തി​ച്ചു ന​ൽ​കു​ന്ന​തെ​ന്ന് എ​ക്സൈ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ ഇ​യാ​ൾ ല​ഹ​രി എ​ത്തി​ക്കു​ന്നു​ണ്ട്. പു​സ്ത​ക​ങ്ങ​ളി​ൽ ര​ഹ​സ്യ അ​റ​ക​ളു​ണ്ടാ​ക്കി​യാ​ണ് വി​ല്പ​ന. ഒ​റ്റ​നോ​ട്ട​ത്തി​ൽ ര​ഹ​സ്യ അ​റ​ക​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ആ​ർ​ക്കും സം​ശ​യം തോ​ന്നി​യി​രു​ന്നി​ല്ല.

Read More

മ​ക്ക​ൾ പ​ഠി​ച്ച് വ​ള​ര​ട്ടെ…​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്കാ​യു​ള്ള തൊ​ഴി​ല്‍​തീ​രം പ​ദ്ധ​തി​; പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​ 203 പേ​ർ

കൊ​ച്ചി: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ഭാ​ഗ​ത്തി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ തൊ​ഴി​ല​ന്വേ​ഷ​ക​ര്‍​ക്കാ​യി ഫി​ഷ​റീ​സ് വ​കു​പ്പും കേ​ര​ള നോ​ള​ഡ് ഇ​ക്ക​ണോ​മി മി​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കി​യ തൊ​ഴി​ല്‍​തീ​രം പ​ദ്ധ​തി​യി​ലൂ​ടെ പ​രി​ശീ​ല​നം ന​ല്‍​കി​യ​ത് 203 പേ​ര്‍​ക്ക്. ഒ​മ്പ​തു ജി​ല്ല​ക​ളി​ലെ 46 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഫോ​ട്ടോ​ഗ്ര​ഫി ആ​ന്‍​ഡ് വീ​ഡി​യോ​ഗ്ര​ഫി കോ​ഴ്‌​സി​ലൂ​ടെ 33 ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ​യും മൊ​ബൈ​ല്‍​ഫോ​ണ്‍ റി​പ്പ​യ​റിം​ഗ് ആ​ന്‍​ഡ് സ​ര്‍​വീ​സ് കോ​ഴ്‌​സി​ലൂ​ടെ 40 പേ​രെ​യും സി​സി​ടി​വി റി​പ്പ​യ​റിം​ഗ് ആ​ന്‍​ഡ് സ​ര്‍​വീ​സ് കോ​ഴ്‌​സി​ലൂ​ടെ 62 പേ​രെ​യും ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴ്‌​സി​ലൂ​ടെ 68 പേ​രെ​യു​മാ​ണ് ഇ​തു​വ​രെ പ​രി​ശീ​ലി​പ്പി​ച്ച​ത്. ക​രി​യ​ര്‍ കാ​റ്റ​ലി​സ്റ്റ് പ്രോ​ഗ്രാം എ​ന്ന പേ​രി​ല്‍ ആ​രം​ഭി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ സ്‌​കി​ല്‍ ഗ്യാ​പ് അ​നാ​ലി​സി​സ്, ഡി​ഡ​ബ്ല്യു​എം​എ​സ് ഓ​റി​യ​ന്‍റേ​ഷ​ന്‍, നൈ​പു​ണ്യ പ​രി​ശീ​ല​ന കോ​ഴ്‌​സ് പ​രി​ച​യ​പ്പെ​ടു​ത്ത​ല്‍, മോ​ക്ക് ഇ​ന്‍റ​ര്‍​വ്യൂ, ഗ്രൂ​പ്പ് ഡി​സ്‌​ക​ഷ​ന്‍, ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് എ​ന്നി​വ​യാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. നി​ല​വി​ല്‍ 41,843 പേ​ര്‍ ഡി​ഡ​ബ്ല്യു​എം​എ​സ് പ്ലാ​റ്റ് ഫോ​മി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.…

Read More

കൊ​ച്ചി ബി​നാ​ലെ ക​ലാ​കാ​രി​യ്‌​ക്കെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മം; വി​ദേ​ശ വ​നി​ത​യു​ടെ പ​രാ​തി​യി​ല്‍ മും​ബൈ സ്വ​ദേ​ശി​ക്കെ​തി​രേ കേ​സ്

കൊ​ച്ചി : കൊ​ച്ചി മു​സി​രി​സ് ബി​നാ​ലെ ക​ലാ​കാ​രി​യാ​യ വി​ദേ​ശ വ​നി​ത​യ്‌​ക്കെ​തി​രേ ലൈം​ഗി​ക അ​തി​ക്ര​മം. പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​നെ​ത്തി​യ താ​യ്‌​വ​ന്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് എ​ടു​ത്തു. ന​വി മും​ബൈ സ്വ​ദേ​ശി​യാ​യ സു​മി​ത് എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യാ​ണ് കേ​സ്. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ഇ ​മെ​യി​ല്‍ വ​ഴി​യാ​ണ് പ​രാ​തി ല​ഭി​ച്ച​ത്. മൂ​ന്ന് ദി​വ​സം മു​ന്പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വ​തി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച് മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ഇ​യാ​ള്‍​ക്ക് ബി​നാ​ലെ​യു​മാ​യി നേ​രി​ല്‍ ബ​ന്ധ​മു​ണ്ടോ എ​ന്ന​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

Read More

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് ;ഹൈ​ക്കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും; വൈ​കാ​തെ ത​ന്നെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് എ​സ്ഐ​ടി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. എ​സ്‌​ഐ​ടി അ​ഞ്ചാ​മ​ത്തെ ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ട് ഇ​ന്ന് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. ശ​ബ​രി​മ​ല ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ത്തി​ല്‍ നി​ന്നും ക​ട്ടി​ള​പ്പാ​ളി​യി​ല്‍ നി​ന്നും എ​ത്ര​ത്തോ​ളം സ്വ​ര്‍​ണം ന​ഷ്ട​മാ​യെ​ന്ന വി​വ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചേ​ക്കും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​എ​സ്എ​സ്‌​സി​യു​ടെ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് എ​സ്‌​ഐ​ടി​ക്ക് ല​ഭി​ച്ച​ത്. വി​എ​സ്എ​സ് സി​യി​ല്‍ യി​ല്‍ ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഫ​ല​വും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. പാ​ളി​ക​ളി​ല്‍ നി​ന്ന് 989 ഗ്രാം ​സ്വ​ര്‍​ണം ല​ഭി​ച്ചെ​ന്നാ​യി​രു​ന്നു ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി ന​ല്‍​കി​യി​രു​ന്ന മൊ​ഴി. എ​ന്നാ​ല്‍, ഇ​തി​ല്‍ കൂ​ടു​ത​ല്‍ സ്വ​ര്‍​ണം ന​ഷ്ട​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി ​എ​സ്എ​സ്‌​സി റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. വൈ​കാ​തെ ത​ന്നെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘം ക​ട​ക്കും. അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ല്‍ ത​ന്നെ​യാ​ണെ​ന്ന് ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ച് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സി​ല്‍ ഇ​തു​വ​രെ 11 ഇ​ട​ക്കാ​ല…

Read More