കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വന്‍ കഞ്ചാവുവേട്ട. 11 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി പീറ്റര്‍ നായിക് ആണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഇന്ന് രാവിലെ ഹൗറ എക്സപ്രസില്‍ വന്നിറങ്ങിയ ശേഷം കെഎസ്ആര്‍ടിസി ബസില്‍ യാത്ര തുടരുന്നതിനായ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. രണ്ട് പൊതികളിലായി സുരക്ഷിതമായി പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. സംഭവത്തില്‍ വിശദമായി അന്വേഷണം ആരംഭിച്ചു. മാവോയിസ്റ്റ് മേഖലകളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കഞ്ചാവാണ് വില്‍പ്പനക്കായി എറണാകുളത്ത് എത്തിച്ചത്. ഇയാളുടെ കൂട്ടാളിയെ തൃശൂരിൽനിന്ന് പോലീസ് പിടികൂടിയതായാണ് വിവരം. റൂറല്‍ മേഖലയില്‍ വില്‍പ്പന ലക്ഷ്യമിട്ടാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന ലഹരി വസ്തുക്കള്‍ വന്‍ വിലയ്ക്കാണ് ഇവര്‍ വിറ്റഴിച്ചിരുന്നത്.
Read MoreCategory: Kochi
പത്താം ക്ലാസുകാരിയെ അയൽവാസിയായ 15കാരൻ വീട്ടിൽക്കയറി കത്തിക്കു കുത്തി; അന്വേഷണം തുടങ്ങി പോലീസ്
വൈപ്പിൻ: പത്താം ക്ലാസു കാരിയെ അയൽവാസിയായ 15 കാരൻ വീട്ടിൽ കയറി കത്തിക്ക് കുത്തി. നെറ്റിയിൽ കുത്തേറ്റ പെൺകുട്ടിയെ ഞാറക്കലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴോടെ ഞാറക്കൽ പോലീസ് സ്റ്റേഷനു പടിഞ്ഞാറാണ് സംഭവം. പരിക്ക് ഗുരുതരമല്ല. വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ ഞാറക്കൽ പോലീസ് കുത്തിയ 15 വയസുള്ള പത്താം ക്ലാസുകാരനെ കാക്കനാട്ടെ ചിൽഡ്രൻ ഹോമിലേക്ക് മാറ്റി. ഇന്ന് ജുവനൈൽ കോടതിയിൽ ഹാജരക്കുമെന്നാണ് അറിവ് . കുത്തിയതിന് പിന്നിൽ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. അതേ സമയം ലഹരിക്ക് അടിമപ്പെട്ടാണോ കത്തിക്ക് കുത്തിയതെന്ന സംശയം പോലീസിനുണ്ട്. ഇത് സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷിക്കും.
Read Moreകളമശേരി ബോംബ് സ്ഫോടനക്കേസ്; ഡൊമിനിക് മാര്‍ട്ടിനുമായുളള തെളിവെടുപ്പ് തുടരുന്നു
കൊച്ചി: നാലുപേരുടെ മരണത്തിന് ഇടയാക്കിയ കളമശേരി ബോംബ് സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുന്നു. ബോംബ് സ്ഫോടനത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങിയ പാലാരിവട്ടത്തിലെ കടയിലാണ് ഇന്ന് രാവിലെ തെളിവെടുപ്പ് നടക്കുന്നത്. ഇതിനുശേഷം ഇയാളുടെ തമ്മനത്തെ വീട്ടില്‍ തെളിവെടുപ്പ് ഉണ്ടാകും. അന്വേഷണോദ്യോഗസ്ഥന് ഡിസിപി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. സ്ഫോടനത്തിന് ആവശ്യമായ ഗുണ്ടുകള്‍ വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കടയില്‍ അന്വേഷണസംഘം പ്രതിയുമായി ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. 50 ഗുണ്ടുകള്‍ ഇവിടെ നിന്ന് വാങ്ങിയതായി പ്രതി സമ്മതിച്ചു. വരും ദിവസങ്ങളില്‍ പെട്രോള്‍ വാങ്ങിയ പമ്പ്, സ്ഫോടനത്തിനുശേഷം ഫേസ്ബുക്ക് ലൈവിനായി ചെലവഴിച്ച കൊരട്ടിയിലെ ഹോട്ടല്‍, കീഴടങ്ങാനെത്തിയ കൊടകര പോലീസ് സ്റ്റേഷന് എന്നിവിടങ്ങളിലും പ്രതിയുമായി തെളിവെടുപ്പ് നടത്തും. സ്ഫോടനം നടന്ന കളമശേരിയിലെ സാമ്ര കണ്വന്ഷന് സെന്ററില്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.
Read Moreസാമ്പത്തിക പ്രതിസന്ധി; ചെലവു ചുരുക്കാന്‍ ആവശ്യപ്പെട്ട് ധനവകുപ്പ്
സീമ മോഹന്‍ലാല്‍കൊച്ചി: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചെലവ് ചുരുക്കണമെന്ന് വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ട് ധനകാര്യവകുപ്പിന്റെ ഉത്തരവ്. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫര്‍ണിച്ചര്‍ വാങ്ങല്‍, വാഹനങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്കാണ് ഒരു വര്‍ഷത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ധനകാര്യവകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. നിലവിലെ സ്ഥിതിയില്‍ ചെലവുകള്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നാണ് ധനകാര്യവകുപ്പിന്റെ കണ്ടെത്തല്‍. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാളാണ് ഉത്തരവിറക്കിയത്. ഒരു വര്‍ഷത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത നവംബര്‍ വരെ നിയന്ത്രണം തുടരും.കോവിഡ് കാലത്ത് 2020 നവംബറില്‍ ആദ്യമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും നിയന്ത്രണത്തിന്റെ കാലാവധി നീട്ടിയിരുന്നു. പിഎസ്സി, ഹൈക്കോടതി, സര്‍വകലാശാലകള്‍, കേരള ലോകായുക്ത എന്നിവയ്ക്കും സാമ്പത്തിക നിയന്ത്രണം ബാധകമാണ്. പൊതുമേഖലാ സ്ഥാപനങ്ങളും കമ്മീഷനുകള്‍ അടക്കമുള്ള സ്ഥാപനങ്ങളും ഉത്തരവിന്റെ പരിധിയില്‍ വരുന്നു.
Read Moreകേരളവര്‍മയിലെ തെരഞ്ഞെടുപ്പ്; ശ്രീക്കുട്ടന് നല്കിയ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും
കൊച്ചി: തൃശൂര്‍ കേരളവര്‍മ കോളജിലെ യൂണിയന് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു ചെയര്മാന് സ്ഥാനാര്‍ഥി ശ്രീക്കുട്ടന് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചെയര്മാന് സ്ഥാനത്തേക്ക് ആകെ എത്രവോട്ട് പോള്‍ ചെയ്തു എന്നതില്‍ വ്യക്തതയില്ലാതെ കേസില്‍ ഉത്തരവിറക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. എസ്എഫ്ഐ സ്ഥാനാര്‍ഥി ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത് തടയാന്‍ നേരത്തെ വിസമ്മതിച്ച കോടതി ചുമതല താല്ക്കാലികവും അന്തിമ വിധിയ്ക്ക് വിധേയവുമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വോട്ടെണ്ണിയപ്പോള്‍ ആദ്യം ഒരു വോട്ടിന് തന്നെയാണ് വിജയിയായി പ്രഖ്യാപിച്ചത്. എന്നാല്‍ റീ കൗണ്ടിംഗ് നടത്തി എസ്എഫ്ഐയെ വിജയിയാക്കിയെന്നും റീ കൗണ്ടിംഗില്‍ മാനേജറുടെ ഇടപെടല്‍ ഉണ്ടായതെന്നും ഹര്ജിക്കാരന് ആരോപിച്ചിരുന്നു.
Read Moreനൂറ് പേർക്ക് സൗജന്യമായി ഓക്സിജൻ സിലിണ്ടർ നല്കി സോളിരാജും സംഘവും
ചെറായി: നൂറു പേർക്ക് പ്രാണവായുവായ ഓക്സിജൻ എത്തിച്ചു നൽകിയതിന്റെ ആത്മ നിർവൃതിയിലാണ് പള്ളിപ്പുറത്തെ പൊതുപ്രവർത്തകനായ സോളിരാജും സംഘവും. കഴിഞ്ഞ ദിവസം പള്ളിപ്പുറം പഞ്ചായത്തിലെ എട്ടാം വാർഡിൽ കളത്തിപറമ്പിൽ സുമതിക്ക് കൂടി ഓക്സിജൻ എത്തിച്ചതോടെയാണ് 100 തികഞ്ഞത്. കോവിഡ് കാലം മുതൽ സ്വഭാവിക ശ്വസന പ്രക്രിയ തടസപ്പെട്ട് ഒക്സിജൻ സിലിണ്ടറിന്റെ സഹായം ഇല്ലാതെ ജീവൻ നിലനിർത്താൻ കഴിയാത്തവർക്ക് ആണ് ഇവർ സൗജന്യമായി ഓക്സിജൻ എത്തിച്ചു നൽകുന്നത്. 18,000 രൂപയോളം മുടക്കി സിലിണ്ടർ വിലക്ക് വാങ്ങാൻ കഴിയാത്തവരാണ് ഏറെയും. ഓക്സിജൻ നിറക്കാൻ 500 രൂപ വേണ്ടി വരും. സിലിണ്ടർ വാടകയ്ക്ക് എടുക്കണമെങ്കിൽ 5,000 രൂപയോളം കെട്ടി വയ്ക്കണം. 24 മണിക്കൂറും ഇത് ഉപയോഗിക്കേണ്ടി വരുന്ന രോഗികൾക്ക് ഒരു ദിവസം ഒരു വലിയ സിലിണ്ടർ തന്നെ വേണ്ടി വരും. ഇവിടെയാണ് സോളിയും സഹപ്രവർത്തകരായ രാജേഷ് ചിദംബരൻ, പി.ബി. സുധി, മനു കുഞ്ഞുമോൻ…
Read Moreവിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി തട്ടിയെടുത്തത് 80 ലക്ഷം രൂപ
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പ്രതി തട്ടിയെടുത്തത് 80 ലക്ഷത്തിലധികം രൂപ. കേസുമായി ബന്ധപ്പെട്ട് മലയാറ്റൂര്‍ നീലേശ്വരം മണിയങ്ങാട്ട് വീട്ടില്‍ അഫിന് ആണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഉടമസ്ഥതയില്‍ കടവന്ത്രയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന എബ്രോ എയ്ഡ് എന്ന സ്ഥാപനം വഴിയാണ് പ്രതി തട്ടിപ്പ് നടത്തിയത്.സ്ഥാപനം വഴി ജര്‍മന്‍ ഭാഷ പഠിപ്പിക്കുകയും അത് വഴി വിദേശത്ത് ജോലിയും വാഗ്ദാനം നല്കി നിരവധി ഉദ്യോഗാര്ഥികളില്നിന്നും ലക്ഷങ്ങള്‍ വാങ്ങുകയും എന്നാല്‍ പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് വിസയോ നല്കിയ പണമോ തിരികെ നല്‍കാതെ ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുകയായിരുന്നു. 100 ഓളം പരാതികളാണ് ഇയാള്‍ക്കെതിരെ ലഭിച്ചത്. ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനം കളമശേരിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. തട്ടിപ്പിനിരയായ 15 പേര് കളമശേരി പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണ് പരാതിക്കാരില്‍ ഏറെയും. പരാതികളുടെ…
Read Moreഇതരസംസ്ഥാന തൊഴിലാളികളുടെ കൊലപാതകം; പ്രതിയെ ഒഡീഷയിൽനിന്ന് നാളെ മൂവാറ്റുപുഴയിലെത്തിക്കും
മൂവാറ്റുപുഴ: തടിമില്ല് ജീവനക്കാരായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ പ്രതി ഗോപാല്‍ മാലിക്കിനെ നാളെ മൂവാറ്റുപുഴയിലെത്തിക്കും. കേരള പോലീസ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒഡീഷ പോലീസാണു റെയില്‍വേ സ്റ്റേഷനില്‍ ഗോപാലിനെ തടഞ്ഞുവച്ച് കേരള പോലീസിനു കൈമാറിയത്. തുടർന്ന് ട്രാൻസിറ്റ് വാറന്റ് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഒഡിഷ കോടതിയിൽ ഹാജരാക്കിയശേഷം ഇന്ന് രാത്രിയോടെയാകും മൂവാറ്റുപുഴയിലേയ്ക്ക് തിരിക്കുക. പ്രതി കുറ്റംസമ്മതിച്ചതായാണ് പോലീസിൽനിന്നും ലഭിക്കുന്ന വിവരം. ആനിക്കാട് അടൂപ്പറമ്പിലെ തടിമില്ല് ജീവനക്കാരായ മൊഹന്തോ (40), ദീപാങ്കര്‍ ബസുമ്മ (37) എന്നിവരെ കഴിഞ്ഞ ഞായറാഴ്ചയാണ് താമസ സ്ഥലത്ത് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണപ്പെട്ടവരുടെ കൂടെ ജോലി ചെയ്തിരുന്ന ആളാണ് പ്രതി ഗോപാല്‍ മാലിക്ക്. ട്രെയിനില്‍ യാത്ര സുരക്ഷിതമായിരിക്കില്ലെന്ന നിഗമനത്തെ തുടർന്ന് വിമാനമാർഗമാകും കേരളത്തിലേക്ക് പ്രതിയെ എത്തുക. കൊലപാതകത്തിനു ശേഷമാണു ഇയാള്‍ നാട്ടിലേക്കു പോയതെന്ന്…
Read Moreഗുണ്ട അനീഷ് ഒടുവിൽ പോലീസ് പിടിയിൽ; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് മുങ്ങിയ ഗുണ്ട കുടുങ്ങിയത് ആശുപത്രിയിൽ…
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പോലീസ് കസ്റ്റഡിയില്‍. പനങ്ങാട്, തൃക്കാക്കര പോലീസ് സ്റ്റേഷനുകളിലെ കേസുകളുമായി ബന്ധപ്പെട്ട് ഇയാള്‍ ഒളിവിലായിരുന്നു. ഇന്നലെ അപകടത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ മരട് അനീഷിനെ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളം സ്വദേശിയായ യുവാവിനെ മരട് അനീഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് തിരുവല്ലയിലെ ആളൊഴിഞ്ഞ പറമ്പില്‍ തളളിയിരുന്നു. അക്രമണത്തിന് ഇരയായ യുവാവ് മുമ്പ് മരട് അനീഷിന്റെ സംഘത്തിലുണ്ടായിരുന്നു. ഒന്നര വര്‍ഷം മുമ്പ് സംഘത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞു. അതിനു ശേഷം ഗുണ്ടാ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനു ചോര്‍ത്തിക്കൊടുക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് അനീഷിന്റെ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. യുവാവിന്റെ പരാതിയില്‍ മരട് അനീഷ് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ പനങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു. ചേര്‍ത്തല സ്വദേശി അനീഷ്, മരട് സ്വദേശികളായ അരുണ്‍,…
Read Moreപണിയെടുത്താൽ ശമ്പളം നൽകാത്ത മുതലാളി; ഹോട്ടല്‍ തല്ലിത്തകര്‍ത്ത് തൊഴിലാളി; കടക്കാരനെക്കുറിച്ച് പോലീസ് പറയുന്നത്…
കൊച്ചി: ശമ്പളം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ ഹോട്ടല്‍ തല്ലിത്തകര്‍ത്ത യുവാവ് പോലീസ് കസ്റ്റഡിയില്‍. പാലക്കാട് പട്ടാമ്പി വല്ലപ്പുഴ അക്കരത്തൊടിയില് ജബ്ബാറി(46)നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്തിലുള്ള അറേബ്യന്‍ ഫുഡ് കോര്‍ട്ടിലെ ജിവനക്കാരനായിരുന്നു ഇയാള്‍. മൂന്നു മാസത്തോളം ഇവിടെ ജോലി ചെയ്തിരുന്നു. കൃത്യമായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് കടയുടമയുമായി തര്‍ക്കത്തിലാവുകയും തുടർന്ന് ഉണ്ടായതിനെത്തുടര്‍ന്ന് ജബ്ബാറിനെ ഹോട്ടലില്‍നിന്ന് പുറത്താക്കി. തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രി മദ്യപിച്ച് ഹോട്ടലില്‍ എത്തിയ ജമ്പാര്‍ ഹോട്ടല്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. മുമ്പും ജീവനക്കാര്‍ ശമ്പളം നല്‍കിയില്ലെന്ന പരാതിയില്‍ ഈ ഹോട്ടലിനെതിരേ കേസ് എടുത്തിട്ടുണ്ടെന്ന് നോര്‍ത്ത് പോലീസ് പറഞ്ഞു. എന്നാല്‍ അക്രമത്തെ കുറിച്ച് ഹോട്ടലുടമ പരാതി നല്‍കിയിട്ടില്ല.
Read More