കൊച്ചി: കളമശേരി ബോംബ് സ്ഫോടനക്കേസില്‍ പൊളളലേറ്റ് ചികിത്സയിലിരിക്കെ അന്തരിച്ച മലയാറ്റൂര്‍ കടവന്‍കുടി വീട്ടില്‍ പ്രദീപിന്റെ മകന് പ്രവീണിന്റെ സംസ്കാരം നാളെ നടക്കും. നാളെ രാവിലെ ഒമ്പതിന് മൃതദേഹം മലയാറ്റൂരിലെ വീട്ടില്‍ എത്തിക്കും. 11 വരെ പൊതുദര്‍ശനം ഉണ്ടാകും. ഉച്ചയ്ക്ക് 12 ന് കൊരട്ടി ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. ഗുരുതരമായി പൊള്ളലേറ്റ പ്രവീണ്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.40 നാണ് മരിച്ചത്. ഇതോടെ കളമശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. സ്ഫോടനത്തില്‍ പൊള്ളലേറ്റ് പ്രവീണിന്റെ അമ്മ സാലി(45), സഹോദരി ലിബ്ന(12) എന്നിവര്‍ മരിച്ചിരുന്നു. ലിബ്ന സംഭവ ദിവസവും റീന കഴിഞ്ഞ 11 നുമാണ് മരിച്ചത്. പ്രവീണിന്റെ മരണത്തോടെ ഒരു കുടുംബത്തിലെ മൂന്നു പേരെയാണ് നഷ്ടമായത്. പ്രദീപിന്റെ മറ്റൊരു മകന് രാഹുലിനും സ്ഫോടനത്തില്‍ പൊളളലേറ്റിരുന്നു. ചികിത്സയിലായിരുന്ന രാഹുല്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.
Read MoreCategory: Kochi
എടയപ്പുറത്ത് പെൺകുട്ടിയെ തട്ടിയെടുത്ത് പീഡിപ്പിച്ച കേസ്; പഴുതടച്ച കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് എസ്പി
ആലുവ: എടയപ്പുറത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന ബീഹാർ സ്വദേശിനിയായ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിൽ പ്രതിക്കെതിരേ പഴുതടച്ച കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. അടുത്ത ദിവസം തന്നെ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എസ്പി പറഞ്ഞു.ആലുവ കൊലപാതക കേസിലെ പ്രതിയെ വധശിക്ഷക്ക് വിധിച്ച അതേ കോടതിയിൽ തന്നെയാണ് ഈ കേസും വിചാരണയ്ക്ക് വരുന്നത്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കേസാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബർ ഏഴിന് പുലർച്ചെ 2.15നായിരുന്നു എടയപ്പുറത്തെ ക്രൂരത. കേസിലെ ഏക പ്രതി നെയ്യാറ്റിൻകര ചെങ്കൽ വഞ്ചിക്കുഴി കമ്പാരക്കൽ ക്രിസ്റ്റൽരാജ് (27) ഇപ്പോഴും ആലുവ സബ് ജയിലിൽ റിമാൻഡിലാണ്. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ചികിത്സാ സൗകര്യം കൂടി പരിഗണിച്ച് ജയിൽ മാറണമെന്ന് പ്രതി കോടതിയോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചിരുന്നില്ല. എടയപ്പുറം ചാത്തൻപുറത്ത് വാടക വീട്ടിലെ ഹാളിൽ ജ്യേഷ്ഠ സഹോദരനൊപ്പം…
Read Moreനീ നടന് വിനായകന്റെ ചേട്ടനല്ലേ? വിക്രമന്റെ ഓട്ടോറിക്ഷ പിടിച്ചെടുത്ത് പോലീസ് ചോദിച്ചതിങ്ങനെ…
കൊച്ചി: നടന് വിനായകന്റെ സഹോദരനും ഓട്ടോറിക്ഷാ തൊഴിലാളിയുമായ വിക്രമന്റെ ഓട്ടോറിക്ഷ നിസാരക്കുറ്റം ചുമത്തി കൊച്ചി സിറ്റി ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപണം. വല്ലാര്‍പാടം ഹാള്‍ട്ടിംഗ് സ്റ്റേഷന് പെര്‍മിറ്റുള്ള ഓട്ടോറിക്ഷ കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 283-ാം വകുപ്പും, മോട്ടോര്‍ വാഹന നിയമം 192 എ (1) വകുപ്പും ചുമത്തിയാണ് എഫ്ഐആര്‍. ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് വെസ്റ്റ് പോലീസിന്റെ കസ്റ്റഡിയിലാണ്. ഇന്നലെ രാവിലെ 11.25 ന് എംജി റോഡ് മെട്രോ സ്റ്റേഷനു സമീപത്തുവച്ചാണ് പോലീസ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തതെന്നാണ് വിക്രമന് പറയുന്നത്. പിഴയടച്ച് വിടാവുന്ന കുറ്റത്തിന് മുന്‍വൈരാഗ്യത്തോടെ പോലീസ് ഇടപ്പെട്ടു. നീ നടന് വിനായകന്റെ ചേട്ടനല്ലേയെന്നു ചോദിച്ചായിരുന്നു പോലീസ് നടപടിയെന്നാണ് വിക്രമന്റെ ആരോപണം.അതേസമയം, വിക്രമനെതിരേ ചുമത്തിയ കേസ് സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് ട്രാഫിക് വെസ്റ്റ് ഇന്‍സ്പെക്ടര്‍ ഹണി കെ. ദാസ് പറഞ്ഞു. എംജി…
Read Moreകണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനും മകന് അഖില്‍ജിത്തും ഇഡിക്കു മുന്നില്‍
കൊച്ചി: കണ്ടല സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗന്, മകന് അഖില്‍ജിത്ത് എന്നിവരെ ഇന്ന് ഇഡി വീണ്ടും ചോദ്യം ചെയ്യും. രാവിലെ 10.30 ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ബാങ്കുമായി ബന്ധപ്പെട്ട് നടന്ന ലോണ്‍ ഇടപാടുകളുടെ രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം എട്ടു മണിക്കൂര്‍ ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. ഭാസുരാംഗന് പ്രസിഡന്റായിരുന്ന കണ്ടല ബാങ്കില്‍ 101 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിലാണ് ഇഡി അന്വേഷണം. കേസുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനന്തപുരത്തെ ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും ഇഡി പരിശോധന നടത്തി രേഖകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. കണ്ടലയില്‍ പിടിമുറുക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഭാസുരാംഗന്റെ മകന് അഖില്‍ജിത്തിന്റെ നിക്ഷേപം, ചുരുങ്ങിയ കാലയളവിലുണ്ടായ സാമ്പത്തിക സ്രോതസ്, ബിസിനസ് വളര്‍ച്ച എന്നിവ സംബന്ധിച്ച രേഖകളും കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു.…
Read Moreവാടക വീട്ടിൽ ഇടുക്കി ഗോൾഡ് കച്ചവടം തകൃതി; ആരോ ഒറ്റി, പോലീസ് പിടിച്ചെടുത്ത് 20 കിലോ കഞ്ചാവ്
പോത്താനിക്കാട്: പുളിന്താനം ഷാപ്പുംപടിയില്‍ വാടക വീട്ടില്‍ നിന്നും 20 കിലയോളം കഞ്ചാവ് പോലീസ് പിടികൂടി. പോത്താനിക്കാട് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. കടവൂര്‍ നാലാം ബ്ലോക്ക് മണിപ്പാറ സ്വദേശി കീരംപാറ വീട്ടില്‍ അനൂപ് സുകുമാരന്‍ (30) ആണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. സ്ഥലത്തുനിന്ന് ഇയാളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇടുക്കിയില്‍ നിന്നാണ് അനൂപിന് കഞ്ചാവ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിന് സഹായിച്ചവരെക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചതായി അറിയുന്നു. വില്പനയ്ക്കായി മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഒരു മാസം മുമ്പാണ് അനൂപ് പോത്താനിക്കാട് സ്വകാര്യ വ്യക്തിയുടെ വീട് വാടകയ്ക്ക് എടുത്തത്. ഒറ്റപെട്ട വീടായതിനാല്‍ പരിസരവാസികള്‍ ആരും ഇവിടേയ്ക്ക് വരാറുണ്ടായിരുന്നില്ല. ഇതു മറയാക്കിയായിരുന്നു കഞ്ചാവ് കച്ചവടം. പോത്താനിക്കാട് സബ് ഇന്‍സ്പെക്ടര്‍ റോജി ജോര്‍ജ്, സിപിഒമാരായ…
Read Moreകളമശേരി സ്ഫോടനം; പരമാവധി വിവരങ്ങൾ ശേഖരിച്ചു; തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്വേഷണസംഘം
കൊച്ചി: കളമശേരി ബോംബ് സ്ഫോടന കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്വേഷണസംഘം. പ്രതിയുടെ തമ്മനത്തെ വീട്ടിലടക്കം തെളിവെടുപ്പ് നടത്തിയതോടെ കേസുമായി ബന്ധപ്പെട്ട പരാമവധി വിവരങ്ങള്‍ ശേഖരിച്ച് കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് നീക്കം. ഇതിന്റെ ഭാഗമായി പ്രതിയെ അവസാനവട്ട ചോദ്യം ചെയ്യലിന് ഇന്ന് വിധേയനാക്കും. സ്ഫോടനം നടത്തിയതിനു പിന്നില്‍ മറ്റ് ആളുകള്‍ക്ക് പങ്ക് ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് പ്രിതി. വിദേശത്തായിരുന്ന ഇയാളുടെ സാമ്പത്തിക വിവരങ്ങളടക്കം പോലീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. അടുപ്പക്കാരില്‍ നിന്നടക്കം വിവരങ്ങളും മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്.സ്ഫോടനത്തിനായി പ്രതി പെട്രോള്‍ വാങ്ങിയ ഇടപ്പള്ളിയിലെയും തമ്മനത്തേയും പമ്പുകളിലും, ബോംബ് സര്‍ക്യൂട്ട് നിര്‍മിക്കാന്‍ ഉപകരണങ്ങള്‍ വാങ്ങിയ പള്ളിമുക്കിലെ ഇലക്ട്രോണിക് കടയിലും, സഞ്ചി വാങ്ങിയ അത്താണിയിലെ കടയിലും ഡൊമിനിക്ക് താമസിച്ചിരുന്ന തമ്മനത്തെ വാടക വീട്ടിലും അന്വേഷണസംഘം ഇന്നലെ തെളിവെടുപ്പ് നടത്തി. 14 പേര് ചികിത്സയില്നിലവില് വിവിധ ആശുപത്രികളിലായ…
Read Moreകെ. സുധാകരന് നല്കിയ മാനനഷ്ടക്കേസ്; എം.വി. ഗോവിന്ദനും ദേശാഭിമാനിക്കും സമന്‍സ്
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ. സുധാകരന് നല്കിയ അപകീര്‍ത്തി കേസില്‍ എം.വി. ഗോവിന്ദന്, പി.പി. ദിവ്യ, ദേശാഭിമാനി പത്രാധിപര്‍ എന്നിവര്‍ക്ക് സമൻസ്. എറണാകുളം സിജെഎം കോടതിയാണ് ഇവർക്ക് സമന്‍സ് അയച്ചത്. ജനുവരി 12ന് കോടതിയിൽ നേരിട്ട് ഹാജരായി മറുപടി നല്‍കാനാണ് നിര്‍ദേശം. മോന്സന് മാവുങ്കലിനെതിരായ പോക്സോ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിലാണ് കെ. സുധാകരൻ മാനനഷ്ട കേസ് സമര്‍പ്പിച്ചത്. കോടതിയില്‍ ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് പോക്സോ കേസില്‍ കെ. സുധാകരനെതിരെ എം.വി. ഗോവിന്ദന് പരാമര്‍ശം നടത്തുന്നത്. ഇതു ചോദ്യം ചെയ്താണ് സുധാകരന് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. പോക്സോ കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് സുധാകരനുമുണ്ടായിരുന്നുവെന്നാണ് പരാമര്‍ശം. അതിജീവിത പറഞ്ഞുവെന്ന രീതിയിലാണ് ദേശാഭിമാനി ദിനപത്രത്തില്‍ വാര്‍ത്ത വന്നത്. എം.വി. ഗോവിന്ദന് ഇക്കാര്യം ചൂണ്ടിക്കാട്ടി മാധ്യമങ്ങളോടും പ്രസംഗത്തിലും പരാമര്‍ശം നടത്തി. ഇത് വലിയ വിവാദമായിരുന്നു.
Read Moreആലുവയിൽ അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: ശിക്ഷാ വിധി നാളെ
കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലമിനെതിരായ ശിക്ഷ നാളെ വിധിക്കും. എറണാകുളം പോക്സോ കോടതിയാണ് കേസില്‍ വിധി പറയുക. അതിവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ കേസില്‍ സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷാ വിധി. ശിശുദിനത്തില്‍ കോടതി ശിക്ഷ വിധിക്കുമ്പോള്‍ പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്റെയും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെയും പ്രതീക്ഷ. ജൂലൈ 28നാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചു വയസുകാരിയെ പ്രതി അസഫാഖ് ആലം വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നത്. എറണാകുളം പോക്സോ കോടതിയിലുള്ള കേസില്‍ അസഫാക് ആലമിനെതിരെ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. കൊലപാതകം, പീഡനം, തെളിവു നശിപ്പിക്കല്‍ ഉള്‍പ്പെടെ പരമാവധി ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. പ്രതി മാനസാന്തരപ്പെടാന്‍ സാധ്യതയുണ്ടോ എന്ന റിപ്പോര്‍ട്ടും കോടതി…
Read Moreകളമശേരി സ്ഫോടനം:പലതവണ സ്ഫോടനം നടത്തി പരീക്ഷിച്ചു; വിജയം ഉറപ്പാക്കിയ ശേഷം യഹോവ യോഗത്തിൽ നടപ്പാക്കിയെന്ന് ഡൊമിനിക്
കൊച്ചി: കളമശേരി കേസില്‍ സ്ഫോടനം നടത്തുന്നതിന് മുമ്പ് ചെറിയ രീതിയില്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നുവെന്ന് പ്രതി ഡൊമിനിക് മാര്ട്ടിൻ. പലതവണ പലയിടങ്ങളിലായി ചെറുപരീക്ഷണങ്ങള്‍ നടത്തി പോരായ്മകള്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇവ പരിഹരിച്ച് വീണ്ടും പരീക്ഷണം നടത്തി. തുടര്‍ന്നാണ് ആളപായം ഉറപ്പാക്കും വിധത്തിലുള്ള ബോംബുകള്‍ നിര്‍മിച്ച് കളമശേരിയിലെ യഹോവസാക്ഷികളുടെ യോഗത്തിനിടെ വച്ചതെന്നു പ്രതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസും (ഐഇഡി)യുടെ പ്രവര്‍ത്തനമാണ് പ്രതി പരീക്ഷിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. 17 പേര് ചികിത്സയില്‍ സ്ഫോടനത്തെത്തുടര്‍ന്ന് 17 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഏഴ് പേര് ഐസിയു ചികിത്സയിലാണ്. ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 10പേര് വാര്‍ഡുകളില്‍ ചികിത്സയിലാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച മലയാറ്റൂര്‍ കുടവന്കുഴി വീട്ടില്‍ പ്രദീപിന്റെ ഭാര്യ റീനയുടെ (സാലി) സംസ്കാരം ഇന്ന് നടക്കും.…
Read Moreപ്രായം 35, കവർച്ച കേസ് 250; എറണാകുളത്ത് മോഷണത്തിനെത്തിയ തൊട്ടില്‍പ്പാലം ഷൈജു പോലീസ് വലയിൽ
കൊച്ചി: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി 250ഒാളം കവര്‍ച്ചക്കേസുകളില്‍ പ്രതിയായ ഷൈജു (തൊട്ടില്‍പ്പാലം ഷൈജു-54) എറണാകുളത്ത് പിടിയില്‍. കവര്‍ച്ച നടത്തുന്നതിന് കൊച്ചിയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാളുടെ കൂട്ടാളിയും നിരവധി കേസുകളിലെ പ്രതിയുമായ കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് റഫീഖിനെയും(37) എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. പട്രോളിംഗിനിടെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നുമാണ് ഇരുവരും പിടിയിലായത്. സംശയാസ്പദമയി കണ്ടതിനെത്തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. തലശേരിയില്‍ മൊബൈല്‍ കടയില്‍ മോഷണം നടത്തിയ കേസില്‍ പോലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് ഷൈജു പിടിയിലായത്. ത ലശേരിയിലെ ഒരു ബേക്കറിയില്‍നിന്നു രണ്ട് ലക്ഷത്തോളം രൂപ കവര്‍ന്ന കേസിലടക്കം വിവിധയിടങ്ങളിലാണ് 250 ഓളം മോഷണക്കേസുകള്‍ ഇയാളുടെ പേരിലുള്ളത്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read More