ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്; ഭാ​സു​രാം​ഗ​നും മ​ക​ന്‍ അ​ഖി​ല്‍​ജി​ത്തും ഇ​ഡി​ക്കു മു​ന്നി​ല്‍

കൊ​ച്ചി: ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്ക് ക​ള്ള​പ്പ​ണ കേ​സി​ല്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് എ​ന്‍. ഭാ​സു​രാം​ഗ​ന്‍, മ​ക​ന്‍ അ​ഖി​ല്‍​ജി​ത്ത് എ​ന്നി​വ​രെ ഇ​ന്ന് ഇ​ഡി വീ​ണ്ടും ചോ​ദ്യം ചെ​യ്യും.

രാ​വി​ലെ 10.30 ന് ​കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം. ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ലോ​ണ്‍ ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം.

ക​ഴി​ഞ്ഞ ദി​വ​സം എ​ട്ടു മ​ണി​ക്കൂ​ര്‍ ഭാ​സു​രാം​ഗ​നെ ഇ​ഡി ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. ഭാ​സു​രാം​ഗ​ന്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ക​ണ്ട​ല ബാ​ങ്കി​ല്‍ 101 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്തെ ബാ​ങ്കി​ലും ഭാ​സു​രാം​ഗ​ന്‍റെ വീ​ട്ടി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി രേ​ഖ​ക​ള്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു.

ക​ണ്ട​ല​യി​ല്‍ പി​ടി​മു​റു​ക്കു​ക​യാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്. ഭാ​സു​രാം​ഗ​ന്‍റെ മ​ക​ന്‍ അ​ഖി​ല്‍​ജി​ത്തി​ന്‍റെ നി​ക്ഷേ​പം, ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ലു​ണ്ടാ​യ സാ​മ്പ​ത്തി​ക സ്രോ​ത​സ്, ബി​സി​ന​സ് വ​ള​ര്‍​ച്ച എ​ന്നി​വ സം​ബ​ന്ധി​ച്ച രേ​ഖ​ക​ളും ക​ഴി​ഞ്ഞ ദി​വ​സം ഇ​ഡി ശേ​ഖ​രി​ച്ചി​രു​ന്നു. മാ​റ​നെ​ല്ലൂ​രി​ലു​ള്ള വീ​ടും കാ​റും ഇ​ഡി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ക​ഴി​ഞ്ഞ 30 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി എ​ന്‍. ഭാ​സു​രാം​ഗ​നാ​ണ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്. അ​ടു​ത്തി​ടെ ഭ​ര​ണ സ​മി​തി രാ​ജി​വ​ച്ച​തി​നെ തു​ട​ര്‍​ന്ന് ബാ​ങ്കി​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഭ​ര​ണ​മാ​ണ്. ഇ​ഡി​യു​ടെ പ​രി​ശോ​ധ​ന​യി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഭാ​സു​രാം​ഗ​നെ സി​പി​ഐ​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.

Related posts

Leave a Comment