കൊച്ചി: ജീവനക്കാരുടെ പണിമുടക്കിനെത്തുടര്‍ന്ന് താറുമാറായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ ഇന്നും മുടങ്ങി. കണ്ണൂരില്‍നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയില്‍നിന്നുള്ള ഒരു സര്‍വീസുമാണ് ഇന്നു രാവിലെ റദ്ദാക്കിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളും റദ്ദാക്കി. ആഭ്യന്തര സെക്ടറില്‍ ബംഗളൂരു, കോല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും ഇന്നു മുടങ്ങി. കൊച്ചിയില്‍നിന്നുള്ള ചില സര്‍വീസുകള്‍ ഇന്നലെയും മുടങ്ങിയിരുന്നു. സൗദി അറേബ്യയിലെ ദമാം, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍നിന്നുള്ള വിമാന സര്‍വീസുകളാണ് ഇന്നലെ മുടങ്ങിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളും ഇന്നലെയുണ്ടായില്ല. ആഭ്യന്തര സര്‍വീസ് സെക്ടറില്‍ കൊച്ചിയില്‍നിന്നുള്ള ബംഗളൂരു, കോല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും ഇന്നലെ മുടങ്ങിയിരുന്നു. ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകാത്തതാണ് കഴിഞ്ഞ ദിവസവും വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം. സമരം മൂലം എയര്‍ ഇന്ത്യ എക്സ്പ്രസ് കന്പനിക്കും…
Read MoreCategory: Kochi
ബസുകൾക്കിടയിൽപ്പെട്ട് യുവാക്കളുടെ മരണം; വിതുമ്പി ചൂർണിക്കര ഗ്രാമം
ആലുവ: പുലരും മുമ്പേ പെട്രോൾ പമ്പിലെ ജോലിക്കായി ബൈക്കിൽ പോയ സഹപ്രവർത്തകർ അപകടത്തിൽ പെട്ട മരിച്ചെന്ന വാർത്ത ചൂർണിക്കര ഗ്രാമത്തിന് ആഘാതമായി. വെറും ഒന്നര കിലോമീറ്റർ അകലത്തിൽ മാത്രമുള്ള സുഹൃത്തുകളുടെ മരണം വിശ്വസിക്കാനാവാതെ പുലർച്ചെ തന്നെ നാട്ടുകാർ വീടുകളിലേക്കെത്തി. ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി കിടങ്ങേത്ത് വീട്ടിൽ സിറാജിന്റെ മകൻ മുഹമ്മദ്സജാദും (22), മുട്ടം പരുത്തിക്കോട് റോഡിൽ പുത്തൻചിറവീട്ടിൽ പീറ്ററിന്റെ മകൻ റോബിന്റെ (30)യും വീടുകളിൽ ആളുകൾ നിറഞ്ഞു.ഇന്നലെ രാവിലെ ആറിന് ഇടപ്പള്ളി-വൈറ്റില ബൈപ്പാസിൽ ചക്കരപ്പറമ്പിലായിരുന്നു അപകടം. എളംകുളത്തെ പെട്രോള്‍ പന്പിൽ ജോലി ചെയ്യുന്ന ഇരുവരും ബൈക്കില്‍ വൈറ്റില ഭാഗത്തേക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്. എട്ട് വർഷത്തോളമായി കടവന്ത്രക്ക് സമീപത്തെ ഐഒസി നേരിട്ട് നടത്തുന്ന പെട്രോൾ പമ്പിൽ സൂപ്പർവൈസറാണ് റോബിൻ. ഒരുവർഷം മുമ്പാണ് സജാദ് ഇവിടെ സൂപ്പർവൈസറായെത്തുന്നത്. ഇതോടെ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി. ദിവസവും ആറ് മുതൽ രണ്ട്…
Read Moreഎയര്‍ ഇന്ത്യ എക്സ്പ്രസ് സമരം; ജീവനക്കാര്‍ ജോലിക്കു കയറിത്തുടങ്ങി; സര്‍വീസ് സാധാരണനിലയിലായില്ല
കൊച്ചി: സമരം ഒത്തുതീര്‍പ്പായി എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ച് തുടങ്ങിയെങ്കിലും നെടുമ്പാശേരി, കണ്ണൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളില്നിന്നുളള സര്‍വീസുകള്‍ ഇന്നും മുടങ്ങി. രാവിലെ 8.35ന് പുറപ്പെടേണ്ട ദമാം, 8.50ന് പുറപ്പെടേണ്ട മസ്കറ്റ് വിമാനങ്ങളാണ് നെടുന്പാശേരിയിൽ റദ്ദാക്കിയത്.air കണ്ണൂരിൽ ഇന്നലെ അർധരാത്രി മുതൽ ഇന്ന് ഉച്ചവരെയുള്ള ആറ് സർവീസുകൾ റദ്ദാക്കി. വിമാന സർവീസ് സാധാരണനിലയിലാകാത്തതിനാൽ യാത്രാദുരിതം തുടരുകയാണ്.എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റും ജീവനക്കാരുടെ സംഘടനയും തമ്മില്‍ ഡൽഹിയില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുണ്ടായത്. ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം പിന്വലിക്കുമെന്നതടക്കം സമരക്കാരുടെ ആവശ്യങ്ങളിൽ മാനേജ്മെന്റ് ഉറപ്പ് നല്‍കിയതോടെ ജീവനക്കാര്‍ സമരം പിന്‍വലിക്കുകയായിരുന്നു. കൂട്ടമായി മെഡിക്കല്‍ അവധിയെടുത്ത ജീവനക്കാര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുമായി ജോലിക്ക് കയറിത്തുടങ്ങിയതോടെ സര്‍വീസുകളുടെ ക്രമീകരണങ്ങള്‍ തുടങ്ങിയെങ്കിലും സര്‍വീസുകൾ പഴയരീതിയിലാകാൻ രണ്ടു ദിവസമെടുക്കുമെന്നാണു സൂചന. അതേസമയം, കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു മുടങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാന…
Read Moreകൊച്ചിയില്‍ സാനിട്ടറി മാലിന്യങ്ങള്‍ ശേഖരിക്കുന്നതില്‍ അധിക ഫീസ്; സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി
കൊച്ചി: ഉപയോഗിച്ച സാനിട്ടറി നാപ്കിന്, അഡള്‍ട്ട് ഡയപര്‍ എന്നിവ വീടുകളില്‍നിന്ന് ശേഖരിക്കുന്നതിനായി കൊച്ചി നഗരസഭ പ്രത്യേക ഫീസ് ഈടാക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. വിഷയത്തില്‍ സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി. രാജ്യത്തെ പല നഗരസഭകളും സാനിറ്ററി മാലിന്യം ശേഖരിക്കാന്‍ വിസമ്മതിക്കുന്നുവെന്നും ഇത് സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍, പ്രായമായവര്‍ എന്നിവരോടുള്ള വിവേചനമാണെന്നും ചൂണ്ടിക്കാണിച്ച് അഭിഭാഷക ഇന്ദു വര്‍മ്മ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടിയത്. കേസില്‍ വാദം കേട്ട ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് കെ.വി. വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടി. ആറ് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
Read Moreമസാല ബോണ്ട് കേസ്: തോമസ് ഐസക്കിനെതിരായ അപ്പീല്‍ ഹൈക്കോടതിയിൽ
കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി ടി.എം. തോമസ് ഐസക്കിനെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവും ഇഡി സമന്‍സിനെതിരായ ഐസക്കിന്റെ ഹര്‍ജിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍. മസാല ബോണ്ടിലെ ചില ഇടപാടുകളെക്കുറിച്ചുള്ള വ്യക്തതയ്ക്കായി തോമസ് ഐസക്കിന്റെ വിശദീകരണം ആവശ്യമാണെന്നു സിംഗിള്‍ ബഞ്ച് നിരീക്ഷണം നടത്തിയിരുന്നു. അങ്ങനെയിരിക്കെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിര്‍ദേശം അനുചിതമെന്നു ചൂണ്ടിക്കാട്ടിയാണ് ഇഡി അപ്പീല്‍ നല്‍കിയത്.
Read Moreഹോസ്റ്റൽ ശുചിമുറിയില്‍ അവിവാഹിത പ്രസവിച്ച സംഭവം; യുവതിയും കാമുകനും പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി
കൊച്ചി: നഗരത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കിയ സംഭവത്തില്‍ യുവതിയും കാമുകനും പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി. കൊല്ലം സ്വദേശിയായ കാമുകന് മരംവെട്ട് തൊഴിലാളിയാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. 32കാരനായ ഇയാളില്‍ നിന്നാണ് യുവതി ഗര്‍ഭം ധരിച്ചതെന്ന് പോലീസിനോട് പറഞ്ഞു. മൂന്നു മാസം മുമ്പാണ് ജോലിയുമായി ബന്ധപ്പെട്ട് കലൂരിലെത്തിയത്. ഈസമയം ഇവര്‍ ഗര്‍ഭിണിയായിരുന്നു. ഇന്നലെ എറണാകുളം നോര്‍ത്ത് പോലീസ് യുവതിയുടെയും കാമുകന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിലാണ് 22കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സഹതാമസക്കാരില് നിന്നടക്കം ഗര്‍ഭിണിയാണെന്ന വിവരം രഹസ്യമാക്കിവെച്ചിരുന്ന യുവതി ഒടുവില്‍ ശുചിമുറിയില്‍ പ്രസവിക്കുകയായിരുന്നു. രാവിലെ കുളിക്കാന്‍ കയറിയ യുവതി ഏറെനേരമായിട്ടും പുറത്തിറങ്ങാതെ വന്നതോടെ കൂടെ താമസിച്ചിരുന്ന അഞ്ച് പേര് ചേര്‍ന്ന് ശുചിമുറിയുടെ വാതില്‍ പൊളിക്കുകയായിരുന്നു. ഇതോടെയാണ് ചേരകുഞ്ഞുമായി ഇരിക്കുന്ന യുവതിയെ കണ്ടത്. വിവരം ഉടന്‍തന്നെ ഹോസ്റ്റല്‍…
Read Moreഎന്തിനീ ക്രൂരത… കൊച്ചി കായലുകളിൽ ലോഹമാലിന്യം; മത്സ്യങ്ങൾ കഴിക്കുന്നത് അപകടകരമെന്ന് പഠനം
കൊച്ചി: വ്യവസായശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ വെള്ളത്തിലേക്ക് ഒഴുക്കി വിടുന്നതിനെ തുടർന്ന് കായലുകളില്‍ ലോഹസാന്ദ്രത ഉയർന്നുവെന്നും കായല്‍ മത്സ്യങ്ങള്‍ കഴിക്കുന്നത് അപകടകരമാണെന്നും പുതിയ പഠനം. ഈ മാലിന്യങ്ങളില്‍ ദോഷകരമായ ലോഹങ്ങളുണ്ട്. മത്സ്യങ്ങള്‍ ഇവ ഭക്ഷിക്കുന്നുണ്ട്. അതിനാല്‍ കായല്‍ മത്സ്യങ്ങളും കക്കയും കഴിക്കുന്നത് അപകടകരമാണെന്നാണ് പുതിയ പഠനം പറയുന്നത്. കൊച്ചിൻ യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)യിലെ മറൈൻ ടെക്നോളജി ഡിപ്പാർട്ട്മെന്റും ചെന്നൈയിലെ എൻഐഒടി കാമ്പസിലെ നാഷണല്‍ സെന്റർ ഫോർ കോസ്റ്റല്‍ റിസർച്ചും ചേർന്നാണ് പഠനം നടത്തിയത്. എറണാകുളം-ആലപ്പുഴ അതിർത്തിയിലെ അരൂർ മുതല്‍ കൊച്ചിയിലെ വ്യവസായ മേഖലയായ ഏലൂർ വരെയുള്ള കായലുകളിലെ വിവിധ ഇനം മത്സ്യങ്ങളിലും കക്കയിറച്ചികളിലും കനത്ത ലോഹ മലിനീകരണം കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു. രാജ്യാന്തര സയൻസ് ജേണല്‍ സ്പ്രിങ്ങറിലാണ് പഠനം പ്രസിദ്ധീകരിച്ചത്. സിങ്ക്, കാഡ്മിയം, ക്രോമിയം എന്നീ മൂന്ന് ലോഹങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. മത്സ്യങ്ങളിലെയും കക്കയിറച്ചിയിലെയും…
Read Moreനവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; യുവതിയുടെ നർത്തകനായ കാമുകനെ തിരിച്ചറിഞ്ഞു; പെൺകുട്ടിയുടെ മൊഴി എതിരാണെങ്കിൽ ബലാത്സംഗത്തിന് കേസ്
കൊച്ചി: പനമ്പിള്ളിനഗറിലെ ഫ്ലാറ്റില്‍നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മയായ യുവതിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്നലെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്ന് ഇവരെ റിമാന്‍ഡ് ചെയ്യും. ഇന്നലെ എറണാകുളം സൗത്ത് പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇവര്‍ ആശുപത്രി വിടുന്ന മുറയ്ക്ക് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. തൃശൂര്‍ സ്വദേശിയായ നര്‍ത്തകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നാണ് യുവതി പ്രാഥമികമായി നല്കിയ മൊഴി. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തിരുന്ന യുവതി അങ്ങനെയാണ് തൃശൂര്‍ സ്വദേശിയായ നര്‍ത്തകനുമായി പരിചയപ്പെട്ടത്. ഇയാളില്‍നിന്ന് ഗര്‍ഭിണിയായി എന്നും എന്നാല്‍ കുറേ മാസങ്ങളായി ഇയാളെക്കുറിച്ച് കാര്യമായ വിവരങ്ങളില്ലെന്നുമാണ് യുവതി മൊഴി നല്‍കിയത്. അതേസമയം യുവതിയുടെ ആണ് സുഹൃത്തിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.…
Read Moreഇലക്ഷന് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് ക്രൂരമര്‍ദനം; ഇടതുപക്ഷ അനുഭാവികളായ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നെന്ന് ആക്ഷേപം
കൊച്ചി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ച ഇടതുപക്ഷ അനുഭാവികളെ പോലീസ് അറസ്റ്റ് ചെയ്യാന്‍ വൈകുന്നെന്ന് ആക്ഷേപം. തൊടുപുഴ സ്വദേശിയും മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സിപിഒയുമായ സൂരജ്കുമാറിനാണ് മർദനമേറ്റത്. കഴിഞ്ഞ 26ന് നെടുമ്പാശേരി നടുവന്നൂര്‍ 72-ാം നമ്പര്‍ പോളിംഗ് ബൂത്തില്‍ വച്ചായിരുന്നു സംഭവം. നെടുമ്പാശേരി പോലീസ് സ്റ്റേഷന് പരിധിയിലുള്ളതാണ് ഈ ബൂത്ത്. വൈകിട്ട് ആറിനു ശേഷം പ്രിസൈഡിംഗ് ഓഫീസര്‍ പോളിംഗ് ബൂത്തിന്റെ ഗേറ്റ് അടച്ചശേഷം രണ്ടു പേര് വോട്ട് ചെയ്യാനായി എത്തിയെങ്കിലും സമയം കഴിഞ്ഞ വിവരം ഓഫീസര്‍ അവരെ അറിയിച്ചു. എന്നാല്‍ ഇത് വകവയ്ക്കാതെ ബഹളമുണ്ടാക്കി ഇവർ അകത്തേക്ക് കയറി. സംഘര്‍ഷ സാധ്യതകണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സൂരജ്കുമാര് അവിടെ ഉണ്ടായവരെ പ്രദേശത്തുനിന്ന് നീക്കം ചെയ്യാനെത്തിയപ്പോഴാണ് മൂന്നു പേരുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മര്‍ദിച്ചത്. പ്രതികള്‍ പോലീസുകാരന്റെ മുഖത്ത് ഇടിക്കുകയും തള്ളി നിലത്തിടുകയുമാണുണ്ടായത്. തുടര്‍ന്ന് തലചുറ്റല്‍ അനുഭവപ്പെട്ട സൂരജ്കുമാര്…
Read Moreചൊവ്വരയില്‍ സംഘം ചേര്‍ന്ന് ആക്രമണം: അഞ്ചുപേര്‍ അറസ്റ്റില്‍
കാലടി: ചൊവ്വര കൊണ്ടോട്ടിയില്‍ മുന്‍ പഞ്ചായത്തംഗത്തെ ആക്രമിച്ച കേസില്‍ അഞ്ച് പേര് അറസ്റ്റില്‍. മലപ്പുറം വേങ്ങര ഫൈസല്‍ ബാബു (38), ഷാജി (37), ഷമീര്‍ (31), മുബാറക് (40), സിറാജ് എന്നിവരെയാണ് റൂറല്‍ ജില്ല പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച രാത്രി 10 ഓടെ കാറിലെത്തിയ സംഘമാണ് മുന്‍ പഞ്ചായത്തംഗം സുലൈമാനെയും (50) കൂടെയുണ്ടായിരുന്ന സിദ്ദിഖ് (65), അബ്ദുല്‍ റസാഖ് (38), മന്‍സൂര്‍ അലി (37) എന്നിവരെ ആക്രമിച്ചത്. സുലൈമാനെ ചുറ്റികകൊണ്ട് ഇടിച്ചും വെട്ടിയും പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ രാജഗിരി ആശുപത്രിയിലും മറ്റുള്ളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്കും തോളിനും പരിക്കേറ്റ സിദ്ദിഖും അബ്ദുല്‍ റസാഖും മന്‍സൂര്‍ അലിയും ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ശ്രീമൂലനഗരം പഞ്ചായത്തിലെ ഒരു സ്ഥാപനത്തിലെ വാഹന പാര്‍ക്കിംഗുമായി…
Read More