‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെന്നു പറഞ്ഞ് അവര്‍ എന്റെ മോൾക്കു സ്വൈര്യം കൊടുത്തിരുന്നില്ല. അവള്‍ക്ക് മുടിയില്ല, നിറമില്ല, വണ്ണം കൂടുതലാണെന്നൊക്കെ പറഞ്ഞ് ഭര്‍ത്താവും അവന്റെ അപ്പനും അമ്മയും എപ്പോഴും പരിഹസിച്ചിരുന്നു. എന്റെ കുഞ്ഞ് ഇതൊന്നും ആദ്യം ഞങ്ങളെ അറിയിച്ചില്ല. മരിക്കുന്ന ദിവസം രാവിലെ അവള് എന്നെ വിളിച്ചിരുന്നു. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നും എനിക്ക് മരിക്കാന്‍ പേടിയാണെന്നുമൊക്കെ പറഞ്ഞു. നീ ഒന്നും നോക്കണ്ടാ… ഇങ്ങു പോരെന്ന് ഞാന്‍ പറഞ്ഞു. അധികം വൈകാതെ അവളുടെ അമ്മായിയമ്മ വിളിച്ചിട്ട് മകള്‍ ആശുപത്രിയിലാണെന്നു വിളിച്ചറിയിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് ഓടിയെത്തിയെങ്കിലും എന്റെ കുഞ്ഞ് ഞങ്ങളെ വിട്ടുപോയിരുന്നു. എന്റെ പേരക്കുട്ടിയെയെങ്കിലും ഞങ്ങള്‍ക്ക് കിട്ടണേ. അല്ലെങ്കില്‍ അതിന്റെ അവസ്ഥ എന്താകും…’ ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച തന്റെ മകള്‍ ഷൈമോളെ (24)ക്കുറിച്ചോര്‍ത്ത് അതിരമ്പുഴയിലെ വീട്ടിലിരുന്ന് അമ്മ ഷീല ഷാജി തേങ്ങി.…
Read MoreCategory: Kochi
നേരം വെളുത്തപ്പോൾ ദാ കിടക്കുന്നു കിണറ്റിൽ രണ്ട് കാട്ടാന; മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആനകളെ രക്ഷപ്പെടുത്തി
കോതമംഗലം: മാമലക്കണ്ടം എളംബ്ലാശ്ശേരി ആദിവാസിക്കുടിയിൽ അഞ്ചുകുടി കമ്യുണിറ്റി ഹാളിന് സമീപം ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനകളെ രക്ഷപെടുത്തി. പിടിയാനയും കുട്ടിയാനയുമാണ് കിണറ്റിൽ വീണത്. പേപ്പാറയിൽ പരേതനായ മത്തായിയുടെ ഭാര്യ പൊന്നമ്മയുടെ വീടിന് സമീപത്തുള്ള സംരക്ഷണ ഭിത്തിയില്ലാത്ത കിണറ്റിലാണ് ആനകൾ വീണത്. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നേരെത്ത പൊന്നമ്മയുടെ വീട് തകർക്കപ്പെട്ടിരുന്നു. പിന്നീട് ഷെഡ് കെട്ടിയാണ് ഇവിടെ താമസിച്ച് വന്നിരുന്നത്. കുടിലും കാട്ടാനകൾ നശിപ്പതോടെ പൊന്നമ്മ മത്തായി മാസങ്ങൾക്ക് മുമ്പ് പട്ടയക്കുടിയിൽ ഇവരുടെ തറവാട് വീടിനോട് ചേർന്നുള്ള സ്ഥലത്തേക്ക് താമസം മാറിയിരുന്നു. പുലർച്ചെ രണ്ടോടെയാകാം കാട്ടാനകൾ കിണറ്റിൽ വീണതെന്നാണ് പരിസരവാസികൾ പറയുന്നത്. കിണറിന് ആഴം കുറവായിരുന്നു. നാട്ടുകാരാണ് വനം വകുപ്പ് വാച്ചറമ്മാരെയും വനപാലകരെയും വിവരം അറിയിച്ചത്. തുടർന്ന് രാവിലെ ഏഴോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. 7.30 ഓടെ മണ്ണുമാന്തി യന്ത്രവും സ്ഥലത്തെത്തിച്ച് തള്ളയാനയെയും കുട്ടിയാനയയും രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു.…
Read Moreചതുപ്പിൽ കഴുത്തറ്റം മുങ്ങി വൃദ്ധ; മരണവുമായി മല്ലിട്ടത് മൂന്നേമുക്കാൽ മണിക്കൂർ; രക്ഷകരായി നാട്ടുകാരും അഗ്നിരക്ഷാ സേനയും
മരട്: ചതുപ്പിൽ കഴുത്തറ്റം മുങ്ങിത്താണ വണ്ണാംകൂട്ടുങ്കൽ തിട്ട കമലാക്ഷി (76) മരണവുമായി മല്ലിട്ടത് മൂന്നേമുക്കാൽ മണിക്കൂറോളം. ഒടുവിൽ അഗ്നിരക്ഷാ സേന എത്തി കമലാക്ഷിയെ ജീവിതത്തിലേക്ക് കരകയറ്റി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ മരട് നഗരസഭ വാർഡ് 21 ലെ സെന്റ് ആന്റണീസ് റോഡിനടുത്തുള്ള ചതുപ്പിൽ കൂടി വീട്ടിലേക്ക് നടന്നു പോകാൻ ശ്രമിച്ച കമലാക്ഷി ചതുപ്പിലേക്ക് കാൽ വഴുതി വീണ് കഴുത്തിന് താഴെ വരെ ചെളിയിൽ പുതഞ്ഞു പോവുകയായിരുന്നു. വൈകുന്നേരം 3.45 ഓടെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സീന അവരുടെ വീടിന്റെ ടെറസിൽ ഉണക്കാനിട്ടിരുന്ന വസ്ത്രമെടുക്കാൻ കയറിയപ്പോൾ ചതുപ്പിൽ കിടന്ന് സ്ത്രീയുടെ കൈ അനങ്ങുന്നത് കണ്ട് ബഹളം വച്ചപ്പോൾ നാട്ടുകാർ ഓടിക്കൂടുകയും അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയുമായിരുന്നു. പൈലിംഗ് വേസ്റ്റ് അടിച്ച കുഴിയിൽ കഴുത്തറ്റം ചെളിയിൽ മുങ്ങിയ സ്ത്രീയെ ഉടൻതന്നെ റോപ്പ്, സ്ട്രക്ചർ, ലാഡർ എന്നിവ ഉപയോഗിച്ച് കരയ്ക്ക് കയറ്റി…
Read Moreമധുവിധു തീരും മുൻപേ… ‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ…’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളായ ഷബ്നയ്ക്ക് സ്വന്തം ജീവന് വെടിയേണ്ടിവന്നത് ഭര്‍തൃവീട്ടിലെ കൊടിയ പീഡനം മൂലമാണ്. കഴിഞ്ഞ നാലിനായിരുന്നു ഓര്‍ക്കാട്ടേരിയിലെ ഭര്‍തൃവീട്ടില്‍ ഷബ്നയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കുന്നതിനു മുൻപ് ഭര്‍ത്താവിന്റെ അമ്മ, അമ്മാവന്, സഹോദരി എന്നിവര്‍ ഷബ്നയോട് വഴക്കിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുവതിതന്നെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. അത് കേസിലെ പ്രധാന തുമ്പുമായി. പത്തു വര്‍ഷം മുമ്പാണ് ആയഞ്ചേരി സ്വദേശി ഷബ്നയെ തണ്ടാര്‍കണ്ടി ഹബീബ് വിവാഹം ചെയ്തത്. വിവാഹസമയത്ത് ഇവര്‍ക്ക് 120 പവന് സ്വര്‍ണം നല്‍കിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭര്‍തൃവീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ നേരിട്ടതോടെ വീട്ടിലേക്ക് തിരിച്ചുവരാന്‍ രക്ഷിതാക്കള്‍ പലതവണ ഷബ്നയോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ അവിടെത്തന്നെ തുടര്‍ന്നു. പീഡനം അസഹ്യമായതോടെ സ്വന്തമായി വീടെടുത്ത് താമസംമാറാന്‍ തീരുമാനിച്ചു. ഇതിനായി വിവാഹസമയത്ത് നല്കിയ 120 പവന് സ്വര്‍ണം തിരിച്ചുവേണമെന്ന് ഷബ്ന ഭര്‍തൃവീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്നുണ്ടായ…
Read More8.26 ലക്ഷം രൂപയുടെ ഫ്ളാറ്റ് നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍
കൊച്ചി: കാക്കനാട് നിലംപതിഞ്ഞിമുഗള്‍ ജെയിന് ടഫ്നല്‍ ഗാര്‍ഡനില്‍ നിന്ന് 8.26 ലക്ഷം രൂപയുടെ ഫ്ളാറ്റ് നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ച കേസില്‍ മൂന്നു പേര് അറസ്റ്റില്‍. ഫ്ളാറ്റിലെ സെയില്‍സ് എക്സിക്യൂട്ടീവ് നോര്‍ത്ത് പറവൂര്‍ കോട്ടുവള്ളി വാടക്കല്‍ അമന് ഷാനവാസ്(22), നോര്‍ത്ത് പറവൂര്‍ കൈതാരം കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് ബിലാല്‍ (23), നോര്‍ത്ത് പറവൂര്‍ വാണിയക്കാട് ഇല്ലിക്കപ്പറമ്പില്‍ കെ.എം. ഫസറുദ്ദീന്‍ (31) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12ന് ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. ജെയിന് ടഫ്നല്‍ ഗാര്‍ഡനിലെ ടവര്‍ അഞ്ചിന്റെ അടിയിലെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ അടുക്കിവച്ചിരുന്ന 8.26 ലക്ഷം രൂപയുടെ 90 ഡോര്‍ ഫ്രെയിമും 300 വിന്‍ഡോ ഗ്രില്ലുമാണ് സംഘം മോഷ്ടിച്ചത്. പ്രതികളെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Read Moreമധുവിധു തീരും മുൻപേ..! ദമ്പതികൾക്കിടയിലെ വില്ലനായി സ്ത്രീധനം
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷകളും സങ്കല്പങ്ങളുമുണ്ടാകും. പരസ്പര വിശ്വാസം, വിട്ടുവീഴ്ച, ആത്മാര്‍ഥത, സ്നേഹം, കരുതല്‍… ഇവയെല്ലാം ദാമ്പത്യജീവിതം സുഖകരമായി മുന്നോട്ടുകൊണ്ടുപോകാനുള്ള അനിവാര്യ ഘടകങ്ങളാണ്. എന്നാല്‍ ഇതിനെല്ലാം ഉപരിയായി സ്ത്രീധനം എന്ന വില്ലന്‍ വിവാഹജീവിതത്തിലേക്കുകടന്നുവരുന്നു. മക്കളുടെ ജീവിതത്തിലേക്കു പ്രശ്നങ്ങളുടെ കൂമ്പാരവുമായി കടന്നുകയറുന്ന മാതാപിതാക്കളുടെ എണ്ണവും കുറവല്ല. “സ്ത്രീധനം ചോദിക്കുന്ന പുരുഷന് തന്റെ വിദ്യാഭ്യാസത്തെയും രാജ്യത്തെയും സ്ത്രീത്വത്തെയുമാണ് അപമാനിക്കുന്നത്’ എന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. എങ്കിലും ഒളിഞ്ഞും തെളിഞ്ഞുമെല്ലാം വിദ്യാസമ്പന്നരായ ചെറുപ്പക്കാര്ക്കിടയില്പോലും സ്ത്രീധനത്തോടുള്ള ആസക്തി ഇന്നും തുടരുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. സുഹൃത്തായ ഡോക്ടര്‍ വിവാഹവാഗ്ദാനം നല്‍കിയശേഷം ഉയര്‍ന്ന സ്ത്രീധനം നല്‍കണമെന്നാവശ്യപ്പെട്ടതിന്റെ മാനസികവിഷമത്തില്‍ ആത്മഹത്യചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിനിയായ ഡോ. ഷഹന മലയാളികളുടെ നെഞ്ചിലെ ഉണങ്ങാത്ത മുറിവാണ്. സ്ത്രീധനത്തിന്റെ പേരിൽ ഭര്‍ത്താവിന്റെയും ഭതൃവീട്ടുകാരുടെയും പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്ത കോഴിക്കോട്ടെ ഷബ്ന, കോട്ടയം അതിരമ്പുഴയിലെ…
Read Moreദ്വിതീയ സോപാന് ടെസ്റ്റ് 31നകം നടത്തണം; കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം
കൊച്ചി: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വര്‍ഷം തോറും നടത്തിവരുന്ന റോവര്‍/റേഞ്ച്, നിപുണ്‍ ടെസ്റ്റ് സ്കൗട്ട് ആന്‍ഡ് ഗൈഡിനുള്ള ദ്വിതീയ സോപാന് ടെസ്റ്റുകള്‍ ഈ വര്‍ഷം ത്രിദിന റസിഡന്‍ഷ്യല്‍ ക്യാമ്പിലൂടെ 31നകം നടത്തണമെന്ന സെക്രട്ടറിയുടെ നിര്‍ദേശത്തിനെതിരേ വ്യാപക പ്രതിഷേധം. പ്ലസ്ടു സ്കൗട്ട് ആന്‍ഡ് ഗൈഡ്സിന് സ്കൂളുകളില്‍ മൂന്നു ദിവസത്തെ സഹവാസ ക്യാമ്പ് മാത്രമേ ഇത്രയും കാലവും നടത്താറുള്ളൂ. പരീക്ഷകള്‍ ലോക്കല്‍ സെന്ററുകളില്‍ ഒരു ദിവസം മാത്രമാണ് നടത്തിയിരുന്നത്. പ്ലസ്ടുവിന് ലോക്കല്‍ ജില്ലകളില്‍ നാളിതുവരെ റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ നടത്തിയിട്ടില്ല. മാത്രമല്ല ഇക്കാര്യം മുന്‍കൂട്ടി അറിയിക്കാത്തതുകൊണ്ട് തന്നെ ഡിസംബര്‍ 31ന് മുമ്പായി പരീക്ഷകള്‍ നടത്താനുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്നു അധ്യാപകര്‍ പറയുന്നു. നടത്തിയാല്‍ തന്നെ ജനുവരി മാസത്തില്‍ മാത്രമേ പരീക്ഷ നടത്താന്‍ സാധിക്കുകയുള്ളൂ. നവംബര്‍ പകുതിയോടുകൂടിയാണ് എല്ലാ സ്കൂളുകളിലേക്കും ഈ വിവരം സര്‍ക്കുലറുകളിലൂടെ അറിയിച്ചതെന്നാണ്…
Read Moreകരുവന്നൂര്‍ കേസില്‍ നിര്‍ണായക നീക്കവുമായി ഇഡി: സുനില്‍കുമാറും ബിജു കരീമും മാപ്പുസാക്ഷികൾ
കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ നിര്‍ണായക നീക്കവുമായി ഇഡി. കേസിലെ പ്രതികളായ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാറിനെയും മുന്‍ മാനേജര്‍ ബിജു കരീമിനെയും ഇഡി മാപ്പുസാക്ഷികളാക്കി. 55 പേരുടെ പ്രതിപ്പട്ടികയില്‍ 33, 34 പ്രതികളാണ് ഇവര്‍. ബാങ്കില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് വിശദമായി അറിയാവുന്ന രണ്ട് പേരെയാണ് ഇഡി മാപ്പുസാക്ഷികളാക്കിയത്. തങ്ങള്‍ സ്വമേധയാ മാപ്പുസാക്ഷിയാകാന്‍ തയാറാണെന്ന് കാട്ടി ഇരുവരും കൊച്ചി പിഎംഎല്‍എ കോടതിയില്‍ അപേക്ഷ നല്കി. കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കറിയാവുന്ന മുഴുവന്‍ വിവരങ്ങളും ചേര്‍ത്ത് ഇവര്‍ വിശദമായ സത്യവാംഗ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചു. അപേക്ഷ പരിശോധിച്ച ശേഷം ഇത് അംഗീകരിക്കണോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. കരുവന്നൂര്‍ ബാങ്കില്‍നിന്ന് അനധികൃതമായി വായ്പ അനുവദിച്ചത് സിപിഎമ്മിന്റെ നിര്‍ദേശപ്രകാരമാണെന്ന് നേരത്തേ സുനില്‍കുമാറും ബിജു കരീമുംമൊഴി നല്‍കിയിരുന്നു. ബിജു കരീം 12 കോടി രൂപ അനധികൃതമായി കൈക്കലാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളുടെ സ്വത്തുക്കള്‍…
Read Moreറിസോട്ടിൽ നിന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി ചോദിച്ച് വാങ്ങിയത് 2000 രൂപ; ചെറായിലെ കേസിൽ നാലുപേർ അറസ്റ്റിൽ
ചെറായി: റിസോർട്ടിൽ എത്തിയ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവത്തിൽ മുനമ്പം പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തു. ചെറായി പട്ടത്താനത്ത് അപ്പൂസ് എന്ന് വിളിക്കുന്ന ശരൺ-29 , പറവൂർ പറയകാട് കല്ലു പുനത്ത് ജിത്ത് എന്ന് വിളിക്കുന്ന നിജിത്ത്-36, കൊടുങ്ങല്ലൂർ ഈശ്വരമംഗലത്ത് സ്മിതേഷ് -37, കുഴുപ്പിള്ളി പള്ളത്താംകുളങ്ങര അഞ്ചലശ്ശേരി വീട്ടിൽ അഭിനന്ദ് -23 , എന്നിവരാണ് അറസ്റ്റിലായത്. പറവൂർ കരുമാല്ലൂർ കുരീക്കശേരി സുജേഷ് -33, സുഹൃത്ത് സുധീഷ് – 29 എന്നിവരാണ് ആക്രമത്തിനും , തട്ടിക്കൊണ്ടു പോകലിനും ഇരയായത്. കഴിഞ്ഞ മാസം 23 ന് രാത്രി 7.30 ന് ചെറായി ബീച്ചിലെ ഗോൾഡൻ സാൻഡ് ബീച്ച് വില്ലേജ് റിസോർട്ടിൽ വച്ചായിരുന്നു സംഭവം. സുജേഷും സുധീഷും റിസോർട്ടിലെത്തിയതായിരുന്നു. ഈ സമയം പ്രതികളായ ശരണും നിജിത്തും സ്ഥലത്തെത്തി ഇവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തത്രേ. പിന്നീട്…
Read Moreകാമുകനെ സ്വന്തമാക്കാൻ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; തെളിവെടുപ്പില്‍ കൂസലില്ലാതെ അശ്വതി
കൊച്ചി: കറുകപ്പിള്ളിയിലെ ലോഡ്ജില്‍ ഒന്നേകാല്‍ മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്റെ സംസ്കാരം ഇന്ന് നടക്കും. പുല്ലേപ്പടി സംഗമോദ്യാനം പൊതു ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാതെ വന്നതോടെ കൊച്ചി സിറ്റി പോലീസും കൊച്ചി കോര്‍പറേഷനും സംയുക്തമായാണ് സംസ്കാര ചടങ്ങുകള്‍ നടത്തുന്നത്. എറണാകുളം സെന്‍ട്രല്‍ എസിപി സി. ജയകുമാര്‍, എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ആര്. സനീഷ്കുമാര്, കൊച്ചി കോര്പറേഷന് പ്രതിനിധികള്‍ എന്നിവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കും. കഴിഞ്ഞ മൂന്നിന് പുലര്‍ച്ചെയാണ് കുഞ്ഞ് ദാരുണമായി കൊല്ലപ്പെട്ടത്. നാലിന് പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന്റെ ആദ്യ പങ്കാളിയായ കുഞ്ഞിന്റെ പിതാവ് എന്നു പറയുന്ന കണ്ണൂര്‍ സ്വദേശിയുമായി എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുത്ത് സംസ്കാരം നടത്താന്‍ താന്‍ ഒരുക്കമല്ലെന്നും…
Read More