കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് വീണ്ടും പോലീസ് സംരക്ഷണം നല്കാന് ഉത്തരവിട്ട് ഹൈക്കോടതി. സംരക്ഷണം ഒരുക്കാന്‍ പാലാരിവട്ടം പോലീസിന് കോടതി നിര്‍ദേശം നല്കി. ഹര്‍ജിയില്‍ പാലാരിവട്ടം പോലീസിനെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. തന്റെ ജീവന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി നേരത്തെ നല്കിയ ഹര്‍ജിയില്‍ സുരക്ഷ നല്കാന് എറണാകുളം സെന്‍ട്രല്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെയും ഭര്‍ത്താവിനെയും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് കാട്ടി പോലീസ് സുരക്ഷ പിന്‍വലിച്ചിരുന്നു. പെണ്‍കുട്ടിയും ഭര്‍ത്താവും നല്കിയ മേല്‍വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടിയുടെ പതിവ് രീതിയാണിതെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. പിന്നാലെ പെണ്‍കുട്ടി സംരക്ഷണം ആവശ്യപ്പെട്ടാല്‍ മാത്രം നല്കിയാല് മതിയെന്ന് പോലീസിനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സംരക്ഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി വീണ്ടും സെൻട്രല്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തന്റെ പാസ്പോര്‍ട്ടും പണവും പിതാവും സംഘവും അപഹരിച്ചെന്നും പെണ്‍കുട്ടി പോലീസിനെ…
Read MoreCategory: Kochi
വൈന്‍ പാര്‍ലറില്‍ മോഷണം; 21 ലക്ഷം രൂപയുടെ സാമഗ്രികള്‍ കാണാതായി
ചെറായി: നവീകരണ പണികള്‍ നടന്നു വരുന്ന ചെറായി ദേവസ്വം നടയിലെ ചെറായി ടൂറിസ്റ്റ് ഹോം എന്ന വൈന്‍ പാര്‍ലറില്‍ നിന്നും 21 ലക്ഷം രൂപയുടെ സാമഗ്രികള്‍ മോഷണം പോയതായി പരാതി.മോട്ടോര്‍ പമ്പ്, ഇന്‍വെര്‍ട്ടര്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍, കാര്‍ വാഷ് പമ്പ്, കോപ്പര്‍ വയറുകള്‍, ബാത്റൂം ഫിറ്റിംഗ്സുകള്‍ എന്നിവയാണ് മോഷണം പോയത്. സാധനങ്ങള്‍ കാണാതായതോടെയാണ് മോഷണം നടന്നതായി അറിയുന്നത്. ജൂണ്‍ ഒന്നിനും ജൂലൈ ആറിനും ഇടയിലുള്ള സമയത്താണ് മോഷണം നടന്നിട്ടുള്ളത് എന്നാണ് മാനേജര്‍ പാലക്കാട് വടക്കുംഞ്ചേരി സ്വദേശി വിജയകുമാര്‍ മുനമ്പം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Read Moreകത്തി കാട്ടി ഭീഷണിപ്പെടുത്തി ബൈക്ക് കവര്‍ന്നു; ഒരാള്‍ പിടിയില്‍;മറ്റൊരാൾക്കായി വലവിരിച്ച് പോലീസ്
കൊച്ചി: കത്തി കാട്ടി ഭീഷണിപ്പെടുത്തി ബൈക്ക് തട്ടിയെടുത്തുവെന്ന പരാതിയില്‍ ഒരാള്‍ പിടിയില്‍. കൊച്ചി സ്വദേശിയായ ഇര്‍ഷാദ് ആണ് പോലീസ് പിടിയിലായത്. കാപ്പ കേസ് പ്രതിയായ രണ്ടാമനായി പോലീസ് അന്വേഷണം തുടരുകയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് പാലാരിവട്ടത്തിന് സമീപം, ആലപ്പുഴയില്‍ നിന്നും ജോലി സ്ഥലത്തേക്ക് വരികയായിരുന്ന ആര്യാട് സ്വദേശിയെ മറ്റൊരു ബൈക്കില്‍ എത്തിയ സംഘം തടഞ്ഞു വെച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തിയത്. പ്രതികളില്‍ ഒരാള്‍ ഒന്നര ലക്ഷം രൂപ വില വരുന്ന യുവാവിന്റെ ബൈക്കുമായി കടന്നുകളയുകയായിരുന്നു. ഇന്നലെയാണ് യുവാവ് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്.
Read Moreചരിത്രം മറക്കാന്‍ ഞങ്ങള്‍ തയാറല്ല… മുഖ്യമന്ത്രി-കെഎസ്യു പോര് അവസാനിക്കുന്നില്ല;എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ബാനർ
കൊച്ചി: കോണ്‍ഗ്രസില്‍ വീണ്ടും ബാനര്‍ യുദ്ധം. ഗവണ്മെന്റ് പ്ലീഡര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്യു തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെ എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ അലോഷ്യസ് സേവ്യറെ പിന്തുണച്ചുകൊണ്ട് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.‘കെഎസ്യുക്കാരെ തല്ലിച്ചതച്ചവരുടെ നിയമനത്തില്‍ കെഎസ്യുവിന് കാര്യമുണ്ട്. ചരിത്രം മറക്കാന്‍ ഞങ്ങള്‍ തയ്യാറല്ല… നിങ്ങളെ അനുവദിക്കുകയുമില്ല…’ എന്നെഴുതിയ പോസ്റ്റര്‍ ആണ് എറണാകുളം ഡിസിസി ഓഫീസിന് മുന്നിലുള്ള ഒരു ബസ് സ്റ്റോപ്പിന് മുകളില്‍ പതിച്ചിരുന്നത്. ‘കെഎസ്യു എറണാകുളം എസി’ എന്ന പേരില്‍ ‘ജനാധിപത്യ ബോധത്തോടെ’ എന്ന വാചകത്തോടെയാണ് പോസ്റ്റര്‍ അവസാനിക്കുന്നത്. ഇന്നലെ രാത്രിയാണ് അലോഷ്യസ് സേവ്യറെ പിന്തുണച്ചുകൊണ്ട് അസംബ്ലി ഭാരവാഹികളായ ബസില്‍ സമാന്, ഋതുപര്ണദേവ് എന്നിവര്‍ പോസ്റ്റര്‍ പതിച്ചത്. എന്നാല്‍ പുലര്‍ച്ചെ ഒരു വിഭാഗം കെഎസ്യുക്കാര് പോസ്റ്റര്‍ നീക്കം ചെയ്തു.പ്ലീഡര്‍ നിയമന വിവാദവുമായി ബന്ധപ്പെട്ട് കെഎസ്യു പ്രവര്‍ത്തകര്‍ക്കിടയിലും ഭിന്നത തുടരുകയാണ്. മുഖ്യമന്ത്രിയെ അനുകൂലിച്ചും അലോഷ്യസ് സേവ്യറെ…
Read Moreശ്വേതാ മേനോന് ഭരണസമിതിയുടെ തുറന്ന കത്ത് നിയമവിരുദ്ധം; കടുത്ത വിമർശനവുമായി അമ്മ അംഗങ്ങൾ
കൊച്ചി: താരസംഘടനയായ “അമ്മ’യിലെ അധികാരത്തര്ക്കങ്ങള്ക്കിടെ ശ്വേതാ മേനോന് ഭരണസമിതിയുടെ തുറന്ന കത്തും വിവാദത്തില്‍. കത്ത് നിയമവിരുദ്ധമാണെന്ന് ഒരു വിഭാഗം അംഗങ്ങള്‍. കത്ത് സംഘടനയുടെ ബൈലോയ്ക്ക് വിരുദ്ധമാണെന്നും ഇത് അമ്മയില്‍ പതിവില്ലെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു. അമ്മയുടെ നിയമപ്രകാരം ഔദ്യോഗിക അറിയിപ്പുകള് ഇ-മെയില്‍ വഴിയാണ് അംഗങ്ങള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ പുതിയ കത്ത് അയച്ചിരിക്കുന്നത് വാട്സാപ്പ് വഴിയാണ്. അമ്മയുടെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ നിന്നാണ് കത്ത് അയച്ചിട്ടുള്ളതെങ്കിലും ആ ഫോണില്‍ സേവ് ചെയ്തിട്ടുള്ള അംഗങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സന്ദേശം ലഭിച്ചിട്ടുള്ളത്. കഴിഞ്ഞദിവസമാണ് അനുഭവക്കുറവുമൂലം പിഴവുകള്‍ ഉണ്ടായെന്നും അത് പരിഹരിച്ചു മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി കത്ത് നല്‍കിയത്. എന്നാല്‍ സംഘടനയുടെ ബൈലോ പ്രകാരം ഇത്തരം മാപ്പപേക്ഷകളോ തുറന്ന കത്തുകളോ ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി കൈമാറേണ്ടതില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ജനറല്‍ ബോഡി യോഗമാണ്. അത് ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ്…
Read Moreഅനുമതിയില്ലാതെ മോട്ടോർസൈക്കിൾ ഉപയോഗിച്ചു; സുഹൃത്തിനെ പേനകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച പ്രതി റിമാൻഡിൽ
കൊരട്ടി: അനുമതിയില്ലാതെ മോട്ടോർസൈക്കിൾ ഉപയോഗിച്ച കാര്യം ചോദ്യംചെയ്ത സുഹൃത്തിനെ പേനകൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.കൊരട്ടി പോലീസ് സ്റ്റേഷൻ റൗഡി മേലൂർ പൂലാനി സ്വദേശി ഞാറക്കൽവീട്ടിൽ സുമിത്ത്(27)ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മേലൂർ കല്ലുത്തി സ്വദേശി കരിപ്പാലവീട്ടിൽ ജിൽജിത്ത്(33) നാണ് പരിക്കേറ്റത്. ഇക്കഴിഞ്ഞ ആറിന് രാത്രി എട്ടരയോടെ പൂലാനി കോലോത്തുംകടവിന് സമീപം ഇരുവരും താമസിച്ചിരുന്ന കമ്പനി റൂമിലാണ് സംഭവം. ജിൽജിത്തിന്റെ മോട്ടോർസൈക്കിൾ സുമിത്ത് അനുമതിയില്ലാതെ കൊണ്ടുപോയതും ഇതിനിടെ സ്ത്രീകളോട് അസഭ്യംപറഞ്ഞതും ചോദ്യംചെയ്ത് ഇനി വാഹനം ഉപയോഗിക്കരുതെന്ന് ജിൽജിത്ത് താക്കീത് നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ജിൽജിത്തിനെ തടഞ്ഞുനിർത്തി പേനകൊണ്ട് കുത്തി. ഇടതുകണ്ണിന് സമീപം ആഴത്തിൽ മുറിവേറ്റു. പരിക്ക് വാഹനത്തിൽനിന്നു വീണതിനെ തുടർന്നാണെന്ന് പറയിപ്പിക്കാൻ സുമിത്ത് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. കൊരട്ടി, അങ്കമാലി പോലീസ് സ്റ്റേഷൻ പരിധികളിലായി…
Read Moreഎറണാകുളത്തേക്ക് ദുരിതയാത്ര: കൂടുതൽ ട്രെയിൻ വേണമെന്ന് യാത്രക്കാർ
ഏറ്റുമാനൂർ: തിങ്കളാഴ്ചകളിൽ രാവിലെ എറണാകുളം ഭാഗത്തേയ്ക്കുള്ള ട്രെയിനുകളിൽ കയറിപ്പറ്റുക അത്ര എളുപ്പമല്ല. മെമുവിലും പാലരുവിയിലും വൻ തിരക്കാണ്. കോട്ടയം മുതൽ ട്രെയിനിന് ഉള്ളിൽ പ്രവേശിക്കാൻ സാധിക്കാതെ സ്ത്രീകളും വിദ്യാർഥികളുമടക്കം യാത്രക്കാർ വാതിൽപ്പടിയിൽ നിന്നാണ് യാത്ര ചെയ്യുന്നത്. മെമുവിന് കോച്ചുകൾ കുറവായതിനാൽ ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെ അഞ്ചുസ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ നിഷേധിച്ചിരിക്കുകയാണ്. കോട്ടയത്തു നിന്ന് രാവിലെ ഒരു മെമു അനുവദിക്കണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. കോട്ടയത്ത് നിന്നുള്ള തിരക്കാണ് ട്രെയിനിൽ വായുസഞ്ചാരം പോലും നഷ്ടപ്പെടുത്തി യാത്ര ഏറെ ദുസഹമാക്കുന്നത്. ഇതിന് പരിഹാരം ഉണ്ടാകണമെങ്കിൽ രാവിലെ കോട്ടയത്ത് നിന്ന് പുതിയ ഒരു സർവീസ് ആരംഭിക്കണം. വൈകുന്നേരം എറണാകുളത്ത് നിന്നുള്ള മടക്കയാത്രയും അതീവ ദുരിതമാണ്. തൃപ്പൂണിത്തുറയിൽ നിന്നും യാത്രക്കാർ വാതിൽപ്പടിയിൽ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് ട്രെയിൻ നീങ്ങി തുടങ്ങുന്നത്. ഗുരുവായൂർ – എറണാകുളം പാസഞ്ചർ കോട്ടയത്തേയ്ക്ക് ദീർഘിപ്പിച്ചാൽ തിരക്കിന് കുറവുണ്ടാകും.എന്നാൽ ഈ ആവശ്യം…
Read Moreഎംജി റോഡിലെ ചെരിഞ്ഞ കെട്ടിടം: കോർപറേഷൻ പൊളിച്ചു നീക്കം, ചെലവ് കെട്ടിട ഉടമയില്‍ നിന്നും ഈടാക്കും
കൊച്ചി: എംജി റോഡില്‍ അടിത്തറ ഉയര്‍ത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും. പൊളിച്ചു നീക്കാനുള്ള ചെലവ് കെട്ടിട ഉടമയില്‍ നിന്നും ഈടാക്കാനാണ് കോർപറേഷൻ തീരുമാനം. ചെലവ് വഹിക്കാന്‍ തയാറായില്ലെങ്കില്‍ കെട്ടിടം കെട്ടിടം നില്ക്കുന്ന ഭൂമിയില്‍ പുതിയ കെട്ടിടം പണിയാനോ നിര്‍മാണത്തിനോ ഉള്ള അനുമതി നല്‍കില്ലെന്ന് അധികൃതർ വ്യക്തമാക്കി. കെട്ടിടത്തിന് ബലക്ഷയമുള്ളതിനാല്‍ അടിത്തറ ഉറപ്പിച്ച് കെട്ടിടം നിവര്‍ത്തിയ ശേഷമാണ് പൊളിച്ചു തുടങ്ങുക. കഴിഞ്ഞ ചൊവ്വാഴ്ചയാണ് എംജി റോഡില്‍ വുഡ്ലാന്‍ഡ്സ് ജംഗ്ഷന് സമീപം ഇരുനിലക്കെട്ടിടം അടിത്തറ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ജാക്കി തെന്നിമാറി ചരിഞ്ഞത്. ഇതോടെ കെട്ടിടം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഉടമയ്ക്ക് അടുത്തദിവസം കോര്പറേഷന് നോട്ടീസ് നല്‍കിയിരുന്നു. ചരിഞ്ഞ കെട്ടിടം പൂര്‍ണമായി പൊളിച്ചു നീക്കിയശേഷം മാത്രമേ സമീപത്തെ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ആരംഭിക്കാനാകൂ. പത്തു ദിവസത്തോളം എടുത്ത് ഘട്ടം ഘട്ടമായി ആയിരിക്കും കെട്ടിടം പൊളിച്ചു നീക്കുകയെന്ന് അധികൃതർ അറിയിച്ചു.
Read Moreമനോജ് മൂത്തേടന് എംഎല്‍എ മോശമായി പെരുമാറി: പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഒപി ബഹിഷ്കരിച്ച് ഡോക്ടര്‍മാര്‍
കൊച്ചി: ഡ്യൂട്ടി ഡോക്ടറോട് എംഎല്‍എ മനോജ് മൂത്തേടന് മോശമായി പെരുമാറിയെന്ന് ആരോപിച്ച് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഒപി ബഹിഷ്കരിച്ച് ഡോക്ടര്‍മാരുടെ പ്രതിഷേധം. കൂവപ്പടി സ്വദേശിയുടെ മൃതദേഹം ഫ്രീസറില്‍ വയ്ക്കുന്നതിനെ ചൊല്ലി എംഎല്‍എയും ഡോക്ടറും തമ്മില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതിഷേധം. വ്യാഴാഴ്ച ഉച്ചയോടെ വീട്ടില്‍ മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍ ഫ്രീസറില്‍ വയ്ക്കണമെന്നാണ് ആവശ്യപ്പെട്ടാണ് എംഎല്‍എ എത്തിയത്. വീട്ടില്‍ സ്വാഭാവിക മരണം സംഭവിച്ചാല്‍ പോലീസിന്റെ എന്‍ഒസി വേണമെന്നും അല്ലാത്ത പക്ഷം പുറത്തു നിന്നുള്ള ഒരു മൃതദേഹം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്ന പ്രോട്ടോക്കോള്‍ എംഎല്‍എയോട് വ്യക്തമായി പറഞ്ഞിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാന്‍ തയാറാകാതെ വാര്‍ഡ് അംഗത്തിന്റെ ലെറ്റര്‍ കൊണ്ടുവന്ന് ഫ്രീസറില്‍ വയ്ക്കണമെന്ന് നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് ഡോക്ടര്‍ സജ്ന പറയുന്നത്. തുടര്‍ന്ന് മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കേണ്ടി വന്നു. ഇത് ആശുപത്രി പ്രോട്ടോകോളുകളുടെ ലംഘനമാണെന്ന് ഇവര്‍ പറയുന്നത്. ഇതുപോലുള്ള അനാവശ്യമായ രാഷ്ട്രീയ…
Read Moreമദ്യപാനത്തിനിടെ തര്‍ക്കം: മുളന്തുരുത്തിയിൽ നിർമാണത്തൊഴിലാളിയെ തലയ്ക്കടിച്ചുകൊന്നു; മൂന്നു പേർ പിടിയില്‍
കൊച്ചി: മുളന്തുരുത്തിയില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ കൊലപാതകം. കൊല്ലം മയ്യനാട് സ്വദേശി മുജീബ് (48) ആണ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകനായ പ്രദീപ് അടക്കം മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുളന്തുരുത്തിയിലെ ഞണ്ടുകാട് തുരുത്തില് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കാഞ്ഞരമിറ്റം ഞണ്ടുകാട് തുരുത്തില് സ്വകാര്യ റിസോര്‍ട്ടിന്റെ നിര്‍മാണ ജോലിക്കായി എത്തിയവരാണ് കൊല്ലപ്പെട്ട മുജീബും പ്രതികളും. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ത്തിനിടെ മുജീബിനെ പ്രതികള്‍ മര്‍ദിക്കുകയും തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. പലകയ്ക്കു തലയ്ക്കടിക്കുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം റിസോര്‍ട്ട് നിര്‍മാണ സൈറ്റില്‍ വെച്ച് മുജീബും പ്രദീപും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് വിവരം.തര്‍ക്കം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് പ്രദീപ് മുജീബിനെ ആക്രമിച്ചത്.
Read More