യുവാവിന്റെ ഉറപ്പിച്ച വിവാഹം മുടങ്ങി ! ആ പെണ്‍കുട്ടിയ്ക്കാകട്ടെ വേറെ വിവാഹം ഉറപ്പിക്കുകയും ചെയ്തു; പെണ്‍കുട്ടിയുടെ വിവാഹ ദിവസം വേദിയിലെത്തിയ യുവാവിനെ ബന്ധുക്കള്‍ പഞ്ഞിക്കിട്ടു; അയാള്‍ പകരം കൊടുത്തതാകട്ടെ എട്ടിന്റെ പണിയും…

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ വിവാഹവുമായി ബന്ധപ്പെട്ട് നടന്ന സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. സിന്ധാരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഭട്ടാ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തില്‍ വരനെയും സഹോദരനെയും ഒരാള്‍ തട്ടിക്കൊണ്ടു പോയതോടെ വിവാഹം മുടങ്ങുകയായിരുന്നു. വധുവിനെ മുമ്പ് വിവാഹം ആലോചിച്ചയാളാണ് പ്രതി.

സംഭവത്തില്‍ യുവതിയുടെ ആദ്യം ഉഴപ്പിപ്പോയ വിവാഹത്തിലെ വരന്‍ ജലം സിംഗിനെയും സഹോദരനേയും ബന്ധുവിനേയുമാണ് പോലീസ് തെരയുന്നത്. പുതിയ വരന്‍ നര്‍പാത് എന്ന യുവാവിനെയും സഹോദരന്‍ ഗണ്‍പതിനെയുമാണ് ജലം സിംഗ് തട്ടിക്കൊണ്ടു പോയതും പിറ്റേന്ന് പോലീസ് വന്നതോടെ വിട്ടയച്ചതും. ജലംസിംഗും സഹോദരന്‍ ഗോപാല്‍ സിംഗും ഇവരുടെ ബന്ധു ഈശ്വര്‍ സിംഗും മുങ്ങിയിരിക്കുകയാണ്. നാഗര്‍ ഗ്രാമത്തില്‍ നിന്നും കല്യാണത്തിനായി വധൂഗൃഹത്തിലേക്ക് ചൊവ്വാഴ്ച രാത്രിയായിരുന്ന നര്‍പാത്തും ബന്ധുക്കളും എത്തിയത്. ആദ്യത്തേത് പോലെ വിവാഹം ഉഴപ്പാതിരിക്കാന്‍ വധുവിന്റെ ബന്ധുക്കള്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

വിവാഹം നടക്കുന്ന ദിവസവും വേദിയുമെല്ലാം രഹസ്യമാക്കി വെച്ചു. എന്നാല്‍ മുന്‍ വരന്‍ ജലം സിംഗ് വിവാഹദിവസവും വേദിയുമെല്ലാം ഇതിനിടയില്‍ മനസ്സിലാക്കി വീട്ടിലെത്തി. എന്നാല്‍ വിവാഹവേദിയില്‍ ഉണ്ടായ ബഹളത്തിനിടയില്‍ ജലംസിംഗിനെ വധുവിന്റെ വീട്ടുകാര്‍ ശരിക്കും പെരുമാറി. ഇതിന് പിന്നാലെയാണ് വരന്‍ നര്‍പാത്തിനെയും അനുജനെയും ജലംസിംഗും കൂട്ടാളികളും സ്വന്തം നാടായ ജാസോളിലേക്ക് തട്ടിക്കൊണ്ടു പോയത്. വിവാഹവീടു മുഴുവന്‍ വരനെ വേണ്ടി തെരഞ്ഞ് കാണാതായതോടെ വീട്ടുകാര്‍ പോലീസിനെ വിളിച്ചു. വരനെ കണ്ടെത്താന്‍ പോലീസ് പ്രത്യേക ടീമിനെ നിയോഗിക്കുകയും ബുധനാഴ്ച രാവിലെ വരന്റെ പിതാവ് പരാതി നല്‍കുകയും ചെയ്തു.

കുറ്റവാളികള്‍ക്കായുള്ള അന്വേഷണത്തിനിടയില്‍ പെണ്‍കുട്ടിയുടെ വിവാഹം നേരത്തേ ഒന്നു ഉഴപ്പിപ്പോയതായും അതിലെ വരന്‍ ജലംസിംഗാണെന്നും പോലീസ് കണ്ടെത്തി. ഈ വിവാഹം അലസിപ്പോയതോടെയാണ് നര്‍പാത്തുമായി യുവതിയുടെ വിവാഹം വീണ്ടും തീരുമാനിച്ചത്. സംഭവത്തിന് പിന്നില്‍ ജലംസിംഗാണെന്ന് മനസ്സിലാക്കിയ പോലീസ് ജാസലില്‍ അന്വേഷണം തുടങ്ങിയതോടെ ജലംസിംഗും കൂട്ടാളികളും നര്‍പാത് സിംഗിനെയും സഹോദരനെയും മോചിപ്പിച്ച ശേഷം ഒളിവില്‍ പോകുകയുമായിരുന്നു. വിവിധ വകുപ്പുകള്‍ ചുമത്തി ജലം സിംഗിനും സഹോദരനും ബന്ധുവിനുമെതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്.

Related posts