ആലുവ: ഷൂട്ടിംഗ് സംഘം തങ്ങിയ ആഡംബര ഫ്ലാറ്റിൽ എക്സൈസ് നടത്തിയ റെയ്ഡിൽ എംഡിഎംഎയുമായി സിനിമാ മേഖലയിലെ മൂന്ന് ബൗൺസർമാർ പിടിയിൽ. തൃശൂർ നടത്തറ ചുളയില്ലാപ്ളാക്കൽ ഷെറിൻ തോമസ്(34), തൃശൂർ വരടിയം കരയിൽ കാവുങ്കൽ വിപിൻ വിത്സൺ(32), ആലുവ കുന്നത്തേരി പുളിമൂട്ടിൽ ബിനാസ് പരീത് (35) എന്നിവരാണ് പിടിയിലായത്. ദേശീയപാതയിൽ മുട്ടത്തെ ഒരു ഫ്ലാറ്റിലെ ഏഴാംനിലയിലെ മുറിയിൽനിന്നാണ് എംഡിഎംഎയുമായി ബിനാസ് പരീതിനെയും ഷെറിൻ തോമസിനെയും പിടികൂടിയത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാർക്കിംഗ് മേഖലയിലെ കാറിൽനിന്നാണ് വിപിനെ പിടികൂടിയത്. ഇയാളിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു. രണ്ടു കേസുകളിലായി ഏകദേശം ഒരു ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്. സിനിമാ മേഖലയിൽ ലഹരിവിരുദ്ധ പരിശോധന ശക്തമായതിനാൽ താരങ്ങളുടെ സുരക്ഷാ ചുമതല വഹിക്കുന്ന ബൗൺസർമാർ വഴി മയക്കുമരുന്ന് കൈമാറുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഫ്ലാറ്റിനോട് ചേർന്നുള്ള ഹാളിലാണ് സ്വകാര്യ ചാനലിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്.
Read MoreCategory: Kochi
ഭാര്യയെ ഉപദ്രവിച്ചു: ഗാർഹിക പീഡനത്തിന് ഭർത്താവ് അറസ്റ്റിൽ
കളമശേരി: ഭാര്യയെ ദേഹോപദ്രവം ഏല്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കളമശേരി പോലീസ് സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നിരവധി കേസുകളിൽ പ്രതിയുമായ കളമശേരി പുത്തലത്തു നന്ദനം വീട്ടിൽ പ്രശാന്ത് നന്ദകുമാറിനെയാണ് (43) കളമശേരി പോലീസ് പിടികൂടിയത്. ഭാര്യയെ ദേഹോപദ്രവം ഏല്പിച്ച സംഭവത്തിൽ കോടതിയുടെ പൊട്ടക്ഷൻ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. കളമശേരി പോലീസ് ഇൻസ്പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിലാണ്് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreഅസൗകര്യങ്ങൾക്കു നടുവിൽ ഫയര്‍ ഫോഴ്സ് ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രം: ‘മുങ്ങിത്താഴ്ന്ന് പരിശീലനം’
കൊച്ചി: ആഴങ്ങളില്‍ മുങ്ങി ജീവന്‍രക്ഷാദൗത്യം നടത്താന്‍ സംസ്ഥാനത്തെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്ര(ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അഡ്വാന്‍സ് ട്രെയിനിംഗ് ഇന്‍ വാട്ടര്‍ റെസ്ക്യൂ – ഐഎടിഡബ്ല്യൂആര്)ത്തിന് വേണ്ടത്ര സൗകര്യങ്ങളില്ല. എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ 63 വര്‍ഷം കാലപ്പഴക്കമുള്ള ഇരുനിലക്കെട്ടിടത്തിലാണ് നിലവില്‍ ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കാലപ്പഴക്കത്തില്‍ കെട്ടിടത്തിന്റെ പല ഭാഗത്തും ബലക്ഷയമുണ്ട്. 2020 ല്‍ പ്രവര്‍ത്തനം തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് നിരവധി നേട്ടങ്ങള്‍ മുങ്ങിയെടുത്ത ഈ സേനാവിഭാഗത്തോടുള്ള അധികൃതരുടെ മനോഭാവം വ്യക്തമാക്കുന്നതാണ് ഈ ആസ്ഥാന കേന്ദ്രം. പൈതൃക സംരക്ഷണമേഖലയായതിനാല് ഇവിടെ കെട്ടിട പുനര്‍ നിര്‍മാണത്തിന് അനുമതിയില്ല. ഫോര്‍ട്ട് കൊച്ചി സാന്താക്രൂസ് ബസലിക്കയോട് ചേര്‍ന്ന് 66 സെന്റിലുള്ള പരിശീലന കേന്ദ്രത്തില്‍ 21 സ്ഥിരം ജീവനക്കാരും ഇവിടെ പരീശിലനം പൂര്‍ത്തിയാക്കിയ ശേഷം ട്രെയിനര്‍മാരായി എത്തുന്ന 30 പേരുമാണ് ഉള്ളത്. സ്കൂബ സെറ്റുകള്‍…
Read Moreമാമോദീസ ചടങ്ങിനിടെ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി; ഭായി നസീര്‍, തമ്മനം ഫൈസല്‍, ചോക്ലേറ്റ് ബിനു പ്രതികൾ
കൊച്ചി: തൈക്കൂടത്ത് മാമോദീസ ചടങ്ങിനിടെ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. ഭായി നസീര്‍, തമ്മനം ഫൈസല്‍, ചോക്ലേറ്റ് ബിനു എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരേയാണ് മരട് പോലീസ് സ്വമേധയാ കേസെടുത്തത്. അടിപിടിക്കും, പൊതു സ്ഥലത്ത് ശല്യമുണ്ടാക്കിയതിനുമാണ് കേസ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് തൈക്കൂടം പള്ളി പരിസരത്തായിരുന്നു സംഭവം. സുഹൃത്തിന്റെ കുഞ്ഞിന്റെ മാമോദീസച്ചടങ്ങില് പങ്കെടുക്കാന്‍ എത്തിയ ചോക്ലേറ്റ് ബിനുവും തമ്മനം ഫൈസലുമാണ് ഏറ്റുമുട്ടിയത്. ലഹരി ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടിലേക്ക് എത്തിയതെന്ന് സൂചന. ചടങ്ങില്‍ പങ്കെടുത്തിരുന്ന പോലീസുകാരാണ് ഗുണ്ടകളെ പിടിച്ചുമാറ്റിയത്. സംഭവത്തില്‍ ഇരുകൂട്ടരും പരാതി നല്‍കിയില്ല എന്ന കാരണത്താല്‍ ആദ്യം പോലീസ് കേസെടുത്തിരുന്നില്ല. ഗുണ്ടാനേതാവ് ഓം പ്രകാശ് ആഡംബര ഹോട്ടലില്‍ സിനിമതാരങ്ങള്‍ക്ക് ലഹരി എത്തിച്ചുകൊടുത്തുവെന്ന കേസിലെ പ്രതിയാണ് ചോക്ലേറ്റ് ബിനു.
Read Moreകായലില്‍ കാണാതായ യുവാവിനായി തെരച്ചില്‍
കൊച്ചി: ഫോര്‍ട്ടുകൊച്ചി അഴിമുഖത്ത് കായലില്‍ കാണാതായ യുവാവിനായി തെരച്ചില്‍ ഊര്‍ജിതം. ഫോര്‍ട്ടുകൊച്ചി മെഹബൂബ് പാര്‍ക്കിനു സമീപം താമസിക്കുന്ന അലിയുടെ മകന് ഷറഫുദ്ധീനെ (28)യാണ് ഇന്നലെ കാണാതായത്. ഫോര്‍ട്ടുകൊച്ചി അല്‍ ബുക്കര്‍ ജെട്ടിയില്‍ ഇന്നലെ വൈകിട്ട് ആറിന് സുഹൃത്തുക്കളായ മൂന്നു പേര് ചേര്‍ന്ന് കായലില്‍ നീന്തല്‍ ഇറങ്ങിയതാണെന്നാണ് പോലീസ് പറയുന്നത്. ഇവരില്‍ രണ്ടു പേര് തിരിച്ചു കയറിയെങ്കിലും ഷറഫുദ്ധീനെ കായലില്‍ കാണാതാവുകയായിരുന്നു. അഗ്നിരക്ഷാസേനയും ഫോര്‍ട്ടുകൊച്ചി പോലീസും ഇന്നും തെരച്ചില്‍ തുടരുകയാണ്.
Read Moreഫേസ്ബുക്ക് വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതി കൂടുതല്‍ തട്ടിപ്പ് നടത്തിയതായി സൂചന
കൊച്ചി: ഫേസ്ബുക്ക് വഴി വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ യുവതി കൂടുതല്‍ തട്ടിപ്പ് നടത്തിയതായി സൂചന. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുണ്ടന്‍ചിറ ശോഭ(29)യെയാണ് കണ്ണമാലി പോലീസ് ഇൻസ്പെക്ടര്‍ എ.എല്‍. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് ലിങ്ക് വഴി പരസ്യത്തിലൂടെ വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് ചെല്ലാനം സ്വദേശിയില്‍നിന്ന് ഇവര്‍ ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയിലാണ് അറസ്റ്റ്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ എറണാകുളം നോര്‍ത്ത് പോലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. സമാനരീതിയിലുള്ള തട്ടിപ്പിന് കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ട്. അറസ്റ്റ് വിവരം അറിഞ്ഞ് തട്ടിപ്പിന് ഇരയായവര്‍ കണ്ണമാലി പോലീസ് സ്റ്റേഷനിലേക്ക് വിവരങ്ങള്‍ തേടി വിളിക്കുന്നുണ്ട്. നിലവില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല.
Read Moreകൊച്ചി കായലില്‍ കാണാതായ നാവികസേനാ ഉദ്യോഗസ്ഥനായി തെരച്ചില്‍ തുടരുന്നു
കൊച്ചി: കൊച്ചി കായലില്‍ ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കില്‍പ്പെട്ട് കാണാതായ സംഭവത്തില്‍ തെരച്ചില്‍ തുടരുന്നു. ഏഴിമല നാവിക അക്കാഡമിയില്‍നിന്ന് പരിശീലനം നേടിയെത്തിയ സംഘത്തിലെ നാവിക ഉദ്യോഗസ്ഥന് ടന്‍സാനിയന്‍ സ്വദേശിയായ അബ്ദുള്‍ ഇബ്രാഹിം സാലിഹാണ് (22) വെണ്ടുരുത്തി പാലത്തില്‍നിന്ന് ഇന്നലെ വൈകിട്ട് 6.30ന് കായലില്‍ ചാടിയത്. നാവികസേന, തീരസംരക്ഷണ സേന, അഗ്നിരക്ഷാസേന, ഹാര്‍ബര്‍ പോലീസ് എന്നിവര്‍ ചേര്‍ന്ന് ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചില്‍ ഇന്നും തുടരുകയാണ്.നാവിക ആസ്ഥാനത്തിനു സമീപം വെണ്ടുരുത്തി പാലത്തില്‍ സുഹൃത്തുക്കളുമൊത്ത് സംസാരിച്ചുനിന്ന അബ്ദുള്‍ ഇബ്രാഹിം സാലിഹ് ഒരു തവണ വെള്ളത്തില്‍ ചാടി നീന്തിക്കയറിയിരുന്നു. വീണ്ടും പാലത്തിനു മുകളിലെത്തി താഴേക്ക് ചാടിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഏഴിമലയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത ഇദ്ദേഹം കൊച്ചി വിമാനത്താവളം വഴി ഇന്നു നാട്ടിലേക്ക് മടങ്ങാനായി നാവിക ആസ്ഥാനത്ത് എത്തിയതായാണ് വിവരം. സംഭവത്തില്‍ ഹാര്‍ബര്‍…
Read Moreപനമ്പിള്ളി നഗറിലെ ഫ്ളാറ്റ് സമുച്ചയം; എല്ലാ കുടുംബങ്ങളും ഒഴിയണമെന്നു വിദഗ്ധസമിതി
കൊച്ചി: എറണാകുളത്ത് 54 കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റിന്റെ പില്ലര്‍ തകര്‍ന്ന സംഭവത്തില്‍, കെട്ടിടത്തില്‍നിന്ന് കുടുംബങ്ങള്‍ ഒഴിയണമെന്ന് വിദഗ്ധ സമിതി തീരുമാനം.കുടുംബങ്ങളെ ഒഴിപ്പിച്ച ശേഷം ബലപരിശോധന നടത്താന്‍ വിദഗ്ദ്ധ സമിതി തീരുമാനിച്ചു. പനമ്പിള്ളി നഗറിലുള്ള ആര്‍ഡിഎസ് അവന്യു വണ്‍ എന്ന ഫ്ളാറ്റിന്റെ പില്ലറാണ് തകര്‍ന്നത്. തകര്‍ന്ന പില്ലറുള്ള ടവറില്‍ താമസിക്കുന്ന 24 കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നടത്തിയ പരിശോധനയില്‍, ബലപരിശോധനയും അതിന് ശേഷമുള്ള ബലപ്പെടുത്തലിന്റെയും മുഴുവന്‍ ചെലവും ബില്‍ഡര്‍മാരായ ആര്‍ഡിഎസ് കമ്പനി വഹിക്കണമെന്നാണ് നിര്‍ദേശം.ഫ്ളാറ്റ് കെട്ടിടത്തില്‍ പില്ലറടക്കമുള്ള ഭാഗത്ത് നേരത്തെ കേടുപാടുകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് 20 ഓളം കുടുംബങ്ങള്‍ ഇവിടെനിന്ന് താമസം മാറി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പില്ലറില്‍ വലിയ തകര്‍ച്ച കണ്ടത്. പിന്നാലെ കോര്പറേഷന് എൻജിനീയറിംഗ് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreരോഗിയുമായി വന്ന ആംബുലൻസ് ബൈക്കുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
തൃപ്പൂണിത്തുറ: ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം മോനപ്പിള്ളി ചിറ്റേക്കടവ് റോഡ് എവൂർ രേവതി വീട്ടിൽ അഡ്വ. ഏബ്രഹാം സാംസണിന്റെ മകൻ ബ്ലസൺ ഏബ്രഹാം സാംസൺ (23) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി11.45ഓടെ തെക്കുംഭാഗം കണ്ണൻകുളങ്ങര ഫയർ സ്റ്റേഷൻ കവലയ്ക്കടുത്തായിരുന്നു അപകടം. പുതിയകാവ് ഭാഗത്തുനിന്നും രോഗിയുമായി വന്ന ആംബുലൻസ്, ബ്ലസൺ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.റോഡിൽ തലയടിച്ചു വീണ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ തിരുവല്ലയിലേയ്ക്ക് കൊണ്ടുപോകും. ബംഗളൂരു ബിഎംഡബ്ല്യു ഷോറൂം ജീവനക്കാരനായ യുവാവ് അവധിക്ക് നാട്ടിൽ വന്നതായിരുന്നു. മാതാവ്: അഡ്വ. ലൗലി ഏബ്രഹാം, സഹോദരൻ: അലോക് ഏബ്രഹാം.
Read Moreകുട്ടികള്‍ക്കുനേരേ നഗ്നതാ പ്രദര്‍ശനം; യുവാവിന്റെ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: എറണാകുളം നെട്ടൂരില്‍ 10 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കു നേരേ നഗ്നതാപ്രദര്‍ശനം നടത്തിയ സംഭവത്തില്‍ രക്ഷപ്പെട്ട യുവാവിന്റെ വാഹനം കേന്ദ്രീകരിച്ച് പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോ കേസെടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്. വൈകിട്ട് ട്യൂഷന് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. കുട്ടികള്‍ പോകുന്നിടത്തുനിന്ന് കുറച്ചു മാറി ഇരുചക്ര വാഹനം നിര്‍ത്തിയ ശേഷം ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തുന്നതും പിന്നീട് സ്കൂട്ടര്‍ എടുത്തു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ വാഹനം കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
Read More