8.26 ല​ക്ഷം രൂ​പ​യു​ടെ ഫ്‌​ളാ​റ്റ് നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ മോ​ഷ്ടി​ച്ചു; മൂ​ന്നുപേ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: കാ​ക്ക​നാ​ട് നി​ലം​പ​തി​ഞ്ഞി​മു​ഗ​ള്‍ ജെ​യി​ന്‍ ട​ഫ്‌​ന​ല്‍ ഗാ​ര്‍​ഡ​നി​ല്‍ നി​ന്ന് 8.26 ല​ക്ഷം രൂ​പ​യു​ടെ ഫ്‌​ളാ​റ്റ് നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍.

ഫ്ളാ​റ്റി​ലെ സെ​യി​ല്‍​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് നോ​ര്‍​ത്ത് പ​റ​വൂ​ര്‍ കോ​ട്ടു​വ​ള്ളി വാ​ട​ക്ക​ല്‍ അ​മ​ന്‍ ഷാ​ന​വാ​സ്(22), നോ​ര്‍​ത്ത് പ​റ​വൂ​ര്‍ കൈ​താ​രം കൊ​ര​ട്ടി​പ്പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് ബി​ലാ​ല്‍ (23), നോ​ര്‍​ത്ത് പ​റ​വൂ​ര്‍ വാ​ണി​യ​ക്കാ​ട് ഇ​ല്ലി​ക്ക​പ്പ​റ​മ്പി​ല്‍ കെ.​എം. ഫ​സ​റു​ദ്ദീ​ന്‍ (31) എ​ന്നി​വ​രെ​യാ​ണ് ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ആ​ര്‍.​ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 12ന് ​ഉ​ച്ച​യ്ക്ക് 2.30നാ​യി​രു​ന്നു സം​ഭ​വം. ജെ​യി​ന്‍ ട​ഫ്‌​ന​ല്‍ ഗാ​ര്‍​ഡ​നി​ലെ ട​വ​ര്‍ അ​ഞ്ചി​ന്‍റെ അ​ടി​യി​ലെ കാ​ര്‍ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ അ​ടു​ക്കി​വ​ച്ചി​രു​ന്ന 8.26 ല​ക്ഷം രൂ​പ​യു​ടെ 90 ഡോ​ര്‍ ഫ്രെ​യി​മും 300 വി​ന്‍​ഡോ ഗ്രി​ല്ലു​മാ​ണ് സം​ഘം മോ​ഷ്ടി​ച്ച​ത്. പ്ര​തി​ക​ളെ ഇ​ന്ന് ഉ​ച്ച​യ്ക്കു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment