പ​ത്താം ക്ലാ​സു​കാ​രി​യെ  അ​യ​ൽ​വാ​സി​യാ​യ 15കാ​ര​ൻ വീ​ട്ടി​ൽക്ക​യ​റി ക​ത്തി​ക്കു കു​ത്തി;  അന്വേഷണം തുടങ്ങി പോലീസ്


വൈ​പ്പി​ൻ: പ​ത്താം ക്ലാ​സു കാ​രി​യെ അ​യ​ൽ​വാ​സി​യാ​യ 15 കാ​ര​ൻ വീ​ട്ടി​ൽ ക​യ​റി ക​ത്തി​ക്ക് കു​ത്തി. നെ​റ്റി​യി​ൽ കു​ത്തേ​റ്റ പെ​ൺ​കു​ട്ടി​യെ ഞാ​റ​ക്ക​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ ഞാ​റ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു പ​ടി​ഞ്ഞാ​റാ​ണ് സം​ഭ​വം. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. വി​വ​ര​മ​റി​ഞ്ഞ് സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യ ഞാ​റ​ക്ക​ൽ പോ​ലീ​സ് കു​ത്തി​യ 15 വ​യ​സു​ള്ള പ​ത്താം ക്ലാ​സു​കാ​ര​നെ കാ​ക്ക​നാ​ട്ടെ ചി​ൽ​ഡ്ര​ൻ ഹോ​മി​ലേ​ക്ക് മാ​റ്റി.

ഇ​ന്ന് ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​ര​ക്കു​മെ​ന്നാ​ണ് അ​റി​വ് . കു​ത്തി​യ​തി​ന് പി​ന്നി​ൽ പ്ര​ത്യേ​കി​ച്ച് കാ​ര​ണ​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

അ​തേ സ​മ​യം ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ടാ​ണോ കത്തിക്ക് കു​ത്തി​യ​തെ​ന്ന സം​ശ​യം പോ​ലീ​സി​നു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷി​ക്കും.

Related posts

Leave a Comment